Pages

Showing posts with label malayalaam film. Show all posts
Showing posts with label malayalaam film. Show all posts

Sunday, 24 February 2013

david and goliath review


ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്... തൃപ്തിപ്പെടുത്തുയോ ഈ ആധുനിക ദാവീധും ഗോലിയാത്തും...  

പകല്‍ നക്ഷത്രങ്ങള്‍ എന്നാ ചിത്രത്തിനു ശേഷം രാജീവ്‌ നാഥ് അനൂപ്‌ മേനോന്‍ ടീം ഒരുക്കിയ ചിത്രമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്..  ബൈബിലിലെ ആജാനബഹുവും ദുഷ്ട ശക്തിയുമായ ഗോലിയാത്തിനെ കാഴ്ചയില്‍ ദുര്‍ബലനും നിഷ്കളംഗനുമായ ദാവീധ് പരാജയപ്പെടുത്തുന്നതിനു ആധുനികമായ ഭാഷ്യം രചിക്കുകയാണ് അനൂപ്‌..  എന്നാല്‍ ഈ ചിത്രത്തിന്റെ തിരക്കഥ ഒരിക്കല്‍ പോലും അനൂപിന്റെ മുന്‍ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്നില്ല...സംഭാഷണങ്ങള്‍ക്ക് ഉപരി ധ്രിശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കഥപറയാന്‍ ശ്രമിച്ചപ്പോള്‍ ചിത്രം അങ്ങേയറ്റം വിരസമായി മാറുകയാണ് ചെയ്തത്...
             ചിത്രത്തിന്റെ ആദ്യ പകുതി മുഴുവന്‍ ജയസൂര്യ അഭിനയിക്കുന്ന ഡേവിഡ് എന്നാ കഥാപാത്രത്തിന്റെ  കഴിവുകലെ പ്രേക്ഷകന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് ഒരിക്കല്‍ പോലും ആട് തോമ സ്ഫടികത്തില്‍ ഉണ്ടാക്കിയ 'താനേ അടിയുന്ന ബെല്ലിന്റെ' നിലവാരത്തിലെത്തിക്കാനൊ ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കാനോ രാജീവ്‌ നാതിന്റെ ധ്രിശ്യങ്ങള്‍ക്ക് സാധിച്ചില്ല...മറ്റെല്ലായിടത്തും മന്ദഗതിയില്‍ നീങ്ങിയ ദ്രിശ്യങ്ങള്‍ അത്തരം രംഗങ്ങളില്‍ മാത്രം അപാരമായ വേഗത കൈവരിക്കുന്നത് എന്തെങ്കിലും കാണിച്ചു 'ഇവനൊരു പ്രസ്ഥാനമാണ്' എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താനയിരുന്നെങ്കില്‍ അനൂപിനും സംവിധായകനും തെറ്റി....
