Pages

Monday, 22 October 2012

jawan of vellimala: ജവാന്‍ ഓഫ് വെള്ളിമല... മമ്മൂട്ടി ഇനിയും കാത്തിരിക്കണം



Charles Bonnet syndrome (CBS) (http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ മലയാളികള്‍ കേട്ട് കേള്‍വിയില്ലാത്ത പുതിയ ത്രെഡ് കയ്യിലുണ്ടായിട്ടും അതിനു മികച്ച ഒരു ആഖ്യാന ഭാഷ്യം ചമയ്ക്കാന്‍ തിരക്കഥാകൃത് പരാജയപ്പെട്ടപ്പോള്‍  പുതിയ കളിപ്പാട്ടം കയ്യില്‍ കിട്ടിയ കുട്ടി അതിനെ ഇതു വിധത്തില്‍ ഉപയോഗപ്പെടുത്തണം എന്നറിയാതെ കുഴങ്ങുന്ന അവസ്ഥയിലായിപ്പോയി അനൂപ്‌ കണ്ണന്‍ എന്നാ ലാല്‍ ജോസിന്റെ പ്രിയ ശിഷ്യന്‍. ഗുരുവിനു സമര്‍പ്പിച്ചു കൊണ്ട് തുടങ്ങിയെങ്കിലും ഗുരുവിന്റെ ഗുണങ്ങളുടെ യാതൊരു ലാഞ്ചനയും ശിശ്യനില്‍ കാണാതെ പോയി. വ്യത്യസ്തമായ രണ്ടു കഥാ തന്തുക്കളുമായി ഗുരുവും ശിഷ്യനും മത്സരിക്കാനിരങ്ങിയപ്പോള്‍ ആര് വിജയിക്കും ഏന് സിനിമയെ സ്നേഹിക്കുന്ന ഭൂരിപക്ഷം പ്രേക്ഷകനും ഒരു തവണയെങ്കിലും ചിന്തിച്ചു പോയിട്ടുണ്ടാവും. പരാജയത്തില്‍ നിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തുന്ന മമ്മൂട്ടി ചിത്രങ്ങള്‍ കണ്ടു മടുത്ത ആരാധകര്‍ വളരെ പ്രതീക്ഷയോടെ സമീപിച്ച ചിത്രമായിരുന്നു ജവാന്‍ ഓഫ് വെള്ളിമല.. കേട്ടത് ശരിയെങ്കില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രീ പബ്ലിസിറ്റി നേടിയ ചിത്രമായിരുന്നു ഇത്. പോരാത്തതിന് മമ്മൂട്ടി എന്നാ നടന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രവും.
                സംവിധായകനും നടനുമായ ലാല്‍ ഒരു ചിത്രം നിര്‍മിക്കുമ്പോള്‍ പ്രേക്ഷകന് അറിയാം ഒന്നും കാണാതെ ലാല്‍ അത് ഏറ്റെടുക്കില്ല എന്ന്(കോബ്ര ഒഴികെ). ആ പ്രതീക്ഷ തന്നെയായിരുന്നു മമ്മൂട്ടി ഈ ചിത്രം നിര്‍മിക്കുമ്പോള്‍ തോന്നിയതും. എവിടെയാണ് മമ്മൂട്ടിക്ക് പിഴച്ചത്? ഒരു പക്ഷെ കഥയുടെ ബീജം മാത്രം കേട്ട് അതിലെ പുതുമ ഉള്‍കൊണ്ട് തിരക്കഥ പൂരനമായും കാണാതെ സിനിമ ചെയ്യാന്‍ ഇറങ്ങി പുറപ്പെട്ടതുകൊണ്ടാവും. കഥാ ബീജം ഒരു പുതിയ മനിചിത്രത്തഴ്ഹ എന്നോ വിസ്മയതുംബെത്തെന്നോ അന്യനെന്നോ ഒക്കെ തോന്നിപ്പിചിട്ടുണ്ടാവും. സത്യം പറയുകയാണെങ്കില്‍ അത്തരം ചിത്രങ്ങളുടെ ഗാനത്തില്‍ പെടുത്താവുന്ന ഒരു സിനിമയാക്കി മാറ്റിയെടുക്കമായിരുന്നു..അവിടെയാണ് ക്ലസ്സ്മെട്സ് എന്നാ ചിത്രത്തിനു തിരക്കതയോരുക്കിയ ജെയിംസ്‌ ആല്ബര്ട്ട് എന്നാ തിരാക്കതാക്രിത് പരാജയപ്പെട്ടത്. ക്ലസ്സ്മെറ്സിനു ശേഷം അദ്ദേഹം തിരക്കതോയോരുക്കിയ ഒരു ചിത്രം പോലും (ഇവിടം സ്വര്‍ഗമാണ്, വെനിസിലെ വ്യാപാരി) വിജയിച്ചിട്ടില്ല. 
                    തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളെ ഇതു തരത്തില്‍ വിന്യസിക്കണം എന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. അതിലെ ഓരോ രംഗങ്ങളും പരസ്പരം ഇഴചേര്‍ന്നു നില്‍ക്കും വിധം അവതരിപ്പിക്കാന്‍ സംവിധായകന്‍ മനസ്സ് വച്ചാലേ സാധിക്കൂ. മമ്മൂട്ടി എന്നാ മഹാനടന്റെ അഭിനയ പാടവം മുതലാക്കാനോ ഓരോ കഥാപാത്രത്തെയും പരസ്പരം ഇഴചേര്‍ത്തു രസാവഹമായി കതപറയാണോ അനൂപിന് കഴിയാതെപോയി.  പട്ടാളത്തില്‍ നിന്ന് പിരിഞ്ഞതിനു ശേഷം നാടിലെ ഡാമിന്റെ കാവല്‍ക്കാരനായി ജോലി ചെയ്യുന്ന ഗോപി എന്നാ കഥാപാത്രമാണ് മമ്മൂട്ടി ഇതില്‍ അവതരിപ്പിക്കുന്നത്. സി ബി എസ്(http://en.wikipedia.org/wiki/Charles_Bonnet_syndrome) എന്നാ അത്യപൂര്‍വ രോഗം ഭാധിച്ച ഇയാള്‍ക്ക് പലപ്പോഴും മറ്റാരും കാണാത്ത മായിക കാഴ്ചകള്‍ കാണും. ഈ രോഗാവസ്ഥയെ മറ്റു കഥാപാത്രങ്ങളിലൂടെയും കഥാ സന്ദര്ഭാങ്ങളിലൂടെയും വിഷധീകരിക്കാന്‍ കഴിയാഞാതും കഥയും ഡാമും തമ്മില്‍ ബന്ധിപ്പിച്ചു മികച്ച ഒരു ക്ളിമാക്സിലേക്ക് എത്തിക്കനാവാതെ പോകുന്നിടത്തുമാണ്   സിനിമ പരാജയപ്പെടുന്നത്. 
                    ഡാമിന്റെ ഉല്‍ഭവത്തെപ്പറ്റി  തുടക്കത്തില്‍ ഒരു "അശരീരി " കേള്‍ക്കുന്നതല്ലാതെ  പരസ്പര ബന്ധമില്ലാതെ സൂന്യതയില്‍ നിന്ന് ഉയര്‍ന്നു വന്ന കഥാപാത്രങ്ങളും കതാപരിസരവും സൃഷ്‌ടിച്ച അമ്പരപ്പ് സിനിമ തീരുന്നത് വരെ പ്രേക്ഷകനെ വിട്ടൊഴിയുന്നില്ല. എങ്ങു നിന്നോ പൊട്ടിമുളക്കുന്ന പാട്ടുകളും ഇഴചെരാത്ത ഫ്രാമുകളും സ്രിഹ്ടിക്കുന്ന അലോസരം ചില്ലറയൊന്നുമല്ല. സിനിമടോഗ്രഫി മികച്ചു നില്‍ക്കുന്നെങ്കിലും എടിടിങ്ങിലെ പിഴവ് സിനിമയിലുടനീളം മുഴച്ചു നില്‍ക്കുന്നു. ഗോപി എന്നാ കഥാപാത്ര സൃഷ്ടിയില്‍ വരുത്തിയ പാളിച്ച മമ്മൂട്ടി  എന്നാ നടന്റെ പ്രകടനത്തെയും ഒരുപോലെ ബാദിക്കുന്നു. 
                   ഉദ്യോഗസ്ഥ തലത്തില്‍ നടമാടുന്ന അഴിമതിയും ജനം എത്ര ബുദ്ധിമുട്ടിയാലും സ്വന്തം കീശ വീര്പികനമെന്ന ചിന്തിക്കുന്ന ഒരു പടം ആളുകളെയും ഡാമിന്റെ പശ്ചാത്തലത്തില്‍ അനൂപ്‌ കാണിച്ചുതരുന്നുണ്ട്. ചില രങ്ങങ്ങളിലെങ്കിലും ബാബുരാജ്‌ മികവുറ പ്രകടനം കാഴ്ച വയ്ക്കുനതാണ് ആകര്‍ഷകമായ പ്ലോട്ടിനോടൊപ്പം എടുതുപരയാനുള്ള മേന്മ. 
                    ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ചസിനിമയോടൊപ്പം മമ്മൂട്ടിയുടെ തകര്‍പ്പന്‍ തിരിച്ചു വരവുകൂടിയാണ് ഈ സിനിമയോടൊപ്പം വിസ്മ്രിതിയിലാകുന്നത്.

