Pages

Sunday, 27 January 2013

viswaroopam review


വിശ്വരൂപം മറുപടി നല്‍കുന്നത് മത ഭ്രാന്തന്മാര്‍ക്ക്...
    അഫ്ഗാനിസ്ഥാനിലെ ഒരു തീവ്രവാദ കാമ്പ്.. അവര്‍കിടയില്‍ ഒരാളായി വസിം മുഹമ്മദ് കാശ്മീരിയായി ,കമല്‍... )),തന്റെ ബോസിന്‍റെ മകനെ ഊഞ്ഞാലാട്ടുന്നു.. പത്തു വയസ്സുകാരനായ ഡോക്ടര്‍ ആവാന്‍ ആഗ്രഹിക്കുന്ന ആ കുട്ടി ഊഞ്ഞാലില്‍ നിന്ന് ഇറങ്ങി എനിക്ക് ഊഞ്ഞാലാടണ്ട പ്രായമല്ല എന്ന് പറഞ്ഞ പോകുമ്പോള്‍ അവന്റെ സ്ഥാനത് തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായ ഇരുപതു വയസ്സോളം തോന്നിക്കുന്ന യുവാവ് കാഷ്മീരിയോടു ഊഞ്ഞാല്‍ ആട്ടുവാന്‍ ആവശ്യപെടുന്ന... അറിവുകള്‍ വിലക്കപെടുമ്പോഴും സാഹചര്യങ്ങളെ അനുകൂലമാകി അറിവ് നേടുന്ന പത്തു വയസ്സുകാരന്‍ തന്റെ പിതാവിന്റെ പാതയെ അവഗണിക്കുമ്പോള്‍ അവരുടെ ചട്ടകൂടിനുള്ളില്‍ ഒതുങ്ങി നില്‍കേണ്ടി വന്ന അറിവുകള്‍ നിഷേധിക്കപെട്ട  ഇരുപതുകാരനെ അവര്‍ക്ക് എളുപത്തില്‍ കീഴടക്കാനും അവരുടെ ഇംഗിതത്തിനു വിധേയനക്കുവാനും സാധിക്കുന്നു..... ഈ  ഒറ്റ രംഗം മതി ഇവടെ നടക്കുന്ന മുഴുവന്‍ സമര ഭടന്മാരുടെയും മനോ നിലവാരം സൂചിപിക്കാന്‍...... .....  മാനസികമായി ദുര്‍ബലനായവനെ എളുപ്പത്തില്‍ തെറ്റിദ്ധരിപികാനും ബുദ്ധിയും വിവേകവുമുള്ളവനു മുന്നില്‍ പരാജയപ്പെടുകയും ചെയ്യുന്നത് കാണുമ്പോള്‍ ഇപ്പോള്‍ സമര രംഗത്ത് ഇറങ്ങിയ മുഴുവന്‍ ആളുകളും സിനിമ കാണാതെ ആരുടെയോ ആശയങ്ങളാല്‍ തെട്ടിധരിക്കപെട്ടവരാന് എന്ന് വ്യക്തമാക്കുന്നു...
                 അഫ്ഗാനിസ്ഥാനിലെ തീവ്രവാദ കാമ്പും തീവ്രവാദവും വിഷയമാകുന്ന സിനിമയില്‍ ഒരിടത് പോലും മുസല്മാനെതിരെ ഒരു മോശം പരാമര്‍ശമില്ല... എന്നാല്‍ അഫ്ഗാനിലെ സമകാലീന യാതാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ കഥ പറയുമ്പോള്‍ ആ ഭൌതിക  പരിസരങ്ങളോട് ഒട്ടി നിന്ന് കഥ പറയുക എന്നത്ഏതൊരു കതയ്കും അനിവാര്യമാണ് ... ഇതൊരു മുസല്‍മാനും എതിരെയല്ല മറിച്ച് തീവ്രവാദ നിലപാട് എടുക്കുന്ന അഫ്ഗാനിലെ തന്നെ ഒരു പ്രത്യേക പ്രദേശത്തുള്ള ആളുകളാണ്  അഫ്ഗാനിലെ സാധാരനക്കരനെതിരെയാല്ല പരാമര്‍ശിക്കുന്നത്...... ഇതിനെതിരെ പോര്‍ വിളിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് തീവ്ര വാദത്തെ പ്രോത്സാഹിപ്പ്പിക്കുകയാണ് എന്നാ  കാര്യത്തില്‍ തര്‍ക്കമില്ല...
                   ഒരു സംവിധായകന്‍ എന്നാ നിലയില്‍ കമലഹാസന്‍ എന്നാ പ്രതിഭ എടുത്ത അധ്വാനം മാത്രം  മതി ഈ ചിത്രത്തെ ലോക സിനിമ എന്ന് വിലയിരുത്താന്‍... ...   ഓരോ രംഗങ്ങളിലും അദ്ദേഹം പുലര്‍ത്തിയ ജാഗ്രത ചെറിയ കാര്യങ്ങളില്‍ പോലും പ്രേക്ഷകന്റെ ശ്രദ്ധ ക്ഷണിച്ചു അവയെ കൂടിയിനക്കി സസ്പെന്‍സ് ചോര്‍ന്നു പോകാതെ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുമ്പോള്‍ വിശ്വരൂപം പതിവ് തമിഴ് കേട്ടുകാഴ്ച്ചകളെ പൊളിച്ചെഴുതുന്നു... അഫ്ഗാന്‍ തീവ്രവാദ കാമ്പും യുദ്ധ രംഗങ്ങളും ഒരുക്കിയ ആര്‍ട്ട് ഡിരെക്ടരും സംവിധായകനും അതിലുപരി സൂക്ഷ്മതയോടെ ആ രംഗങ്ങള്‍  ഒപ്പിയെടുത്ത ചായഗ്രഹകാനും അഭിനന്ദനമര്‍ഹിക്കുന്നു...
         വസിം മുഹമ്മദ്‌ കാഷ്മീരിയയാണ് കമല്‍ ഈ ചിത്രത്തില്‍ എത്തുന്നത്..കമലിന്റെ ഐഡന്റിറ്റി തന്നെയാണ് ചിത്രത്തിന്റെ സസ്പെന്‍സും... മനോഹരമായ ഒരു നൃത്ത രംഗത്തോടൊപ്പം മൂന്ന് വേഷപകര്ച്ചകളെ സൂക്ഷമതയോടെ കൈകാര്യം ചെയ്യാനും കഥാപാത്രം ആവശ്യപ്പെടുന്ന മാനറിസങ്ങള്‍ പകരാനും കമലിന് കഴിഞ്ഞു... കമലിന്റെ ഭാര്യയായി എത്തിയ പൂജ കുമാറും മികച്ചു നിന്ന്.. ലഭിച്ച വേഷം മികച്ചതാക്കാന്‍ അന്ദ്രിയയ്കും മറ്റു കതാപത്രങ്ങല്കും സാധിച്ചിട്ടുണ്ട്...
         റിലീസ് ചെയ്ത തിയറ്ററുകളുടെ നിലവാരം ആദ്യമായി 3d ഓര സൌണ്ടില്‍(  (For example, (""If it's an overhead shot of a helicopter, the sound will come from overhead and the audience will feel like looking up." ) പുറത്തിറങ്ങിയ ഈ ചിത്രത്തെ ബാധിക്കുന്നുണ്ട്... ഹോള്ളിവുഡ് സിനിമയോട് കിടപിടിക്കുന്ന രീതിയില്‍ അതിന്റെ ടെക്നോളജിയിലും  സംവിധാനത്തിലും മികവു കാട്ടാന്‍ കമലിന് സാധിച്ച്ചപ്പോഴും ഒരു തുടര്ചിത്ര സാധ്യത നിലനിര്‍ത്തി സിനിമ അവസാനിപ്പിക്കാന്‍ ശ്രമിച്ചത് അതുവരെ നിലനിര്‍ത്തിയ പ്രതീക്ഷകളെ തച്ചുടക്കാന്‍ പോന്നതായിരുന്നു... എങ്കിലും ഒരു മികച്ച ചിത്രം തന്നെയാണ് വിശ്വരൂപം...

