ഡാ തടിയാ...വരൂ ആശ്ലെഷിക്കൂ ഈ മേഘരൂപനെ...
വലിയ കാര്യങ്ങള്‍ വളരെ രസാവഹമായി പറയുന്ന ഒരു ചെറിയ സിനിമയാണ് ഡാ തടിയാ..(ആരെങ്കിലും ഇതൊരു കൊമെടി ചിത്രമാണ് എന്ന് നീങ്ങളോട് പറയുന്നുവെങ്കില്‍ ഒരിക്കലും അത്തരമൊരു കാഴ്ചപാടില്‍ ഈ സിനിമയെ സമീപിക്കരുത്...ഇതൊരു കൊമെടി സിനിമയല്ല...).മനുഷ്യ മനസ്സിലെ അപകര്‍ഷതാ ബോധത്തെ ചോദ്യം ചെയ്യുന്നു എന്നതിലുപരിയായി ആ അപകര്‍ഷതാ ബോധത്തെ വില്പന ചരക്കാക്കുന്ന ചെറുകിട മുതല്‍ മള്‍ടി നാഷണല്‍, കോര്പെരെറ്റ് പരസ്യങ്ങളും പരസ്യ തന്ത്രങ്ങളും വിമര്‍ശന വിധേയമാക്കുകയാണ് ഡാ തടിയാ എന്നാ ഈ ചിത്രം...ചിത്രം അവസാനിക്കുന്നതോട് കൂടി തടി കൊണ്ടുണ്ടാവുന്ന ഹാസ്യതിനപ്പുരം തടി എന്നത് കേവലം സിംബോളിക് ആയി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്...
നാം ജീവിക്കുന്ന ചുറ്റുപാടുകളാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നതെന്ന മാര്‍ക്സിയന്‍ കാഴ്ച്ചപാടാണ് ചിത്രത്തിലുടനീളം കാണാന്‍ കഴിയുന്നതെങ്കിലും ചുവന്ന കൊടി പലപ്പോഴും വിമര്‍ശന വിധേയമാകുന്നത് കാണാം...അത്തരം രാഷ്ട്രീയ നിരങ്ങല്‍ക്കപ്പുരം നമ്മുടെ ചുറ്റുപാട് നമുക്കില്‍ സൃഷ്ടിച്ചിരിക്കുന്ന മിഥ്യാ ബോധം എത്രത്തോളം അപകടകരമാണ് എന്ന് ഒരു സോഷ്യല്‍ സറ്റൈര്‍ പോലെ അവതരിപ്പിചിരികുകയാണ് ആഷിക് അബുവും ടീമും...വളരെ സീരിയസ് ആയ ഒരു വിഷയം ശേഖര്‍ മേനോന്റെ തടിയെ ഉപയോഗപ്പെടുത്തികൊണ്ട് രസാവഹമായി അവതരിപ്പിചിരിക്കുകയാണ് സംവിധായകന്‍........ ലൂക ജോണ് പ്രകാശ് എന്നാ കഥാപാത്രത്തിന്റെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും താളം സിനിമയുടെ ഓരോ ഷോടിലും ധ്രിസ്യമാണ്... പ്രകാശ് dipressed ആകുന്നതോട് കൂടി കഥ പറച്ചിലിന്റെ വേഗം കുറയുന്നതും സന്തോഷത്തില്‍ ഓരോ സീനും ഒരു പ്രത്യേക ജീവന്‍ കൈവരുന്നതും നമുക്ക് അനുഭവഭേധ്യമാകുന്നു...
പറഞ്ഞു വഷലാകാന്‍ സാധ്യതയുള്ള ഒരു കഥ തികഞ്ഞ കയ്യടക്കത്തോടെ വ്യത്യസ്തമായ ആഖ്യാന ശൈലി സ്വീകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് തടിയന്റെ പ്രത്യേകത... ഇത്തരത്തില്‍ കഥപറച്ചിലിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഓരോ സിനിമയിലും ആഷിക് അബു പുരോഗമിക്കുമ്പോള്‍ മലയാളി പ്രേക്ഷകനെ സംബന്തിചിടത്തോളം പുതിയ ദ്രിശ്യ വിരുന്നുകലാണ് അവര്‍ക്ക് ലഭിക്കുന്നത്...ശ്യാം പുഷ്കര്‍,അഭിലാഷ് നായര്‍,ദിലീഷ് എന്നിവര്‍ ചേര്‍ന്ന് വളരെ കാലിക പ്രസക്തിയുള്ള മികച്ച തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടി ഒരിക്കിയത്... ഓരോ ഗാനത്തിലും പുതുമ തേടാനുള്ള ആശികിന്റെ ശ്രമം നമുക്ക് തടിയനിലും കാണാം...ശ്രീനാഥ് ഭാസി പാടി അഭിനയിച്ച യു ആര്‍ മൈ പഞ്ചസാര എന്നാ ഗാനം തികച്ചും വ്യത്യസ്തവും അതേസമയം കൗതുകകരവുമായി മാറുന്നു...