Sunday, 21 October 2012

ayalum njanum thammil :അയാളും ഞാനും തമ്മില്‍: :പ്രിത്വിരാജും പ്രേക്ഷകനും തമ്മില്‍



പതിവ് പല്ലവികളെ സധൈര്യം കയ്യൊഴിഞ്ഞു കലാമൂല്യമുള്ള ഒരു മികച്ച ചിത്രമാണ് അയാളും ഞാനും തമ്മില്‍. ഫ്രേഷേസ് ഡേയിലെ പാട്ട് കണ്ടു ക്ലാസ്മെറ്റ്  പോലെ ഒരു കാമ്പസ് സ്ടോറി എന്ന്  മുന്‍വിധിയോടെ ഒരിക്കലും ഈ ചിത്രത്തെ സമീപിക്കരുത്... പുതുമകള്‍ പറയാനും അത് ബങ്ങിയായി അവതരിപ്പിക്കാനും പുതു തലമുറ പ്രേക്ഷകര്‍ നല്‍കിയ ഊര്‍ജം മുതലാക്കി കൊണ്ട് ലാല്‍ ജോസും ബോബി ആന്‍ഡ്‌ സഞ്ജയും നടത്തിയ ഒരു ബോള്‍ഡ് ആയ ഒരു ശ്രമമാണ് അയാളും ഞാനും തമ്മില്‍. മെഡിക്കല്‍ എത്തിക്സ് വിഷയമാക്കിയ ചിത്രം പ്രണയവും സൌഹൃധവുമൊക്കെ ഒരലവ് വരെ വരച്ചു കാണിക്കുന്നു ..തൊട്ടതെല്ലാം പൊന്നാക്കിയ ലാല്‍ ജോസ് യാതൊരു മുഷിപ്പും തോന്നാത്ത വിധം അതി മനോഹരമായി കഥ പറഞ്ഞിരിക്കുന്നു. 
            രവി തരകന്‍ എന്നാ ഡോക്ടറുടെ ജീവിതത്തില്‍ ഉണ്ടായ ഒരു സംഭവവും അതിനെ തുടര്‍ന്ന് ആരാണ് രവി തരകന്‍ അയാള്‍ക് പിഴവ് പടിയോ ഇല്ലയോ എന്ന് അയാളുടെ ജീവിതത്തിലൂടെ തന്നെ വരച്ചു കാണിക്കുകയാണ് ഈ ചിത്രത്തിലൂടെ ബോബി സഞ്ജയ്‌ ടീം. കഥാപാത്രങ്ങളുടെ ഓര്‍മകളിലൂടെ രവി തരകനെ രൂപപെടുതുകയാണ് ഇതില്‍. നിരവധി പരാജയ ചിത്രങ്ങള്‍ കൊണ്ട് മലയാളത്തില്‍ താര സിംഹാസനം നഷ്ടമാകുന്ന അവസ്ഥയിലെത്തിയ പ്രിത്വിയുടെ തന്മയത്വമാര്‍ന്ന പ്രകടനമാണ് ഇതിന്റെ മറ്റൊരു ഹൈ ലൈറ്റ് . പതിവ് മസില്‍ മാന്‍ വേഷപകര്ച്ചകളില്‍ നിന്ന് മാറി ഒരു സാധാരണ ഡോക്ടറായി നല്ല പ്രകടനമാണ് നടത്തിയത്. ഒരു പക്ഷെ ഇന്ത്യന്‍ രുപിക്ക് ശേഷം പ്രിത്വിക്കു കിട്ടുന്ന നല്ലൊരു വേഷമായിരിക്കും ഇത്. നരേനും സിദ്ധാര്‍ത് ശിവയും തികച്ചും സുപ്പോര്‍തിംഗ് ആര്ടിസ്ടിന്റെ രോള്ളില്‍ ഒതുങ്ങിയെങ്കിലും ശക്തമായ കഥാപാത്രത്തിലൂടെ ഒരിക്കല്‍ കൂടി വിസ്മയിപ്പിക്കുകയാണ് പ്രതാപ് പോത്തന്‍. മൂന്ന് നായികമാര്‍ ഉണ്ടെങ്കിലും എല്ലാവരും അവരവരുടെ റോള് ബന്ഗിയാക്കി എന്ന് പറയാം.
              മെഡിക്കല്‍  രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയും ഡോക്ടര്‍മാരുടെ നിലവാരമില്ലയ്മയും ആശുപത്രികളുടെ കൊള്ളയും ഒക്കെ ബന്ഗിയായി അവതരിപ്പിക്കുന്നു എന്നതാണ് ഈ കാലഘട്ടത്തില്‍ അയാളും ഞാനും തമ്മില്‍ എന്നാ ചിത്രം പ്രസക്തമാകുന്നത്. ഗ്രാമീണ സേവനം ഗവന്മേന്റ്റ് നിയമം മൂലം നിര്‍ബന്ധമാക്കേണ്ടി വന്ന അവസ്ഥയില്‍ അതിന്റെ ആവശ്യകത വിവരിക്കുകയും ഒരു ഡോക്ടര്‍ എന്നാ നിലയില്‍ ഒരാള്‍ എന്തായിരിക്കണം എന്തായിരിക്കരുത്‌ എന്നൊക്കെ ചൂണ്ടിക്കാണിക്കാന്‍ ഈ ചിത്രം സഹായകമാകും എന്ന് ഉറപ്പാണ്‌.. എന്നാല്‍ ചെറിയ പിഴവിന് പോലും ആസുപത്രികളെയും ഡോക്ടര്‍മാരെയും കുറ്റപ്പെടുത്തുന്ന പൊതുജനത്തിന്റെ രോഷപ്രകടനവും അത്തരം രോഷപ്രകടനങ്ങളെ ധ്രിശ്യമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയു ഈ ചിത്രം വിമര്‍ശന വിധേയമാകുന്നുണ്ട്. രോഗം ഉപജീവന മാര്‍ഗമാക്കുന്ന സലിം കുമാറിന്റെ കഥാപാത്രം പണം കൊണ്ട് മാത്രം ടോക്ടര്മാരാകുന്ന പുതിയ കാലഘട്ടത്തിലെ യോഗ്യതയില്ലാത്ത മേടികല്‍ വിധ്യര്തികള്‍ക്ക് നേരെയുള്ള പരിഹാസമാണ്. 