Friday, 25 January 2013

kammath and kammath review



  കമ്മത്തിന്റെ കരിഞ്ഞ ദോശ  

 'കൊങ്ങിനിയരുടെ മലയാളം കൊണ്ട് നിരാശപ്പെടുത്തിയ സിനിമ' എന്ന് ഒറ്റ വരി കൊണ്ട് വിലയിരുത്താം ഈ സിബി ഉധയ് ചിത്രത്തെ..കൊങ്ങിണി സംസാരിക്കുന്നവരുടെ മലയാളത്തെ രംഗത്തവതരിപ്പിക്കാന് പെടാപാടുപെടുന്ന ദിലീപും മമ്മൂക്കയും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു..( എങ്കിലും തമ്മില് ഭേദം മമ്മൂക്ക തന്നെ).. പതിവ് ഗിമ്മിക്കുകലുമായെത്തിയ ഈ സിബി ഉധയ് ചിത്രം  പ്രേക്ഷകന്‍  പ്രതീക്ഷിച്ചിതില്‍ കൂടതലായി തങ്ങളുടെ പക്കല്‍ യാതൊന്നും ഇല്ലയെന്നും തെളിയിക്കുന്നതു കൂടി ആയിരുന്നു... നായകന്‍റെ ബാല്യകാലം അവന്റെ രണ്ടോ മൂന്നോ  കൂട്ടുകാര്‍ ഒരു കുട്ടി വില്ലന്‍ അച്ഛന് സംഭവിക്കുന്ന അല്ലെങ്കില്‍ ഉറ്റവര്‍ക്ക്‌ സംഭവിക്കുന്ന ആപത്ത് അവരുടെ വളരുന്ന പക...അതിനിടയിലെ പ്രണയം...യൗവനത്തില്‍  പ്രതിസന്ധികള്‍ ശ്രിഷ്ടിക്കുന്ന പകയും പ്രണയവും ഹാസ്യത്തിലൂടെ അവതരിപ്പിച്ചു കയ്യടി നേടിയ ഈ ടീമിന്റെ  ആ ശൈലിയില്‍  ഇറങ്ങിയ നിലവാരമില്ലാത്ത ചിത്രമാണ് കമ്മത്ത് ആന് കമ്മത്ത്..
            ജഗതിയും ഇന്നസെന്റും പൈ ബ്രദേഴ്സ് എന്നാ ചിത്രത്തില് മനോഹരമായി അവതരിപ്പിച്ച കൊങ്ങിനിയരുടെ മലയാളമാണ് ഏറെ കഷ്ടപ്പെട്ട് ദിലീപും മമ്മൂകയും ഇതില് സംസാരിച്ചത്.. അതുകൊണ്ട് തന്നെ സംഭാഷണങ്ങള് കേവലം ബഹളമായി മാറുന്ന കാഴ്ചയാണ് കാണാന്‍  സാധിച്ചത്...  ഒരു കോമഡി എന്‍റര്‍റ്റെയ്നര്‍  ആയി പുറത്തിറങ്ങിയ ഈ സിനിമ ബാബുരാജിന്റെ പ്രകടനം കൂടി  ഇല്ലാതിരുന്നെങ്കില്‍  തീര്ത്തും നിരാശപ്പെടുത്തുമായിരുന്നു....
                   അച്ഛന് സംഭവിക്കുന്ന അപകടം കമ്മത്ത് കുടുംബത്തെ ധാരിദ്ര്യത്തിലേക്ക്  തള്ളി വിടുന്നതും അതില്‍ നിന്ന് കരകയറാന്‍ കമ്മത്ത് സഹോദരന്മാര്‍ തട്ടുകട തുടങ്ങി രുചികരമായ ദോശയുണ്ടാകി വിജയം കൊയ്യുന്നതും ബിസിനെസ്സില്‍ ഇവര്‍ നേരിടുന്ന വെല്ലുവിളിയും  പ്രണയത്തില്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം... കഥ എന്ന് ഒറ്റ വരിയില്‍ പറഞ്ഞവസാനിപ്പിക്കാന്‍ മാത്രം ഒരു കഥ കണ്ടെത്താന്‍ പോലും കഴിവില്ലാതെ പോകുന്ന കാഴ്ചയാണ് ഇതില്‍ കാണാനാവുക..
         സി ഐ ഡി മൂസമുതല്‌ പ്രേകഷകന്‍ കണ്ടു മടുത്ത ദിലീപിന്റെ  പ്രണയ ഗാനരംഗങ്ങള്‍ ഈ ചിത്രത്തിന്റെ ഒരു ഗാന രംഗത്ത് അതേപടി ആവര്‍ത്തിക്കുന്നതും തീര്‍ത്തും അനാവശ്യമായ ഉള്പ്പെടുത്തപെട്ട ഒരു ഹോട്ടല്‍ ഗാനവും ചിത്രത്തിന് ബാധ്യതയാവുന്നുണ്ട് .. രിമയ്കും കാര്‍ത്തികയ്കും നരേനും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഈ ചിത്രത്തില്‍ അതിഥി  താരമായി ധനുഷിനെ അവതരിപ്പിക്കുമ്പോള്‍ പോലും ജാഗ്രത പുലര്താന്‍   സംവിധായകനായ തോമസാണ് സാധിച്ചില്ല...  കാര്യസ്തനില്‍ നിന്നും കമ്മത്തില്‍ എത്തുമ്പോള്‍ തീര്‍ത്തും ലക്ഷ്യബോധമില്ലാതെ  ഒരുക്കിയ കഥയിലും തിരക്കഥയിലും  തോമാസന്‍ എന്നാ സംവിധായകന്‍ പരാജയപ്പെടുന്നതുംദിലീപിന്റെയും മമ്മൂക്കയുടെയും  നിലവാരമില്ലാത്ത പ്രകടനങ്ങളും ചിത്രത്തെ  ശരാശരിയില്‍ ഒതുക്കുന്നു .........  അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനെ കമ്മത്ത് നിരാശപ്പെടുത്തും..

