ഇമ്മാനുവൽ: കുടുംബ പ്രേക്ഷകനെ കാത്തു...ശരാശരി..
ഉത്സവകാലത്ത് തിയറ്ററിൽ എത്തുന്ന കുടുംബ പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ട് ലാൽ ജോസ് വളരെ തിടുക്കപ്പെട്ടു ചെയ്ത ചിത്രമാണ് ഇമ്മാനുവൽ..തികച്ചും ലളിതമായ കഥാപശ്ചാതലം അതിലേറെ ലളിതമായി അധികം അധ്വാനിക്കാതെ ലാൽ ജോസ് ധ്രിശ്യവല്ക്കരിച്ചു .. 'എ ലൂസ്ലി വൂവാൻ സ്ക്രിപ്റ്റ്' അതേ അയഞ്ഞ അവസ്ഥയിൽ ലാൽ ജോസ് സിനിമയാക്കിയപ്പോൾ സാധാരണ ഒരു ലാൽ ജോസ് ചിത്രത്തിൽ നിന്ന് പ്രതീക്ഷിച്ച ഒരു 'അക കാംബ്' ഈ ചിത്രത്തിനു നഷ്ടമായിട്ടുണ്ട്.. തികച്ചും ഒരു ടൈപ് ആയി മാറുന്ന മമ്മൂട്ടി കഥാപാത്രങ്ങളിൽ നിന്ന് മാറി നടക്കാനുള്ള മമ്മൂട്ടിയുടെ ശ്രമം കൂടിയാണ് ഇമ്മാനുവൽ എന്നാ മനുഷ്യൻ..

ഒരുപാട് മോഹങ്ങള താലോലിക്കുന്ന ഒരു സാധരനക്കാരനായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്.. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടികാനുള്ള ശ്രമത്തിനിടയിൽ കണ്ടു മുട്ടുന്ന മുഖങ്ങളിലധികവും സ്വാർത്തത കൈമുതലാക്കിയപ്പോൾ തീര്ത്തും ധുർബലനായ ഈ മനുഷ്യന് നിസ്സഹായനാവുന്നു.. നന്മ വറ്റാത്ത ആ മനസ്സിനെ തുറന്നു കാട്ടുകയാണ് ലാൽ ജോസ് തന്റെ പുതിയ ചിത്രമായ ഇമ്മാനുവളിലൂടെ.. പബ്ലിഷിംഗ് കമ്പനിയിൽ ജോലി നഷ്ടമായ ഇമ്മാനുവൽ തുടര്ന്നെത്തുന്ന കോര്പരെറ്റ് കമ്പനിയിലെ ജോലിയും ജീവിതവുമാണ് ലാൽ ജോസ് ഇതിൽ വരച്ചു കാട്ടുന്നത്... ലാഭേച്ച മാത്രം ലക്ഷ്യമാക്കുന്ന പുതു തലമുറ ഇന്ഷുറന്സ് കമ്പനി എല്ലാത്തരം കോര്പരെറ്റ് കമ്പനികളുടെയും പ്രതി രൂപമായാണ് ചിത്രത്തിൽ അവതരിപ്പിക്കപെടുന്നത്.. കോട്ടും ടൈയ്യും കെട്ടി ജോലിക്ക് പോകുമ്പോഴും സ്ഥാപനത്തിൽ നേരിടുന്ന മാനസിക സങ്കര്ഷവും പിരിമുറുക്കവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന പുതു തലമുറയെയാണ് ഈ ചിത്രത്തിൽ കടന്നു വരുന്നത് .. ലാഭം ലക്ഷ്യമാക്കുന്ന ഇത്തരം കമ്പനികള്ക്ക് നഷ്ടമാകുന്ന മാനുഷിക മൂല്യം അത്തരം കമ്പനിയിൽ ജോലി ചെയ്യുന്ന ആളുകൾക്കു കൂടിയുണ്ടെങ്കിലെ പിടിച്ചു നില്കാനാവ് എന്നറിയുന്ന നിമിഷമാണ് ഇമ്മാനുവൽ ജോലി ഉപേക്ഷിക്കുന്നത്.. ഒരു പക്ഷെ ജീവിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയെ ചൂഷണം ചെയ്തു അവനെ മനുഷ്യനല്ലതക്കി തീര്ക്കുന്നു എന്നുള്ളതാണ് ഈ ചിത്രം കാട്ടി തരുന്നത്..
