Pages

Tuesday 24 July 2012

ആകാശത്തിനു നിറമുണ്ട്


                   
ആകാശത്തിനു നിറമുന്ടെന്ന  എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ആകാശത്തിനും പ്രകൃതിക്കും ജീവിതത്തിനും നിറമുന്ടെന്ന  കാണിക്കുകയാണ് ഡോ. ബിജു സംവിധാനം ചെയ്ത ആകാശത്തിന്റെ നിറം എന്ന  ചിത്രം . ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍ക്ക് മുന്നില്‍ ബോട്ടില്‍ നിസ്സഹായതയോടെ നില്‍കേണ്ടി വന്ന ഒരു പോക്കറ്റടിക്കാരന്‍, കത്തി കയ്യില്‍ ഉണ്ടായിട്ടും  തന്റെ ലക്‌ഷ്യം സാധിക്കനാവാതെ വൃദ്ധന് മുന്നില്‍ പകച്ചു നില്കുമ്പോള്‍ അയാള്‍ ജീവിക്കാന്‍ തുടങ്ങുകയായിരുന്നു  ഒരു പുതിയ ജീവിതം.... ദേഷ്യവും പകയും നിറഞ്ഞ കണ്ണുകളോടെ വൃധനോടൊപ്പം ആകസത് നോക്കുമ്പോള്‍ അയാള്‍ക് കാണാനായത് കോപാകുലയായി അവര്കുമേല്‍ പെയ്യാന്‍ ഒരുങ്ങി നില്‍കുന്ന കാര്മേഗതെയാണ് .... ആ ബോട്ടില്‍ മറുകരയില്‍ അറിയാത്ത നാട്ടില്‍ അകപെട്ട വന് എങ്ങനെയും രക്ഷപെടണം എന്നാ ചിന്ത മാത്രം..വൃധനോടൊപ്പം ആ വീട്ടില്‍ കഴിഞ്ഞ കുഞ്ഞിനെ ഉപദ്രവിച്ചും പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചും രക്ഷപെടാന്‍ ശ്രമിക്കുന്നുവെങ്കിലും വൃദ്ധന്റെ നിശ്ചയധര്ദ്യതിനു മുന്നില്‍ പരാജിതനകുന്നു.... ആരോടും സംസാരിക്കാനാവാതെ തന്‍ എവിടെയാണ് എത്തിപ്പെട്ടത് എന്ന് അറിയാതെ സുകലോലുകമായ തന്റെ ജീവിതം നഷ്ടപെട്ടത്  ഓര്‍ത്ത് ചുറ്റിലുമുള്ള എന്തിനെയും പകയോടെ നേരിടുകയാണ്.....
                           ഇത്തരത്തില്‍ പെട്ട ഒരാളിന് മുന്നിലേക്ക് പുതിയൊരു ലോകം തുറന്നു കാണിക്കുകയാണ് വൃദ്ധന്‍........ കഷ്ടപെടുന്ന, എല്ലാവരാലും ഉപേക്ഷിക്കപെട്ട, മരണത്തെ മുഖാമുഖം കാണുന്ന ഒരു കൂട്ടം വൃധന്മാര്‍ക്ക് അഭയം നല്‍കുകയാണ് അയാള്‍..... ....  അയാളുടെ ജീവിതം പോക്കറ്റടിക്കാരന്റെ ഉള്ളില്‍ സഹജീവികളോടുള്ള സ്നേഹം  നിരക്കുന്നു..... തന്‍ നല്കാന്‍ ഉധേസിച്ച പടം അയാള്‍ മനസില്ലക്കി എന്ന് തിരിച്ചറിഞ്ഞ വൃദ്ധന്‍ അയാളെ മറുകരയില്‍ എത്തിക്കുന്നു.... പക്ഷെ അവിടെ തനിക്കൊന്നും ചെയ്യാനില്ല എന്നാ തിരിച്ചറിഞ്ഞ അയാള്‍  സ്നേഹത്തോടെ തന്റെ വരവ് കാത്തിരിക്കുന്ന അവളുടെയും ആ വൃദ്ധന്റെയും അടുത്ത് തിരിച്ചെത്തുന്നു .... 