Friday, 18 January 2013

romans review


ചിരിപ്പിക്കാന്‍ റോമന്‍സ് 
കഥ പറയാനുള്ള ന്യൂ ജെനറേഷന്‍  ഫോര്‍മുലയോ പുതുതലമുറ ചിത്രങ്ങള്‍ കാണുന്ന വ്യത്യസ്തയോ  കൊണ്ട് വരാന്‍  കഴിയുന്നില്ലെങ്കിലും കയ്യിലുള്ള ത്രെഡിനെ അത് ആവശ്യപ്പെടുന്ന ഊര്‍ജം നല്‍കി വികസിപ്പിച്ചെടുത്ത്തിടത്താണ്  ജനപ്രിയന് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത  വൈ വി രാജേഷ് തിരക്കതയോരുക്കിയ റോമന്‍സ് വ്യത്യസ്തമാകുന്നത്..... ഒര്ടിനരിക്ക് ശേഷം ബിജു മേനോന്‍ കുഞാക്കോ ബോബന്‍ കൂട്ടുകെട്ടിനെ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.. പറഞ്ഞു പഴകിയതെങ്കിലും  ആ കഥ നടക്കുന്ന പശ്ചാത്തലം കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിചിടത്താണ് റോമന്‍സ് എന്നാ ചിത്രം പ്രേക്ഷകനെ കയ്യിലെടുക്കുന്നത്...
            ജയില്‍ ചാടി രക്ഷപെട്ടു ഓടുന്നതിനിടയില്‍ പൂമാല എന്നാ ഗ്രാമത്തില്‍ എത്തിപെടുന്ന രണ്ടു മോഷ്ടാക്കള്‍ (അതില്‍ ഒരാള്‍ മജീഷ്യനും മറ്റൊരാള്‍ പോക്കറ്റടിക്കാരനും) എതിപെടുന്നതും അബദ്ധ വശാല്‍ ആ ഗ്രാമ വാസികള്‍ അവരെ റോമില്‍ നിന്ന് വന്ന പള്ളി വികാരിമാരായി കണ്ടു സ്നേഹിച്ചു തുടങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംബവങ്ങലുമാനു  ഹാസ്യത്തില്‍ പൊതിഞ്ഞു ബോബന്‍ സാമുവല്‍ റോമനസിലൂടെ  പറയുന്നത്...വികാരിമാര്‌ ചെന്ന് പെടാവുന്ന മികച്ച മുഹൂര്‍ത്തങ്ങള്‍ കണ്ടെത്തിയതും  കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍ ഒരുക്കിയതും ചിത്രത്തിന് നേട്ടമായി... ഭാവം കൊണ്ടും ആംഗ്യം കൊണ്ടും   മികച്ച ടൈമിംഗ് കൊണ്ടും ചിരിയുണ്ടാക്കാന്‍  ബിജു മേനോനും തന്റേതായ രീതിയില്‍ കുഞ്ചാക്കോ ബോബനും മത്സരിച്ചപ്പോള്‍ അത് പ്രേക്ഷകന് വിരുന്നായി മാറി...
                  നായികാ പ്രാധാന്യം ഇല്ലാതിരുന്ന ചിത്രത്തില്‍ നിവേദിത തിളങ്ങാതെപോയി... ഒരു പത്താം ക്ലാസ്സുകാരിയുടെ മുഖഭാവമുള്ള നിവെധിതയെ നായികയാക്കി അവതരിപ്പികാനുള്ള ശ്രമം ചിത്രത്തില്‍ കല്ലുകടിയാവുന്നുണ്ട് ... ആവര്‍ത്തന വിരസമായ  ചില ഹാസ്യരങ്ങങ്ങളും സംബാഷണങ്ങലും വോടഫോന്‍ കോമഡി താരം നെല്‍സന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഇടയ്ക്കു വച്ച് കാനതവുന്നതും ആസ്വാധനത്ത്തിനു മങ്ങലേല്പിച്ചു...   കൊടൈക്കനാലിന്റെ പശ്ചാത്തല ദ്രിശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ വിനൊധ് ഇല്ലംപള്ളിയുടെ കാമെരക്കു സാധിച്ചിട്ടുണ്ട്... എന്നാല്‍ ലിജോ പോളിന്റെ എഡിറ്റിംഗ് അവസാനരംഗത്ത് നിലവാരമില്ലാതെ പോയി... എങ്കിലും തന്റെ മുന്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകനോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന രീതിയില്‍ മികച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ ഒരുക്കാന്‍ സാധിച്ചതില്‍ ബോബന്‍ സമുവലിനു ആശ്വസിക്കാം... അതുകൊണ്ട് തന്നെ പണം നഷ്ടമില്ലാതെ ചിരിച്ചു കൊണ്ട് ആസ്വദിക്കാവുന്ന ചിത്രമാണ് റോമന്‍സ്....