         മുലകുടി മാറാത്ത കുട്ടിയെ അവിചാരിതമായി പള്ളിമുറ്റതെത്തുകയും അവന്‍ വല്യപ്പച്ചന്‍ എന്ന് വിളിക്കുന്ന പള്ളി വികാരിയുടെ ( ബാലചന്ദ്രന്‍)), സംരക്ഷണയില്‍ വളരുകയും ചെയ്യുന്ന ഡേവിടിനു അവന്റെ രോഗാവസ്ഥ കാരണം കൂടുതല്‍ പടിക്കനവുന്നില...പള്ളി വികാരിയുടെ തണലില്‍ ബൈബിള്‍ വചനങ്ങളും കേട്ട് മനസ്സില്‍ നന്മ മാത്രം നിറച്ചു ദുര്‍ബലനായി വളരുന്നു... അതിനിടയില്‍ വികാരിയച്ചന്‍ മരിക്കുന്നതും തുടര്‍ന്നുള്ള ഒറ്റപെടലും സണ്ണി എന്നാ ചെറുപ്പക്കാരന്റെ അടുത്ത് എത്തുന്നതും തുടര്‍ സംഭവ വികാസങ്ങളുമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് പറയുന്നത്...
            വെറുതെ ഒരു പ്രണയത്തിനു വേണ്ടി മാത്രം ആദ്യ പകുതിയില്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന വില്ലന്‍,ട്രിവാണ്ട്രം ലോഡ്ജ് പൊളിച്ചു നീക്കനെത്തിയ ആളുകളെ പോലെ ഒറ്റപെട്ട പള്ളി പൊളിച്ചു നീക്കാനെത്തുന്ന ബംഗാളി, പാമ്പ്‌ കടിയേറ്റു കിടക്കുന്ന അച്ഛനെയും കൊണ്ട് 100 മീറ്റെര്‌ അകലെയുള്ള റോഡിലേക്ക് മലയും പുഴയും താണ്ടി വിക്രമാധിത്യനും വേതാളവുമെന്ന പോലെ വികാരിയെ കൊലക്കു കൊടുക്കാന്‍ ഓടുന്ന ഡേവിഡ്, പൊടുന്നനെ പണക്കാരനാവുന്ന ഗോലിയാത്ത്... ഇങ്ങനെ തിരക്കഥയിലും ദ്രിശ്യ ഭാഷയിലും സംവിധായകനും തിരക്കതാ കൃത്തും പരാജയപ്പെടുന്നു...
           അല്പം മന്ധ ബുദ്ധിയായ കഥാപാത്രങ്ങള്‍ തനിക്കു നന്നായി ഇണങ്ങും എന്നതുകൊണ്ട്‌ ജയസൂര്യ ഒരിക്കല്‍ പോലും മോശമാക്കുന്നില്ല... മറ്റു ചിത്രങ്ങളിലെ പോലെ നക്ഷത്രങ്ങള്‍ ആലേഖനം ചെയ്ത പച്ചയും നീലയും ചുവപ്പും തൂവാലയനിഞ്ഞ ആനൂപ് മേനോന്‍ വീണ്ടും റ്റൈപ്പു ചെയ്യപ്പെടുന്നു...ആദ്യ പകുതിക്കും രണ്ടാം പകുതിക്കുമായി രണ്ടു നായികമാര്‍... അവരവര്‍ക് ലഭിച്ച റോള് ഭംഗിയാക്ക്കി... പി ബാലചന്ദ്രനും ഇന്ദ്രന്‍സും മോശമാകിയില്ല... ഒരു പക്ഷെ വി കെ പ്രകാശിന്റെ അസാന്നിധ്യം മാത്രം തോന്നിപ്പിക്കുന്ന ഈ അനൂപ്‌ ജയസൂര്യ ചിത്രം വാഗമന്നിന്റെ മനോഹാരിത ഒപ്പിയെടുത്ത ജിത്തു ധാമോധരിന്റെയും ചിത്രത്തിന്റെ കലാ സംവിധായകന്റെയും കൂടി മികച്ച ശ്രമങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ തീര്‍ത്തും നിരാഷപ്പെടുത്തുമായിരുന്നു...അതെ സമയം  പാടെ അവഗണിക്കാന്‍ കഴിയാത്ത സംവിധായക ശ്രമങ്ങള്‍ കൊണ്ട്  ഈ ചിത്രം ശരാശരിയില്‍ ഒതുങ്ങുന്നു? അതില്‍ കൂടുതലോ കുറച്ചോ ഉള്ള അഭിപ്രായ പ്രകടങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല... അത് ഈ ചിത്രം കാണുന്ന ഓരോരുത്തര്‍ക്കുമായി വിട്ടു തരുന്നു...