അടി കിട്ടിയ ശേഷമുള്ള ഫഹദിന്റെ മുഖഭാവം ഒന്ന് മാത്രം മതി ആ നടന്റെ മികവു അളക്കാൻ.. ഓരോ സീനിലും മികച്ച പ്രകടനം തീര്ക്കാൻ ഫഹടിനു സാധിച്ചിട്ടുണ്ട്.. ബാവുട്ടിയിൽ നിന്ന് ഇമ്മനുവളിൽ കുറച്ചു കൂടി പച്ചയായ മനുഷ്യനാകുന്നുന്ദ് മുക്ക.. കമ്പനിയിൽ നിന്ന് ലഭിച്ച ശേഷം സുകുമാരി മംമോക്കൌയ്ടെ കവിളിൽ ഉമ്മ വയ്കുന്ന രംഗം സുകുമാരിയംമയുടെ മരണത്തിനു സെഷമെട്ടുന്നതു കൊണ്ട് തന്നെ ലാൽ ജോസ് ഉധെഷിചതിലെരെ ഹൃദയ സ്പര്ഷിയായി.. മമ്മൂട്ടിയുടെ മകനായി അഭിനയിച്ച കൊച്ചു മിടുക്കനും വളരെ നന്നായിട്ടുണ്ട്. ഇമ്മനുവളിനോടുള്ള ജോസെഫേട്ടന്റെ സ്നേഹവും ആരെയും മോഹിപ്പിക്കുന്നതാണ്..പ്രദീപ് നായരുടെ കാമറയും രണ്ജാൻ അബ്രഹാമിന്റെ എടിടിങ്ങും നിലവാരം പുലർത്തി..
കോര്പരെറ്റ് മുതലാളിമാര്ക്ക് വേണ്ടി അവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ തന്ത്രപൂർവ്വം പിരിച്ചു വിടനെത്തുന്ന മൂന്നു പേരെ അവതരിപ്പിച്ച രീതി ആ സിനിമയുടെ കഥ പറചിലിനോട് ഒരു തരത്തിലും യൊജിക്കുന്നില്ല.. അത് പോലെ തന്നെ അനാവശ്യമായി ചേര്ത ആ ക്ലബ് സോങ്ങും സിനിമയുടെ താളത്തിന് യോജിക്കുന്നില്ല
ഖദീജുമ്മയുടെയുടെ സങ്കടവും ജോസഫേട്ടന്റെ സ്നേഹവും ജെന്നിഫരിന്റെ നിസ്സഹായതയും ബാലച്ചന്ദരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരക്ഷിതാവസ്ഥയും ഒരിക്കലെങ്കിലും നിങ്ങളുടെ മനസ്സിനെ ഉലയ്ക്കുമെങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് ഇഷ്ടപ്പെടാതെ പോവില്ല.. ഇമ്മാനുവൽ കണ്ടിരിക്കാം...
കുട്ടീം കോലും : പക്രുവിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം... ബിലോ ആവറേജ്
തനിക്കു ലഭിച്ച കതാപത്രങ്ങളൊന്നും ഒരു നടനെന്ന നിലയില തന്റെ കഴിവ് തെളിയിക്കാൻ പര്യാപതമായിരുന്നില്ല മറിച്ചു അവ തന്റെ പൊക്കമില്ലയ്മയെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്തത് എന്ന് പറയുകയാണ് പക്രു ആദ്യമായ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ.. ലോകത്തിൽ (ഉയരം കൊണ്ട്) ഏറ്റവും ചെറിയ സംവിധായകനായ ഗിന്നസ് പക്രു ഇതുവരെ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ഗൗരവക്കാരനായ ഒരു വ്യക്തിയുടെ വേഷമാണ് ഇതിൽ ചെയ്യുന്നത്.. മറ്റെല്ലാ സിനിമകളിലും കൊമെടി പറഞ്ഞ പക്രു പൊക്കമില്ലതിരുന്നിട്ടും പോക്കക്കാരെ ഭയപ്പെടുത്തുന്ന കതാപത്രമായാണ് ഈ ചിത്രത്തിൽ എത്തുന്നത്.ആളുകളുടെ പരിഹാസം എറ്റു വാങ്ങേണ്ടി വരുമ്പോൾ അതിനെ മറികടക്കാൻ എല്ലാ വില്ലത്തരവും കയ്യിലുള്ള ഒരു വലിയ മനുഷ്യനാകാൻ ശ്രമിക്കുന്ന കഥാപാത്രമാണ് ഏഴിമല വിനായകാൻ.. എല്ലാ ചിത്രങ്ങളിലും പൊക്കമില്ലയ്മയിൽ പൊതിഞ്ഞ ഹാസ്യത്തിലൂടെ പ്രേക്ഷകനെ ചിരിപ്പിക്കാൻ വിധിക്കപ്പെട്ടവാൻ ഗൌരവ സ്വഭാവമുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്ന് സമൂഹത്തോടും സിനിമ ലോകത്തോടും വിളിച്ചു പറയുകയാണ് ഈ ചിത്രത്തിലൂടെ..