Tuesday, 15 January 2013

nee ko nja cha review


നീ കോ ഞ ച : പ ക പോ സൈ
(നിന്നേം കൊല്ലും ഞാനും ചാകും..: പടം കണ്ടു പോര സൈമാ)
പേരില്‍ മാത്രം വ്യത്യസ്തത വരുത്തി സമീപകാല സിനിമകളുടെ ശൈലി അനുകരിച്ചു എത്തിയ  ചിത്രമാണ് നീ കോ ഞ ചാ... കഥ പറയാന്‍ വ്യത്യസ്തത കൈവരിക്കനുമുള്ള  എളുപ്പ വഴി കുറച്ചു ചെറുപ്പക്കാരും അവരുടെ സിനിമാ മൊഹങ്ങളുമാണെന്ന മിഥ്യാ ധാരണ കൊണ്ട് അടുത്തകാലങ്ങളില്‍ പുറത്തിറങ്ങിയ മലയാള സിനിമകളുടെ ശ്രേണിയില്‍ ചേര്‍ത്ത് വയ്ക്കാന്‍ ഒരു സിനിമ എന്ന് വരുമ്പോള്‍ നീ കോ ഞ ച പതിവ് ആവര്‍ത്തനങ്ങള്‍  മാത്രമാകുന്നു... മാമാസിന്റെ അധികം ശ്രധികപ്പെടാതെ പോയതും എന്നാല്‍ നല്ലൊരു സിനിമയുമായ 'സിനിമാ കമ്പനി'യുടെ അവതരണ രീതി കൈകൊണ്ടു ഒരുക്കിയ ഒരു ചിത്രം എന്ന് അനുഭവപ്പെടുക കൂടി ചെയ്യുമ്പോള്‍ ചിത്രം നിരാശപ്പെടുത്തുന്നു...കാലിക പ്രസക്തിയുള്ള ചില വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതാണ് ഒരു ശരാശരി നിലവാരത്തില്‍ ഈ ചിത്രത്തെ എത്തിക്കുന്നത്... യുവാക്കളുടെ വഴിവിട്ട ജീവിതം ശ്രിഷ്ടിക്കുന്ന പ്രശ്നങ്ങളും എയിട്സും ഒക്കെ പരാമര്‍ശ വിധേയമാകുന്ന ഈ സിനിമ അതുകൊണ്ട് തന്നെ പൂര്‍ണമായി തള്ളിക്കളയാനും ആവില്ല...
      സെക്കണ്ട് ഷോ എന്നാ ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയ സണ്ണി വെയിനിന്റെ ആദ്യ നായക ചിത്രം അതുകൊണ്ട് തന്നെ നിരാശപ്പെടുത്തി... സെക്കണ്ട് ഷോയില്‍ നിന്ന് നീ കോ ഞ ച യില്‍ എത്തുമ്പോള്‍ അഭിനയത്തോട് നീതി പുലര്‍ത്താന്‍ സണ്ണി വെയിനിനു സാധിച്ചിട്ടില്ല... പുതുമുഖങ്ങളായി അവതരിപ്പിക്കപ്പെട്ട ഇതിലെ മറ്റു നദീ നടന്മാരും പ്രകടനം കൊണ്ട് നിരാശപ്പെടുത്തിയപ്പോള്‍ സംവിധായകന്‍ ഉദ്ദേശിച്ച പഞ്ച് പല സീനുകള്‍ക്കും കിട്ടാതെ വന്നു...
           കഥയുടെ മൂട് ക്രിയേറ്റ് ചെയ്യുന്നതില്‍ പലപ്പോഴും സംവിധായകനും തിരക്കതക്രിത്തുമായ ഗിരീഷ്‌ പരാജയപ്പെടുന്നതും കണ്ടു... സ്പഷ്ടമാകാതെ പോകുന്ന സീനുകള്‍ ആധ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി ഗുണത്തെക്കാളേറെ  ദോഷം ചെയ്യുന്നു... യൂത്ത് ഒറിയെന്റെടായി കഥ പറഞ്ഞ ആദ്യ പകുതിയില്‍ നിന്ന് വിരസമായ രണ്ടാം പകുതിയിലെതുമ്പോള്‍ ആസ്വാദനത്തിന്റെ മുനയോടിയുന്നു...
         ക്ലൈമാക്സിലേക്ക് എത്തിച്ചേരുന്ന വഴി സ്പഷ്ടമാകുന്നില്ലെങ്കിലും അപ്രതീക്ഷിത ട്വിസ്റ്റ്‌ ചിത്രത്തിന് ഗുണം ചെയ്യുന്നുണ്ട്... നീലിന്റെ ചായാഗ്രഹണം മികവു പുലര്‍ത്തിയപ്പോള്‍ എടിടര്‍ എന്നാ നിലയില്‍ മനോജ്‌ കുറച്ചു കൂടി ശ്രദ്ധ കാട്ടേണ്ടിയിരുന്നു...യൂതിനെ മാത്രം മുന്നില്‍ കണ്ടോരുക്കിയ പാട്ടുകളും എല്ലാ തരാം പ്രേക്ഷകരെയും തിയെട്ടരുകളില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുമെങ്കിലും  ആദ്യ പകുതിയുടെ മികവില്‍ ശരാശരിയില്‍ നില്‍കുന്ന ഒരു സിനിമ തന്നെയാണ് നീ കോ ഞ ച... 

Sunday, 6 January 2013

annayum rasoolum review


അന്നയും റസൂലും: പ്രണയത്തിന്റെ ഹൃദയ സ്പര്‍ശിയായ ആവിഷ്കാരം..