               മൂനാരിലെ ഹോസ്പിടല്‍ മനോഹരമായി സെറ്റ് ചെയ്ത ആര്‍ട്ട് ദയരക്റെര്മാരും ആശുപത്രി രംഗങ്ങളിലും പുറം കാഴ്ചകളിലും ലൈറ്റ് വ്യതിയാനതിലൂടെ മനോഹരമാക്കിയ ജോമോന്റെ കാമറയും ലാല്‍ ജോസിന്റെ സംവിധാന പാടവവും പ്രശംസ അര്‍ഹിക്കുന്നു. എന്നാല്‍ തുടക്കത്തില്‍ ഫ്ലാഷ് ബാക്ക് രംഗങ്ങള്‍ പ്രേക്ഷകനോട് സംവധിക്കാതെ പോകുന്നത് ചിത്രത്തിന്റെ പോരായ്മയാണ്. എങ്കിലും കാലിക പ്രസക്തമായ വിഷയം സ്വയം വിമര്‍ശാനപരമായി   ആകര്‍ഷകമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഡോക്ടര്‍ കൂടിയായ്ബോബിയും  സഞ്ജയും തിരക്കതയോരുക്കിയ  ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. 
                  
                      

manthrikan:മാന്ത്രികന്‍..: കഥയിലും അവതരണത്തിലും പുതുമ തേടാന്‍ ശ്രമിക്കാത്ത


ഹൊറര്‍ കൊമെടി പശ്ചാത്തലത്തില്‍ അനില്‍ സംവിധാനം ചെയ്ത ജയറാം ചിത്രമാണ് മാന്ത്രികന്‍.. നിരവധി പരാജയ ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ സംവിധാനം ചെയ്ത ഈ ചിത്രം പൂനം ബജ്വയുടെ തുടയിലും മറുകിലും മാത്രം പുതുമ തേടിയ ഒരു ശരാശരി  ചിത്രം എന്നതിലപ്പുറം കഥയിലും അവതരണത്തിലും പുതുമ തേടാന്‍ ശ്രമിക്കാത്ത, ടയ്പ്പ് ചെയ്യപ്പെട്ട പതിവ് ജയറാം ചിത്രമാണിത് .  കയം എന്ന ചിത്രത്തിന് ശേഷം അനില്‍ ഒരുക്കിയ ഈ ചിത്രത്തില്‍ ഹൊറര്‍ രംഗങ്ങളില്‍ കാമെറമന്‍ പുലര്‍ത്തിയ ജാഗ്രതയോട് നീതിപുലര്‍ത്തുന്ന തിരക്കഥയോ പുതുമ നിറഞ്ഞ രംഗങ്ങളോ ഇല്ലതെപോയ്. 
                   പശ്ചാത്തല സംഗീതവും കാമറ എഫ്ഫെക്ടുകളും മികച്ചു നിന്നപ്പോള്‍ കൊമെടി രംഗങ്ങള്‍ നിലവാരം പുലര്‍ത്തിയില്ല.ജയറാമിന്റെ പ[തിവ്, കടം കേറി നെട്ടോട്ടം ഓടുന്ന കഥാപാത്രം ഒടുവില്‍ അച്ഛന്റെ പാത തിരഞ്ഞെടുത്തു പ്രേതാത്മാവിനെ ഒഴിപ്പിക്കാന്‍ പോകുന്നതാണ് കഥയുടെ ചുരുക്കം. രമേശ്‌ പിഷാരടിയും കലാഭവന്‍ ഷാജോണും കിട്ടിയ അവസരം മുതലാക്കി എന്ന് പറയാമെങ്കിലും അനിലിന്റെ നോട്ട പിശകുകൊണ്ട് സംഭവിച്ചതോ എഡിടിങ്ങിലെ  പിഴവോ മൂലം കടന്നു കൂടിയ ഗാനരംഗം അതിനു മുന്‍പുള്ള രംഗത്തോട് നീതിപുലര്ത്തത്തെ പോയതും ചാന്ദിനി എന്നാ പൂനം ബജ്വയുടെ കഥാപാത്ര സൃഷ്ടിയില്‍ കാണിച്ച സൂക്ഷ്മതയില്ലയ്മയും ചിത്രത്തിന് തിരിച്ചടിയാകും. ഓര്മ നഷ്ടപെടുന്നതും വീണ്ടുകിട്ടുന്നതും പ്രണയവുമൊക്കെ ശരിയായ രീതിയില്‍ വിശധീകരിക്കാന്‍ തിരക്കതാ കൃതിനു കഴിയാതെപോയി. 
                      എങ്കിലും തുടക്കത്തിലേ കന്നഡ ഗാനം മനോഹരമായി ചിത്രീകരികാന്‍ അനിലിനു കഴിഞ്ഞു... അതുപോലെ തന്നെ ഹൊറര്‍ രംഗങ്ങളിലെ പശ്ചാത്തല സബ്ദം മുക്തയുടെ നല്ല പ്രകടനവും  അത്തരം രംഗങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകര്‍ന്നു. ജയറാം എന്ന നടന്റെ പതിവ് കേട്ടുകാഴ്ച്ചകല്‍ക്കപ്പുരം പുതുമ നല്‍കാന്‍ നാടാണ്‌ കഴിഞ്ഞില്ല. ശരീര പ്രധര്‍ശനതിനപ്പുരം മികവുറ്റ അഭിനയം കാഴച്ചവേക്കുന്നതില്‍ പൂനം ബജ്വയും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ തികച്ചും ഒരു ശരാശരി ചിത്രം എന്ന് മാന്ത്രികനെ വിലയിരുതേണ്ടിവരും... 