ഒരു പുതുമുഖം എന്ന് ഒരിക്കല്‍ പോലും തോന്നാതെ അഭിനയിക്കാന്‍ ശേകര്‍ മേനോനും മികച്ച പ്രകടനം കാഴ്ച വെയ്കാന്‍ ശ്രീനാഥ് ബാസിക്കും കഴിഞ്ഞിട്ടുണ്ട്...മികച്ചൊരു ഇന്ട്രോടെക്ഷന്‍ കിട്ടിയെങ്കിലും നിവിന്‍ പൊളി ഒരല്പം നിരാശപെടുത്തി...ഒരിടവേലാക്ക് ശേഷം ഇടവേള ബാബുവും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു...ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികവു പുലര്‍ത്തിയപ്പോള്‍ ഷിജു ഖാലിദിന്റെ കാമെരാ വ്യത്യസ്തമായ അനുഭവമായി...ഇത്തരത്തില്‍ വ്യത്യസ്തമായ കഥ പറയലിലൂടെ ഓരോ സിനിമയിലും പുരോഗമിക്കുന്ന ആഷിക് അബുവിന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും ഡാ തടിയാ...അതുകൊണ്ട് തന്നെ എല്ലാവരും ഇഷ്ടപെടുന്ന മികച്ച ചിത്രമായിരിക്കും ഡാ തടിയ...
ഡല്‍ഹിയും കേരളവും ഒരു പോലെ പീഡനങ്ങളും ബാലാസങ്ങങ്ങളും ചര്‍ച്ച ചെയ്യുന്ന അത്തരക്കാര്‍ക്കു കാപിറ്റല് പണിഷ്മെന്റ് നല്‍കണമെന്ന് ഏവരും ഒരുപോലെ ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍ അതെ വികാരമുയര്‍ത്തി അതിനു വേണ്ട്ടി ശബ്ധിച്ചു ഒരു സിനിമ വരിക ..അതാണ് കര്‍മയോധ . നമ്മുടെ വികാരങ്ങള്‍ നായകന്‍ ഫലപ്രാപ്തിയെലെത്തികുന്നത് കാണുമ്പോള്‍ നാമറിയാതെ നായകനുമായി താദാത്മ്യം പ്രാപിക്കുകയാണ്...കാലികമായി വളരെ ഏറെ പ്രസക്തമായ ഒരു വിഷയുവുമായി മേജര്‍ രവിയും മോഹന്‍ ലാലും വന്നപ്പോള്‍ ഒരു നിയോഗം പോലെ ഈ ചിത്രം കേരളത്തിലെയും ടെല്‍ഹിലെയും പീടനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നിര്മിക്കപെട്ട അവരുടെ വേദനകളെ കണ്ടറിഞ്ഞു എത്തിയ സിനിമയാവുന്നു കര്‍മയോധ...
മാഡ് മാഡിയായി മോഹന്‍ ലാല്‍ എത്തുമ്പോള്‍ ലാലിന്റെ ആരാധകരെ ത്രിപ്തിപെടുതാനുള്ള സ്റ്റൈലിഷ് മൂവി എന്ന് തോന്നുന്നിടത്ത് നിന്നാണ് കര്‍മയോദ്ധ കളത്തിലിരങ്ങുന്നതു ...മുംബൈ നഗരത്തിലും കേരളത്തിലും പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന ഒരു രാകെറ്റ് പ്രവര്‍ത്തിക്കുന്നതും അവരുടെ വലയില്‍ പെട്ട പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മദ മാഡി കേരളത്തില്‍ എതുന്നതുമാണ് ഇതിവൃത്തം...വയസ്സായവര്‍ വീടിനു ഭാരമാണെന്ന പുതു തലമുറയുടെ ധാരണകളെ തിരുത്താനും അവര്‍ ഓരോ വീടിന്റെയും കാവല്ക്കരാനെന്നും അത്തരം കുടുംബങ്ങള്‍ അന്യമാവുന്നതാണ് ഇന്നിന്റെ ശാപമെന്നു പറയാനും മേജര്‍ രവി മറന്നില്ല...പെണ്‍കുഞ്ഞുങ്ങള്‍ മാനഭംഗത്തിനു വിധേയരാവുമ്പോള്‍ ടി പി വധം പോലുള്ള കൊലപാതക കേസുകള്‍ മാത്രം താല്പര്യത്തോടെ അന്വേഷിക്കുന്ന പോലിസ് വിമര്ഷികാനും രവി മറന്നില്ല.എങ്കിലും ആ രങ്കം ഒരല്പം കടന്നുപോയീ എന്നാ കാര്യത്തില്‍ സംശയമില്ല... തികച്ചും ലാലിന്റെ കഥാപാത്രത്തില്‍ കേന്ദ്രീകരിച്ചു കഥ പറയുമ്പോഴുംകുടുംബങ്ങളും കുടുംബ ബന്ധങ്ങലെയും കൂടി സ്പര്ഷിക്കാൻ ശ്രമിക്കുന്നത് തിരക്കഥയുടെ ബലമില്ലായ്മ കൊണ്ട് വിപരീത ഫലം ചെയ്യുന്നു..
