Pages

Showing posts with label anoop menon. Show all posts
Showing posts with label anoop menon. Show all posts

Sunday, 24 February 2013

david and goliath review


ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്... തൃപ്തിപ്പെടുത്തുയോ ഈ ആധുനിക ദാവീധും ഗോലിയാത്തും...  

പകല്‍ നക്ഷത്രങ്ങള്‍ എന്നാ ചിത്രത്തിനു ശേഷം രാജീവ്‌ നാഥ് അനൂപ്‌ മേനോന്‍ ടീം ഒരുക്കിയ ചിത്രമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്..  ബൈബിലിലെ ആജാനബഹുവും ദുഷ്ട ശക്തിയുമായ ഗോലിയാത്തിനെ കാഴ്ചയില്‍ ദുര്‍ബലനും നിഷ്കളംഗനുമായ ദാവീധ് പരാജയപ്പെടുത്തുന്നതിനു ആധുനികമായ ഭാഷ്യം രചിക്കുകയാണ് അനൂപ്‌..  എന്നാല്‍ ഈ ചിത്രത്തിന്റെ തിരക്കഥ ഒരിക്കല്‍ പോലും അനൂപിന്റെ മുന്‍ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്നില്ല...സംഭാഷണങ്ങള്‍ക്ക് ഉപരി ധ്രിശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കഥപറയാന്‍ ശ്രമിച്ചപ്പോള്‍ ചിത്രം അങ്ങേയറ്റം വിരസമായി മാറുകയാണ് ചെയ്തത്...
             ചിത്രത്തിന്റെ ആദ്യ പകുതി മുഴുവന്‍ ജയസൂര്യ അഭിനയിക്കുന്ന ഡേവിഡ് എന്നാ കഥാപാത്രത്തിന്റെ  കഴിവുകലെ പ്രേക്ഷകന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് ഒരിക്കല്‍ പോലും ആട് തോമ സ്ഫടികത്തില്‍ ഉണ്ടാക്കിയ 'താനേ അടിയുന്ന ബെല്ലിന്റെ' നിലവാരത്തിലെത്തിക്കാനൊ ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കാനോ രാജീവ്‌ നാതിന്റെ ധ്രിശ്യങ്ങള്‍ക്ക് സാധിച്ചില്ല...മറ്റെല്ലായിടത്തും മന്ദഗതിയില്‍ നീങ്ങിയ ദ്രിശ്യങ്ങള്‍ അത്തരം രംഗങ്ങളില്‍ മാത്രം അപാരമായ വേഗത കൈവരിക്കുന്നത് എന്തെങ്കിലും കാണിച്ചു 'ഇവനൊരു പ്രസ്ഥാനമാണ്' എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താനയിരുന്നെങ്കില്‍ അനൂപിനും സംവിധായകനും തെറ്റി....
         മുലകുടി മാറാത്ത കുട്ടിയെ അവിചാരിതമായി പള്ളിമുറ്റതെത്തുകയും അവന്‍ വല്യപ്പച്ചന്‍ എന്ന് വിളിക്കുന്ന പള്ളി വികാരിയുടെ ( ബാലചന്ദ്രന്‍)), സംരക്ഷണയില്‍ വളരുകയും ചെയ്യുന്ന ഡേവിടിനു അവന്റെ രോഗാവസ്ഥ കാരണം കൂടുതല്‍ പടിക്കനവുന്നില...പള്ളി വികാരിയുടെ തണലില്‍ ബൈബിള്‍ വചനങ്ങളും കേട്ട് മനസ്സില്‍ നന്മ മാത്രം നിറച്ചു ദുര്‍ബലനായി വളരുന്നു... അതിനിടയില്‍ വികാരിയച്ചന്‍ മരിക്കുന്നതും തുടര്‍ന്നുള്ള ഒറ്റപെടലും സണ്ണി എന്നാ ചെറുപ്പക്കാരന്റെ അടുത്ത് എത്തുന്നതും തുടര്‍ സംഭവ വികാസങ്ങളുമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് പറയുന്നത്...
