Pages

Showing posts with label jayaram. Show all posts
Showing posts with label jayaram. Show all posts

Friday, 8 March 2013

lucky star review


ജയറാമിന്റെ ബാഗ്യമന്വേഷിച്ചു 'ലക്കി സ്റ്റാര്‍  :' എ കമ്പ്ലീറ്റ് ഫാമിലി എന്‍റെര്‍ടെയ്നെര്‍.....  

ദീപു അന്തിക്കാട്‌ രചനയും സംവിധാനവും നിര്‍വഹിച്ച ഒരു കമ്പ്ലീറ്റ് ഫാമിലി എന്‍റെര്‍ടെയ്നെര്‍.....   ആണ് ലകി സ്റ്റാര്‍...  സീന്‍ ഒന്ന് നമ്മുടെ വീടിനു ശേഷം ദീപുവും മദിരാശിയുടെ പരാജയത്തിനു ശേഷം ജയറാമും നില നില്പിന്‍റെ ഭാഗ്യം അന്വേഷിക്കുന്ന ചിത്രം കൂടിയാണ് ലക്കി സ്റ്റാര്‍..  സരോഗേറ്റ് മതര്‍ എന്നാ വിഷയം ചര്‍ച്ച ചെയ്ത സിനിമകള്‍ മലയാളത്തിലും മറ്റു ഭാഷകളിലും ഇറങ്ങിയിട്ടുണ്ടെങ്കിലും വൈകാരികമായ ഈ വിഷയത്തെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.....  അത്തരം ചിത്രങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളിലേക്ക് തന്നെ കടന്നു ചെല്ലുമ്പോഴും അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു പ്രേക്ഷകനെ കയ്യിലെടുക്കാനും കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ഇത് എന്ന് പറയിക്കാനും സംവിധായകന് കഴിയുന്നുണ്ട്...
          സിനിമ മൊഹവുമായിരങ്ങുന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ച സീന്‍ ഒന്ന് സിനിമയില്‍ നിന്ന് വ്യത്യസ്തമായി അതേ മൊഹവുമായെത്തി  മറ്റു വഴികളിലേക്ക് തിരിയുന്ന ഒരു ചെറുപ്പക്കാരനെയാണ് ഈ ചിത്രത്തില്‍ ദീപു അവതരിപ്പിക്കുന്നത്‌.......   രഞ്ജിത്ത് എന്നാ ജയറാമിന്റെ കഥാപാത്രം സിനിമ നടനാവനമെന്ന മോഹത്തോടെ കൊടാംബക്കതെത്തുന്നു..നിര്‍ഭാഗ്യവശാല്‍ ടെയ്‌ലര്‍ ആവുന്ന രണ്ജിത്ത് ജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങള്‍ കാണുകയും  അവ കയ്യെത്തി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു...റെഡി മെയ്ഡ് ഷോപ്പ് തുടങ്ങി സമ്പന്നനാകാന്‍ ആഗ്രഹിക്കുന്ന രണ്ജിതിനും ഭാര്യ ജാനകിക്കും സാമ്പത്തികം വിലങ്ങു തടിയാകുമ്പോഴാണ് സരോഗേറ്റ് മതര്‍ എന്നാ ആശയവുമായി ഡോക്ടര്‍ മുകേഷിന്റെഡോക്ടര്‍ കഥാപാത്രം  എത്തുന്നത്... അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കുടുംബവും തുടര്‍ സംഭവങ്ങളുമാണ്  ഇതിന്‍റെ ഇതിവൃത്തം...