Monday, 24 December 2012

da thadiya review


ഡാ തടിയാ...വരൂ ആശ്ലെഷിക്കൂ ഈ മേഘരൂപനെ...
        വലിയ കാര്യങ്ങള്‍ വളരെ രസാവഹമായി പറയുന്ന ഒരു ചെറിയ സിനിമയാണ് ഡാ തടിയാ..(ആരെങ്കിലും ഇതൊരു കൊമെടി ചിത്രമാണ് എന്ന് നീങ്ങളോട് പറയുന്നുവെങ്കില്‍ ഒരിക്കലും അത്തരമൊരു കാഴ്ചപാടില്‍ ഈ സിനിമയെ സമീപിക്കരുത്...ഇതൊരു കൊമെടി സിനിമയല്ല...).മനുഷ്യ മനസ്സിലെ അപകര്‍ഷതാ ബോധത്തെ ചോദ്യം ചെയ്യുന്നു എന്നതിലുപരിയായി ആ അപകര്‍ഷതാ ബോധത്തെ  വില്പന ചരക്കാക്കുന്ന ചെറുകിട മുതല്‍ മള്‍ടി നാഷണല്‍, കോര്പെരെറ്റ്  പരസ്യങ്ങളും പരസ്യ തന്ത്രങ്ങളും വിമര്‍ശന വിധേയമാക്കുകയാണ് ഡാ തടിയാ എന്നാ ഈ ചിത്രം...ചിത്രം അവസാനിക്കുന്നതോട് കൂടി തടി കൊണ്ടുണ്ടാവുന്ന ഹാസ്യതിനപ്പുരം തടി എന്നത് കേവലം സിംബോളിക് ആയി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്...
               നാം ജീവിക്കുന്ന ചുറ്റുപാടുകളാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതെന്ന മാര്‍ക്സിയന്‍ കാഴ്ച്ചപാടാണ് ചിത്രത്തിലുടനീളം കാണാന്‍ കഴിയുന്നതെങ്കിലും ചുവന്ന കൊടി പലപ്പോഴും വിമര്‍ശന വിധേയമാകുന്നത് കാണാം...അത്തരം രാഷ്ട്രീയ നിരങ്ങല്‍ക്കപ്പുരം  നമ്മുടെ ചുറ്റുപാട് നമുക്കില്‍ സൃഷ്ടിച്ചിരിക്കുന്ന മിഥ്യാ ബോധം എത്രത്തോളം അപകടകരമാണ് എന്ന് ഒരു സോഷ്യല്‍ സറ്റൈര്‍ പോലെ അവതരിപ്പിചിരികുകയാണ് ആഷിക് അബുവും ടീമും...വളരെ സീരിയസ് ആയ ഒരു വിഷയം ശേഖര്‍ മേനോന്റെ തടിയെ ഉപയോഗപ്പെടുത്തികൊണ്ട് രസാവഹമായി അവതരിപ്പിചിരിക്കുകയാണ് സംവിധായകന്‍........  ലൂക ജോണ് പ്രകാശ് എന്നാ കഥാപാത്രത്തിന്റെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും താളം സിനിമയുടെ ഓരോ ഷോടിലും ധ്രിസ്യമാണ്... പ്രകാശ് dipressed  ആകുന്നതോട് കൂടി കഥ പറച്ചിലിന്റെ വേഗം കുറയുന്നതും സന്തോഷത്തില്‍ ഓരോ സീനും ഒരു പ്രത്യേക ജീവന്‍ കൈവരുന്നതും നമുക്ക് അനുഭവഭേധ്യമാകുന്നു...
                പറഞ്ഞു വഷലാകാന്‍ സാധ്യതയുള്ള  ഒരു കഥ തികഞ്ഞ കയ്യടക്കത്തോടെ വ്യത്യസ്തമായ ആഖ്യാന ശൈലി സ്വീകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് തടിയന്റെ പ്രത്യേകത... ഇത്തരത്തില്‍ കഥപറച്ചിലിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഓരോ സിനിമയിലും ആഷിക് അബു പുരോഗമിക്കുമ്പോള്‍ മലയാളി പ്രേക്ഷകനെ സംബന്തിചിടത്തോളം പുതിയ ദ്രിശ്യ വിരുന്നുകലാണ് അവര്‍ക്ക് ലഭിക്കുന്നത്...ശ്യാം പുഷ്കര്‍,അഭിലാഷ് നായര്‍,ദിലീഷ് എന്നിവര്‍ ചേര്‍ന്ന് വളരെ കാലിക പ്രസക്തിയുള്ള മികച്ച തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി ഒരിക്കിയത്... ഓരോ ഗാനത്തിലും പുതുമ തേടാനുള്ള ആശികിന്റെ ശ്രമം നമുക്ക് തടിയനിലും കാണാം...ശ്രീനാഥ് ഭാസി പാടി അഭിനയിച്ച യു ആര്‍ മൈ പഞ്ചസാര എന്നാ ഗാനം തികച്ചും വ്യത്യസ്തവും അതേസമയം കൗതുകകരവുമായി മാറുന്നു...
         ഒരു പുതുമുഖം എന്ന് ഒരിക്കല്‍ പോലും തോന്നാതെ അഭിനയിക്കാന്‍ ശേകര്‍ മേനോനും മികച്ച പ്രകടനം കാഴ്ച വെയ്കാന്‍ ശ്രീനാഥ് ബാസിക്കും കഴിഞ്ഞിട്ടുണ്ട്...മികച്ചൊരു ഇന്ട്രോടെക്ഷന്‍ കിട്ടിയെങ്കിലും നിവിന്‍ പൊളി ഒരല്പം നിരാശപെടുത്തി...ഒരിടവേലാക്ക് ശേഷം ഇടവേള ബാബുവും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു...ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികവു പുലര്‍ത്തിയപ്പോള്‍ ഷിജു ഖാലിദിന്റെ കാമെരാ വ്യത്യസ്തമായ അനുഭവമായി...ഇത്തരത്തില്‍ വ്യത്യസ്തമായ കഥ പറയലിലൂടെ  ഓരോ സിനിമയിലും പുരോഗമിക്കുന്ന ആഷിക് അബുവിന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും ഡാ തടിയാ...അതുകൊണ്ട് തന്നെ എല്ലാവരും ഇഷ്ടപെടുന്ന മികച്ച ചിത്രമായിരിക്കും  ഡാ തടിയ...