   തട്ടം കാണുമ്പോള്‍ കാമസക്തനാകുന്ന നായകനില്‍ നിന്നും മുസ്ലിം പെണ്ണിനെ പ്രേമിച്ച നായര് ചെക്കനില്‍ നിന്നും യഥാര്‍ത്ഥ സ്നേഹത്തിന്റെ സൌന്ദര്യം വിതറുന്ന ഈ ചിത്രം  പുതുവര്‍ഷത്തില്‍ മലയാളിക് നെഞ്ചോടു ചേര്‍ത് ആസ്വാധിക്കാവുന്ന ഒരു നല്ല സിനിമ തന്നെയാണ്.....ബാഹ്യമായ കാഴ്ച്ചക്കപുരമാണ് യഥാര്‍ത്ഥ സ്നേഹമെന്ന് വിളിച്ചോതി അന്നയും റസൂലും കണ്ണും കാതും മനസ്സും ഒരു പോലെ പ്രണയത്തിനു സമര്‍പ്പികുമ്പോള്‍ പ്രേക്ഷകനും ആ പ്രണയത്തില്‍ സ്വയം അലിഞ്ഞില്ലാതാവുന്നു... അന്നയുടെയും രസൂളിന്റെയും പ്രണയത്തിനപ്പുറം കൊച്ചിയിലെ മറ്റൊരു ജീവിതം വരച്ചുകാട്ടുകയാണ് രാജീവ്‌ രവി തന്റെ ആദ്യ ചിത്രത്തിലൂടെ.... പനക്കൊഴുപിന്റെയും ആഡംബര ഫ്ലാടുകളുടെയും കുറെ ഫക്കുകളുടെയും കഥ പറഞ്ഞ കൊച്ചിയില്‍ നിന്നും മട്ടാഞ്ചേരി വൈപിന്‍ നിവാസികളുടെ പച്ചയായ ജീവിതം വരച്ചു കാട്ടുകയാണ് സന്തോഷ്‌ എച്ചിക്കാനം എന്നാ തിരക്കഥാകൃത് .... അന്നയുടെയും രസൂലുഇന്റെയും ജീവിതത്തിലെ ചില ദിവസങ്ങളിലൂടെ കഥപറയുമ്പോള്‍ തന്നെ അറിഞ്ഞും അറിയാതെയും നിരവധി ജീവിതങ്ങള്‍ സിനിമയില്‍ കടന്നു വരുന്നു...റസൂലിനെ നിരീക്ഷിച്ചുകൊണ്ട് നിങ്ങള്‍ തെരുവോരത്തുകൂടി നടക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ എന്തിലെല്ലാം ഉടക്കുമോഅത്തരം ധ്രിശ്യങ്ങളെല്ലാം കാമറയില്‍ ഒപ്പിയെടുത്ത മധു നീലക്ന്ദനും ചായാഗ്രാഹകന്‍ കൂടിയായ സംവിധായകന്‍ രാജീവ് രവിയും അഭിനന്ദമര്‍ഹിക്കുന്നു... ഒരു സിനിമ എന്നതിലുപരി ജീവിത ഗന്ധിയായ പരിസരങ്ങളോട് ഒട്ടി നിന്ന് അതിഭാവുകത്വമോ അതിസയോക്തിയോ  ഇല്ലാതെ കഥ പറഞ്ഞതാണ് ഇതിന്റെ വിജയം.... ഫോര്‍ട്ട്‌ കൊച്ചിക്കാരുടെ  വൈപിനിലെ സാധാരണ ജീവിതങ്ങളുടെ സാധാരണ ദിവസങ്ങളുംകൊട്ടേഷന്‍ സങ്കങ്ങളും  പ്രണയവും സൌഹൃദവും ഒരു കാന്‍വാസിലെന്നപോലെ വരച്ചു  കാട്ടുകയാണ് രാജീവ് രവിയും   ടീമും അന്നയില്‍ ..അതിലെ ഓരോ കഥാപാത്രവും ( പുതുമുഖമെന്നൊ പരിചിത മുഖമെന്നൊ) വ്യത്യാസമില്ലാതെ യഥാര്‍ത്ഥ ജീവിതം ജീവിച്ചു തീര്‍ക്കുകയാണ് ഇതില്‍........   
      അഭിനയമെന്ന് ഒരിക്കല്‍ പോലും തോന്നാത്തവിധം ഫഹധും ആന്ദ്രിയയും സണ്ണി വെയ്നും സൌബിന്‍ ശാഹിരും ഷൈന്‍ ടോമും ശ്രിന്ദ അഷാബും അതിലുപരി ആഷിക് അബുവും ജീവന്‍ തുടിക്കുന്ന പ്രകടനവുമായി   നമുക്ക് മുന്നിലെത്തിയപ്പോള്‍ അത്  ഒരു നവ്യാനുഭവമായി മാറുകയാണ്...ലൌഡ് സ്പീകരില്‍ നിന്നും അന്നയും രസൂളില്‍ സ്പോട്ട് ദാബ്ബിങ്ങിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമ്പോള്‍ അത് ചിത്രത്തിന്റെ ആസ്വാധനതിനു കൂടുതല്‍ മിഴിവേകുന്നു...അതിലുപരി സബ്ദലെഖനത്തില്‍ കാണിച്ച പാടവം പ്രസംസനീയം തന്നെ...
             അല്പം വലിച്ചു നീട്ടപെടുന്നുന്ടെങ്കിലും ചിത്രത്തിന്റെ "അന്ന നട " തന്നെയാണ് അതിനെ ഹൃദയ സ്പര്ശിയാക്കുന്നത് എന്ന് പറയാതെ വയ്യ...പാട്ടുകളിലെ പഴമ ചിത്രത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നതും കണ്ടു രണ്ടു കണ്ണും, ശമീനുല്ല തുടങ്ങിയ ഗാനങ്ങല്‍ പ്രണയവും അതിന്റെ ആഴവും പ്രേക്ഷകനിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നു... സിനിമോടോഗ്രാഫരില്‍ നിന്ന് സംവിധായകനിലെക്കെതുമ്പോള്‍ രാജീവ്‌ രവിയും ബാച്ചിലര്‍ പാര്‍ടിയില്‍ നിന്ന് അന്നയില്‍ എത്തുമ്പോള്‍ സന്തോഷ്‌ എച്ചിക്കാനവും ഓരോ സിനിമയിലും മികച്ച പ്രകടനവുമായി ഫഹധും പ്രതീക്ഷ നല്‍കുന്നു...അതുകൊണ്ട് തന്നെ ഈ പുതുവത്സരത്തില്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാവുന്ന ഒരു മികച്ച ചിത്രം തന്നെയാണ് അന്നയും റസൂലും...

Thursday, 27 December 2012

christmas movies: reviews in brief

1).....ബാവുട്ടിയുടെ നാമത്തില് .......ഏയ്‌ കുഞ്ഞീ ഇത് നല്ല സിനിമയാട്ടാ ...ഒന്ന് പോയി കാണുപ്പ 

തന്മയത്വത്തോടെ കാവ്യയും മമ്മൂടിയും വിനീതും കനിഹയും ഡയലോഗുകള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ മനസ്സില്‍ ഞാന്‍ ജീവിച്ച എന്റെ നാടും നാടുകാരും ഒരു നനുത്ത സ്പര്‍ശമായി എന്റെ മനസ്സില്‍ ഓടിയെതിയെങ്കില്‍  ആരെയും നിരാശ പെടുത്താത്ത ഒരു സിനിമയായിരിക്കും ബാവുട്ടിയുടെ നാമത്തില്‍...          
  പലപ്പോഴും സാമൂഹ്യ വിമര്ശനം എന്നാ നിലയില് സംഭാഷണങ്ങള് ഒരുക്കാന് രണ്ജിതിനു സാധിച്ചിട്ടുണ്ട്...  തുടക്കത്തിലെ   യതീം ഖാനയും അവടെ അവര്‍ നേരിടുന്ന പ്രയാസങ്ങളും , പനതിനായുള്ള നെട്ടോട്ടവും,  സി പി ഐ എമ്മിന്റെ പരിതാപകരമായ അവസ്ഥയും കഥയിലൂടെ സ്പര്ശിക്കാനും പാര്ടി നേരിടുന്ന പ്രശ്നങ്ങളും തെറ്റി ധാരണ മൂലമാണെന്ന് പറഞ്ഞു വയ്കാനും സംവിധായകന് സാധിച്ചിട്ടുണ്ട്...ഒരിടവേളക്ക് ശേഷം ഹരിശ്രീ അശോകന്റെ ശക്തമായ തിരിച്ചു വരവും ഈ ചിത്രത്തില് കാണാം...തികച്ചും വ്യത്യസ്തമായ വേഷത്തില് കനിഹയും മലപ്പുറം ഭാഷയുമായി മമ്മൂക്കയും പ്രേക്ഷകനെ കയ്യിലെടുക്കുന്നു...ഓരോ കതാപാത്രങ്ങല്കും അവരുടെതായ ഒരിടം നല്കുന്ന രഞ്ജിത്തിന്റെ തൂലിക ഈ ചിത്രത്തിലും വ്യത്യസ്ഥമായില്ല എന്ന് വേണം പറയാന്......... .ബാവുട്ടിയില്  നിന്ന് സിനിമക്കുള്ളിലെ സിനിമയിലെ കഥാപാത്രമായി മംമൂകയുടെ വേഷപകര്ച്ച  ആ നടന്റെ പ്രതിഭ തന്നെയാണ് തെളിയിക്കുന്നത്..ഒരു സാധാരണക്കാരന്റെ കഥ അസാധാരണമായി ഒന്നുമില്ലാത്ത അസാധ്യമായത് ഒന്ന് കാണികാത്ത ഒരു സിനിമ അതുകൊണ്ട് തന്നെ ആര്‍കും  പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന (കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍  ഒരു സൂപ്പെര്‍ ഫിലിം ആകുമായിരുന്ന ) ഒരു മികച്ച ചിത്രമാണ് ബാവുട്ടിയുടെ നാമത്തില്‍ ...മമ്മൂക്കയുടെ ഒരു ഉഗ്രന്‍ തിരിച്ചു വരവും...
          