         ഒരു പക്ഷെ ദശരഥം എന്നാ മോഹന്‍ ലാല്‍ ചിത്രത്തിനോട് സിനിമയെ ഉപമിക്കും എന്ന് മുന്‍കൂട്ടി കാണുന്ന കഥാകൃത്ത് ആ പേര് സിനിമയില്‍ ഉപയോഗിക്കുക വഴി അതിനുള്ള സാധ്യതകളെ പൊളിക്കാനാണ് ശ്രമിക്കുന്നത്...എങ്കിലും ആ ഓര്‍മകലെയോ  ആ സിനിമയുടെ കഥാ പരിസരത്തെയോ പൂര്‍ണമായി നിരാകരിക്കാന്‍ ചിത്രത്തിന് അവസാനം വരെ കഴിയുന്നില്ല (ദശരതത്തിന്റെ  ഇരട്ട ക്ലൈമാക്സ് എന്ന് വേണമെങ്കില്‍ ഇതിനെ വിലയിരുത്താം) .. ആദ്യ പകുതിയില്‍ വളരെചടുലമായി കഥ പറഞ്ഞ ചിത്രം രണ്ടാം പകുതിയോടെ ഇഴഞ്ഞു നീങ്ങുകയും അനാവശ്യ ഷോട്ടുകള്‍ തിരുകി കയറ്റി ആസ്വധന ഭംഗമുണ്ടാക്കുകയുമാണ്  ചെയ്യുന്നത്.. തികച്ചും അനവസരത്തിലുള്ള കുട്ടികളുടെ പാട്ടും അമേരിക്കയിലെ അമ്മയെ കേരളത്തില്‍ എത്തിക്കാന്‍ വേണ്ടി കൊണ്ട് വരുന്ന സീനും കഥാഗതിയുമായി അല്പം ഇടഞ്ഞു നീങ്ങുന്നു... സാമ്പത്തികമായി മെച്ചപ്പെടുന്ന കഥാപാത്രങ്ങള്‍ അതുവരെ ഇല്ലാത്ത വിധം ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യുന്നതും രചനയുടെ കഥാപാത്രത്തിന്റെ ഓവര്‍ മേക്കപ്പും സംവിധായകന്റെ ശ്രദ്ധക്കുറവു തന്നെയാണ്...
       എങ്കിലും  പ്രേക്ഷകന് മുന്കൂട്ടികാനാവുന്ന അപ്രതീക്ഷിത വഴിത്തിരിവുകള്‍ വഴി ഒരു പുതുമ ഫീല്‍ ചെയ്യിക്കാന്‍ ഈ ടീമിന് സാധിക്കുന്നുണ്ട്  ... അത്തരം രംഗങ്ങളില്‍ സിനിമയിലെ ഒരു തുടക്കകാരിയായിട്ടും രചന നാരായണന്‍ കുട്ടിയുടെ പ്രകടനം  അഭിനന്ദനമര്‍ഹിക്കുന്നു..ജയറാമിന്റെ സ്ഥിരം കുടുംബനാതന്‍ വേഷമാണെങ്കിലും ജയറാമും മുകേഷിന്റെ ഡോക്ടര്‍ വേഷവും നന്നായിട്ടുണ്ട്...മറ്റു കതാപാത്രങ്ങളൊക്കെ ഉപരിതല സ്പര്‍ശിയായി മാത്രം കടന്നു പോകുന്നു...ജയറാമിന്റെ മകന്റെ വേഷം ചെയ്ത ബാലനടനും  മികച്ചു നില്‍ക്കുന്നു... തന്റെ മുന്‍ ചിത്രം പോലെ തന്നെ തികച്ചും ഫാമിലി പ്രേക്ഷകരെ ലക്‌ഷ്യം വച്ച് കൊണ്ടാണ് ദീപു ഈ ചിത്രവും ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്..പക്ഷെ അതിനു വേണ്ടിയും പുതുമക്ക് വേണ്ടിയും അവസാന രംഗങ്ങളിലെ നാടകീയത സിനിമയുടെ ഓവറോള്‍ ഇമേജിനെ തന്നെ തകര്‍ക്കുന്നതായിരുന്നു . എങ്കിലും സമീപകാല മലയാള സിനിമകളൊന്നും തന്നെ കണക്കിലെടുക്കാതിരുന്ന കുടുംബ പ്രേക്ഷകരെ ഈ ന്യൂ ജെനരേഷന്‍ യുഗത്തില്‍ പട്ടിനിക്കിടാതെ നോക്കാനുള്ള ദീപു അന്തിക്കാടിന്റെ ശ്രമം അഭിനന്ദനാര്‍ഹം തന്നെ ...അതുകൊണ്ട് തന്നെ തിരക്കഥയിലും സംവിധാനത്തിലും പിഴവുകള്‍ ഏറെയുണ്ടെങ്കിലും  എല്ലാത്തരം കുടുംബ പ്രേക്ഷകര്കും മനസ്സിരുത്തി ആസ്വദിക്കാവുന്ന ഒരു കൊമെടി ട്രാകിലുള്ള കുടുംബ ചിത്രമായിരിക്കും ലക്കി സ്റ്റാര്‍...  