Saturday, 22 December 2012

karmayodha review


ഡല്‍ഹിയും കേരളവും ഒരു പോലെ പീഡനങ്ങളും ബാലാസങ്ങങ്ങളും ചര്‍ച്ച ചെയ്യുന്ന അത്തരക്കാര്‍ക്കു കാപിറ്റല്‌ പണിഷ്മെന്റ് നല്‍കണമെന്ന് ഏവരും ഒരുപോലെ    ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍ അതെ വികാരമുയര്‍ത്തി അതിനു വേണ്ട്ടി ശബ്ധിച്ചു ഒരു സിനിമ വരിക ..അതാണ്‌ കര്‍മയോധ . നമ്മുടെ വികാരങ്ങള്‍ നായകന്‍ ഫലപ്രാപ്തിയെലെത്തികുന്നത് കാണുമ്പോള്‍ നാമറിയാതെ നായകനുമായി താദാത്മ്യം പ്രാപിക്കുകയാണ്...കാലികമായി വളരെ ഏറെ പ്രസക്തമായ ഒരു വിഷയുവുമായി മേജര്‍ രവിയും മോഹന്‍ ലാലും വന്നപ്പോള്‍ ഒരു നിയോഗം പോലെ ഈ ചിത്രം കേരളത്തിലെയും ടെല്‍ഹിലെയും പീടനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി  നിര്മിക്കപെട്ട  അവരുടെ വേദനകളെ കണ്ടറിഞ്ഞു എത്തിയ സിനിമയാവുന്നു കര്‍മയോധ...
               മാഡ് മാഡിയായി  മോഹന്‍ ലാല്‍ എത്തുമ്പോള്‍ ലാലിന്റെ ആരാധകരെ ത്രിപ്തിപെടുതാനുള്ള സ്റ്റൈലിഷ് മൂവി എന്ന് തോന്നുന്നിടത്ത്‌ നിന്നാണ് കര്‍മയോദ്ധ കളത്തിലിരങ്ങുന്നതു ...മുംബൈ നഗരത്തിലും കേരളത്തിലും പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന ഒരു രാകെറ്റ് പ്രവര്‍ത്തിക്കുന്നതും അവരുടെ വലയില്‍ പെട്ട പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മദ മാഡി കേരളത്തില്‍ എതുന്നതുമാണ് ഇതിവൃത്തം...വയസ്സായവര്‍ വീടിനു ഭാരമാണെന്ന പുതു തലമുറയുടെ ധാരണകളെ തിരുത്താനും അവര്‍ ഓരോ വീടിന്റെയും കാവല്ക്കരാനെന്നും അത്തരം കുടുംബങ്ങള്‍ അന്യമാവുന്നതാണ് ഇന്നിന്റെ ശാപമെന്നു പറയാനും മേജര്‍ രവി മറന്നില്ല...പെണ്‍കുഞ്ഞുങ്ങള്‍ മാനഭംഗത്തിനു  വിധേയരാവുമ്പോള്‍ ടി പി വധം പോലുള്ള കൊലപാതക കേസുകള്‍ മാത്രം താല്പര്യത്തോടെ അന്വേഷിക്കുന്ന പോലിസ്    വിമര്ഷികാനും രവി മറന്നില്ല.എങ്കിലും ആ രങ്കം ഒരല്പം കടന്നുപോയീ എന്നാ കാര്യത്തില്‍ സംശയമില്ല... തികച്ചും ലാലിന്റെ കഥാപാത്രത്തില്‍ കേന്ദ്രീകരിച്ചു കഥ പറയുമ്പോഴുംകുടുംബങ്ങളും കുടുംബ ബന്ധങ്ങലെയും കൂടി സ്പര്ഷിക്കാൻ ശ്രമിക്കുന്നത് തിരക്കഥയുടെ ബലമില്ലായ്മ കൊണ്ട് വിപരീത ഫലം ചെയ്യുന്നു.. 