Tuesday, 9 October 2012

മാന്ത്രികന്‍:: :::;പഴയ താളിയോലക്കെട്ടുകളില്‍


ഹൊറര്‍ കൊമെടി പശ്ചാത്തലത്തില്‍ അനില്‍ സംവിധാനം ചെയ്ത ജയറാം ചിത്രമാണ് മാന്ത്രികന്‍.. നിരവധി പരാജയ ചിത്രങ്ങള്‍ക്ക് ശേഷം അനില്‍ സംവിധാനം ചെയ്ത ഈ ചിത്രം പൂനം ബജ്വയുടെ തുടയിലും മറുകിലും മാത്രം പുതുമ തേടിയ ഒരു ശരാശരി  ചിത്രം എന്നതിലപ്പുറം കഥയിലും അവതരണത്തിലും പുതുമ തേടാന്‍ ശ്രമിക്കാത്ത, ടയ്പ്പ് ചെയ്യപ്പെട്ട പതിവ് ജയറാം ചിത്രമാണിത് .  കയം എന്ന ചിത്രത്തിന് ശേഷം അനില്‍ ഒരുക്കിയ ഈ ചിത്രത്തില്‍ ഹൊറര്‍ രംഗങ്ങളില്‍ കാമെറമന്‍ പുലര്‍ത്തിയ ജാഗ്രതയോട് നീതിപുലര്‍ത്തുന്ന തിരക്കഥയോ പുതുമ നിറഞ്ഞ രംഗങ്ങളോ ഇല്ലതെപോയ്. 
                   പശ്ചാത്തല സംഗീതവും കാമറ എഫ്ഫെക്ടുകളും മികച്ചു നിന്നപ്പോള്‍ കൊമെടി രംഗങ്ങള്‍ നിലവാരം പുലര്‍ത്തിയില്ല.ജയറാമിന്റെ പ[തിവ്, കടം കേറി നെട്ടോട്ടം ഓടുന്ന കഥാപാത്രം ഒടുവില്‍ അച്ഛന്റെ പാത തിരഞ്ഞെടുത്തു പ്രേതാത്മാവിനെ ഒഴിപ്പിക്കാന്‍ പോകുന്നതാണ് കഥയുടെ ചുരുക്കം. രമേശ്‌ പിഷാരടിയും കലാഭവന്‍ ഷാജോണും കിട്ടിയ അവസരം മുതലാക്കി എന്ന് പറയാമെങ്കിലും അനിലിന്റെ നോട്ട പിശകുകൊണ്ട് സംഭവിച്ചതോ എഡിടിങ്ങിലെ  പിഴവോ മൂലം കടന്നു കൂടിയ ഗാനരംഗം അതിനു മുന്‍പുള്ള രംഗത്തോട് നീതിപുലര്ത്തത്തെ പോയതും ചാന്ദിനി എന്നാ പൂനം ബജ്വയുടെ കഥാപാത്ര സൃഷ്ടിയില്‍ കാണിച്ച സൂക്ഷ്മതയില്ലയ്മയും ചിത്രത്തിന് തിരിച്ചടിയാകും. ഓര്മ നഷ്ടപെടുന്നതും വീണ്ടുകിട്ടുന്നതും പ്രണയവുമൊക്കെ ശരിയായ രീതിയില്‍ വിശധീകരിക്കാന്‍ തിരക്കതാ കൃതിനു കഴിയാതെപോയി. 
                      എങ്കിലും തുടക്കത്തിലേ കന്നഡ ഗാനം മനോഹരമായി ചിത്രീകരികാന്‍ അനിലിനു കഴിഞ്ഞു... അതുപോലെ തന്നെ ഹൊറര്‍ രംഗങ്ങളിലെ പശ്ചാത്തല സബ്ദം മുക്തയുടെ നല്ല പ്രകടനവും  അത്തരം രംഗങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് പകര്‍ന്നു. ജയറാം എന്ന നടന്റെ പതിവ് കേട്ടുകാഴ്ച്ചകല്‍ക്കപ്പുരം പുതുമ നല്‍കാന്‍ നാടാണ്‌ കഴിഞ്ഞില്ല. ശരീര പ്രധര്‍ശനതിനപ്പുരം മികവുറ്റ അഭിനയം കാഴച്ചവേക്കുന്നതില്‍ പൂനം ബജ്വയും പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ തികച്ചും ഒരു ശരാശരി ചിത്രം എന്ന് മാന്ത്രികനെ വിലയിരുതേണ്ടിവരും... 