            വെറുതെ ഒരു പ്രണയത്തിനു വേണ്ടി മാത്രം ആദ്യ പകുതിയില്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന വില്ലന്‍,ട്രിവാണ്ട്രം ലോഡ്ജ് പൊളിച്ചു നീക്കനെത്തിയ ആളുകളെ പോലെ ഒറ്റപെട്ട പള്ളി പൊളിച്ചു നീക്കാനെത്തുന്ന ബംഗാളി, പാമ്പ്‌ കടിയേറ്റു കിടക്കുന്ന അച്ഛനെയും കൊണ്ട് 100 മീറ്റെര്‌ അകലെയുള്ള റോഡിലേക്ക് മലയും പുഴയും താണ്ടി വിക്രമാധിത്യനും വേതാളവുമെന്ന പോലെ വികാരിയെ കൊലക്കു കൊടുക്കാന്‍ ഓടുന്ന ഡേവിഡ്, പൊടുന്നനെ പണക്കാരനാവുന്ന ഗോലിയാത്ത്... ഇങ്ങനെ തിരക്കഥയിലും ദ്രിശ്യ ഭാഷയിലും സംവിധായകനും തിരക്കതാ കൃത്തും പരാജയപ്പെടുന്നു...
           അല്പം മന്ധ ബുദ്ധിയായ കഥാപാത്രങ്ങള്‍ തനിക്കു നന്നായി ഇണങ്ങും എന്നതുകൊണ്ട്‌ ജയസൂര്യ ഒരിക്കല്‍ പോലും മോശമാക്കുന്നില്ല... മറ്റു ചിത്രങ്ങളിലെ പോലെ നക്ഷത്രങ്ങള്‍ ആലേഖനം ചെയ്ത പച്ചയും നീലയും ചുവപ്പും തൂവാലയനിഞ്ഞ ആനൂപ് മേനോന്‍ വീണ്ടും റ്റൈപ്പു ചെയ്യപ്പെടുന്നു...ആദ്യ പകുതിക്കും രണ്ടാം പകുതിക്കുമായി രണ്ടു നായികമാര്‍... അവരവര്‍ക് ലഭിച്ച റോള് ഭംഗിയാക്ക്കി... പി ബാലചന്ദ്രനും ഇന്ദ്രന്‍സും മോശമാകിയില്ല... ഒരു പക്ഷെ വി കെ പ്രകാശിന്റെ അസാന്നിധ്യം മാത്രം തോന്നിപ്പിക്കുന്ന ഈ അനൂപ്‌ ജയസൂര്യ ചിത്രം വാഗമന്നിന്റെ മനോഹാരിത ഒപ്പിയെടുത്ത ജിത്തു ധാമോധരിന്റെയും ചിത്രത്തിന്റെ കലാ സംവിധായകന്റെയും കൂടി മികച്ച ശ്രമങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ തീര്‍ത്തും നിരാഷപ്പെടുത്തുമായിരുന്നു...അതെ സമയം  പാടെ അവഗണിക്കാന്‍ കഴിയാത്ത സംവിധായക ശ്രമങ്ങള്‍ കൊണ്ട്  ഈ ചിത്രം ശരാശരിയില്‍ ഒതുങ്ങുന്നു? അതില്‍ കൂടുതലോ കുറച്ചോ ഉള്ള അഭിപ്രായ പ്രകടങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല... അത് ഈ ചിത്രം കാണുന്ന ഓരോരുത്തര്‍ക്കുമായി വിട്ടു തരുന്നു...

Friday, 16 November 2012

nine one six (916 ); ഒരു ഗ്രാം ഇമോഷന്‍സില്‍ പൊതിഞ്ഞ തനി തിരൂര്‍ പൊന്നു............ലളിതം...വിരസം...