വളര്ച്ചയില്ലാത്ത തന്റെ മകന് കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്ന പിതാവ്(സിദ്ദിക്ക്) തെരുവിൽ നിന്ന് ഒരു കുട്ടിയെ(ആദിത്യ) വീട്ടിലേക്കു കൊണ്ട് പോകുന്നതും അവൻ എല്ലാ അർത്ഥത്തിലും ഒരു കൂട്ടായി മാറുന്നതം തുടര് സംഭവ വികാസങ്ങളുമാണ് കഥ...ഉയരക്കുരവുകാർ തമ്മിൽ മോഹന ലാലിന്റെ ആറാം തമ്പുരാൻ ചിത്രത്തെ ഒർമപ്പെടുത്തുന്ന തരത്തിൽ ചന്തയിൽ വച്ച് നടക്കുന്ന ഫൈറ്റ് കൗതുകമുനർത്തുന്നുണ്ട്.... ഒരു ഡിരെക്ടർ എന്നാ നിലയില ഏറെ മെച്ചപെടനുണ്ട് എന്ന് തുടക്കം മുതൽ പ്രേക്ഷകന് ബോധ്യപ്പെടുത്തുന്നുണ്ട് പക്രു.. .. കാമെറ ആംഗിളുകളും സൂം ഇൻ സൂം ഔട്ട് ഷൊട്ടുകലുമൊക്കെ തികഞ്ഞ അശ്രധയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.. എടുത്തു പറയേണ്ട പോരായ്മ സംജത് മൊഹമ്മദിന്റെ എടിടിങ്ങാണ്.. ഷാജി കൈലാസിന്റെ മദിരാശി എന്നാ ചിത്രത്തെ എടിടു ചെയ്തു നശിപിച്ചതിനെക്കൾ മനോഹരമായി ഈ ചിത്രത്തെ നശിപ്പിക്കാൻ സംജതിനു സാധിച്ചിട്ടുണ്ട്... എന്റെ അറിവിൽ താരതമ്യേന പുതുമുഖമാണ് കമെരയും കൈകാര്യം ചെയ്തിരിക്കുന്നത്..കഥാപാത്രങ്ങളുടെ ചുണ്ടനക്കവും ശബ്ദവും ഒത്തു പോകാതെ വരുന്ന തരത്തിൽ ടെബ്ബിങ്ങിൽ വലിയ പിഴവു സംഭവിച്ചിട്ടുണ്ട്..താരതമ്യേന ദുർബലമായ തിരക്കഥയും പക്രുവിന്റെ ആദ്യ സംവിധാന സംരംഭത്തെ പിറകൊട്ടടിക്കും എന്നാ കാര്യത്തിൽ തർക്കമില്ല...
തന്റെ അപകര്ഷത ബോധമാണ് പ്രമേയ വിഷയമാക്കുന്നത് എങ്കിൽ സിനിമയുടെ അവസാന രംഗത്തിലും ആ അപകര്ഷത കഥാപാത്രത്തെ കൈ വിടുന്നില്ല... നായികയല്ല നായികയുടെ കൂട്ടുകാരിയെ ആണ് ഈ ഉയരമില്ലതവന് ലഭിക്കൂ എന്ന് പറയുന്നതിലൂടെ തന്റെ ഉപബോധ മനസ്സിൽ ആണ്ടുപോയ അപകർഷത ബോധത്തെ പക്രു ഊട്ടിയുരപ്പിക്കുനതും കാണാം...