Monday, 10 December 2012

madirasi review


മദിരാശിക്കും രാശിയില്ല ....ബിലോ ആവറേജ് 
ഞാനൊരു കമ്യൂണിസ്റ്റ് എന്ന് പറഞ്ഞു "സിംഹാസനം" ഇറക്കിയപ്പോള്‍ കൈലാസം ഉള്‍പ്പെടെ സ്വന്തം ആസനം വയ്കാനുള്ള ഇടം പോകുമെന്ന് ഉറപ്പായി...എന്നാല്‍ കമ്മ്യൂണിസത്തെ കുറ്റം പറഞ്ഞു മദിരാശി എന്നാ പടം പിടിച്ചാല്‍ രാശി തെളിയുമോ എന്ന് നോക്കമെന്നായി ഷാജി അണ്ണന്‍(( (ഷാജി കൈലാസ്) കൊമെടി എന്ന് പറഞ്ഞു ഉഗ്രന്‍ പരസ്യം നല്‍കി...ഇത് പൊട്ടിയാല്‍ പണി നിര്‍ത്തും എന്ന് പറഞ്ഞു...(എന്നാല്‍ അത് പൊട്ടുമോ എന്നറിയും മുന്‍പേ അടുത്ത കൊമെടി ഇറക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി) 21 വര്‍ഷത്തിനു ശേഷം ഷാജി അണ്ണനും ജയരാമേട്ടനും ഒന്ന് ചേരുന്നു ചിരിയുടെ മാലപ്പടക്കം എന്ന് പ്രതീക്ഷിച്ചു തിയേറ്ററില്‍ കയറിയപ്പോള്‍ തുടക്കം തന്നെ കഥ യുടെ പോക്ക് എങ്ങോട്ട് എന്നുള്ള സൂചന കിട്ടി...ആളും ആല്‍ത്തറയും അമ്പലവും വെടി പറഞ്ഞിരിക്കുന്ന കുറെ വയസന്‍ മാരും കുറച്ചു കല്യാണം മുടക്കികളെയും കണ്ടപ്പോ പണ്ടെങ്ങോ കണ്ടു മറന്ന കുറെ ദ്രിശ്യങ്ങള്‍ മനസ്സില്‍ ഓടിയെതിയതാണ്...ഒരു മാലപടക്കതിനുള്ള തിരി തെളിയുകയും ചെയ്തു...രണ്ടാം കെട്ടുകാരനെയെ(ജയറാം) കല്യാണം കഴിക്കൂ എന്ന് വാസി പിടിച്ചു അച്ഛനെ (ജനാര്ദ്ധനന്‍ ) ധിക്കരിച്ചു നടക്കുന്ന ഒരു സ്കൂള്‍ ടീചെരും(മീരാ നന്ദന്‍ ) രണ്ടാം കെട്ടുകാരന്റെ ഒരു സില്‍ബന്ധിയും (ടിനി ടോം) ചെരന്നപ്പോ ഒന്ന് രസിച്ചു വന്നതാ.. ഇടയ്ക്കിടയ്ക്ക് ഓടി വന്നു വെള്ളം കുടിക്കുന്നത് പോലെ ചന്ദ്രേട്ടന് ഓരോ ഉമ്മകള്‍ നല്‍കി തിരിഞ്ഞോടുന്ന ടീച്ചര്‍ പ്രേക്ഷകനെ കുറച്ചൊന്നുമല്ല സുകിപ്പിച്ചത്.....അപ്പോഴാണ്‌ മകന് സൈകില്‍ വാങ്ങാന്‍ ചന്ദ്രന്‍ പിള്ള മദിരാശിക്കു പോയത്...( ആദ്യ പകുതി)