                     ഡോ. ബിജുവിന്റെ വീടിലേക്കുള്ള വഴി എന്നാ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ മിഴിവുള്ള കദാപശ്ചാത്തലം ഈ ചിത്രത്തിന് അവകാശപെടനുന്ട്ട്...സഹജീവികളോടുള്ള സ്നേഹം തന്നെയാണ് വീടിലേക്കുള്ള വഴിയിലും ബിജു വിഷയമാകിയത്....തന്റെ ഹോസ്പിറ്റലില്‍ മരിക്കുന്ന ഒരു സ്ത്രീയുടെ മകനെ അവന്റെ മത തീവ്രവാദിയായ അച്ഛന്റെ അടുത്ത് എത്തിക്കുക എന്നാ ദൌത്യം ഏറ്റെടുക്കുന്ന ഡോ . നേരിടുന്ന  വെല്ലുവിളികളാണ് ഇതില്‍.... ആ ചിത്രത്തില്‍ നഷ്ടപെട്ട കലാപരത തിരിച്ചു പിടിക്കുകയാണ് ബിജു തന്റെ പുതിയ ചിത്രത്തിലൂടെ ...
                          അതിമനോഹരം എന്ന് പറയാവുന്ന ആണ്ടമാന്‍ നികോബാര്‍ ദ്വീപിലെ ഒരുക്കിയ ഒരു കൊച്ചു വീടിലാണ് ചിത്രത്തിന്റെ ഏറിയ പങ്കും.....വളരെ ബന്ഗിയുള്ള ഒരു പിക്ചര്‍ ആയിട്ടാണ് അതിലെ ഓരോ ഫ്രെയിമും നമുക്ക് മുന്നില്‍ എത്തുന്നത്..... അത്ര ബന്ഗിയോടെ അത് ഒരുക്കാന്‍ കലാ സംവിധായകനും സെനെമാടോഗ്രഫെര്കും സാധിച്ചിട്ടുണ്ട് ....ധ്രിശ്യതിന്റെ ഭംഗി വര്ധിപ്പികാന്‍ കടലും ആകാശവും ഒരുപോലെ കതാപത്രങ്ങലാവുന്നു.... മിക്ക ശോട്ടുകളിലും തെളിഞ്ഞ ആകസതിന്റെയോ അടിച്ചുയരുന്ന തിരമാലകാലോ കാണാം ...സംവിധായകന്‍ ആഗ്രഹിച്ചത്  ഫ്രെയിമില്‍ കൊണ്ട് വന്നു എന്ന് തോന്നുന്ന്നു.....
                        ഓരോരുത്തരുടെയും ജീവിതത്തിനു ഒരു ലക്ഷ്യമുണ്ട് എന്ന് ഒര്മിപിക്കുകയാണ് ബിജു ഈ ചിത്രത്തില്‍....   സ്വ ജീവിതത്തെ സ്നേഹിക്കാത്തവന് അന്യന്റെ ധുകം കാണാനാവില എന്നാ സത്യവും ബിജു ചൂണ്ടികനികകുന്നു ...നമുടെ ജീവിതം എങ്ങനെ ആയിതീരണം എന്ന് നമ്മളാണ് തീരുമാനിക്കുന്നത് ....കഷ്ടപെടുന്നവനെ സഹായിക്കുംബോഴാനു ജീവിതത്തിനു നിരമുണ്ടാകുന്നത്.... അത് കണ്ണടച് നാം ആകാശത്തെ കാണുന്നത് പോലെയാണ്.... കണ്ണടച് നമ്മള്‍ ഇത് നിറം ആകാശത്തിന് കൊടുത്താലും ആ നിറം അതിനു കിട്ടും... ജീവിതവും ഇത് പോലെയാണ്....എങ്ങനെയാണ് ജീവിക്കേണ്ടത് എന്ന് നമ്മള്‍ തീരുമാനിക്കുക... 
 തികച്ചും ഒരു ആര്‍ട്ട്‌ മൂവി ഗണത്തില്‍ പെടുത്താവുന്ന ഒരു ചിത്രമാണ് ഇത്..... വളരെ മനോഹരമായി ഒരുക്കിയ ഈ ചിത്രം കണ്ടിറങ്ങുമ്പോള്‍ മുന്‍പെപ്പോഴോ കണ്ട ഒരു ജാപനീസ് ചിത്രത്തിന് സമാനമായ ധ്രിസ്യ ബന്ഗിയാണ് എനിക്ക് അനുഭവപെട്ടത്....