2) ഡാ തടിയാ...വരൂ ആശ്ലെഷിക്കൂ ഈ മേഘരൂപനെ...

        വലിയ കാര്യങ്ങള്‍ വളരെ രസാവഹമായി പറയുന്ന ഒരു ചെറിയ സിനിമയാണ് ഡാ തടിയാ..(ആരെങ്കിലും ഇതൊരു കൊമെടി ചിത്രമാണ് എന്ന് നീങ്ങളോട് പറയുന്നുവെങ്കില്‍ ഒരിക്കലും അത്തരമൊരു കാഴ്ചപാടില്‍ ഈ സിനിമയെ സമീപിക്കരുത്...ഇതൊരു കൊമെടി സിനിമയല്ല...).മനുഷ്യ മനസ്സിലെ അപകര്‍ഷതാ ബോധത്തെ ചോദ്യം ചെയ്യുന്നു എന്നതിലുപരിയായി ആ അപകര്‍ഷതാ ബോധത്തെ  വില്പന ചരക്കാക്കുന്ന ചെറുകിട മുതല്‍ മള്‍ടി നാഷണല്‍, കോര്പെരെറ്റ്  പരസ്യങ്ങളും പരസ്യ തന്ത്രങ്ങളും വിമര്‍ശന വിധേയമാക്കുകയാണ് ഡാ തടിയാ എന്നാ ഈ ചിത്രം...ചിത്രം അവസാനിക്കുന്നതോട് കൂടി തടി കൊണ്ടുണ്ടാവുന്ന ഹാസ്യതിനപ്പുരം തടി എന്നത് കേവലം സിംബോളിക് ആയി മാറുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്...വളരെ സീരിയസ് ആയ ഒരു വിഷയം ശേഖര്‍ മേനോന്റെ തടിയെ ഉപയോഗപ്പെടുത്തികൊണ്ട് രസാവഹമായി അവതരിപ്പിചിരിക്കുകയാണ് സംവിധായകന്‍........  ലൂക ജോണ് പ്രകാശ് എന്നാ കഥാപാത്രത്തിന്റെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും താളം സിനിമയുടെ ഓരോ ഷോടിലും ധ്രിസ്യമാണ്..പറഞ്ഞു വഷലാകാന്‍ സാധ്യതയുള്ള  ഒരു കഥ തികഞ്ഞ കയ്യടക്കത്തോടെ വ്യത്യസ്തമായ ആഖ്യാന ശൈലി സ്വീകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് തടിയന്റെ പ്രത്യേകത... ഇത്തരത്തില്‍ കഥപറച്ചിലിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഓരോ സിനിമയിലും ആഷിക് അബു പുരോഗമിക്കുമ്പോള്‍ മലയാളി പ്രേക്ഷകനെ സംബന്തിചിടത്തോളം പുതിയ ദ്രിശ്യ വിരുന്നുകലാണ് അവര്‍ക്ക് ലഭിക്കുന്നത്...

3)കര്‍മയോധ : പൂര്‍ത്തിയാവാത്ത കര്‍മം...
ഡല്‍ഹിയും കേരളവും ഒരു പോലെ പീഡനങ്ങളും ബാലാസങ്ങങ്ങളും ചര്‍ച്ച ചെയ്യുന്ന അത്തരക്കാര്‍ക്കു കാപിറ്റല്‌ പണിഷ്മെന്റ് നല്‍കണമെന്ന് ഏവരും ഒരുപോലെ    ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍ അതെ വികാരമുയര്‍ത്തി അതിനു വേണ്ട്ടി സബ്ധിച്ചു ഒരു സിനിമ വരിക ..അതാണ്‌ കര്‍മയോധ . നമ്മുടെ വികാരങ്ങള്‍ നായകന്‍ ഫലപ്രാപ്തിയെലെത്തികുന്നത് കാണുമ്പോള്‍ നാമറിയാതെ നായകനുമായി താദാത്മ്യം പ്രാപിക്കുകയാണ്...കാലികമായി വളരെ ഏറെ പ്രസക്തമായ ഒരു വിഷയുവുമായി മേജര്‍ രവിയും മോഹന്‍ ലാലും വന്നപ്പോള്‍ ഒരു നിയോഗം പോലെ ഈ ചിത്രം കേരളത്തിലെയും ടെല്‍ഹിലെയും പീടനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി  നിര്മിക്കപെട്ട  അവരുടെ വേദനകളെ കണ്ടറിഞ്ഞു എത്തിയ സിനിമ പ്പ്ലാവുന്നു കര്‍മയോധ...മാഡ് മാഡിയായി  മോഹന്‍ ലാല്‍ എത്തുമ്പോള്‍ ലാലിന്റെ ആരാധകരെ ത്രിപ്തിപെടുതാനുള്ള സ്റ്റൈലിഷ് മൂവി എന്ന് തോന്നുന്നിടത്ത്‌ നിന്നാണ് കര്‍മയോദ്ധ കളത്തിലിരങ്ങുന്നതു ...മുംബൈ നഗരത്തിലും കേരളത്തിലും പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന ഒരു രാകെറ്റ് പ്രവര്‍ത്തിക്കുന്നതും അവരുടെ വലയില്‍ പെട്ട പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ മദ മാഡി കേരളത്തില്‍ എതുന്നതുമാണ് ഇതിവൃത്തം...വയസ്സായവര്‍ വീടിനു ഭാരമാണെന്ന പുതു തലമുറയുടെ ധാരണകളെ തിരുത്താനും അവര്‍ ഓരോ വീടിന്റെയും കാവല്ക്കരാനെന്നും അത്തരം കുടുംബങ്ങള്‍ അന്യമാവുന്നതാണ് ഇന്നിന്റെ ശാപമെന്നു പറയാനും മേജര്‍ രവി മറന്നില്ല..എന്നാല്‍ യുക്തിക്ക് നിരക്കാത്ത പല സാഹചര്യങ്ങള്‍ ഒരുക്കിയത് തിരക്കതാക്രിതും സംവിധായകനുമായ മേജര്‍ രവിയുടെ ശ്രദ്ധയില്ലായ്മ തന്നെയാണ്...ആറോളം വരുന്ന പെണ്‍കുട്ടികളെ നിയന്ത്രിക്കാനും അവരെ കടത്തി കൊണ്ട് പോകാനും രണ്ടു പേര്‍ മാത്രം നിയോഗിക്കപെടുന്നതും  ഒരു പരിചയുവുമില്ലാത സ്ഥലത്തെ ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍ മനസ്സിലാകാന്‍ അവിടെ ആദ്യമായി എത്തുന്ന പെണ്‍കുട്ടിക്ക് സാധിച്ചതും ആറോളം പേരില്‍ രണ്ടു പേര്‍ മാത്രം രക്ഷപെടുകയും (പെടുത്തുകയും) മറ്റുള്ളവരുടെ ഭാവി സൌകര്യപൂര്‍വ്വം ഒഴിവാകുകയും( മറന്നു പോയതാണോ എന്നും ഒരു സംശയം) ചെയ്തത് ചിത്രത്തിന്റെ ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്...എങ്കിലും ഏതു കുരവിനെയും മറികടക്കാന്‍ പോന്ന ഒരു വിഷയം ഈ ചിത്രം കൈകാര്യം ചെയ്യുമ്പോള്‍ അതിനെ കണ്ടില്ലെന്നു നടിക്കുന്നത് ഒരു നല്ല സിനിമയെ നല്ല സന്ദേശത്തെ നശിപ്പിക്കലാണ്  