അതെ സമയം യുക്തിക്ക് നിരക്കാത്ത പല സാഹചര്യങ്ങള്‍ ഒരുക്കിയത് തിരക്കതാക്രിതും സംവിധായകനുമായ മേജര്‍ രവിയുടെ ശ്രദ്ധയില്ലായ്മ തന്നെയാണ്...ആറോളം വരുന്ന പെണ്‍കുട്ടികളെ നിയന്ത്രിക്കാനും അവരെ കടത്തി കൊണ്ട് പോകാനും രണ്ടു പേര്‍ മാത്രം നിയോഗിക്കപെടുന്നതും ഒരു പരിചയുവുമില്ലാത സ്ഥലത്തെ ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ മനസ്സിലാകാന്‍ അവിടെ ആദ്യമായി എത്തുന്ന പെണ്‍കുട്ടിക്ക് സാധിച്ചതും ആറോളം പേരില്‍ രണ്ടു പേര്‍ മാത്രം രക്ഷപെടുകയും (പെടുത്തുകയും) മറ്റുള്ളവരുടെ ഭാവി സൌകര്യപൂര്‍വ്വം ഒഴിവാകുകയും( മറന്നു പോയതാണോ എന്നും ഒരു സംശയം) ചെയ്തത് ചിത്രത്തിന്റെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്...എങ്കിലും ഏതു കുറവിനെയും മറികടക്കാന്‍ പോന്ന ഒരു വിഷയം ഈ ചിത്രം കൈകാര്യം ചെയ്യുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുന്നത് ഒരു നല്ല സിനിമയെ നല്ല സന്ദേശത്തെ നശിപ്പിക്കലാണ്
മുംബൈ തെരുവുകള്‍ അതിന്റെ ദ്രിശ്യ ബന്ഗിയോടു കൂടി പകര്‍ത്തി എന്ന് മാത്രമല്ല കാര്‍ യാത്രക്കിടയിലെ റോഡുകളും അതിന്റെ പരിസരങ്ങളും സൂക്ഷ്മതയോടെ പകര്‍ത്താനും പ്രദീപ് നായര്‍ എന്നാ ചായാഗ്രാഹകന്‍ ശ്രദ്ധ കാനിച്ചപോള്‍ സിനിമ ആവശ്യപെടുന്ന ഒരു പരിസരം താനേ സ്രിഷ്ടിക്കപെട്ടു...ഡോണ്‍ മാക്സിന്റെ എടിടിങ്ങും സിനിമയുടെ താളം നിലനിര്‍ത്താന്‍ ഒരു പരിധി വരെ സഹായിച്ചു...സിനിമയില്‍ അനാവശ്യമെങ്കിലും എം ജി യുടെ പാട്ട് നിലവാരം പുലര്‍ത്തി,,,എത്ര കൊണ്ടാലും പഠിക്കാത്ത എന്തറിഞ്ഞാലും അറിഞ്ഞില്ല എന്ന് നടിക്കുന്ന ഓരോ മലയാളിക്കും തന്റെ ചുറ്റുപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന ആപത്തിനെ തുറന്നു കാണിക്കാന്‍ ശ്രമിക്കുന്ന ഈ മലയാള ചിത്രം ഒരു നേര് രേഖയിലൂടെ കഥ പറഞ്ഞു ആസ്വധന ഭംഗം ശ്രുഷ്ടിക്കുന്നുന്ടെങ്കിലും കേരളത്തിലെ എല്ലാ രക്ഷിതാക്കളും തീര്‍ച്ചയായും കണ്ടിരികേണ്ട ഒന്നാണ്കര്‍മയോധ...കര്‍മയോധ ശരാശരി
ബാവുട്ടിയുടെ നാമത്തില് .......ഏയ് കുഞ്ഞീ ഇത് നല്ല സിനിമയാട്ടാ ...എന്തായലും കാണണം
'ഏയ് കുഞ്ഞീ' എന്ന് സ്വന്തം ശൈലിയില്‍ കാവ്യ മകളെ വിളിക്കുമ്പോള്‍ നീലെസ്വരത്തെ എന്റെ ഗ്രാമത്തിന്റെ വിശുധിയാണ് എനിക്ക് മനസ്സിൽ ഓടിയെത്തിയത് എനിക്ക് തോന്നിയത്... അത്രയ്ക്ക് തന്മയത്വത്തോടെ കാവ്യയും മമ്മൂടിയും വിനീതും കനിഹയും ഡയലോഗുകള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ മനസ്സില്‍ ഞാന്‍ ജീവിച്ച എന്റെ നാടും നാടുകാരും ഒരു നനുത്ത സ്പര്‍ശമായി എന്റെ മനസ്സില്‍ ഓടിയെതിയെങ്കില്‍ ആരെയും നിരാശ പെടുത്താത്ത ഒരു സിനിമയായിരിക്കും ബാവുട്ടിയുടെ നാമത്തില്‍...