             അതെ സമയം  യുക്തിക്ക് നിരക്കാത്ത പല സാഹചര്യങ്ങള്‍ ഒരുക്കിയത് തിരക്കതാക്രിതും സംവിധായകനുമായ മേജര്‍ രവിയുടെ ശ്രദ്ധയില്ലായ്മ തന്നെയാണ്...ആറോളം വരുന്ന പെണ്‍കുട്ടികളെ നിയന്ത്രിക്കാനും അവരെ കടത്തി കൊണ്ട് പോകാനും രണ്ടു പേര്‍ മാത്രം നിയോഗിക്കപെടുന്നതും  ഒരു പരിചയുവുമില്ലാത സ്ഥലത്തെ ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ മനസ്സിലാകാന്‍ അവിടെ ആദ്യമായി എത്തുന്ന പെണ്‍കുട്ടിക്ക് സാധിച്ചതും ആറോളം പേരില്‍ രണ്ടു പേര്‍ മാത്രം രക്ഷപെടുകയും (പെടുത്തുകയും) മറ്റുള്ളവരുടെ ഭാവി സൌകര്യപൂര്‍വ്വം ഒഴിവാകുകയും( മറന്നു പോയതാണോ എന്നും ഒരു സംശയം) ചെയ്തത് ചിത്രത്തിന്റെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്...എങ്കിലും ഏതു കുറവിനെയും മറികടക്കാന്‍ പോന്ന ഒരു വിഷയം ഈ ചിത്രം കൈകാര്യം ചെയ്യുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുന്നത് ഒരു നല്ല സിനിമയെ നല്ല സന്ദേശത്തെ നശിപ്പിക്കലാണ്  
                മുംബൈ തെരുവുകള്‍ അതിന്റെ ദ്രിശ്യ ബന്ഗിയോടു കൂടി പകര്‍ത്തി എന്ന് മാത്രമല്ല കാര്‍ യാത്രക്കിടയിലെ റോഡുകളും അതിന്റെ പരിസരങ്ങളും സൂക്ഷ്മതയോടെ പകര്‍ത്താനും പ്രദീപ് നായര്‍ എന്നാ ചായാഗ്രാഹകന്‍ ശ്രദ്ധ കാനിച്ചപോള്‍ സിനിമ ആവശ്യപെടുന്ന ഒരു പരിസരം താനേ സ്രിഷ്ടിക്കപെട്ടു...ഡോണ്‍ മാക്സിന്റെ എടിടിങ്ങും സിനിമയുടെ താളം നിലനിര്‍ത്താന്‍ ഒരു പരിധി വരെ സഹായിച്ചു...സിനിമയില്‍ അനാവശ്യമെങ്കിലും എം ജി യുടെ പാട്ട് നിലവാരം പുലര്‍ത്തി,,,എത്ര കൊണ്ടാലും പഠിക്കാത്ത എന്തറിഞ്ഞാലും അറിഞ്ഞില്ല എന്ന് നടിക്കുന്ന ഓരോ മലയാളിക്കും തന്റെ ചുറ്റുപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന ആപത്തിനെ തുറന്നു കാണിക്കാന്‍ ശ്രമിക്കുന്ന ഈ മലയാള ചിത്രം ഒരു നേര് രേഖയിലൂടെ കഥ പറഞ്ഞു ആസ്വധന ഭംഗം ശ്രുഷ്ടിക്കുന്നുന്ടെങ്കിലും കേരളത്തിലെ എല്ലാ രക്ഷിതാക്കളും തീര്‍ച്ചയായും കണ്ടിരികേണ്ട ഒന്നാണ്കര്‍മയോധ...കര്‍മയോധ ശരാശരി