എന്ത് തന്നെ ആയാലും ലോക സിനിമയിലെ തന്നെ ഏറ്റവും ചെറിയ സംവിധായകൻ എന്നാ നിലയില പക്രുവിനെ അഭിനധിച്ചേ മതിയാവൂ... അതുകൊണ്ട് തന്നെ ഇനിയും അവസരം ലഭിക്കുകയാണെങ്കിൽ സംവിധാന രംഗത്ത് കൂടുതൽ തിളങ്ങാനവും എന്നു തെളിയിക്കുന്ന പക്രുവിനെ പ്രോത്സാഹിപ്പിക്കാൻ ഓരോ പ്രേക്ഷകനും മുന്നിട്ടിറങ്ങണം..എന്ന് മാത്രം....
ജയറാമിന്റെ ബാഗ്യമന്വേഷിച്ചു 'ലക്കി സ്റ്റാര്‍ :' എ കമ്പ്ലീറ്റ് ഫാമിലി എന്‍റെര്‍ടെയ്നെര്‍.....
ദീപു അന്തിക്കാട് രചനയും സംവിധാനവും നിര്‍വഹിച്ച ഒരു കമ്പ്ലീറ്റ് ഫാമിലി എന്‍റെര്‍ടെയ്നെര്‍..... ആണ് ലകി സ്റ്റാര്‍... സീന്‍ ഒന്ന് നമ്മുടെ വീടിനു ശേഷം ദീപുവും മദിരാശിയുടെ പരാജയത്തിനു ശേഷം ജയറാമും നില നില്പിന്‍റെ ഭാഗ്യം അന്വേഷിക്കുന്ന ചിത്രം കൂടിയാണ് ലക്കി സ്റ്റാര്‍.. സരോഗേറ്റ് മതര്‍ എന്നാ വിഷയം ചര്‍ച്ച ചെയ്ത സിനിമകള്‍ മലയാളത്തിലും മറ്റു ഭാഷകളിലും ഇറങ്ങിയിട്ടുണ്ടെങ്കിലും വൈകാരികമായ ഈ വിഷയത്തെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍..... അത്തരം ചിത്രങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളിലേക്ക് തന്നെ കടന്നു ചെല്ലുമ്പോഴും അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു പ്രേക്ഷകനെ കയ്യിലെടുക്കാനും കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ഇത് എന്ന് പറയിക്കാനും സംവിധായകന് കഴിയുന്നുണ്ട്...
സിനിമ മൊഹവുമായിരങ്ങുന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ച സീന്‍ ഒന്ന് സിനിമയില്‍ നിന്ന് വ്യത്യസ്തമായി അതേ മൊഹവുമായെത്തി മറ്റു വഴികളിലേക്ക് തിരിയുന്ന ഒരു ചെറുപ്പക്കാരനെയാണ് ഈ ചിത്രത്തില്‍ ദീപു അവതരിപ്പിക്കുന്നത്....... രഞ്ജിത്ത് എന്നാ ജയറാമിന്റെ കഥാപാത്രം സിനിമ നടനാവനമെന്ന മോഹത്തോടെ കൊടാംബക്കതെത്തുന്നു..നിര്‍ഭാഗ്യവശാല്‍ ടെയ്‌ലര്‍ ആവുന്ന രണ്ജിത്ത് ജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങള്‍ കാണുകയും അവ കയ്യെത്തി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു...റെഡി മെയ്ഡ് ഷോപ്പ് തുടങ്ങി സമ്പന്നനാകാന്‍ ആഗ്രഹിക്കുന്ന രണ്ജിതിനും ഭാര്യ ജാനകിക്കും സാമ്പത്തികം വിലങ്ങു തടിയാകുമ്പോഴാണ് സരോഗേറ്റ് മതര്‍ എന്നാ ആശയവുമായി ഡോക്ടര്‍ മുകേഷിന്റെഡോക്ടര്‍ കഥാപാത്രം എത്തുന്നത്... അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കുടുംബവും തുടര്‍ സംഭവങ്ങളുമാണ് ഇതിന്‍റെ ഇതിവൃത്തം...