Sunday, 30 September 2012

പുതിയ തീരങ്ങള്‍ :പഴയ തോണിയും തുഴഞ്ഞു പുതിയ തീരങ്ങളിലേക്ക്തക തുമി തോം..



                ശ്രീനിവാസന് സ്വതന്ത്ര സംവിധായകനായത് ഏറ്റവും അധികം ബാധിച്ചത് സത്യന് അന്തിക്കാട് എന്നാ സംവിധായകനെയാണ്.. നാട്ടിന്പുറത്തെ നന്മയും തമാശകളും ശ്രീനിവാസന് സത്യന് ലാല് കൂട്ടുകെട്ടില് പിറന്നുവെങ്കില് ഇന്ന് സത്യന് അന്തിക്കാട് എന്നാ സംവിധായകന് ഏറെ ഒറ്റക്കായി..സ്വന്തം തിരക്കതകളും സംവിധാനവുമായി പിച്ചവച്ചു തുടങ്ങിയപ്പോഴാണ് അച്ഛന് മകന് ബന്ദം അമ്മ മകന് ആരോരുമില്ലാതെ ഒറ്റക്കായ സ്ത്രീ, മക്കളുണ്ടായിട്ടു ഒറ്റപ്പെട്ടു പോയവര് തുടങ്ങി സ്ഥിരം പല്ലവിയാണ് സത്യന് അന്തിക്കാട് എന്നാ വിമര്ശനം ചില ആളുകള് ഉന്നയിച്ചത്.ഇതില് നിന്ന് എങ്ങനെ കരകയരാമെന്നു ചിന്തിച്ചപ്പോഴാണ് ദിലീപിനെ വച്ച് അത്യാവശ്യം കോമഡി സിനിമകളുമായി പ്രശസ്തിയിലേക്ക് ഉയരുന്ന ബെന്നി പി നായരമ്പലം എന്നാ തിരക്കഥാകൃത്തിനെ സത്യന് സര് കാണുന്നത്.അങ്ങനെയാണ് സ്വന്തമായി പ്രമേയം ദാരിദ്ര്യം അനുഭവിക്കുന്ന സത്യന് സര് നായരംബലതെ കൂട്ടുപിടിച്ച് ഒരു പുതിയ സിനിമ പ്ലാന് ചെയ്യുന്നത്. പുതിയ തിരക്കതാക്രിതും പുതിയ നടീനടന്മാരും  ആയതുകൊണ്ട് സത്യന് സാറ് സിനിമയ്ക്ക് 'പുതിയ തീരങ്ങള്, എന്ന് പേരും നല്കി..
              "മുല്ലപ്പോമ്പോടിയെട്ടു കിടക്കും കല്ലിനുമുണ്ടാ സൌരഭ്യം" എന്ന് കേട്ടിട്ടില്ലേ  നായരമ്പലം എഴുതാനിരുന്നപ്പോ കടല് കാറ്റ് ആദ്യം വന്നു തഴുകിയത് സത്യന് സാറിനെയാണ്..സത്യന് സാറിനെ തഴുകിയെത്തിയ കാറ്റ്  എറ്റതുകൊണ്ടാവനം അത്യാവശ്യം വ്യത്യസ്തമായ തിരക്കതകലോരുക്കിയ ബെന്നി സാറിനു സത്യന് അന്തിക്കാടിന്റെ സൌരഭ്യം കിട്ടിയത്..പിന്നെ പറയണ്ടല്ലോ തക തുമി തോം..

