ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്... തൃപ്തിപ്പെടുത്തുയോ ഈ ആധുനിക ദാവീധും ഗോലിയാത്തും...
പകല്‍ നക്ഷത്രങ്ങള്‍ എന്നാ ചിത്രത്തിനു ശേഷം രാജീവ് നാഥ് അനൂപ് മേനോന്‍ ടീം ഒരുക്കിയ ചിത്രമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്.. ബൈബിലിലെ ആജാനബഹുവും ദുഷ്ട ശക്തിയുമായ ഗോലിയാത്തിനെ കാഴ്ചയില്‍ ദുര്‍ബലനും നിഷ്കളംഗനുമായ ദാവീധ് പരാജയപ്പെടുത്തുന്നതിനു ആധുനികമായ ഭാഷ്യം രചിക്കുകയാണ് അനൂപ്.. എന്നാല്‍ ഈ ചിത്രത്തിന്റെ തിരക്കഥ ഒരിക്കല്‍ പോലും അനൂപിന്റെ മുന്‍ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്നില്ല...സംഭാഷണങ്ങള്‍ക്ക് ഉപരി ധ്രിശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കഥപറയാന്‍ ശ്രമിച്ചപ്പോള്‍ ചിത്രം അങ്ങേയറ്റം വിരസമായി മാറുകയാണ് ചെയ്തത്...
ചിത്രത്തിന്റെ ആദ്യ പകുതി മുഴുവന്‍ ജയസൂര്യ അഭിനയിക്കുന്ന ഡേവിഡ് എന്നാ കഥാപാത്രത്തിന്റെ കഴിവുകലെ പ്രേക്ഷകന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് ഒരിക്കല്‍ പോലും ആട് തോമ സ്ഫടികത്തില്‍ ഉണ്ടാക്കിയ 'താനേ അടിയുന്ന ബെല്ലിന്റെ' നിലവാരത്തിലെത്തിക്കാനൊ ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കാനോ രാജീവ് നാതിന്റെ ധ്രിശ്യങ്ങള്‍ക്ക് സാധിച്ചില്ല...മറ്റെല്ലായിടത്തും മന്ദഗതിയില്‍ നീങ്ങിയ ദ്രിശ്യങ്ങള്‍ അത്തരം രംഗങ്ങളില്‍ മാത്രം അപാരമായ വേഗത കൈവരിക്കുന്നത് എന്തെങ്കിലും കാണിച്ചു 'ഇവനൊരു പ്രസ്ഥാനമാണ്' എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താനയിരുന്നെങ്കില്‍ അനൂപിനും സംവിധായകനും തെറ്റി....
മുലകുടി മാറാത്ത കുട്ടിയെ അവിചാരിതമായി പള്ളിമുറ്റതെത്തുകയും അവന്‍ വല്യപ്പച്ചന്‍ എന്ന് വിളിക്കുന്ന പള്ളി വികാരിയുടെ ( ബാലചന്ദ്രന്‍)), സംരക്ഷണയില്‍ വളരുകയും ചെയ്യുന്ന ഡേവിടിനു അവന്റെ രോഗാവസ്ഥ കാരണം കൂടുതല്‍ പടിക്കനവുന്നില...പള്ളി വികാരിയുടെ തണലില്‍ ബൈബിള്‍ വചനങ്ങളും കേട്ട് മനസ്സില്‍ നന്മ മാത്രം നിറച്ചു ദുര്‍ബലനായി വളരുന്നു... അതിനിടയില്‍ വികാരിയച്ചന്‍ മരിക്കുന്നതും തുടര്‍ന്നുള്ള ഒറ്റപെടലും സണ്ണി എന്നാ ചെറുപ്പക്കാരന്റെ അടുത്ത് എത്തുന്നതും തുടര്‍ സംഭവ വികാസങ്ങളുമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് പറയുന്നത്...