പലപ്പോഴും സാമൂഹ്യ വിമര്ശനം എന്നാ നിലയില് സംഭാഷണങ്ങള് ഒരുക്കാന് രണ്ജിതിനു സാധിച്ചിട്ടുണ്ട്... തുടക്കത്തിലെ യതീം ഖാനയും അവടെ അവര്‍ നേരിടുന്ന പ്രയാസങ്ങളും , പനതിനായുള്ള നെട്ടോട്ടവും, സി പി ഐ എമ്മിന്റെ പരിതാപകരമായ അവസ്ഥയും കഥയിലൂടെ സ്പര്ശിക്കാനും പാര്ടി നേരിടുന്ന പ്രശ്നങ്ങളും തെറ്റി ധാരണ മൂലമാണെന്ന് പറഞ്ഞു വയ്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്...കാവ്യയുടെ നീലേശ്വരം കാരി പലപ്പോഴും രസിപ്പിക്കുമ്പോഴും നീലെസ്വരത്തെ ഒരമ്മ പോലും മക്കളോട് പറയാത്ത വര്ത്തമാനമാണോ കാവ്യയിലൂടെ രഞ്ജിത്ത് പറയിച്ചത് എന്നാ സംശയം ബാകിയാവുന്നു...ഒരിടവേളക്ക് ശേഷം ഹരിശ്രീ അശോകന്റെ ശക്തമായ തിരിച്ചു വരവും ഈ ചിത്രത്തില് കാണാം...തികച്ചും വ്യത്യസ്തമായ വേഷത്തില് കനിഹയും മലപ്പുറം ഭാഷയുമായി മമ്മൂക്കയും പ്രേക്ഷകനെ കയ്യിലെടുക്കുന്നു...ഓരോ കതാപാത്രങ്ങല്കും അവരുടെതായ ഒരിടം നല്കുന്ന രഞ്ജിത്തിന്റെ തൂലിക ഈ ചിത്രത്തിലും വ്യത്യസ്ഥമായില്ല എന്ന് വേണം പറയാന്......... .ബാവുട്ടിയില് നിന്ന് സിനിമക്കുള്ളിലെ സിനിമയിലെ കഥാപാത്രമായി മംമൂകയുടെ വേഷപകര്ച്ച ആ നടന്റെ പ്രതിഭ തന്നെയാണ് തെളിയിക്കുന്നത്..
പുതിയകതയല്ല എന്ന് രഞ്ജിത് തന്നെ പരസ്യമായി പറയുന്നുണ്ട്... രഞ്ജിത്തിന്റെ ഇന്ത്യന് റുപീ ഒരു പുതിയ കതയായിരുന്നില്ല...എന്നാല് അതിന്റെ അവതരണത്തില് പുതുമയുണ്ടായിരുന്നു... അതിനൊരു താളമുണ്ടായിരുന്നു...എന്നാല് തുടക്കത്തില് കാണിച്ചാ ആ ജാഗ്രത കഥ പറച്ചിലിന്റെ അവസാനം വരെ കാണിച്ചിരുന്നെങ്കില് സൂപര് സിനിമ എന്ന് ആര്ക്കും അഭിപ്രായപെടവുന്ന ഒരു സിനിമയായിരുന്നു രഞ്ജിത്തിന്റെ ബാവുട്ടി ...സംഭാഷണ ശൈലിയില് മാത്രമല്ല വാകുകളില് പോലും രഞ്ജിത്ത് കാണിച്ച മികവു ബാവുട്ടി എന്നാ ചിത്രത്തിന്റെ ആദ്യ പകുതിയേ മനോഹരമാകി...ഒരു ജി എസ വിജയന് ചിത്രം എന്നതിലുപരി അത് രഞ്ജിത്തിന്റെ തന്നെ സിനിമയായിരുന്നു... അതിന്റെ ഓരോ ഷോടിലും രഞ്ജിത്തിന്റെ കൈമുദ്ര പ്രകടമായിരുന്നു...( ജി എസ വിജയന് എന്നത് പേരിനു മാത്രമാണോ എന്ന് സംശയം ഇല്ലാതില്ല) താന് എഴുതിയത് അത് പോലെ വിഷ്വലൈസ് ചെയ്യാന് സംവിധായകന് കഴിഞ്ഞു...എന്നാല് ഇടവേളയ്ക്കു ശേഷം അതിന്റെ സിനിമയുടെ സ്വഭാവത്തില് പ്രകടമായ വ്യത്യാസം കാണാന് സാധിക്കുന്നു...നമ്മള് കണ്ടിട്ടും മറക്കാത്ത കഥ അതെ പടി ആവര്ത്തിച്ചപ്പോള് അത് ഒരു രഞ്ജിത്ത് സിനിമയില് പ്രതീക്ഷിക്കതിരുന്നത് ഒരല്പമെങ്കിലും പ്രേക്ഷകനെ നിരാഷപെടുത്തും,..
... മനോജ് പിള്ളയുടെ കാമെര കൂടുതല്‍ ദ്രിശ്യ പരിസരങ്ങള്‍ ഒരുക്കുന്നില്ലെങ്കിലും ഓരോ ഷോട്ടിലും പ്രേക്ഷകനെ സിനിമയില്‍ തന്നെ കേന്ദ്രീകരിച്ചു കൊണ്ട് പോകുന്നതില്‍ വിജയിച്ചു...സിനിമ ആവശ്യപ്പെടുന്ന ഗാനങ്ങള്‍ ഒരുക്കാന്‍ ഷഹബാസ് അമനും സാധിച്ചിട്ടുണ്ട്... ഒരു സാധാരണക്കാരന്റെ കഥ അസാധാരണമായി ഒന്നുമില്ലാത്ത അസാധ്യമായത് ഒന്ന് കാണികാത്ത ഒരു സിനിമ അതുകൊണ്ട് തന്നെ ആര്‍കും പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന (കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു സൂപ്പെര്‍ ഫിലിം ആകുമായിരുന്ന ) ഒരു മികച്ച ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍ ...മമ്മൂക്കയുടെ ഒരു ഉഗ്രന്‍ തിരിച്ചു വരവും...