കടല്ത്തീരത്ത് സെറ്റിട്ടു രണ്ടു മൂന്നു വള്ളങ്ങളും വളയും വാങ്ങി തട്ടതിന് മറയത്തിന്റെ മേയ്കപ്പഴിക്കാത്ത പോലിമോനെയും  മറിമായം വരെയുള്ള കുറെ നടന്മാരെയും കടലമ്മയാവാന്‍  അഭിനയിക്കനരിയാവുന്ന ഒരു കൊച്ചിനെയും വിളിച്ചു  സാറ് കടപ്പുറത്ത്ഒരു കുടിലും കെട്ടി പാര്‍പ്പിച്ചു.. കടപ്പുറം കണ്ടു തെറ്റിദ്ധരിക്കല്ലേ..അമരത്തില്‍ മമ്മൂട്ടി നടന്ന കടാപ്പുരമല്ല കേട്ടോ ഇത് പുതിയ തീരമാണ് തോരക്കരെല്ലാം പച്ച പരിഷ്കാരികളും... അതീ സിദ്ദിക്ക് മാത്രമുണ്ട് കേട്ട നമ്മ നിങ്ങ നമ്മ എന്നൊക്കെ പറയുന്നത്.. ഓണങ്കില് പനിച്ചു കിടന്ന മകാലെയും ഒറ്റക്കകി പഴയതോനിയി കടാളില്‍ പോയി കടല്‍ വെള്ളം കുടിച്ചു മരിച്ചു... പിന്നെ പറയണ്ടല്ലോ തക തുമി തോം... ഒറ്റക്കായ മകള് സട്ര്‍ഹ്യന്‍ അന്തിക്കാട്‌ സിനിമയില്‍ ഉണ്ടെങ്കില്‍ അവള് എങ്ങനെ ജീവിക്കും എന്ന് നിങ്ങ കണ്ടിട്ടില്ലേ ... ഇല്ലെങ്കില്‍ സത്യന്‍ സാറിന്റെ കഥ തുടരുന്നു,. വീണ്ടും ചില വീട്ടു കാര്യങ്ങള്‍ , രസതന്ത്രം, വിനോദയാത്ര തുടങ്ങിയ സിന്മകള് കണ്ടു നോക്ക്..തീര്‍നില്ല കഥ തുടങ്ങിയതെ ഉള്ളൂ ഒറ്റയ്ക്ക് ജീവിക്കുന്ന മകള്‍ക്ക് ഒറ്റക്കായ അച്ഛനെ കിട്ടി..മനസ്സിനക്കരെയില്‍ ഒറ്റക്കായ അമ്മയെ കണ്ടിട്ടുണ്ടോ, സ്നേഹവീടില്‍ ഒറ്റക്കായ മകനെ കണ്ടിരുന്നോ അതുപോലരച്ചന്‍..........    ഇനി ഞാന്‍ പറയില്ല അതാണ്‌ കഥ അത് നിങ്ങ തിയറ്ററില്‍ പോയി കാണണം
           എല്ലാം കാണുന്നവന്‍ സാക്ഷി എല്ലാം പറയുന്നവന്‍ സാക്ശീ ...ആരെഴു വര്ഷം കഴിഞ്ഞപ്പോ ഒരു നാടക വണ്ടി വന്നു..സിനിമാ നടനാകാന്‍ ആഗ്രഹിക്കുന്ന ഒരു കഥാപാത്രവും നായകനല്ല (വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ വന്നപോലുള്ള വണ്ടി) പിന്നെ സാരി ചുറ്റി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന നായികയും അവളെ പിടിക്കനോടുന്ന നായകനും, കടലിന്റെ പസ്ചാതലതിനോട് ചേര്‍ന്ന് നില്‍ക്കാത്ത ഇളയരാജ എന്നോ ഈണം നല്‍കി കൈതപ്രം എന്നോ എഴുതിയ ഗാനവും.ബെന്യാമന്റെ ആട് ജീവിതത്തിലെ പോലെ ആളുകളെ കാണാതെ ആടുകളുടെ കൂടെ കഴിഞ്ഞത് കൊണ്ടാവണം ബെന്നി സാറിനു ഒരു ലോജിക്കും ഇല്ലാത്ത സത്യന്‍ അന്തിക്കാടന്‍ ട്വിസ്റ്റ്‌ കിട്ടിയത്...
             ഇതൊക്കെ കേട്ട തോന്നും ഈ സിനിമ കാണാന്‍ കൊള്ളില്ലേ എന്ന്... ദോഷം പറയരുതല്ലോ സത്യന്‍ നല്ല സംവിധായകനായതുകൊണ്ടും ബെന്നി സാറ് നല്ല ഹ്യുമാര്‍ സെന്‍സ് ഉള്ള ആളായതുകൊണ്ടും സിനിമ കണ്ടിരിക്കാന്‍ ബോറടിച്ചില്ല...കൂട്ടത്തില്‍ നന്നായി കൊമെടി പറയാന്‍ അറിയുന്ന  രണ്ടു സഹതാരങ്ങളും പിന്നെ വെരോനിക്കയായി വന്ന മോളിചെചിയും മരിമായക്കാരും കടലിനെ ഭംഗി വിളിച്ചോതുന്ന വേനുവിന്റെ കാമറയും പസ്ചാതലത്ത്തിനു ഒരിക്കലും ചേരാത്ത പശ്ചാത്തല സംഗീതവുമൊക്കെയായി സിനിമ എനിക്ക് ഇഷ്ടപെട്ടല്ലോ എന്ന് കണ്ടവരാരെങ്കിലും പറഞ്ഞാല്‍ അത് സാരിയാണ് എന്ന് ഞാനും സമ്മതിച്ചു കൊടുക്കും....അതുപോലെ മനോഹരമായി സംവിധാനം ചെയ്തിട്ടുണ്ട്... പുതുമുഖ നായികയെന്ന് ഒരിക്കല്‍ പോലും പറയിപ്പിക്കാതെ നാമിതാ പ്രമോദിനെ അഭിനയിപ്പിച്ചത് സത്യന്‍ സാറാണ് സത്യം...