വെറുതെ ഒരു പ്രണയത്തിനു വേണ്ടി മാത്രം ആദ്യ പകുതിയില്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന വില്ലന്‍,ട്രിവാണ്ട്രം ലോഡ്ജ് പൊളിച്ചു നീക്കനെത്തിയ ആളുകളെ പോലെ ഒറ്റപെട്ട പള്ളി പൊളിച്ചു നീക്കാനെത്തുന്ന ബംഗാളി, പാമ്പ് കടിയേറ്റു കിടക്കുന്ന അച്ഛനെയും കൊണ്ട് 100 മീറ്റെര് അകലെയുള്ള റോഡിലേക്ക് മലയും പുഴയും താണ്ടി വിക്രമാധിത്യനും വേതാളവുമെന്ന പോലെ വികാരിയെ കൊലക്കു കൊടുക്കാന്‍ ഓടുന്ന ഡേവിഡ്, പൊടുന്നനെ പണക്കാരനാവുന്ന ഗോലിയാത്ത്... ഇങ്ങനെ തിരക്കഥയിലും ദ്രിശ്യ ഭാഷയിലും സംവിധായകനും തിരക്കതാ കൃത്തും പരാജയപ്പെടുന്നു...
അല്പം മന്ധ ബുദ്ധിയായ കഥാപാത്രങ്ങള്‍ തനിക്കു നന്നായി ഇണങ്ങും എന്നതുകൊണ്ട് ജയസൂര്യ ഒരിക്കല്‍ പോലും മോശമാക്കുന്നില്ല... മറ്റു ചിത്രങ്ങളിലെ പോലെ നക്ഷത്രങ്ങള്‍ ആലേഖനം ചെയ്ത പച്ചയും നീലയും ചുവപ്പും തൂവാലയനിഞ്ഞ ആനൂപ് മേനോന്‍ വീണ്ടും റ്റൈപ്പു ചെയ്യപ്പെടുന്നു...ആദ്യ പകുതിക്കും രണ്ടാം പകുതിക്കുമായി രണ്ടു നായികമാര്‍... അവരവര്‍ക് ലഭിച്ച റോള് ഭംഗിയാക്ക്കി... പി ബാലചന്ദ്രനും ഇന്ദ്രന്‍സും മോശമാകിയില്ല... ഒരു പക്ഷെ വി കെ പ്രകാശിന്റെ അസാന്നിധ്യം മാത്രം തോന്നിപ്പിക്കുന്ന ഈ അനൂപ് ജയസൂര്യ ചിത്രം വാഗമന്നിന്റെ മനോഹാരിത ഒപ്പിയെടുത്ത ജിത്തു ധാമോധരിന്റെയും ചിത്രത്തിന്റെ കലാ സംവിധായകന്റെയും കൂടി മികച്ച ശ്രമങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ തീര്‍ത്തും നിരാഷപ്പെടുത്തുമായിരുന്നു...അതെ സമയം പാടെ അവഗണിക്കാന്‍ കഴിയാത്ത സംവിധായക ശ്രമങ്ങള്‍ കൊണ്ട് ഈ ചിത്രം ശരാശരിയില്‍ ഒതുങ്ങുന്നു? അതില്‍ കൂടുതലോ കുറച്ചോ ഉള്ള അഭിപ്രായ പ്രകടങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല... അത് ഈ ചിത്രം കാണുന്ന ഓരോരുത്തര്‍ക്കുമായി വിട്ടു തരുന്നു...