4) ഐ ലൗവ് മി: ഇഷ്ടപെടാഞ്ഞത് പ്രേക്ഷകനെയോ (ശരാശരി)
     പുതിയ കാലഘട്ടത്തിന്റെ കഥ പറയാനുരച്ചു വേറിട്ട വഴി തേടി ബി ഉണ്ണികൃഷ്ണന്‍ എന്നാ സംവിധായകന്റെ ശ്രമമാണ് ഐ ലവ് മി എന്നാ ചിത്രം...പുതു യൗവനത്തിന്റെ സ്വഭാവ സവിശേഷതയായി കരുതപ്പെടുന്ന "ഞാന്‍ "എന്നാ ബോധത്തെ തുറന്നു കാണിക്കുന്ന ചിത്രം എന്ന് ചാന്ണേല്‍ ടോക് ഷോ കളിലും അഭിമുഖങ്ങളിലും സംവിധായകന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും           അതിനപ്പുരതെക്ക് സഹജീവി സ്നേഹം പ്രകടമാക്കുന്ന കഥാപാത്രങ്ങള്‍ ഒരു തരത്തിലും അതിന്റെ റ്റൈറ്റിലുമായി യോജിച്ചു പോകുന്നില്ല..
         
            മല്ലൂ സിങ്ങിനു ശേഷം സേതു തിരക്കതയൊരുക്കി ഉണ്ണികൃഷ്ണന് ബി ആദ്യമായി മറ്റൊരാളുടെ തിരക്കതയിലോരുക്കിയ ആദ്യ പുതുമുഖ ചിത്രമെന്ന പരസ്യവുമായാനു ഐ ലവ് മി ഈ ക്രിസ്മസ് കാലത്ത് തിയെട്ടരുകളില് എത്തിയത്.....ശക്തി ആയുധമാകിയ സാവിയും( ഉണ്ണി മുകുന്ദന്))  ബുദ്ധി(കുരുട്ടു) (ആസിഫ് അലി) ആയുധമാക്കിയ പ്രേമും രാം മോഹന്(, (അനൂപ് മേനോന്) ,എന്നാ അതിനേക്കാള് സൂത്രശാലിയുടെ കയ്യില് കപ്പെടുന്നതും തുടര് സംഭവ വികാസങ്ങളുമാണ് കഥ.. 

സിക്സ് പാകും മസിലുപിടിച്ചുള്ള ടയലോഗ് പ്രേസ്രെന്റെഷനപ്പുരം അഭിനയത്തിന്റെ ബാലപാഠങ്ങള്‍  മറന്ന ഉണ്ണി മുകുന്ദന്‍  ചിത്രത്തിന്റെ കേന്ദ്ര കതാപാത്രങ്ങളിലോന്നാവുമ്പോള് സ്ഥിരം പാറ്റെനിലുള്ള കഥാപാത്രമായി ആസിഫും  അനൂപ് മേനോനും ഒരിക്കല് പോലും പ്രേക്ഷകനോട് അടുത്ത് നില്കുന്നില്ല... തല്‍വാര്‍ (ആയിഷ)സല്‌വാരിന്റെ നീളം കുറച്ചു തട്ടത്തിന്‍ മറയത് ഒളിപ്പിച്ചു  വച്ചത് തുറന്നു കാട്ടിയെങ്കിലും  അഭിനയം മുറിയന്‍ തുണിയുടെ അത്ര പോലും ഉയരാതെ പോയി...
    ഒട്ടും ആകര്‍ഷണീയത തോന്നാത്ത ദീപക് ദേവിന്റെ ഗാനങ്ങളും  ഗാനരങ്ങങ്ങളും ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്പഷ്ടമാകാതെ പോയി...ബാങ്കൊക്കിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ സതീഷ്‌ കുറുപ്പ് എന്നാ ചായാഗ്രാഹകന്‍ പൂര്‍ണമായും വിജയിചില്ല എന്ന്ലും പറയേണ്ടി വരും...എന്ത്  തന്നെയായാലും ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്നാ  മികച്ച ചിത്രത്തിന്റെ സംവിധാകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമല്ല ഐ ലവ് മി...അതുകൊണ്ട് തന്നെ ഉത്സവകാല ചിത്രം എന്നാ നിലക്ക് ബാവൂട്ടിയോടു ഡാ തടിയനോടും മത്സരിക്കാന്‍ മാത്രം ഐ ലവ് മി പാകപെട്ടിട്ടില്ല എന്ന് പറയേണ്ടി വരും... 