Wednesday 11 July 2012

തട്ടതിന്‍ മറയത്ത് ഒരു 'സമദൂര 'സിനിമ


                                                 
 അധികമാരും പറയാത്ത പലരും പറയാന്‍ മടിക്കുന്ന ഒരു പ്രമേയത്തെ ആര്‍കും പരിക്കില്ലാതെ പ്രണയത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് തട്ടത്തിന്‍ മറയത്ത്. അതുകൊണ്ടാണ് ഇതിനെ സമദൂരമെന്ന എന്‍ ഏസ് എസ്സിന്റെ കുത്തക വാക്ക് കടം കൊണ്ടത്....  ഒരു പക്ഷെ ക്ലസ്സ്മെട്ട്സിനു   ശേഷം കോളേജ് സ്കൂള്‍ വിധ്യര്തികളുടെ വന്‍ സാന്നിധ്യം ഉറപ്പാക്കാന്‍ ഈ വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് കഴിഞ്ഞു. രണ്ടര മണിക്കൂര്‍ മുഴുവന്‍ പ്രണയത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന ഒരു ചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കാം....ശ്രീനിവാസന്‍ ടച് ആണോ വിനീത് ശ്രീനിവാസന്‍ ടച് ആണോ എന്ന് പറയാന്‍ പറ്റാത്ത ആസ്വദിച്ചു ചിരിക്കാന്‍ പറ്റാവുന്ന ഒട്ടേറെ നര്‍മ  മോഹൂര്തങ്ങള്‍ കോര്‍ത്തിണക്കി മനോഹരമായി സാധാരണരീതിയില്‍ കഥ പറഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍ വിനീത്...
              പരസ്യ വാചകം പോലെ ഒരു മുസ്ലിം പെണ്‍കുട്ടിയെ( ഐഷ) പ്രണയിക്കുന്ന വിനോദ്   എന്ന നായര്‍ ചെക്കന്റെ കഥ തട്ടമിട്ട പെണ്‍കുട്ടികള്‍ വീക്നെസ്  ആയ വിനൊധ്  ചെറുപ്പക്കാരന്‍ ആയിഷയെ കാണുന്നതും പ്രണയം അറിയിക്കാന്‍ ശ്രമിക്കുന്നതും ആണ് കഥ... (കഥ എന്ന നിലയില്‍ പറയാന്‍ ഇത്ര മാത്രം) ..... നമ്മുടെ രാഷ്ട്രീയക്കാരും സിനിമാക്കാരും ഒരുപോലെ അവഗണിക്കുന്ന വടക്കേ മലബാറിന്റെ( പ്രത്യേകിച്ചു തലശ്ശേരിയുടെ) ധ്രിസ്യ ഭംഗി ചോരാതെ ഹിന്ദു മുസ്ലിം പ്രണയ കഥ പറഞ്ഞിരിക്കുന്നു.... തലശ്ശേരിയുടെ സംഭാഷണ ശൈലിയും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്...മലബാറിലെ പഴയ മുസ്ലിം തറവാടിനെ മനോഹരമായി അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ ആര്‍ട്ട്‌ ടിരെക്ടര്‍ക്ക് കഴിഞ്ഞു.... കൂട്ടത്തില്‍ ജോമോന്‍ ടി ജോഹ്നിന്റെ ക്യാമറയും അതിന്റെ ധ്രിസ്യ ഭംഗി വര്‍ധിപ്പിക്കുന്നു....  
                               ഇംഗ്ലീഷ് സാഹിത്യത്തില്‍ ട്രൈദാന്റെയും ജോണ്‍ ദാന്നിന്റെയും കവിതകളില്‍ കണ്ടു വരുന്ന ഒരു ആഖ്യാന രീതിയുണ്ട്... ഡ്രാമടിക്   മോണോലോഗ്..... മിക്കവാറും നായികയുടെ സൌന്ദര്യം അല്ലെങ്കില്‍ അവളോടുള്ള പ്രണയം അതിസയോക്തിയോടു കൂടി മറ്റൊരാളോട് പറയുന്നതാണ് ഈ ശൈലി.... ഈ ചിത്രത്തില്‍ വിനീത് ഏതാണ്ട് ഇതേ ശൈലി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്..... ചിത്രത്തിന്റെ ഭൂരിഭാഗം സമയവും നായക കഥാപാത്രം നായികയുടെ സൌന്ദര്യത്തെ മറ്റൊരാലോടോ നായികയോട് തന്നെയോ പറയുകയാണ്‌....... മറ്റു കഥാപാത്രങ്ങള്‍ തീര്‍ത്തും അപ്രസക്തമാകുന്നതും നമുക്ക് കാണാം...