ഒരു പക്ഷെ ദശരഥം എന്നാ മോഹന്‍ ലാല്‍ ചിത്രത്തിനോട് സിനിമയെ ഉപമിക്കും എന്ന് മുന്‍കൂട്ടി കാണുന്ന കഥാകൃത്ത് ആ പേര് സിനിമയില്‍ ഉപയോഗിക്കുക വഴി അതിനുള്ള സാധ്യതകളെ പൊളിക്കാനാണ് ശ്രമിക്കുന്നത്...എങ്കിലും ആ ഓര്‍മകലെയോ ആ സിനിമയുടെ കഥാ പരിസരത്തെയോ പൂര്‍ണമായി നിരാകരിക്കാന്‍ ചിത്രത്തിന് അവസാനം വരെ കഴിയുന്നില്ല (ദശരതത്തിന്റെ ഇരട്ട ക്ലൈമാക്സ് എന്ന് വേണമെങ്കില്‍ ഇതിനെ വിലയിരുത്താം) .. ആദ്യ പകുതിയില്‍ വളരെചടുലമായി കഥ പറഞ്ഞ ചിത്രം രണ്ടാം പകുതിയോടെ ഇഴഞ്ഞു നീങ്ങുകയും അനാവശ്യ ഷോട്ടുകള്‍ തിരുകി കയറ്റി ആസ്വധന ഭംഗമുണ്ടാക്കുകയുമാണ് ചെയ്യുന്നത്.. തികച്ചും അനവസരത്തിലുള്ള കുട്ടികളുടെ പാട്ടും അമേരിക്കയിലെ അമ്മയെ കേരളത്തില്‍ എത്തിക്കാന്‍ വേണ്ടി കൊണ്ട് വരുന്ന സീനും കഥാഗതിയുമായി അല്പം ഇടഞ്ഞു നീങ്ങുന്നു... സാമ്പത്തികമായി മെച്ചപ്പെടുന്ന കഥാപാത്രങ്ങള്‍ അതുവരെ ഇല്ലാത്ത വിധം ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യുന്നതും രചനയുടെ കഥാപാത്രത്തിന്റെ ഓവര്‍ മേക്കപ്പും സംവിധായകന്റെ ശ്രദ്ധക്കുറവു തന്നെയാണ്...
എങ്കിലും പ്രേക്ഷകന് മുന്കൂട്ടികാനാവുന്ന അപ്രതീക്ഷിത വഴിത്തിരിവുകള്‍ വഴി ഒരു പുതുമ ഫീല്‍ ചെയ്യിക്കാന്‍ ഈ ടീമിന് സാധിക്കുന്നുണ്ട് ... അത്തരം രംഗങ്ങളില്‍ സിനിമയിലെ ഒരു തുടക്കകാരിയായിട്ടും രചന നാരായണന്‍ കുട്ടിയുടെ പ്രകടനം അഭിനന്ദനമര്‍ഹിക്കുന്നു..ജയറാമിന്റെ സ്ഥിരം കുടുംബനാതന്‍ വേഷമാണെങ്കിലും ജയറാമും മുകേഷിന്റെ ഡോക്ടര്‍ വേഷവും നന്നായിട്ടുണ്ട്...മറ്റു കതാപാത്രങ്ങളൊക്കെ ഉപരിതല സ്പര്‍ശിയായി മാത്രം കടന്നു പോകുന്നു...ജയറാമിന്റെ മകന്റെ വേഷം ചെയ്ത ബാലനടനും മികച്ചു നില്‍ക്കുന്നു... തന്റെ മുന്‍ ചിത്രം പോലെ തന്നെ തികച്ചും ഫാമിലി പ്രേക്ഷകരെ ലക്‌ഷ്യം വച്ച് കൊണ്ടാണ് ദീപു ഈ ചിത്രവും ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്..പക്ഷെ അതിനു വേണ്ടിയും പുതുമക്ക് വേണ്ടിയും അവസാന രംഗങ്ങളിലെ നാടകീയത സിനിമയുടെ ഓവറോള്‍ ഇമേജിനെ തന്നെ തകര്‍ക്കുന്നതായിരുന്നു . എങ്കിലും സമീപകാല മലയാള സിനിമകളൊന്നും തന്നെ കണക്കിലെടുക്കാതിരുന്ന കുടുംബ പ്രേക്ഷകരെ ഈ ന്യൂ ജെനരേഷന്‍ യുഗത്തില്‍ പട്ടിനിക്കിടാതെ നോക്കാനുള്ള ദീപു അന്തിക്കാടിന്റെ ശ്രമം അഭിനന്ദനാര്‍ഹം തന്നെ ...അതുകൊണ്ട് തന്നെ തിരക്കഥയിലും സംവിധാനത്തിലും പിഴവുകള്‍ ഏറെയുണ്ടെങ്കിലും എല്ലാത്തരം കുടുംബ പ്രേക്ഷകര്കും മനസ്സിരുത്തി ആസ്വദിക്കാവുന്ന ഒരു കൊമെടി ട്രാകിലുള്ള കുടുംബ ചിത്രമായിരിക്കും ലക്കി സ്റ്റാര്‍...
ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്... തൃപ്തിപ്പെടുത്തുയോ ഈ ആധുനിക ദാവീധും ഗോലിയാത്തും...
പകല്‍ നക്ഷത്രങ്ങള്‍ എന്നാ ചിത്രത്തിനു ശേഷം രാജീവ് നാഥ് അനൂപ് മേനോന്‍ ടീം ഒരുക്കിയ ചിത്രമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്.. ബൈബിലിലെ ആജാനബഹുവും ദുഷ്ട ശക്തിയുമായ ഗോലിയാത്തിനെ കാഴ്ചയില്‍ ദുര്‍ബലനും നിഷ്കളംഗനുമായ ദാവീധ് പരാജയപ്പെടുത്തുന്നതിനു ആധുനികമായ ഭാഷ്യം രചിക്കുകയാണ് അനൂപ്.. എന്നാല്‍ ഈ ചിത്രത്തിന്റെ തിരക്കഥ ഒരിക്കല്‍ പോലും അനൂപിന്റെ മുന്‍ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്നില്ല...സംഭാഷണങ്ങള്‍ക്ക് ഉപരി ധ്രിശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കഥപറയാന്‍ ശ്രമിച്ചപ്പോള്‍ ചിത്രം അങ്ങേയറ്റം വിരസമായി മാറുകയാണ് ചെയ്തത്...
ചിത്രത്തിന്റെ ആദ്യ പകുതി മുഴുവന്‍ ജയസൂര്യ അഭിനയിക്കുന്ന ഡേവിഡ് എന്നാ കഥാപാത്രത്തിന്റെ കഴിവുകലെ പ്രേക്ഷകന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് ഒരിക്കല്‍ പോലും ആട് തോമ സ്ഫടികത്തില്‍ ഉണ്ടാക്കിയ 'താനേ അടിയുന്ന ബെല്ലിന്റെ' നിലവാരത്തിലെത്തിക്കാനൊ ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കാനോ രാജീവ് നാതിന്റെ ധ്രിശ്യങ്ങള്‍ക്ക് സാധിച്ചില്ല...മറ്റെല്ലായിടത്തും മന്ദഗതിയില്‍ നീങ്ങിയ ദ്രിശ്യങ്ങള്‍ അത്തരം രംഗങ്ങളില്‍ മാത്രം അപാരമായ വേഗത കൈവരിക്കുന്നത് എന്തെങ്കിലും കാണിച്ചു 'ഇവനൊരു പ്രസ്ഥാനമാണ്' എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താനയിരുന്നെങ്കില്‍ അനൂപിനും സംവിധായകനും തെറ്റി....
മുലകുടി മാറാത്ത കുട്ടിയെ അവിചാരിതമായി പള്ളിമുറ്റതെത്തുകയും അവന്‍ വല്യപ്പച്ചന്‍ എന്ന് വിളിക്കുന്ന പള്ളി വികാരിയുടെ ( ബാലചന്ദ്രന്‍)), സംരക്ഷണയില്‍ വളരുകയും ചെയ്യുന്ന ഡേവിടിനു അവന്റെ രോഗാവസ്ഥ കാരണം കൂടുതല്‍ പടിക്കനവുന്നില...പള്ളി വികാരിയുടെ തണലില്‍ ബൈബിള്‍ വചനങ്ങളും കേട്ട് മനസ്സില്‍ നന്മ മാത്രം നിറച്ചു ദുര്‍ബലനായി വളരുന്നു... അതിനിടയില്‍ വികാരിയച്ചന്‍ മരിക്കുന്നതും തുടര്‍ന്നുള്ള ഒറ്റപെടലും സണ്ണി എന്നാ ചെറുപ്പക്കാരന്റെ അടുത്ത് എത്തുന്നതും തുടര്‍ സംഭവ വികാസങ്ങളുമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് പറയുന്നത്...