                  സംവിധായകരും ടൈപ്പ് ചെയ്യപ്പെടുമ്പോള്‍ നിരാഷപ്പെടുന്നത് പ്രേക്ഷകനാണ്.,, ഓരോ സംവിധായകന്റെയും ചിത്രത്തെ കുറിച്ച് പ്രേക്ഷകന് കൃത്യമായ ധാരണ ഉണ്ട്... എന്നാല്‍ തന്‍ അത്തരത്തിലുള്ള ഫിലിം മാത്രമേ ചെയ്യ് എന്ന് വാശിപിടിക്കുമ്പോള്‍ അതില്‍ പുതുതായ് എന്തെങ്കിലും കണ്ടെത്താനും അതു പ്രേക്ഷകന് രസിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കാനും സംവിധായകന് ബാധ്യതയുണ്ട്...
                   കഥപറയുമ്പോള്‍ എന്നാ ഒറ്റ ചിത്രം കൊണ്ട്  പ്രക്ഷക മനസ്സില്‍ ഇടം പിടിച്ച എം മോഹനന്‍ എന്നാ സംവിധായകന്‍  മറ്റൊരു ചിത്രത്തിലൂടെ അതെ വേഗതയില്‍ താഴേക്കു പതിക്കുന്ന കാഴ്ചയാണ് നയന്‍ വന്‍ സിക്സിലൂടെ നമ്മള്‍ കാണുന്നത്... എം മോഹനന്‍ തന്നെ തിരക്കതാക്രിതിന്റെയും സംവിധായകന്റെയും മേലങ്കി അണിഞ്ഞ 916 എന്നാ ചിത്രം പാടെ നിരാശപ്പെടുത്തി..ഇഴയടുപ്പമില്ലാത്ത തിരക്കഥയും കതാഖ്യാനത്തില്‍ നഷ്ടമാകുന്ന ചടുലതയും പുതുമുഖമെങ്കിലും തീര്‍ത്തും നിരാഷപെടുത്തുന്ന പ്രകടനം മാളവിക മേനോനില്‍ നിന്ന് ഉണ്ടാവുക കൂടി ചെയ്തപ്പോള്‍ പ്രേക്ഷകന് ലഭിച്ചത് ആവര്‍ത്തന വിരസമായ കുറെ മുഹൂര്‍ത്തങ്ങള്‍ മാത്രമാണ്...ബന്ധങ്ങളുടെ പവിത്രത വൈകാരികമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ചിത്രത്തിലുടനീളം കാണാനാവുക ..എന്നാല്‍ അവര്‍ അനുഭവിക്കുന്ന തീവ്രമായ ദുഖം വാക്കുകളില്‍ നിരക്കനാവാതെ കേവലം  പശ്ചാത്തല സംഗീതത്തില്‍ മാത്രം ഒതുങ്ങുകയും വികാരങ്ങള്‍ പ്രേക്ഷകന് അനുഭവഭേധ്യമാകാതെ പോകുകയും ചെയ്യുന്നു..
                  വെറുതെ ഒരു ഭാര്യ, അനൂപിന്റെ തന്നെ നമുക്ക് പാര്‍ക്കാന്‍ എന്നെ ചിത്രങ്ങളെ ഒര്മിപ്പികും വിധമായിരുന്നു കഥാഗതി...