മദിരാശിക്കും രാശിയില്ല ....ബിലോ ആവറേജ്
ഞാനൊരു കമ്യൂണിസ്റ്റ് എന്ന് പറഞ്ഞു "സിംഹാസനം" ഇറക്കിയപ്പോള്‍ കൈലാസം ഉള്‍പ്പെടെ സ്വന്തം ആസനം വയ്കാനുള്ള ഇടം പോകുമെന്ന് ഉറപ്പായി...എന്നാല്‍ കമ്മ്യൂണിസത്തെ കുറ്റം പറഞ്ഞു മദിരാശി എന്നാ പടം പിടിച്ചാല്‍ രാശി തെളിയുമോ എന്ന് നോക്കമെന്നായി ഷാജി അണ്ണന്‍(( (ഷാജി കൈലാസ്) കൊമെടി എന്ന് പറഞ്ഞു ഉഗ്രന്‍ പരസ്യം നല്‍കി...ഇത് പൊട്ടിയാല്‍ പണി നിര്‍ത്തും എന്ന് പറഞ്ഞു...(എന്നാല്‍ അത് പൊട്ടുമോ എന്നറിയും മുന്‍പേ അടുത്ത കൊമെടി ഇറക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി) 21 വര്‍ഷത്തിനു ശേഷം ഷാജി അണ്ണനും ജയരാമേട്ടനും ഒന്ന് ചേരുന്നു ചിരിയുടെ മാലപ്പടക്കം എന്ന് പ്രതീക്ഷിച്ചു തിയേറ്ററില്‍ കയറിയപ്പോള്‍ തുടക്കം തന്നെ കഥ യുടെ പോക്ക് എങ്ങോട്ട് എന്നുള്ള സൂചന കിട്ടി...ആളും ആല്‍ത്തറയും അമ്പലവും വെടി പറഞ്ഞിരിക്കുന്ന കുറെ വയസന്‍ മാരും കുറച്ചു കല്യാണം മുടക്കികളെയും കണ്ടപ്പോ പണ്ടെങ്ങോ കണ്ടു മറന്ന കുറെ ദ്രിശ്യങ്ങള്‍ മനസ്സില്‍ ഓടിയെതിയതാണ്...ഒരു മാലപടക്കതിനുള്ള തിരി തെളിയുകയും ചെയ്തു...രണ്ടാം കെട്ടുകാരനെയെ(ജയറാം) കല്യാണം കഴിക്കൂ എന്ന് വാസി പിടിച്ചു അച്ഛനെ (ജനാര്ദ്ധനന്‍ ) ധിക്കരിച്ചു നടക്കുന്ന ഒരു സ്കൂള്‍ ടീചെരും(മീരാ നന്ദന്‍ ) രണ്ടാം കെട്ടുകാരന്റെ ഒരു സില്‍ബന്ധിയും (ടിനി ടോം) ചെരന്നപ്പോ ഒന്ന് രസിച്ചു വന്നതാ.. ഇടയ്ക്കിടയ്ക്ക് ഓടി വന്നു വെള്ളം കുടിക്കുന്നത് പോലെ ചന്ദ്രേട്ടന് ഓരോ ഉമ്മകള്‍ നല്‍കി തിരിഞ്ഞോടുന്ന ടീച്ചര്‍ പ്രേക്ഷകനെ കുറച്ചൊന്നുമല്ല സുകിപ്പിച്ചത്.....അപ്പോഴാണ് മകന് സൈകില്‍ വാങ്ങാന്‍ ചന്ദ്രന്‍ പിള്ള മദിരാശിക്കു പോയത്...( ആദ്യ പകുതി)
അണ്ണന്‍ മൂത്താലും മരകേറ്റം മറക്കില്ല എന്ന് പരഞ്ഞുതുപോലെയ ഈ ഷാജി അണ്ണന്റെ ഒരു കാര്യം..കൊമെടി സിനിമ ചെയ്യാന്‍ വേണ്ടി സ്ക്രിപ്റ്റ് എഴുതിയത് രാജേഷ് ജയരാമന്‍ എന്നാ വല്യ പുള്ളിയാ..അദ്ദേഹം ആണെങ്കിലോ ഇതിനു മുന്പ് എഴുതിയത് മുഴുവന്‍ പോലിസ് കഥകളും അടി പടങ്ങളും...