വെറുതെ ഒരു പ്രണയത്തിനു വേണ്ടി മാത്രം ആദ്യ പകുതിയില്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന വില്ലന്‍,ട്രിവാണ്ട്രം ലോഡ്ജ് പൊളിച്ചു നീക്കനെത്തിയ ആളുകളെ പോലെ ഒറ്റപെട്ട പള്ളി പൊളിച്ചു നീക്കാനെത്തുന്ന ബംഗാളി, പാമ്പ് കടിയേറ്റു കിടക്കുന്ന അച്ഛനെയും കൊണ്ട് 100 മീറ്റെര് അകലെയുള്ള റോഡിലേക്ക് മലയും പുഴയും താണ്ടി വിക്രമാധിത്യനും വേതാളവുമെന്ന പോലെ വികാരിയെ കൊലക്കു കൊടുക്കാന്‍ ഓടുന്ന ഡേവിഡ്, പൊടുന്നനെ പണക്കാരനാവുന്ന ഗോലിയാത്ത്... ഇങ്ങനെ തിരക്കഥയിലും ദ്രിശ്യ ഭാഷയിലും സംവിധായകനും തിരക്കതാ കൃത്തും പരാജയപ്പെടുന്നു...
അല്പം മന്ധ ബുദ്ധിയായ കഥാപാത്രങ്ങള്‍ തനിക്കു നന്നായി ഇണങ്ങും എന്നതുകൊണ്ട് ജയസൂര്യ ഒരിക്കല്‍ പോലും മോശമാക്കുന്നില്ല... മറ്റു ചിത്രങ്ങളിലെ പോലെ നക്ഷത്രങ്ങള്‍ ആലേഖനം ചെയ്ത പച്ചയും നീലയും ചുവപ്പും തൂവാലയനിഞ്ഞ ആനൂപ് മേനോന്‍ വീണ്ടും റ്റൈപ്പു ചെയ്യപ്പെടുന്നു...ആദ്യ പകുതിക്കും രണ്ടാം പകുതിക്കുമായി രണ്ടു നായികമാര്‍... അവരവര്‍ക് ലഭിച്ച റോള് ഭംഗിയാക്ക്കി... പി ബാലചന്ദ്രനും ഇന്ദ്രന്‍സും മോശമാകിയില്ല... ഒരു പക്ഷെ വി കെ പ്രകാശിന്റെ അസാന്നിധ്യം മാത്രം തോന്നിപ്പിക്കുന്ന ഈ അനൂപ് ജയസൂര്യ ചിത്രം വാഗമന്നിന്റെ മനോഹാരിത ഒപ്പിയെടുത്ത ജിത്തു ധാമോധരിന്റെയും ചിത്രത്തിന്റെ കലാ സംവിധായകന്റെയും കൂടി മികച്ച ശ്രമങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ തീര്‍ത്തും നിരാഷപ്പെടുത്തുമായിരുന്നു...അതെ സമയം പാടെ അവഗണിക്കാന്‍ കഴിയാത്ത സംവിധായക ശ്രമങ്ങള്‍ കൊണ്ട് ഈ ചിത്രം ശരാശരിയില്‍ ഒതുങ്ങുന്നു? അതില്‍ കൂടുതലോ കുറച്ചോ ഉള്ള അഭിപ്രായ പ്രകടങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല... അത് ഈ ചിത്രം കാണുന്ന ഓരോരുത്തര്‍ക്കുമായി വിട്ടു തരുന്നു...