കള്ളും കോടതിയും




വിധിന്യായങ്ങളെ പലപ്പോഴും മാധ്യമ വാര്‍ത്തകള്‍ സ്വാധീനിക്കുന്ന ഒരു കാഴ്ച അടുതകാലങ്ങിളില്‍ പല കോടതി വിധികളിലും നാം കണ്ടു. പി  ജയരാജന്റെ ജാമ്യവിഷയത്ത്തിലും  അതുപോലെ തന്നെ സമകാലീനമായ മറ്റു വിധികളിലും മാധ്യമസ്വധീനം കാണാം. എന്റെ പരിമിതമായ അറിവില്‍ ഇന്ത്യന്‍ കോടതികള്‍ക്ക് ഇന്ത്യന്‍  നിയമപുസ്തകങ്ങലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനമാകി വിധി പ്രസ്താവന നടത്തുക എന്നല്ലാതെ അതിനെ വ്യഖ്യനിക്കണോ സ്വന്തം കാഴ്ചപ്പാടുകള്‍  ഉള്‍പ്പെടുത്താനോ  അധികാരമില്ലെന്നാണ്. കേട്ട അറിവ് പ്രകാരം ബ്രിട്ടീഷ്‌ കോടതികള്‍ക്ക് കാര്യകാരനങ്ങളുടെ അടിസ്ഥാനത്തില്‍ നിയമപുസ്തകങ്ങലെ വ്യാഖ്യാനിക്കാനും  മാനുഷികമായ മുഖം വിധിക് നല്‍കാന്‍ സ്വാതന്ത്ര്യമുള്ളു. പുതുതായി നിയമിതനായ ചീഫ് ജസ്ടിസ് അല്തമാസ് കബീര്‍ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍ പ്രസങ്ങിച്ചത് പ്രധാനമന്ത്രി നടത്തുന്ന പുത്തന്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ അദ്ദേഹം സ്വാഗതം ചെയ്യുന്നു എന്നാണ്. ഇത്തരത്തില്‍ പെട്ട ഒരു ജഡ്ജിനടുത് ഡീസല്‍ വില വര്‍ധന പോലുള്ള വിഷയങ്ങള്‍ പരിശോധനക്ക് നല്‍കിയാല്‍ അതിന്റെ വിധി എന്താവും എന്ന് കൂടി ആലോചികെണ്ടിയിരിക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് കള്ള്മായി ബന്ടപെട്ട കോടതി പരാമര്‍ശം  
               കഴിഞ്ഞ ദിവസം ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് കള്ള് നിരോധിക്കണം എന്നാ പരാമര്‍ശം നടത്തിയത് .കേരളത്തില്‍ കള്ള് നിരോധിക്കണം എന്ന് പറയുമ്പോള്‍ അദ്ദേഹം ഉധേസിച്ചത് സമ്പൂര്‍ണ മധ്യ നിരോധനമല്ല മറിച്ചു വിദേശ നിര്‍മിത മദ്യം യഥേഷ്ടം വിറ്റഴിക്കാമെന്നും അനേകം പേര്‍ക് ആശ്രയമാകുന്ന കള്ളിന്റെ ഉത്പാദനം നിര്‍ത്തി അവരെ നിര്‍മാണ മേഖലകളിലേക്ക് പുനരധിവസിപ്പിക്കണമെന്നുമാന് .."എമര്‍ജിങ് കേരളത്തെ റോഡരികില്‍ അരങ്ങേറുന്ന അപമാനകരമായ ഈ കച്ചവടത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടണം(.mathrubhumi(22/09/12)"  എമെര്‍ജിംഗ്  കേരളയുടെ ഭാഗമായി വിദേശികളെ ആകര്‍ഷിക്കുമ്പോള്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കള്ള അന്തസ്സിനു ചേരാത്തതാണ് എന്നും ബിയറും വയിനുമാണ് വിദേശിയരായ ടൂറിസ്റ്റുകള്‍ ആഗ്രഹിക്കുന്നതെന്നും ആണ് അദ്ദേഹം പറഞ്ഞു വച്ചത്.. അദ്ധേഹത്തിന്റെ വിധിന്യായത്തില്‍ തികച്ചും ന്യായമാണ് എന്ന് പറയാവുന്ന ഒരു ആശങ്കയും നിലനില്‍ക്കുന്നുണ്ട് അത് കള്ളില്‍ മായം ചെര്‍ക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ്.. എന്നാല്‍ അത്തരത്തില്‍ മായം ചെര്‍തവ വില്‍ക്കരുത് എന്നാണെങ്കില്‍, കല്ലിനെക്കലേറെ മായം കലര്‍ന്ന   വിദേശ മദ്യം ഉള്‍പ്പെടെ സമ്പൂര്‍ണ മധ്യ നിരോധനത്തെകുരിച്ച്ചായിരുന്നു  കോടതി പരാമര്ശിക്കെണ്ടത്, അല്ലാതെ കള്ള് നിരോധിച്ചു പാവപ്പെട്ടവന്റെ വയറ്റത്തടിക്കനല്ല.. 
                   അടുത്തകാലത്ത് ബാറുകളുടെ സമയം 5മണിക്ക് ശേഷമാക്കനമെന്ന ചര്‍ച്ച കേരളത്തിലുടനീളം സമ്മിശ്ര പ്രതികരനങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ കോടതിക്ക് തന്നെ തങ്ങള്‍ പാവങ്ങളുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കേണ്ട ആളുകളാണ് എന്ന് ഒരു തോന്നല്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാവണം ഈ വിധി.. ഇത് പറയാന്‍ ഒരു കാരണം ഉണ്ട്  ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ തന്റെ വിരമിക്കല്‍ പ്രസംഗ വേളയില്‍ പറഞ്ഞത് "എന്നെ ജനങ്ങളുടെ ജഡ്ജ് ആക്കിയത് മാധ്യമങ്ങളാണ്. എന്റെ വിധിന്യായങ്ങള്‍ സാധാരണക്കാരന് വേണ്ടിയായിരുന്നു  " എന്നാണു.. അതിനര്‍ത്ഥം അദ്ധേഹത്തിന്റെ വിധികള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതും അത് അദേഹത്തിനു നല്‍കുന്ന പോപുലാരിടിയും വി എസ്സിനെ പോലെ അദ്ദേഹവും ആസ്വധിക്കുന്നുണ്ട് എന്നാണ്..  എന്നാല്‍ കള്ള്മായി  ബന്ടപെട്ട അദ്ദേഹത്തിന്റെ വിധി ഒരിക്കലും സാധാരണക്കാരനെ ലക്ഷ്യംവച്ചല്ല എന്ന് മാത്രമല്ല വികസന വായാടികളും പരിഷ്കരണ വാദികളുടെയും സ്വാധീനത്തിലാണ്...ഇങ്ങനെ ഭരണപരമായ വിഷയങ്ങളില്‍ കോടതി ഇടപെടുന്നത് ജനാതിപത്യ രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള അതിന്റെ വളര്‍ച്ചക്ക് വിഗാതമാവുന്നതും തികച്ചും ആശങ്കജനകവുമാണ് 