എനിക്കറിയാവുന്ന അദ്ധേഹത്തിന്റെ രണ്ടു പടവും (സൌണ്ട് ഓഫ് ബൂട്ട്, ടൈം) നിലം തൊട്ടില്ല...(അടുത്ത പടതിന്റെയും സ്ക്രിപ്റ്റ് ഇധേഹമാണ്) പിന്നെ പറയണോ മദിരാശിയില്‍ കാത്തിരുന്നത് അസ്സലൊരു ഗുണ്ട (ജോണ് വിജയ്- -;കുറ്റം പറയരുതല്ലോ നല്ല പെര്‍ഫോമന്‍സ് ) നാട്ടില്‍ കൃഷി പണി ചെയ്തു കഞ്ഞി കുടിച്ചു ജീവിച്ച ചന്ദ്രന്‍ പിള്ള വേണ്ടാത്ത വയാവേലി തലയില്‍ കയറ്റി ഗുണ്ടയുമായി അങ്കതിനിറങ്ങി...പിന്നെ തുടങ്ങി അടി ഇടി വെടി...പൊടി പൂരം..ഇടയ്ക്കിടയ്ക്ക് കൊമെടി പടമാണെന്ന് ഓര്‍മിപ്പിക്കാന്‍ ടോം ആന്‍ഡ് ജെരിയിലെത് പോലുള്ള ചില രങ്കങ്ങളും.കൂടെ പുതിയൊരു പെണ്ണും(മേഗ്ന രാജ്)
എവിടെ കാമെറ വയ്കണം എന്തൊക്കെ പറയണം ഏതൊക്കെ സീന്‍ വേണം എന്നൊന്നും ഒരു നിശ്ചയവുമില്ല എന്തൊക്കെയോ പറഞ്ഞു പറഞ്ഞ കൂട്ടത്തില്‍ ടിനി ടോം കുറച്ചു ആത്മഗതമായി കുറച്ചു പറഞ്ഞത് കൊണ്ട് സിനിമായൊരു കൊമെടിയും, കുറച്ചൊരു ബോറടിയും ഒഴിവായി...കാറ്റ് തഴുകി തലോടുന്ന നെല്പാടങ്ങളും കുന്നുകളും ആളും ആല്‍ത്തറയും പാടങ്ങളും കേരളത്തിന്റെ സൗന്ദര്യവും മദിരാശിയും ഒപ്പിയെടുത്ത ചായഗ്രഹകന്റെ സംഭാവന കൂടി ഉല്ലതുകൊണ്ട് ...തീരെ ഡെപ്ത് ഇല്ലാത്ത കേന്ദ്ര കഥാപാത്രവും അതിനെ ഉള്‍കൊള്ളാന്‍ കഴിയാതെ പോയ ജയറാമും പ്രേക്ഷകന്റെ കടന്നു പോകുന്നത് നല്ല രാശിയില്‍ കൂടി അല്ല എന്ന് തെളിയിച്ചു...സിനിമയെ മുറിക്കാനും ചേര്‍ക്കാനും(ഡോണ്‍ മാക്സ്) വേണം ഒരു കഴിവ് അതില്ലാതത്തിനു ഇല്ലാത്തവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവനെ ഒഴിവാക്കാന്‍ അറിയാത്ത സംവിധായകന്‍ തന്നെയാണ് അതിനു ഉത്തരവാദി എന്നും പറഞ്ഞു കൊണ്ട് ഈ എളിയവനു ഇത് പോലെ പോയിട്ട് ഇതിനടുതെതുന്ന ഒരു സിനിമ പോലും ചെയ്യാന്‍ കഴിവിലെന്നും ഇതിനാല്‍ ബോധിപിക്കുന്നു..ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇത് ശരാശരിക്കു താഴെയാണ് ഈ ചിത്രം എന്ന് പറയാതെ അവസാനിപ്പിക്കുന്നത് ഈ റിവ്യൂവും ഒരു ഷാജി കൈലാസ് ചിത്രം പോലെ അതും പിതുമാകുന്നതുകൊന്ദ് ഇത് ഒരു ബിലോ ആവറേജ് എന്ന്നു പ്രഖ്യാപിച്ചു അവസാനിപ്പിക്കുന്നു...