Wednesday, 26 December 2012

i love me review


ഐ ലൗവ് മി: ഇഷ്ടപെടാഞ്ഞത് പ്രേക്ഷകനെയോ (ശരാശരി)
     പുതിയ കാലഘട്ടത്തിന്റെ കഥ പറയാനുരച്ചു വേറിട്ട വഴി തേടി ബി ഉണ്ണികൃഷ്ണന്‍ എന്നാ സംവിധായകന്റെ ശ്രമമാണ് ഐ ലവ് മി എന്നാ ചിത്രം...പുതു യൗവനത്തിന്റെ സ്വഭാവ സവിശേഷതയായി കരുതപ്പെടുന്ന "ഞാന്‍ "എന്നാ ബോധത്തെ തുറന്നു കാണിക്കുന്ന ചിത്രം എന്ന് ചാന്ണേല്‍ ടോക് ഷോ കളിലും അഭിമുഖങ്ങളിലും സംവിധായകന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും           അതിനപ്പുരതെക്ക് സഹജീവി സ്നേഹം പ്രകടമാക്കുന്ന കഥാപാത്രങ്ങള്‍ ഒരു തരത്തിലും അതിന്റെ റ്റൈറ്റിലുമായി യോജിച്ചു പോകുന്നില്ല..
         മല്ലൂ സിങ്ങിനു ശേഷം സേതു തിരക്കതയൊരുക്കി ഉണ്ണികൃഷ്ണന് ബി ആദ്യമായി മറ്റൊരാളുടെ തിരക്കതയിലോരുക്കിയ ആദ്യ പുതുമുഖ ചിത്രമെന്ന പരസ്യവുമായാനു ഐ ലവ് മി ഈ ക്രിസ്മസ് കാലത്ത് തിയെട്ടരുകളില് എത്തിയത്.....ശക്തി ആയുധമാകിയ സാവിയും( ഉണ്ണി മുകുന്ദന്))  ബുദ്ധി(കുരുട്ടു) (ആസിഫ് അലി) ആയുധമാക്കിയ പ്രേമും രാം മോഹന്(, (അനൂപ് മേനോന്) ,എന്നാ അതിനേക്കാള് സൂത്രശാലിയുടെ കയ്യില് കപ്പെടുന്നതും തുടര് സംഭവ വികാസങ്ങളുമാണ് കഥ..
             എന്നാല് ട്വിസ്റ്റും ഉപ റ്റ്വിസ്റ്റുകലുമായി കഥ പറയുന്ന ചിത്രം പലപ്പോഴും പ്രേക്ഷകനെ കയ്യിലെടുക്കുന്നതില് പരാജയപ്പെടുന്നു... വളരെ ലാഘവത്തോടെ തയ്യാറാകിയ തിരക്കഥയെ രക്ഷിക്കാന് മാത്രം മികവു ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിന് സാധിക്കാതെ പോയപ്പോള് പലപ്പോഴും പ്രേക്ഷകന് സിനിമയില് നിന്ന് അകന്നു പോകുന്നു....വിശ്വസനീയമായ രീതിയില് കഥ പറഞ്ഞു പോകാന് തുടക്കം മുതല് ഈ ടീമിന് സാധിച്ചില്ല...യൂത്തിനു വേണ്ടിയുള്ള പുതിയ കാലഘട്ടത്തിന്റെ സിനിമയായി ഒരു സസ്പെന്സ് ത്രില്ലെരിനെ മാറ്റിയെടുക്കാന് മാത്രം മികവുറ്റ ആഖ്യാന രീതി കൈവരിക്കാനാവാതെ പോയതാണ് ചിത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാതെ പോയത്...കണ്ടു പദം വന്ന ട്വിസ്ടുകല്ക്കപ്പുരം പുതിയതായി ഒന്നും അതില്  കൊണ്ടുവരാന് കഴിയാഞ്ഞതും  പല ട്വിസ്ടുകള്‍ക്കും  ആവശ്യമായ പശ്ചാത്തലം ഒരുക്കുന്നതില് തിരക്കതാക്രിതും സംവിധായകനും  ഒരുപോലെ പരാജയപ്പെടുന്നിടെത്താണ് ഐ ലവ് മി എന്നാ ചിത്രം ഈ ക്രിസ്മസ് കാലത്ത് നാലാം സ്ഥാനത്തേക്ക് തള്ളപെടുന്നത്...
                        സിക്സ് പാകും മസിലുപിടിച്ചുള്ള ടയലോഗ് പ്രേസ്രെന്റെഷനപ്പുരം അഭിനയത്തിന്റെ ബാലപാഠങ്ങള്‍  മറന്ന ഉണ്ണി മുകുന്ദന്‍  ചിത്രത്തിന്റെ കേന്ദ്ര കതാപാത്രങ്ങളിലോന്നാവുമ്പോള് സ്ഥിരം പാറ്റെനിലുള്ള കഥാപാത്രമായി ആസിഫും  അനൂപ് മേനോനും ഒരിക്കല് പോലും പ്രേക്ഷകനോട് അടുത്ത് നില്കുന്നില്ല... തല്‍വാര്‍ (ആയിഷ)സല്‌വാരിന്റെ നീളം കുറച്ചു തട്ടത്തിന്‍ മറയത് ഒളിപ്പിച്ചു  വച്ചത് തുറന്നു കാട്ടിയെങ്കിലും  അഭിനയം മുറിയന്‍ തുണിയുടെ അത്ര പോലും ഉയരാതെ പോയി...
    ഒട്ടും ആകര്‍ഷണീയത തോന്നാത്ത ദീപക് ദേവിന്റെ ഗാനങ്ങളും  ഗാനരങ്ങങ്ങളും ചിത്രത്തിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്പഷ്ടമാകാതെ പോയി...ബാങ്കൊക്കിന്റെ സൌന്ദര്യം ഒപ്പിയെടുക്കുന്നതില്‍ സതീഷ്‌ കുറുപ്പ് എന്നാ ചായാഗ്രാഹകന്‍ പൂര്‍ണമായും വിജയിചില്ല എന്ന്ലും പറയേണ്ടി വരും...എന്ത്  തന്നെയായാലും ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്നാ  മികച്ച ചിത്രത്തിന്റെ സംവിധാകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമല്ല ഐ ലവ് മി...അതുകൊണ്ട് തന്നെ ഉത്സവകാല ചിത്രം എന്നാ നിലക്ക് ബാവൂട്ടിയോടു ഡാ തടിയനോടും മത്സരിക്കാന്‍ മാത്രം ഐ ലവ് മി പാകപെട്ടിട്ടില്ല എന്ന് പറയേണ്ടി വരും...