ചിരിപ്പിക്കാന്‍ റോമന്‍സ്
കഥ പറയാനുള്ള ന്യൂ ജെനറേഷന്‍ ഫോര്‍മുലയോ പുതുതലമുറ ചിത്രങ്ങള്‍ കാണുന്ന വ്യത്യസ്തയോ കൊണ്ട് വരാന്‍ കഴിയുന്നില്ലെങ്കിലും കയ്യിലുള്ള ത്രെഡിനെ അത് ആവശ്യപ്പെടുന്ന ഊര്‍ജം നല്‍കി വികസിപ്പിച്ചെടുത്ത്തിടത്താണ് ജനപ്രിയന് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത വൈ വി രാജേഷ് തിരക്കതയോരുക്കിയ റോമന്‍സ് വ്യത്യസ്തമാകുന്നത്..... ഒര്ടിനരിക്ക് ശേഷം ബിജു മേനോന്‍ കുഞാക്കോ ബോബന്‍ കൂട്ടുകെട്ടിനെ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.. പറഞ്ഞു പഴകിയതെങ്കിലും ആ കഥ നടക്കുന്ന പശ്ചാത്തലം കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിചിടത്താണ് റോമന്‍സ് എന്നാ ചിത്രം പ്രേക്ഷകനെ കയ്യിലെടുക്കുന്നത്...
ജയില്‍ ചാടി രക്ഷപെട്ടു ഓടുന്നതിനിടയില്‍ പൂമാല എന്നാ ഗ്രാമത്തില്‍ എത്തിപെടുന്ന രണ്ടു മോഷ്ടാക്കള്‍ (അതില്‍ ഒരാള്‍ മജീഷ്യനും മറ്റൊരാള്‍ പോക്കറ്റടിക്കാരനും) എതിപെടുന്നതും അബദ്ധ വശാല്‍ ആ ഗ്രാമ വാസികള്‍ അവരെ റോമില്‍ നിന്ന് വന്ന പള്ളി വികാരിമാരായി കണ്ടു സ്നേഹിച്ചു തുടങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംബവങ്ങലുമാനു ഹാസ്യത്തില്‍ പൊതിഞ്ഞു ബോബന്‍ സാമുവല്‍ റോമനസിലൂടെ പറയുന്നത്...വികാരിമാര് ചെന്ന് പെടാവുന്ന മികച്ച മുഹൂര്‍ത്തങ്ങള്‍ കണ്ടെത്തിയതും കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍ ഒരുക്കിയതും ചിത്രത്തിന് നേട്ടമായി... ഭാവം കൊണ്ടും ആംഗ്യം കൊണ്ടും മികച്ച ടൈമിംഗ് കൊണ്ടും ചിരിയുണ്ടാക്കാന്‍ ബിജു മേനോനും തന്റേതായ രീതിയില്‍ കുഞ്ചാക്കോ ബോബനും മത്സരിച്ചപ്പോള്‍ അത് പ്രേക്ഷകന് വിരുന്നായി മാറി...
നായികാ പ്രാധാന്യം ഇല്ലാതിരുന്ന ചിത്രത്തില്‍ നിവേദിത തിളങ്ങാതെപോയി... ഒരു പത്താം ക്ലാസ്സുകാരിയുടെ മുഖഭാവമുള്ള നിവെധിതയെ നായികയാക്കി അവതരിപ്പികാനുള്ള ശ്രമം ചിത്രത്തില്‍ കല്ലുകടിയാവുന്നുണ്ട് ... ആവര്‍ത്തന വിരസമായ ചില ഹാസ്യരങ്ങങ്ങളും സംബാഷണങ്ങലും വോടഫോന്‍ കോമഡി താരം നെല്‍സന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഇടയ്ക്കു വച്ച് കാനതവുന്നതും ആസ്വാധനത്ത്തിനു മങ്ങലേല്പിച്ചു... കൊടൈക്കനാലിന്റെ പശ്ചാത്തല ദ്രിശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ വിനൊധ് ഇല്ലംപള്ളിയുടെ കാമെരക്കു സാധിച്ചിട്ടുണ്ട്... എന്നാല്‍ ലിജോ പോളിന്റെ എഡിറ്റിംഗ് അവസാനരംഗത്ത് നിലവാരമില്ലാതെ പോയി... എങ്കിലും തന്റെ മുന്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകനോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന രീതിയില്‍ മികച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ ഒരുക്കാന്‍ സാധിച്ചതില്‍ ബോബന്‍ സമുവലിനു ആശ്വസിക്കാം... അതുകൊണ്ട് തന്നെ പണം നഷ്ടമില്ലാതെ ചിരിച്ചു കൊണ്ട് ആസ്വദിക്കാവുന്ന ചിത്രമാണ് റോമന്‍സ്....