മാറ്റിനി : മികവിന്റെ മാറ്റിനി
ഏതെങ്കിലും തരത്തില്‍ മലയാള സിനിമയുമായി ബന്ധപെടുത്തി കഥ പറഞ്ഞു അതില്‍ വ്യത്യസ്തത കണ്ടെത്താനുള്ള ഒരു ശ്രമം കഴിഞ്ഞ കുറെ നാളുകളായി മലയാള സിനിമാ ലോകത്ത് നില നില്‍കുകയാണ്... പറഞ്ഞത് തന്നെ പാടി മടുപ്പുളവാക്കുന്ന അവസ്ഥയിലേക്ക് അതുകൊണ്ട് ചെന്നെതിക്കുകയും ചെയ്തു...എന്നാല്‍ അത്തരം കഥകളില്‍ നിന്നെല്ലാം വ്യത്യസ്തമായി മലയാള സിനിമ അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമാ രംഗത്ത്തകമാനം നിലനില്‍ക്കുന്നു എന്ന് കരുതപെടുന്ന അല്ലെങ്കില്‍ സംഭവിച്ച ചില ഇരുണ്ട യാതര്ത്യങ്ങളെ അനാവരണം ചെയ്യുകയാണ് അനീഷ് ഉപാസന സംവിധാനം ചെയ്ത മാറ്റിനി എന്നാ ചിത്രം...
മൈഥിലിയുടെ സക്തമായ അഭിനയവും പുതുമുഖമെങ്കിലും ശരാശരി നിലവാരത്തിലെക്കുയര്‍ന്ന മക്ബൂല്‍ സല്‍മാന്റെ പ്രകടനവും ചേര്‍ന്നപ്പോള്‍ ഒരിടവേളക്ക് ശേഷം കണ്ട ഒരു മികച്ച സിനിമയായി മറ്റിനി എന്നാ ചിത്രം മാറുന്നു..സിനിമാ നടനാകാന്‍ മോഹിക്കുന്ന മജീദിന്റെയും കുടുംബത്തിലെ പ്രശ്നങ്ങള്‍ കൊണ്ട് വീട് വിട്ടറങ്ങിയ പെണ്‍കുട്ടി അപ്രതീക്ഷിതമായി സിനിമ നടിയകുനതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം...തീര്‍ത്തും അപ്രതീക്ഷിതമായ വഴിയിലേക്ക് സിനിമ നീങ്ങുന്നതും അവരുടെ ജീവിതത്തില്‍ അത് സൃഷ്ടിക്കുന്ന ആഘാതം അതിന്റെ തീവ്രതയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ ചിത്രത്തിന്റെ മികവു...
രണ്ടു ജീവിതങ്ങളെ ഒരുമിച്ചു അവതരിപ്പിക്കുമ്പോള്‍ സംഭവിക്കാവുന്ന ചെറിയ പാളിച്ച ചിത്രത്തിന്റെ തുടക്കത്തില്‍ കല്ലുകടിയാവുന്നുന്ടെങ്കിലും പിന്നീടുള്ള ഓരോ രംഗവും കയ്യടക്കത്തോടെ കൈകാര്യം ചെയ്യാന്‍ സാധിച്ചതുകൊണ്ട് സിനിമ കണ്ടിറങ്ങുമ്പോള്‍ പോലും അല്പം നൊമ്പരം ഉള്ളില്‍ അവസെഷിപ്പിക്കാന്‍ ഇതിന്റെ അനിയരക്കാര്‍ക്ക് കഴിഞ്ഞു... pappinoyude ചായഗ്രഹന മികവു സിനിമയുടെ ധ്രിസ്യ ഭംഗി കൂട്ടുമ്പോഴും പലപ്പോഴും മക്ബൂലിനെ ടയലോഗ് പ്രസന്റേഷന്‍ വേളയില്‍ ഫോകസ് ചെയ്യാതെ പോകുന്നത് ആ നടന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്...
ഒരു നല്ല ചിത്രം പരസ്യം ചെയ്യേണ്ട രീതിയിലല്ല മാറ്റിനി എന്നാ ചിത്രത്തിന്റെ പരസ്യം എന്നത് ചിത്രം കാണാനുള്ള ഫാമിലി പ്രേക്ഷകരുടെ വരവിനെ ബാധിക്കുന്നുണ്ട്...മൈഥിലിയുടെ ഐറ്റം ടാന്‍സ് ഒരിക്കല്‍ പോലും അതിര് വിടുന്നില്ല എന്ന് മാത്രമല്ല ആ ഗാനവും നൃത്ത രംഗവും മനോഹരമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്...സിനിമ ആവശ്യപെടുന്നത് മാത്രമേ അതില്‍ കാണാനുള്ളൂ..പുതിയ കാലഘടം ആവശ്യപ്പെടുന്ന ജാഗ്രതകുരവിനെ പരിഹസിക്കുകയാണ് ഈ സിനിമ അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാവുന്ന മികച്ച ചിത്രമായിരിക്കും...