വിനോദിന്റെ അച്ഛനെ എനിക്ക് സിനിമ കഴിഞ്ഞിട്ടും മുഖം ഓര്‍ക്കാന്‍ കഴിയുന്നില്ല.... ആരോ നിര്‍ബന്ധിച് പറഞ്ഞിട്ട് ചേര്‍ത്ത പോലെ....    നിവിന്‍ പോളിയെക്കള്‍ അബ്ദു എന്ന കഥാപാത്രമായി വന്ന അജു വര്‍ഗീസ്  ആണ് മികച്ചു നില്‍ക്കുന്നത് എന്ന് പറയേണ്ടി വരും.... സംവിധായകന്‍ പറയുന്നതിനപ്പുറം തനിക്കൊന്നും ചെയ്യാനില്ല എന്ന് തോന്നിപ്പിക്കുന്ന അഭിനയമാണ് നിവിന്‍ പോളിയുടെത്.... ചില സമയങ്ങളില്‍ വിനീതിന്റെ ചില മാന്നരിസങ്ങള്‍ നിവിനില്‍ കാണാന്‍ കഴിയുന്നുണ്ട്( ഉദ:  വായ തുറന്നു പിടിച്ച  ചിരി ) അതുപോലെ തന്നെ മുസ്ലിം പെണ്ണിന്റെ ചന്ദം കൂട്ടാന്‍ ഇറക്കുമതി ചെയ്ത ഐഷ തല്‍വാരിനും പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.... 
                       ഒരു കവിത പോലെയാണ് ചിത്രം അവതരിപ്പിചിരിക്കുന്നതെങ്കിലും സ്യാമംബരം എന്ന ഗാനം വിനീതിന്റെ ശബ്ധത്ത്തില്‍ അരോചകമായി തോന്നി... എങ്കിലും മറ്റു പാട്ടുകള്‍ മികച്ചു നില്‍ക്കുന്നു... സിനിമക്ക് ഒരു ഹാപ്പി എന്ടിംഗ് വേണമെന്നുള്ളത് കൊണ്ടാണെന്ന് തോന്നുന്നു നായകന് പോലീസെ പ്രൊട്ടെക്ഷന്‍ ഏര്‍പ്പാടാക്കിയത് ....പലപ്പോഴും അത് ആരോച്ചമായി തോന്നുന്നു... പ്രത്യേകിച്ച് ഹെല്മെട്ട്ടു വില്പന പോലുള്ള രംഗങ്ങള്‍.................. ...       അടുത്തകാലത്ത് മികച്ചു പ്രകടനം നടത്തുന്ന മനോജ്‌ ക ജയന്റെ നിരാസപ്പെടുത്തുന്ന ഒരു പ്രകടനത്തിനും സിനിമ സാക്ഷ്യം വഹിച്ചു.....
                      മുസ്ലിം ഫാമിലിയില്‍ സ്ത്രീ നേരിടുന്ന പ്രയാസങ്ങള്‍ ചെറിയ രീതിയില്‍ വിനീത് ഈ ചിത്രത്തില്‍ പറഞ്ഞു വെക്കുന്നുണ്ട്.... വിമര്‍ശനങ്ങള്‍  വളരെ മ്രിധുവനെന്നു പറയേണ്ടി വരും... സ്ത്രീയുടെ സ്വാതന്ത്ര്യം വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്ന യാഥാസ്ഥിതികരും മുസ്ലിം പെണ്ണിനെ മറ്റൊരാനിന്റൊപ്പം കണ്ടാല്‍ ചോര തിളയ്ക്കുന്ന സധാച്ചരക്കാരും വിമര്സനഗല്‍ എല്ക്കുന്നുണ്ട് .... എങ്കിലും മുസ്ലിം പെണ്ണിന്റെ മോനച് മറ്റൊരു പെണ്ണിനും കിട്ടില എന്ന് പറഞ്ഞു ആ സമുധായത്തെ മൊത്തം കയ്യിലെടുത് തനിക്കെതാരായ രോഷത്തെ തടുക്കാന്‍ ശ്രമുക്കുന്നുന്ദ്.... എന്ത് പറഞ്ഞാലും ജി  സുകുമാരന്‍ നായര്‍ക്ക്‌ സന്തോഷമായിട്ടുണ്ടാവും.... നായര്‍ക്ക്‌ ഇത്രയധികം പ്രാധാന്യം ഭരണത്തില്‍ പോലും കിട്ടിയിട്ടില്ല.. ഹിന്ദു എന്നാല്‍ നായര്‍ എന്നും മേനോന്‍ എന്നും മുദ്ര കുത്തുന്ന രഞ്ജിത്ത് സിനിമയുടെ ശൈലി വിനീതും പിന്തുടര്‍ന്നിരിക്കുന്നു.... വിനീത് ഏത്  ജാതിക്കരനാണ് എന്ന് എനിക്കറിയില്ല. 
                      വിനീത് പറഞ്ഞവസ്സാനിപ്പിക്കുന്നിടത് മറ്റൊരു സിനിമയ്കുള്ള സ്കപേ ഉണ്ട്.... പ്രണയമല്ല വിവാഹമാണ്  പലപ്പോഴും ഇത്തരം വിവാഹത്തില്‍ വെല്ലുവിളി.... അതിനെ തൊടാന്‍ വിനീതും ശ്രമിച്ചില്ല.....
  എല്ലാ വിമര്‍ശനങ്ങല്‍ക്കും  ഉപരി അതിമനോഹരമായ ഒരു പ്രനയകാവ്യമാണ് തട്ടതിന്‍ മറയത്തു..... a dedicated for  love
                   