പിന്നീട് വരുന്ന ട്വിസ്റ്റ്‌ വേണ്ടത്ര ഉള്‍കൊള്ളാന്‍ പ്രേക്ഷകന് സാധിച്ചിട്ടുണ്ടോ എന്നും സംശയമാണ്... ഷൂട്ട്‌ ചെയ്തു വച്ച കുറച്ചു സീനുകള്‍ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ അതേപടി ആവര്‍ത്തിക്കുന്നതും അത്തരം ഫ്ലാശ്ബകില്‍ പുതുതായി ഒന്നും ഉള്‍പ്പെടുത്താന്‍ കഴിയാതെപോയതും സംവിധായകന്റെ പരാജയമാണ്... പിസ്സ പിസ്സ എന്നാ ഗാനം കേള്‍ക്കാന്‍ സുഖമുള്ളതാണെങ്കിലും ഒരു ഗാനത്തിന് തൊട്ടു പിറകെ ഈ ഗാനം വന്നതും കഥയുമായി ബന്ധപെട്ട ഒന്നും തന്നെ ആ രംഗങ്ങളില്‍ ഉള്പെടിയിട്ടില്ല എന്നതും  കഥാ സന്ദര്‍ഭത്തില്‍ അത്തരമൊരു ഗാനത്തിന്റെ പ്രസക്തി എന്ത് എന്നും ഉള്ളതും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല...ഒരു ഫ്ലാഷ്ബാക്ക് രംഗത്തില്‍ ഈ ഗാനവും സംഭവങ്ങളും ഇടകലര്‍ത്തി കാനിക്കെണ്ടിടത് ഗാനം അതെ പടി ആവര്‍ത്തിക്കുന്നത് വിരസമാവുന്നു ... എടിടിങ്ങില്‍ വന്ന പിഴവ് പലയിടത്തും പ്രത്യകിച്ചു ഫ്ലാഷ്ബാക്ക് സീനുകളില്‍ മുഴച്ചു നില്‍ക്കുന്നു...
          പലപ്പോഴും ഒരു ടെലിഫിലിമിന്റെ നിലവാരത്തിലേക്ക് താഴുന്ന സിനിമ അല്പമെങ്കിലും ലൈവ്ലി ആകുന്നത് അനൂപിന്റെ യും പാര്‍വനയുടെയും  പ്രണയം രംഗങ്ങളില്‍ മാത്രമാണ് .. ഒര അര്‍ത്ഥത്തില്‍     സിനിമ ആരംഭിക്കുന്നത് പോലും അവിടെ നിന്നാണ് എന്ന് പറയേണ്ടിവരും...ആസിഫിന്റെ പ്രശാന്ത് എന്നാ കഥാപാത്രം പ്രേക്ഷകന് പിടികിട്ടതെപോയതും എടുത്തു പറയേണ്ട പോരായ്മയാണ്...ചിത്രത്തിലെ മര്‍മ പ്രധാനമായ ഒരു റോള് എന്നാ നിലക്ക് ആസിഫിന്റെ കറക്ടരിനു സംഭവിച്ച പാളിച്ച ചിത്രത്തിന്റെ ആഖ്യാന രീതിയെ കുരച്ചന്നുമല്ല ബാധിക്കുന്നത്...എങ്കിലുംകിട്ടിയ റോള് ബങ്ങിയക്കാന്‍ അനൂപിനും പാര്‍വനയ്കും ആസിഫിനും നന്ദുവിനും കഴിഞ്ഞു...
         എം ജയചന്ദ്രന്‍ ഈണമിട്ടു  ശ്രേയ ഘോഷാല്‍ പാടിയ നാടുമാവിലൊരു മൈന തുടങ്ങി കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങല്‍ മാത്രമാണ് അല്പമെങ്കിലും പ്രേക്ഷകനെ രസിപ്പിക്കുനത് ...അതുകൊണ്ട് തന്നെ ചെമ്മന്നുര്‍ ജോല്ലെരിയുടെ ബാനെരില്‍ ഇറങ്ങിയ എം മോഹനന്റെ തൂലികയില്‍ വിരിഞ്ഞ 916 തിരൂര്‍ പോന്നു കാഴ്ചയില്‍ മാത്രം തോന്നിക്കുന്ന 'ഒരല്പം ഇമോഷന്സില്‍ പൊതിഞ്ഞ" സിനിമയായി മാറുന്നു...