Posted on: 17 Dec 2012
ബി. രാജേഷ്‌കുമാര്‍
കൊച്ചി: മലയാള സിനിമാ നിര്‍മാണ മേഖലയില്‍ വീണ്ടും ഭീഷണി സൃഷ്ടിച്ച് പുതിയ മലയാളസിനിമകളുടെ തീയേറ്റര്‍ പ്രിന്റ് സി. ഡി.കള്‍ കേരളത്തിലേക്കൊഴുകാന്‍ സാധ്യത. ബാംഗ്ലൂര്‍, ചെന്നൈ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ഒരിടവേളയ്ക്കു ശേഷം സിനിമാരംഗത്തിന് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇവിടത്തെ തീയേറ്ററുകളില്‍ നിന്ന് പകര്‍ത്തുന്ന സിനിമകളാണ് സി.ഡി.കളിലാക്കി വിപണിയിലെത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ക്രൈംബ്രാഞ്ച് ആന്റിപൈറസിസെല്‍ ഇത് സംബന്ധിച്ച് ഉടന്‍ അന്വേഷണം തുടങ്ങും.
പൈറസിസെല്‍ റെയ്ഡുകള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് തീയേറ്റര്‍ പ്രിന്റ്, വ്യാജ സി.ഡി. എന്നിവയുടെ വില്‍പ്പന കുറെ മാസങ്ങളായി ഏറെക്കുറെ നിലച്ചിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍, ചെന്നൈ എന്നിവടങ്ങളില്‍ നിന്നും ഏറ്റവും പുതിയ സിനിമകളുടെ തീയേറ്റര്‍ പ്രിന്റുകള്‍ കണ്ടെത്തിയതോടെയാണ് കേരളത്തിലേക്കും ഇവയുടെ ഒഴുക്കിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നത്. മൈ ബോസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, റണ്‍ ബേബി റണ്‍, മിസ്റ്റര്‍ മരുമകന്‍ തുടങ്ങി ആറോളം പുതിയ സിനിമകളുടെ തീയേറ്റര്‍ പ്രിന്റുകളാണ് ലഭിച്ചിരിക്കുന്നത്. ഇവ വിശദമായി ചെന്നൈ, മുംബൈ എന്നിവടങ്ങളിലെ ലാബുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ബാംഗ്ലൂരിലെ രണ്ട് തീയേറ്ററുകളും ചെന്നൈയിലെ ഒരു തീയേറററും കേന്ദ്രീകരിച്ച് നടന്ന റെക്കോഡിങ്ങിനെ കുറിച്ച് വ്യക്തമായിരിക്കുന്നത്. കൂടുതല്‍ തീയേറററുകളില്‍ നിന്ന് സിനിമകള്‍ പകര്‍ത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. അന്വേഷണത്തിനായി ചെന്നൈയ്ക്ക് ഒരു സംഘം ഉടന്‍ പുറപ്പെടും. തുടര്‍ന്ന് ബാംഗ്ലൂരിലേക്കും പോകുന്നുണ്ട്. റണ്‍ ബേബി റണ്ണിന്റെ സിഡി യുമായി കഴിഞ്ഞമാസം തിരുവനന്തപുരത്ത് ഒരാളെ പൈറസിസെല്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അന്ന് ഇതിന്റെ ഉറവിടം കണ്ടെത്താനായില്ല.

ബാംഗ്ലൂരില്‍ നിന്നും ചെന്നൈയില്‍ നിന്നും പിടിച്ചെടുത്ത സിനിമകള്‍ തുടര്‍ച്ചയായി റെക്കോര്‍ഡ് ചെയ്ത് സി. ഡി.യില്‍ ആക്കിയതല്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. ഒന്നിലേറെ ദിവസമെടുത്തോ ഒരു തീയേറ്ററില്‍ തന്നെ പല സംഘങ്ങളായി തിരിഞ്ഞോ സിനിമകള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കാമെന്നാണ് അനുമാനം. മുമ്പ് ബാംഗ്ലൂരിലെ ഒരു തീയേറ്റര്‍ കേന്ദ്രികരിച്ച് മലയാള സിനിമകള്‍ പകര്‍ത്തിയിരുന്നത് ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. അന്ന് പ്രത്യേക ഷോ നടത്തിയായിരുന്നു റെക്കോഡിങ്. എന്നാല്‍ ഈ രീതിയിലുള്ള റെക്കോഡിങ്ങ് അല്ല ഇത്തവണത്തേത്.