Friday, 28 September 2012

നാലാമിടത്തില്‍ കണ്ടതും അനൂപ്‌ മേനോന്‍ പറഞ്ഞതും പിന്നെ ഫെയ്സ് ബുക്ക്‌ വാലുകളും



             "ജാതീയത, വിദ്യാഭ്യാസം, സമ്പത്ത്, കുലീനത
 നമ്പ്യാര്‍, നായര്‍, മുസ്ലിം, ക്രിസ്ത്യനികള്‍, എന്നിവരാണ് ട്രിവാന്ഡ്രം ലോഡ്ജിലെ വിവിധ ജാതിമതസ്ഥര്‍. നാം എത്രമാറിയെന്നും പറഞ്ഞാലും മാറാത്ത ഒന്നേയുള്ളൂ അതാണ് നമ്മുടെയൊക്കെ ജാതിബോധം." വിമര്ശനം അക്ഷരം പ്രതി ശരിയാണ് എന്ന് പറയേണ്ടി വരും... നമ്മുടെ ഫ്രെണ്ട് ലിസ്റ്റിലുള്ള ബഹുഭൂരിപക്ഷം ഫ്രെണ്ട്സിന്റെയും പെരിനുമുന്നില്‍ ജാതി തെളിയിക്കുന്ന വാല്‍ കാണുമ്പോള്‍ ഈ വിമര്‍ശനം അക്ഷരം പ്രതി ശരിയാണ് എന്ന് മനസ്സിലാകും സിനിമയിലെ കന്യക എന്നാ കഥാപാത്രം പോലും തന്റെ ഫെയ്സ് ബുക്ക് പ്രൊഫയില്കന്യകാ മേനോന്എന്ന് എഴുതാന്‍ പ്രേരിപ്പിക്കപെടുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ നാം അറിയാതെ ഉറഞ്ഞു കൂടിയ ജാതിയെന്ന മിത്യാബോധം തലപോക്കുകയാണ്... ഒരുകാലത്ത് രണ്ജിത്ത് സിനിമകള്ക്ക്നേരിടേണ്ടി വന്ന വിമര്ശനമാണ് ജാതീയതയുടെ തിരിച്ചു വരവ് എന്നത്...  അത്തരം ഒരു കാഴ്ച്ചപാടിലേക്ക് അനൂപ്മേനോനും നമ്മുടെ ഫേസ് ബുക്ക്ഫ്രെണ്ട്സും എത്ത്തിചെരുന്നതില്അവരെ കുറ്റപ്പെടുത്താനാവില്ല..
             നമ്മുടെ ബോധം  കാലങ്ങളായി നമ്മുടെ ചുറ്റുമുള്ള സമൂഹത്തിനു അടിയരവച്ചവരാന് നാം. നാം എന്തായി തീരണമെന്നു തീരുമാനിക്കുന്നത് നമ്മളല്ല മരിച്ചു നമുക്ക് ചുറ്റുമുള്ള സമൂഹമാണ്...മാര്ക്സ് ഇതിനെ കുറിച്ച പറയുന്നത് ഇങ്ങനെ..." it  is not the  consciousness of man that determines their  being  on  the  contrary, their  social  being  that  determines  their  consciousness "  വായിക്കുകയും അറിയുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ നമ്മളെ സ്വാധീനിക്കുകയും നമ്മുടെ ബോധം അത്തരം ചിന്തകളാല്‍ നയിക്കപ്പെടുകയും ചെയ്യും. 1959 യിലെ  അമേരികയിലെ മാറ്റല്‍ ടോയ് കമ്പനി പുറത്തിറക്കിയ ബാര്‍ബി എന്ന പാവക്കുട്ടി  വര്‍ണ വിവേച്ചനങ്ങളില്‍ ചെലുത്തിയ സ്വാധീനവും അത് വഴി  നമ്മുടെ മനസ്സില്‍ ഊട്ടിയുരപ്പിക്കപെട്ട കപട സൌന്ദര്യ ബോധവും ഒക്കെ ഇത്തരത്തിലുള്ള സ്വാധീനത്തിന്റെ ഫലമാണ്. കാലാകാലങ്ങളില്‍ നടത്തുന്ന സൌന്ദര്യ മത്സരം പോലും വെളുപ്പിന്റെ അഴകിനെ പ്രകീര്‍ത്തിക്കാനും കറുത്തവനെ ഇകഴ്താനുമാണ് എന്ന് തിരിച്ചരിയുംബോഴെങ്കിലും നാം എത്രത്തോളം ഇത്തരത്തില്‍ പെട്ട കപട ബോധത്തിന് അടിമപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം..
                ഏതാണ്ട് അത്തരത്തില്‍ പെട്ട ഒരു സാമൂഹ്യബോധം ജാതിയതയുമായി ബന്ധപെട്ടു ഇന്ത്യക്കര്‍ക്കുണ്ട്. ഒരു പക്ഷെ സാംസ്കാരിക നായകന്മാരും നവോത്ഥാന പ്രസ്ഥാനങ്ങളും തുടച്ചു നീക്കിയ ഈ ബോധം കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്.സ്വതം പേരിനു മുന്നില്‍ ജാതിപ്പേര് വയ്ക്കുന്നത് ഇന്ന് ഒരു ട്രെണ്ടായി മാറിയതിനു പത്ര ദ്രിശ്യ മാധ്യമങ്ങളും സിനിമകളും(സിനിമകളാണ് കൂടുതല്‍()))  സ്വാധീനം ചെലുത്തിയിട്ടുണ്ട് ഒരു പക്ഷെ മുസ്ലിം ഹിന്ദു തീവ്രവാദം ഇത്രയധികം വളര്‍ന്നു വരാനും ഇത്തരത്തിലുള്ള സാമൂഹികാന്തരീക്ഷത്ത്തിനു വ്യക്തമായ പങ്കു ഉണ്ട് .. അതില്‍ തന്നെ എന്തുകൊണ്ട് സിനിമകള്‍ എന്ന് ചോദിച്ചാല്‍ നോവലുകളും കഥകലെക്കലുമുപരി മനുഷ്യമനസ്സിനെ അവന്റെ ചിന്താ ധാരകളെ  പ്രത്യക്ഷമായി എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സിനിമയ്ക്കും മറ്റു പരസ്യ ചിത്രങ്ങള്‍ക്കും ആകുന്നു. നായക കഥാപാത്രം  എപ്പോഴും ഉയര്‍ന്ന ജാതിയെ പ്രതിനിതീകരിക്കുകയും അയാള്‍ എല്ലാത്തരം നന്മകളുടെയും ഹോള്‍സെയില്‍ ഡീലര്‍ ആവുകകൂടി ചെയ്യുമ്പോള്‍ അത് ഒരു പ്രത്യേക വിഭാഗത്തിനുള്ള സേര്ടിഫികടും  ഇത് കാണുന്നവന് തന്റെകീഴ്  ജാതിക്കരനോടുള്ള പുച്ചവുമാണ് സൃഷ്ടിക്കുന്നത്.ഫ്രെണ്ട്സിനെ ആഡ് ചെയ്യുന്നതിലും അവരോട് ചാറ്റ്  ചെയ്യുന്നതില്‍ പോലും പേരിനു മുന്നിലെ വാല്‍ പരിഗനിക്കപ്പെടുന്നുന്ദ് എന്നരിയുംബോഴേ നാം എത്രത്തോളം അപകടത്തിലാണ് എന്ന് മനസ്സിലാവൂ. ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും  ഇത്തരത്തില്‍ പെട്ട ജതീയ് ചിന്തകള്‍ അതും ഗുരുവിന്റെ പേരില്‍ വളര്‍ത്താനേ ശ്രമിച്ചിട്ടുള്ളൂ 

         ചെറിയ കുട്ടിയുടെ മനസ്സില്‍ പോലും ഇത്തരത്തിലുള്ള വിഷം കുത്തിവയ്കുമ്പോള്‍ നാമറിയാതെ നമ്മുടെ നാശത്തിന്റെ വഴി തേടുകയാണ് എന്ന് പലരും അറിയുന്നില്ല.അത്തരത്തില്‍ രൂപപ്പെട്ടു വരുന്ന ബോധമാണ് ഫെയ്സ് ബുകിലും  മറ്റും പെരിനുമുന്നില്‍ ജാതിപേര് വയ്ക്കാനും സമൂഹത്തിനുമുന്നില്‍ താന്‍ ഉന്നതകുലജാതനാണ് എന്ന് കാണിക്കാനും പ്രേരിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ നമുക്ക് മറ്റുള്ളവര്‍ക്ക് കാനിച്ചുകൊടുക്കനുല്ലത് നാമെല്ലാം മനുഷ്യരാണെന്നും ജാതീയമായ വേര്‍തിരിവുകള്‍ ഇല്ലാത്ത സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഭൂമിയിലെ  ഏറ്റവും അനുഗ്രഹിക്കപ്പെട്ട ജീവി വര്‍ഗമാണ് എന്നാണ്...