Thursday 5 July 2012

എനിക്ക് പേടിയാവുന്നു.....................


www.facebook.com/sijinkuthuparamba
 തട്ടതിന്‍ മറയാത് എന്നാ സിനിമ രേലീസേ ചെയ്യുന്നത് മത ഭ്രാന്ത് വളരെ അധികം വര്‍ധിച്ച ഒരു സമൂഹത്തിലേക്കാണ്‌ എന്നോര്‍ക്കുമ്പോള്‍ അല്പം പേടി തോന്നുന്നു.... അത് തന്നെയാണ് ഈ തിരക്കിനിടയിലും ഇങ്ങനെ കുറിക്കേണ്ടി വരുന്നത്........പേടി തോന്നാന്‍ കാരണം ഇതിന്റെ ട്രെയിലര്‍ കാണിക്കുമ്പോള്‍ മതബ്രന്തല്‍ അന്തരായ ചിലര്‍ ചീത്ത വിളികലോടും കൂക്കി വിളികലോടുമാണ് ഇതിനെ നേരിട്ടത്..... പര്ധയിട്ട സ്ത്രീയെ കയ്യടിയോടെ വരവേല്‍ക്കുകയും അല്ലാത്തതിനെ കൂക്കി വിളിക്കുകയും ചെയ്തത് കണ്ടപ്പോ വിധ്യബ്യസപരമായ്  മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് മനുഷ്യന്‍ ഇത്രയ്ക് ചുരുങ്ങിപ്പോയോ എന്ന് തോന്ന്നിപോകുന്നു....ഫസിബൂകിലും സമാനമായ പോസ്റ്റ്‌ കനുകകൂടി ചെയ്ത  എനിക്ക് ഈ സമൂഹത്തെകുറിച്ച ഓര്‍ത്ത് ഉറക്കം നഷ്ടപെട്ടിരിക്കുന്നു...
 സിനിമ ഒരു കലയാണ്‌ അതിനെ കലയായി മാത്രം കാണുക....ഇത്തരം പോസ്റ്റുകള്‍ ഫസിബൂകില്‍ ഇടുന്നവരെ അകറ്റി നിര്‍ത്തുക....നാമെല്ലാം ഒന്നാണ്..മതങ്ങളല്ല പരസ്പര സ്നേഹമാണ് മനുഷ്യര്‍ക്കിടയില്‍ ആവശ്യം....