സിനിമയുടെ പകര്‍പ്പവകാശ ലംഘനത്തിനെതിരെയുള്ള ബോധവത്കരണത്തിനായി പ്രമുഖ സിനിമാതാരങ്ങള്‍ അഭിനയിക്കുന്ന മൂന്ന് മിനിറ്റോളം ദൈര്‍ഘ്യമുള്ള ലഘുവീഡിയോകള്‍ തീയേറ്ററുകളില്‍ കാണിക്കാനായി പൈറസിസെല്‍ ആലോചിക്കുന്നു. സിനിമാ തീയേറ്ററുകളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി., ക്യാമറ ഡിറ്റക്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വെച്ച് മൊബൈലിലും ക്യാമറകളിലുമുള്ള റെക്കോര്‍ഡിങ് നിരീക്ഷിക്കണമെന്ന നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. തീയേറ്റര്‍ ജീവനക്കാരെയും നിരീക്ഷണവിധേയമാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. ഇവ ചലച്ചിത്ര മേഖലയിലെ സംഘടനകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ആന്റിപൈറസി സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ചാപ്റ്റെഴ്സ്:
മനുഷ്യനില്‍ ഇനിയും അടങ്ങാത്ത ആര്‍തിയും സ്വാര്‍ത്ഥതയും വിഷയമാക്കി നാല് ചെറുപ്പക്കാരുടെ കഥ പറയുകയാണ് ചാപ്റ്റെഴ്സ് എന്നാ മലയാള ചിത്രം..ഏറെ കേട്ട് പഴകിയതെങ്കിലും നോണ്‍ ലിനിയെര്‍ എടിടിങ്ങിന്റെ സാദ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നവാഗതനായ സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത ചിത്രമാണ് ചാപ്റ്റെഴ്സ്.. അവസ്വസിനീയമായ കാര്യങ്ങള്‍ എന്ന് തോന്നിപോകുന്ന ആദ്യ ചാപ്റെരില്‍ നിന്ന് പിരിമുറുക്കവും അല്പം ഉധ്വെഗവും നിരക്കുന്ന പിന്നീടുള്ള മൂന്ന് ചാപ്റ്റെഴ്സു ചേര്‍ത്ത് വയ്ക്കുമ്പോള്‍ ആര്‍ക്കും കുറ്റം പറയാനാവാത്ത ഒരു ശരാശരി സിനിമയായി മാറുന്നു ചാപ്റെഴ്സ്..
ആദ്യ രംഗങ്ങളില്‍ വല്ലാതെ ഇഴഞ്ഞു പോയതാണ് ചാപ്റ്റെഴ്സിനെ കുറിച്ച് എടുത്തു പറയാനുള്ള പോരായ്മ..എന്നാല്‍ അതിനെ മറികടന്നു കൊണ്ട് പിന്നീടുള്ള ഓരോ അദ്ധ്യായവും കാച്ചി കുരിക്കി അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു... ഒരു പുതുമുഖ സംവിധായകന്‍ എന്ന് ഒരിക്കല്‍ പോലും തോന്നിപിക്കാത്ത വിധം വളരെ കയ്യടക്കത്തോടെ കഥ പറയാന്‍ സുനില്‍ ഇബ്രാഹിമിന് സാധിച്ചിട്ടുണ്ട്... ബസ് രംഗങ്ങളില്‍ കേരളാ കഫേയിലെ ലാല്‍ ജോസ് സിനിമയെയും ആശുപത്രി സീനുകള്‍ ട്രാഫിക് എന്നാ ചിത്രത്തെയും പണത്തിന്റെ സഞ്ചാരം ഇന്ത്യന്‍ രുപീയെയും ഒര്മപ്പെടുത്തുന്നുവെങ്കിലും അതിന്റെ ആഖ്യാന രീതിയില്‍ വരുത്തിയ മാറ്റമാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്...ഒരു കുറ്റാന്വേഷണ സിനിമ പുലര്‍ത്തേണ്ട ജാഗ്രതയോടെ പല സീനുകളും കൈകാര്യം ചെയ്യാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്...
നിവിന്‍ പൊളി ഹേമന്ത് ദര്മജന്‍ വിജീഷ് വിനീത് ഗൌതമി തുടങ്ങി ഒട്ടേറെ പുതുമുഖങ്ങലും സാദിക്ക് ശ്രീനിവാസന്‍ മുതല്‍ കെ പി എ സി ലളിതയും ഉള്‍പ്പെടെ വന്‍ താര നിര അണിനിരക്കുന്നുണ്ട് ഈ ചിത്രത്തില്‍... ആവശ്യമായ ദ്രിശ്യങ്ങള്‍ കാമെരയില്‍ ഒപ്പിയെടുക്കാനും മികവുറ്റ നിരവധി മുഹൂര്‍ത്തങ്ങള്‍ ഒരുക്കാനും കൃഷ് കൈമള്‍ എന്നാ ചായാഗ്രാഹകന് സാധിച്ചിട്ടുണ്ട്.. ഒരികല്‍ പോലും കൈ വിട്ടു പോകാതെ സിനിമയെ കൂറ്റിയിനക്കി സംവിധായകനോട് തിരക്കതാക്രിതിനോടും ചേര്‍ന്ന് പോകാന്‍ എടിടര്‍ എന്നാ നിലയില്‍ വി സാജന് കഴിഞ്ഞിട്ടുണ്ട്..2012 ന്റെ ഭാഗ്യം തേടി കൂടുതല്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തുന്നതും സിനിമകള്‍ മത്സരിച്ചു റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നതും ചാപ്റ്റെഴ്സ് പോലുള്ള സിനിമകളുടെ വിജയത്തെ ബാധിക്കുന്നുണ്ട്... കഴിഞ്ഞ ആഴ്ച ഇറങ്ങിയ നാല് ചിത്രങ്ങളില്‍ അല്പം വ്യത്യസ്തതയുമായി കഥ പറഞ്ഞ ഈ കൊച്ചു ചിത്രമാണ് നിലവാരം പുലര്‍ത്തിയത്... അതുകൊണ്ട് തന്നെ ആര്‍ക്കും പണം നഷ്ടമില്ലാതെ കണ്ടിരങ്ങാവുന്ന ചിത്രമാണ് ചാപ്റ്റെഴ്സ്..