അണ്ണന്‍ മൂത്താലും മരകേറ്റം മറക്കില്ല എന്ന് പരഞ്ഞുതുപോലെയ ഈ ഷാജി അണ്ണന്റെ ഒരു കാര്യം..കൊമെടി സിനിമ ചെയ്യാന്‍ വേണ്ടി സ്ക്രിപ്റ്റ് എഴുതിയത് രാജേഷ്‌ ജയരാമന്‍ എന്നാ വല്യ പുള്ളിയാ..അദ്ദേഹം ആണെങ്കിലോ ഇതിനു മുന്പ് എഴുതിയത് മുഴുവന്‍ പോലിസ് കഥകളും അടി പടങ്ങളും...എനിക്കറിയാവുന്ന അദ്ധേഹത്തിന്റെ രണ്ടു പടവും (സൌണ്ട് ഓഫ് ബൂട്ട്, ടൈം) നിലം തൊട്ടില്ല...(അടുത്ത പടതിന്റെയും സ്ക്രിപ്റ്റ് ഇധേഹമാണ്) പിന്നെ പറയണോ മദിരാശിയില്‍ കാത്തിരുന്നത് അസ്സലൊരു ഗുണ്ട (ജോണ് വിജയ്‌- -;കുറ്റം പറയരുതല്ലോ നല്ല പെര്‍ഫോമന്‍സ് ) നാട്ടില്‍ കൃഷി പണി ചെയ്തു കഞ്ഞി കുടിച്ചു ജീവിച്ച ചന്ദ്രന്‍ പിള്ള വേണ്ടാത്ത വയാവേലി തലയില്‍ കയറ്റി ഗുണ്ടയുമായി അങ്കതിനിറങ്ങി...പിന്നെ തുടങ്ങി അടി ഇടി വെടി...പൊടി പൂരം..ഇടയ്ക്കിടയ്ക്ക് കൊമെടി പടമാണെന്ന് ഓര്‍മിപ്പിക്കാന്‍ ടോം ആന്‍ഡ് ജെരിയിലെത് പോലുള്ള ചില രങ്കങ്ങളും.കൂടെ പുതിയൊരു പെണ്ണും(മേഗ്ന രാജ്)
എവിടെ കാമെറ വയ്കണം എന്തൊക്കെ പറയണം ഏതൊക്കെ സീന്‍ വേണം എന്നൊന്നും ഒരു നിശ്ചയവുമില്ല എന്തൊക്കെയോ പറഞ്ഞു പറഞ്ഞ കൂട്ടത്തില്‍ ടിനി ടോം കുറച്ചു ആത്മഗതമായി കുറച്ചു പറഞ്ഞത് കൊണ്ട് സിനിമായൊരു കൊമെടിയും, കുറച്ചൊരു ബോറടിയും ഒഴിവായി...കാറ്റ് തഴുകി തലോടുന്ന നെല്പാടങ്ങളും കുന്നുകളും ആളും ആല്‍ത്തറയും പാടങ്ങളും കേരളത്തിന്റെ സൗന്ദര്യവും മദിരാശിയും ഒപ്പിയെടുത്ത ചായഗ്രഹകന്റെ സംഭാവന കൂടി ഉല്ലതുകൊണ്ട് ...തീരെ ഡെപ്ത് ഇല്ലാത്ത കേന്ദ്ര കഥാപാത്രവും അതിനെ ഉള്‍കൊള്ളാന്‍ കഴിയാതെ പോയ ജയറാമും പ്രേക്ഷകന്റെ കടന്നു പോകുന്നത് നല്ല രാശിയില്‍ കൂടി അല്ല എന്ന് തെളിയിച്ചു...സിനിമയെ മുറിക്കാനും ചേര്‍ക്കാനും(ഡോണ്‍ മാക്സ്) വേണം ഒരു കഴിവ് അതില്ലാതത്തിനു ഇല്ലാത്തവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവനെ ഒഴിവാക്കാന്‍ അറിയാത്ത സംവിധായകന്‍ തന്നെയാണ് അതിനു ഉത്തരവാദി എന്നും പറഞ്ഞു കൊണ്ട് ഈ എളിയവനു ഇത് പോലെ പോയിട്ട് ഇതിനടുതെതുന്ന ഒരു സിനിമ പോലും ചെയ്യാന്‍ കഴിവിലെന്നും ഇതിനാല്‍ ബോധിപിക്കുന്നു..ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇത് ശരാശരിക്കു താഴെയാണ് ഈ ചിത്രം എന്ന് പറയാതെ അവസാനിപ്പിക്കുന്നത് ഈ റിവ്യൂവും ഒരു ഷാജി കൈലാസ് ചിത്രം പോലെ അതും പിതുമാകുന്നതുകൊന്ദ് ഇത് ഒരു ബിലോ ആവറേജ് എന്ന്നു പ്രഖ്യാപിച്ചു അവസാനിപ്പിക്കുന്നു...