bavuttiyude namathil review



ബാവുട്ടിയുടെ നാമത്തില് .......ഏയ്‌ കുഞ്ഞീ ഇത് നല്ല സിനിമയാട്ടാ ...എന്തായലും കാണണം 
        'ഏയ്‌ കുഞ്ഞീ' എന്ന് സ്വന്തം ശൈലിയില്‍ കാവ്യ മകളെ വിളിക്കുമ്പോള്‍ നീലെസ്വരത്തെ എന്റെ ഗ്രാമത്തിന്റെ വിശുധിയാണ് എനിക്ക് മനസ്സിൽ ഓടിയെത്തിയത്   എനിക്ക് തോന്നിയത്... അത്രയ്ക്ക് തന്മയത്വത്തോടെ കാവ്യയും മമ്മൂടിയും വിനീതും കനിഹയും ഡയലോഗുകള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ മനസ്സില്‍ ഞാന്‍ ജീവിച്ച എന്റെ നാടും നാടുകാരും ഒരു നനുത്ത സ്പര്‍ശമായി എന്റെ മനസ്സില്‍ ഓടിയെതിയെങ്കില്‍  ആരെയും നിരാശ പെടുത്താത്ത ഒരു സിനിമയായിരിക്കും ബാവുട്ടിയുടെ നാമത്തില്‍...          
  പലപ്പോഴും സാമൂഹ്യ വിമര്ശനം എന്നാ നിലയില് സംഭാഷണങ്ങള് ഒരുക്കാന് രണ്ജിതിനു സാധിച്ചിട്ടുണ്ട്...  തുടക്കത്തിലെ   യതീം ഖാനയും അവടെ അവര്‍ നേരിടുന്ന പ്രയാസങ്ങളും , പനതിനായുള്ള നെട്ടോട്ടവും,  സി പി ഐ എമ്മിന്റെ പരിതാപകരമായ അവസ്ഥയും കഥയിലൂടെ സ്പര്ശിക്കാനും പാര്ടി നേരിടുന്ന പ്രശ്നങ്ങളും തെറ്റി ധാരണ മൂലമാണെന്ന് പറഞ്ഞു വയ്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്...കാവ്യയുടെ നീലേശ്വരം കാരി പലപ്പോഴും രസിപ്പിക്കുമ്പോഴും നീലെസ്വരത്തെ ഒരമ്മ പോലും മക്കളോട് പറയാത്ത വര്ത്തമാനമാണോ കാവ്യയിലൂടെ രഞ്ജിത്ത് പറയിച്ചത് എന്നാ സംശയം ബാകിയാവുന്നു...ഒരിടവേളക്ക് ശേഷം ഹരിശ്രീ അശോകന്റെ ശക്തമായ തിരിച്ചു വരവും ഈ ചിത്രത്തില് കാണാം...തികച്ചും വ്യത്യസ്തമായ വേഷത്തില് കനിഹയും മലപ്പുറം ഭാഷയുമായി മമ്മൂക്കയും പ്രേക്ഷകനെ കയ്യിലെടുക്കുന്നു...ഓരോ കതാപാത്രങ്ങല്കും അവരുടെതായ ഒരിടം നല്കുന്ന രഞ്ജിത്തിന്റെ തൂലിക ഈ ചിത്രത്തിലും വ്യത്യസ്ഥമായില്ല എന്ന് വേണം പറയാന്......... .ബാവുട്ടിയില്  നിന്ന് സിനിമക്കുള്ളിലെ സിനിമയിലെ കഥാപാത്രമായി മംമൂകയുടെ വേഷപകര്ച്ച  ആ നടന്റെ പ്രതിഭ തന്നെയാണ് തെളിയിക്കുന്നത്..