അധികം നോട്ടി ആവാതെ നോട്ടി പ്രോഫെസര്‍

www.facebook.com/sijinkuthuparamba
 
 ബാബുരാജിന്റെ കോമഡി താര പരിവേഷം മുതലെടുക്കുക എന്നാ ലക്ഷ്യത്തോടെ ഇറങ്ങിയ പ്രോഫ്ഫെസര്‍ നിരാസപ്പെടുതുന്നു...ബാബുരാജ്‌ സ്വയം തയ്യാറാക്കിയ തിരക്കഥ ആയത് കൊണ്ടാണോ എന്നറിയില്ല ഹാസ്യ സിനിമയില്‍ ഹസ്യമുണ്ടയത് ഒന്നോ രണ്ടോ സീനില്‍ മാത്രം. ഒരു പക്ഷെ കതാപത്രതിനൂ  കൃത്യമായ ചില സ്വഭാവം (ട്രയിറ്റ്) നല്‍കുന്നതില്‍ തിരക്കഥാകൃത് പരാജയപ്പെട്ടു... കൃത്യമായ സ്വഭാവം ഇല്ലാതെ കാരക്റെര്‍ വ്യക്തിത്വം നഷ്ടമാവുന്നു...
               തെന്നിന്ദ്യയിലെ പ്രസസ്ഥ നടിയെ വിവാഹം കഴിക്കുന്നതോട് കൂടി ഭാര്യയുടെ പേരില്‍ അറിയെപ്പെടാന്‍ തുടങ്ങുന്നത് ഇഷ്ടപ്പെടാത്ത പ്രൊഫ്ഫെസ്സര്‍ സ്വന്തമായ് പേരുണ്ടാക്കാന്‍ ശ്രമിക്കുന്നു....(എന്നാണ് പറയുന്നത്..അത് കണ്ടില്ല)ഭാര്യയെ സംസയതോടെ കാണുന്ന പ്രോഫെസ്സര്‍ മട്ട്ടു പെണ്ണുങ്ങളുമായി ചങ്ങാത്തം കൂടാന്‍ ആഗ്രഹിക്കുന്നു.... എന്ന്നാല്‍ പഴയ ഭരത് ഗോപി പടം പോലെ ഒന്നും ഇതില്‍ ഇല്ല...കോളേജില്‍  പ്രോഫെസ്സര്‍ വിധ്യര്‍തികളുടെ കൂട്ടുകാരനാണ്.... അവടെ അദ്ദേഹം എങ്ങനെ നോട്ടി ആയി എന്ന് അറിയുന്നില്ല.... അയലകാരനായ ഫ്രാന്‍സിസിന്റെ കൂടെ ഇമ്മോരല്‍ ട്രഫ്ഫികിനു അര്രെസ്ടിലയത്തോടെ ഭാര്യ ഇയാളെ വിട്ടു പോകുന്നു.... തുടര്‍ന്ന് ഭാര്യ സീരിയലില്‍ അഭിനയിക്കുകയും ദിവോര്‍ചെ ആവശ്യപ്പെടുകയും ചെയ്യുന്നു,, ഇതില്‍ മനം നൊന്ത പ്രൊ... അക്സിടെന്റില്‍   പെടുന്നു... പതിവ് സിനിമകളെ പോലെ ഭാര്യയില്‍ നിന്ന് രോഗം marakkan ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ പൂര്‍വാധികം സ്നേഹിക്കുന്നിസത് കഥ തീരുന്നു....
    എടിടിങ്ങിലെ പിഴവും പുതുമുഖ സംവിധായകന്റെ പരിചയക്കുറവും ചിത്രത്തില്‍ നന്നായി പ്രതിഫലിക്കുന്നു... ക്യാമറ പലപ്പോഴും ക്ലോസ് വച്ച്  കോമഡി രംഗത്തില്‍ പോലും മറ്റു ചലനങ്ങളെ ഇല്ലാതാക്കുന്നു.... മനുഷ്യ മൃഗം എന്നാ (കുടുംബത്തോടെ കാണാന്‍ പറ്റില്ല എങ്കിലും) മോസമല്ലാത്ത സിനിമയും, വളരെ മികച്ച ബ്ലാക്ക്‌ ഡാലിയ എന്നാ ചിത്രവും ഒരുക്കിയ ബാബുരാജിന്റെ വളരെ വീക്ക് ആയ തിരക്കഥയാണ് ഇതിലെതെന്നു പറയാം..  ചിലപ്പോഴെങ്ങിലും ചിത്രം തീര്‍ത്തും നിരാസപ്പെടുത്തുന്നു.... എന്താണ് തന്റെ രോലെന്നു അറിയാത്ത ടിനി ടോമും, സ്വന്തം സബ്ധത്തില്‍  dub  ചെയ്ത്  നസിപ്പികുന്നു എന്ന് മസ്സിലകതതുകൊന്ദ് ലെന ആ തെറ്റ് ഈ ചിത്രത്തിലും ആവര്‍ത്തിക്കുന്നു.... ബാബുരാജും ഒരല്പം നിരാസപ്പെടുത്തി... ആത്മഗതം കൂടിപ്പോയോ എന്നൊരു തോന്നല്‍.... ഇന്നസെന്റ് മാത്രമാണ് അല്പം ഭേദം.... കാണരുത് എന്ന് പറയില്ല...  സിനിമ ശരാഷരിക്ക് താഴെ..........