ദി ഹിറ്റ്‌ലിസ്റ്റ് : ബാല കളിച്ചത് അനാവസ്യശോട്ടുകള്‍
ബാല എന്നാ നടന്‍ ആദ്യമായി സംവിധാനം ചെയ്തു നിര്‍മിച്ചു ബാലയുടെ തന്നെ പ്രോടെക്ഷന്‍ കമ്പനി വിതരനത്തിനെതിച്ച ഹിറ്റ് ലിസ്റ്റ് എന്നാ ചിത്രം പ്രേക്ഷക ശ്രദ്ധ നേടാതെ പോയി...പുതിയതായി ഒന്നും പറയാനില്ലാത്ത ചിത്രം പോലീസുകാരെ കൊലപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ച ഒരു കൊലയാളിയെ തേടി വിക്രം രതോദ് എന്നാ പോലീസുകാരന്റെ അന്വേഷണ kathayaanu പറയുന്നത്... തുടക്കത്തില്‍ സമകാലീന സംഭവങ്ങളുടെ ദ്രിസ്യം പകര്‍ത്തിയ കാമെറ പിന്നീട് അനാവശ്യ ശോട്ടുകളിലെക്കും ബാലയുടെ തന്നെ പലതരത്തിലുള്ള പോസുകള്‍ കാനിക്കനുമായി ഒതുങ്ങുമ്പോള്‍ പലപ്പോഴും സിനിമ അനാവശ്യമായ വലിച്ചു നീട്ടളിലേക്ക് കടക്കുന്നു...
ഒരു ഹിന്ദി ചിത്രത്തിന്റെയോ അമല്‍ നേരധ് ചിത്രത്തിന്റെയോ അവതരണ രീതി കൈകൊണ്ടു വയലന്‍സ് രംഗങ്ങളിലും മറ്റു പല രംഗങ്ങളിലും ഡാര്‍ക്ക് നിറങ്ങളെ കൂടു പിടിച്ചാണ് ബാല കഥ പറഞ്ഞിരിക്കുന്നത്...കഥാഗതി മനസ്സിലാക്കാന്‍ പ്രേക്ഷകന് ഏറെ കഷ്ടപെടെണ്ടി വന്നതും ഒരു ഇന്‍വെസ്ടിഗേശന്‍ ത്രില്ലെര്‍ എന്നാ നിലക്ക് ഉയരുന്ന ഒരു തിരക്കഥയോ സംഭാഷണ രീതിയോ കഥയില്‍ കാണാതെ പോയതും അന്വേഷണ രംഗങ്ങള്‍ ഇല്ലതെപോയതും ചിത്രം മറ്റു മേച്ചില്‍ പുറങ്ങള്‍ തേടിയതും ഒടുവില്‍ കുറ്റവാളി വളരെ എളുപ്പത്തില്‍ കയ്യില്‍ അകപ്പെടുകയും ചെയ്തപ്പോള്‍ പ്രേക്ഷന്‍ പ്രതീക്ഷിച്ച പലതും ഇല്ലാതെപോയി...
ഒരു അന്വേഷണാത്മക സിനിമയെ സംബന്ധിച്ച് അതിന്റെ എഡിറ്റിംഗ് വളരെയേറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്...ആവശ്യമായ പലസ്ഥലങ്ങളിലും ചിത്രം പെട്ടന്ന് വെട്ടിമുരിക്കപെട്ടപ്പോള്‍ ആവശ്യമായ പലയിടത്തും വെട്ടിമുരിക്കല്‍ ഇല്ലാതെയും പോയി..ഇതിനു മുന്‍പും സംജെത് മുഹമ്മദിന്റെ എഡിറ്റിംഗ് നിലവാരതിനോത്ത് ഉയര്‍ന്നിട്ടില..
മോഹന്‍ ലാലിന്‍റെ സബ്ദത്തിനും താരബാഹുല്യത്തിനും ചിത്രത്തിനു എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ല ഉണ്ണി മുകുന്ദനും നരേനുമൊക്കെ വെറുതെ വന്നു പോയപ്പോള്‍ ചിത്രത്തിന് അതിന്റെ പോസ്റ്ററില്‍ ഉപയോഗിക്കാന്‍ ഒരു മുഖം കിട്ടി എന്നതില്‍ കവിഞ്ഞു മറ്റു നേട്ടങ്ങളൊന്നും ഉണ്ടായില്ല...സംസാര ശേഷിയില്ലാത്ത ദ്രുവ്വിന്റെ അഭിനയം വളരെ മികച്ചു നിന്ന് ..മറ്റുള്ള കതാപത്രങ്ങല്കൊന്നും ആവശ്യത്തിനു പ്രാധാന്യം കിട്ടാതെ പോയപ്പോള്‍ ബാല തനതു ശൈലിയില്‍ തന്റെ കഥാപാത്രത്തെ ചെയ്തു തീര്‍ത്തു...സ്വന്തമായ് ഒരിടം തേടി ബാല നടത്തിയ ഈ സിനിമ അനാവസ്യ ഷോട്ടുകളിലൂടെ പ്രേക്ഷകനെ തീര്‍ത്തും നിരാശപ്പെടുത്തി..