                 പുതിയകതയല്ല എന്ന് രഞ്ജിത് തന്നെ പരസ്യമായി പറയുന്നുണ്ട്... രഞ്ജിത്തിന്റെ ഇന്ത്യന് റുപീ ഒരു പുതിയ കതയായിരുന്നില്ല...എന്നാല് അതിന്റെ അവതരണത്തില് പുതുമയുണ്ടായിരുന്നു... അതിനൊരു താളമുണ്ടായിരുന്നു...എന്നാല് തുടക്കത്തില് കാണിച്ചാ ആ ജാഗ്രത കഥ പറച്ചിലിന്റെ അവസാനം വരെ കാണിച്ചിരുന്നെങ്കില് സൂപര് സിനിമ എന്ന് ആര്ക്കും അഭിപ്രായപെടവുന്ന ഒരു സിനിമയായിരുന്നു രഞ്ജിത്തിന്റെ ബാവുട്ടി ...സംഭാഷണ ശൈലിയില് മാത്രമല്ല വാകുകളില് പോലും രഞ്ജിത്ത് കാണിച്ച മികവു ബാവുട്ടി എന്നാ ചിത്രത്തിന്റെ ആദ്യ പകുതിയേ മനോഹരമാകി...ഒരു ജി എസ വിജയന് ചിത്രം എന്നതിലുപരി അത് രഞ്ജിത്തിന്റെ തന്നെ സിനിമയായിരുന്നു... അതിന്റെ ഓരോ ഷോടിലും രഞ്ജിത്തിന്റെ കൈമുദ്ര പ്രകടമായിരുന്നു...( ജി എസ വിജയന് എന്നത് പേരിനു മാത്രമാണോ എന്ന് സംശയം ഇല്ലാതില്ല)  താന് എഴുതിയത് അത് പോലെ വിഷ്വലൈസ് ചെയ്യാന് സംവിധായകന് കഴിഞ്ഞു...എന്നാല് ഇടവേളയ്ക്കു  ശേഷം അതിന്റെ സിനിമയുടെ  സ്വഭാവത്തില് പ്രകടമായ വ്യത്യാസം കാണാന് സാധിക്കുന്നു...നമ്മള് കണ്ടിട്ടും മറക്കാത്ത കഥ അതെ പടി ആവര്ത്തിച്ചപ്പോള് അത് ഒരു രഞ്ജിത്ത് സിനിമയില് പ്രതീക്ഷിക്കതിരുന്നത് ഒരല്പമെങ്കിലും പ്രേക്ഷകനെ നിരാഷപെടുത്തും,.. 
      ... മനോജ്‌ പിള്ളയുടെ കാമെര  കൂടുതല്‍ ദ്രിശ്യ പരിസരങ്ങള്‍ ഒരുക്കുന്നില്ലെങ്കിലും ഓരോ ഷോട്ടിലും പ്രേക്ഷകനെ സിനിമയില്‍ തന്നെ കേന്ദ്രീകരിച്ചു കൊണ്ട് പോകുന്നതില്‍ വിജയിച്ചു...സിനിമ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ ഒരുക്കാന്‍ ഷഹബാസ് അമനും സാധിച്ചിട്ടുണ്ട്...   ഒരു സാധാരണക്കാരന്റെ കഥ അസാധാരണമായി ഒന്നുമില്ലാത്ത അസാധ്യമായത് ഒന്ന് കാണികാത്ത ഒരു സിനിമ അതുകൊണ്ട് തന്നെ ആര്‍കും  പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന (കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍  ഒരു സൂപ്പെര്‍ ഫിലിം ആകുമായിരുന്ന ) ഒരു മികച്ച ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍ ...മമ്മൂക്കയുടെ ഒരു ഉഗ്രന്‍ തിരിച്ചു വരവും...