Tuesday 3 July 2012

ഒരു സുലൈമാനി കുടിച്ചത് പോലെ ..... ഉസ്താദ് ഹോട്ടല്‍

അന്‍വര്‍ റഷീദ്  എന്നാ സംവിധായകനെ എല്ലാവര്ക്കും അറിയാം. ചോട്ടാ മുബൈ , രാജമാണിക്യം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകന്‍.  ഒരു പക്ഷെ വളരെ കുറച്ച പേര്‍ മാത്രമായിരിക്കും ഇതേ സംവിധായകന്റെ ബ്രിഡ്ജ് എന്ന സിനിമ (രഞ്ജിത്തിന്റെ കേരള കഫെയിലെ  10 ചിത്രങ്ങളില്‍ മികച്ചത്....സലിം കുമാര്‍ ചിത്രം ) കണ്ടിട്ടുണ്ടാവുകഅന്‍വര്‍ റഷീദിന്റെ     സംവിധാന മികവു  വിളിച്ചോതുന്ന ഒരു ചിത്രമായിരുന്നു അത്. പുതിയ ചിത്രമായ ഉസ്താദ്  ഹോട്ടെലും വളരെ    പറയാതെ വയ്യ. തിരക്കഥകൃതും  സംവിധായികയുമായ അഞ്ജലി മേനോന്‍ (മന്ജാടിക്കുരു) ആണു  അന്‍വര്‍ റഷീദ്  എന്നാ സംവിധായകനെ എല്ലാവര്ക്കും അറിയാം. ചോട്ടാ മുബൈ , രാജമാണിക്യം തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകന്‍.  ഒരു പക്ഷെ വളരെ കുറച്ച പേര്‍ മാത്രമായിരിക്കും ഇതേ സംവിധായകന്റെ ബ്രിഡ്ജ് എന്ന സിനിമ (രഞ്ജിത്തിന്റെ കേരള കഫെയിലെ  10 ചിത്രങ്ങളില്‍ മികച്ചത്....സലിം കുമാര്‍ ചിത്രം ) കണ്ടിട്ടുണ്ടാവുക. അന്‍വര്‍ റഷീദിന്റെ     സംവിധാന മികവു  വിളിച്ചോതുന്ന ഒരു ചിത്രമായിരുന്നു അത്. പുതിയ ചിത്രമായ ഉസ്താദ്  ഹോട്ടെലും വളരെ    പറയാതെ വയ്യ. തിരക്കഥകൃതും  സംവിധായികയുമായ അഞ്ജലി മേനോന്‍ (മന്ജാടിക്കുരു) ആണു  ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.....
 ഫൈസല്‍ എന്നാ faizeeyude ജനനത്തിനു മുന്പ് തുടങ്ങി അയാള്‍ക് ശേഷമുള്ള ഉസ്താദ് ഹോട്ടല്‍ ആണ് ചിത്രത്തില്‍ വിഷയമാക്കുന്നതെങ്കിലും ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തില്‍ ചിത്രം ഊന്നല്‍ കൊടുക്കുന്നില്ല....  തനിക്കുണ്ടാവുന്നത് ഒരന്കുട്ടി ആവണം എന്നാഗ്രഹിച്ച റഫീക്ക്(സിദ്ധിക്ക്) ആദ്യത്തെ നാല് പേരും പെണ്‍കുട്ടികല്‍ ആവുന്നത് കണ്ട നിരാസനായി... അന്ജാമത്തെ കുട്ടിയുടെ ഗര്‍ഭധാരണ സമയത്ത് ഗള്‍ഫിലേക് പോകുന്നു... ആഗ്രഹിച്ച പോലെ ഫയിഴീ എന്നാ ഒരന്കുന്ജ് ജനിക്കുകയും തുടര്‍ പ്രസവത്തിന്റെ ക്ഷീണത്തില്‍ ഭാര്യാ മരിക്കുകയും ചെയ്യുന്നു... തുടര്‍ന്ന് ഫയിസിയുടെ നാല് സഹോദരിമാര്‍ അവനെ വളര്‍ത്തുകയും ഉപ്പയുടെ ആഗ്രഹം പോലെ പഠിക്കുകയും ചെയ്യുന്നു... എന്നാല്‍ തന്റെ മകന്‍ ഒരിക്കലും തന്റെ ഉപ്പയെ പോലെ ഒരു വെപ്പുകാരന്‍(( (പാചകക്കാരന്‍))) ആകരുത് എന്നാഗ്രഹിച്ച രഫീക്കിനു മകന്‍ വിദേശത് പോയത്  ഷെഫ് ആകാന്‍ ആണെന്ന് അറിയുന്നത് ഉള്‍കൊള്ളാന്‍ ആവുന്നില്ല...തുടര്‍ന്ന് മകന്‍ വീട് വിട്ടിറങ്ങി ഉപ്പോപ്പന്റെ കൂടെ ഉസ്താദ് ഹോട്ടലില്‍ എത്തുന്നതും തുടര്‍ സംഭവ വികാസങ്ങളുമാണ് കഥ.
         യാഥാസ്ഥിതിക മുസ്ലിം കുടുംബങ്ങളില്‍ സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെ വളരെ ചെറിയ ഷോട്ടുകളിലൂടെ ഈ ചിത്രം കാണിച്ചു തരുന്നു....അഞ്ചു പ്രസവവും തുടര്‍ന്നുള്ള മരണവും ഒരു സ്ത്രീയോട് സമൂഹം ചെയ്യുന്ന വലിയ തെറ്റ് ചൂണ്ടിക്കാണിക്കുകയാണ്.... തുടക്കത്തില്‍ കണ്ട പച്ച ഹല്‍വ ഇത്തരത്തിലുള്ള യാഥാസ്ഥിതിക വാദികളെ പരിഹസിക്കാനാണ് എന്ന് ഞാന്‍ കരുതുന്നു.... പെണ്ണ് കാണല്‍ ചടങ്ങില്‍ വളരെ സന്തോഷപൂര്‍വ്വം കാണാന്‍ വന്ന ചെരുക്കനോദ് സംസാരിക്കാന്‍ അനുവദിക്കുന്ന കുടുംബംഗങ്ങള്‍ അവരറിയാതെ അവരെ വീക്ഷിക്കുന്നുണ്ട് എന്നറിയുമ്പോള്‍ സ്വന്തം വീടിനകത്ത് പോലും ഒരു മുസ്ലിം പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യം എത്രത്തോളം ഉണ്ട് എന്ന് വരച് കാണിക്കുന്നു.... പര്ധ  പോലുള്ള രിജിട് ആയ  നിയമങ്ങള്‍ വലിച്ചെറിയാന്‍ ആഗ്രഹിക്കുന്ന പെണ്‍ സമൂഹത്തിന്റെ വക്തവാകുകയാണ് നിത്യ അവതരിപ്പിച്ച ഷാഹിന...
        അച്ഛനമ്മമാരുടെ ഇഷ്ടമല്ല സ്വന്തം കുട്ടിയുടെ മനസ്സിലെ അഭിരുചിക്കാന് പ്രാധാന്യം എന്ന് പറയാനും ചിത്രം മടി കാട്ടുന്നില്ല... പണത്തിനു പിന്നാലെ അലയുന്ന ഇന്നത്തെ സമൂഹത്തോട് പരസ്പര സഹായത്തിനും ബന്ധങ്ങള്‍ക്ക് ജീവിതത്തിലുള്ള സ്ഥാനവും പറഞ്ഞു കൊടുക്കാനും ചിത്രം ശ്രദ്ധിക്കുന്നുണ്ട്.... സമൂഹത്തിലെ നിര്ധനരെ കാണാതെ പോകുന്നവര്‍ക്കുള്ള സന്ദേശതോടൊപ്പം  നാം നല്കൂന്ന സഹായങ്ങള്‍ മനസ്സറിഞ്ഞു ചെയ്‌താല്‍ മാത്രമേ അതിനു ഫലം ഉണ്ടാവൂ എന്ന് ചിത്രം ഓര്‍മിപ്പിക്കുന്നു.... "ഏത് ഭക്ഷണം കഴിച്ചാലും വയറു നിറയും....നിറയെണ്ടാത് കഴിക്കുന്നയാളുടെ മനസ്സാണ് " എന്ന് പറയുമ്പോള്‍ പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തില്‍ നന്മ നഷ്ടമാകുന്ന സമൂഹത്തിനുള്ള സന്ദേശമാണ്...
       മറ്റു സിനിമകളിലെ പോലെ ട്വിസ്റ്റുകള്‍ ഈ ചിത്രത്തില്‍ കാണാന്‍ കഴിയില്ല വളരെ മനോഹരമായി അധികം വലിച്ചു നീട്ടാതെ സാന്ധര്‍ബികമായി കടന്നു വരുന്ന നര്‍മവും ചിത്രത്തെ മടുപ്പില്ലാതെ കണ്ടിരിക്കാന്‍ പ്രേക്ഷകന് സാധിക്കുന്നു.. ചായഗ്രഹനവും എടുത്തു പറയേണ്ട പ്രത്യേകതയാണ്...ഫയിസിയുടെ ജനന കാലവും  ഹോട്ടല്‍ രംഗങ്ങളിലും മറ്റും ലൈറ്റില്‍ വേരിയേഷന്‍ വരുത്തിയും  സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും തിരമാലകള്‍ ഉതിര്‍ത്ത മനോഹര ദൃശ്യങ്ങളും ചിത്രത്തിന് മിഴിവ് കൂട്ടുന്നു...  തുടക്കക്കാരന്‍ എന്നാ തോന്നല്‍ ചിലപ്പോഴെങ്കിലും ഉളവാക്കുന്ന  ദുല്കരിന്റെയും, നിത്യയുടെയും അഭിനയത്തെ കവചു  വെച്ച  തിലകന്റെ മറ്റൊരു ഗംഭീര പ്രകടനാവും ചിത്രത്തെ ഗംബീരമാക്കുന്നു www.facebook.com/sijinkuthuparamba