Pages

Tuesday 26 February 2013

shutter review


യാഥാര്‍ത്യത്തിന്റെ 'ഷട്ടര്‍' തുറന്നപ്പോള്‍ ... 

ഫെയ്സ്ബുകിലും സോഷ്യല്‍ നെറ്റ് വര്‍ക്ക്   സൈടുകളിലും ഡല്‍ഹി പെന്കുട്ടിക്കുണ്ടായ ദുരവസ്തയെക്കുറിച് പോസ്റ്റുകളും കമ്മന്റുകളും ഇടുകയും ഗൂഗിളും പോണ്‍ സൈടുകളിലും അവളുടെ ഫോടോയ്കും ബലല്‍സങ്കം ചെയ്യുന്ന വീഡിയോക്കും പരത്തി നടക്കുകയും ചെയ്യുന്ന മലയാളിയുടെ  കപട സദാചാര ബോധത്തെ തുറന്നു കാട്ടുകയാണ് ജോയ് മാത്യു ആദ്യമായ് സംവിധാനം നിര്‍വഹിച്ച ഷട്ടര്‍ എന്ന ചലച്ചിത്രം. കഥാപാത്രങ്ങളെ പ്രേക്ഷകനോട്  ചേര്‍ത്ത് വയ്കുകയും അവന്റെ നെഞ്ചിടിപ്പികള്‍ പ്രേകഷകന്റേതു കൂടി ആക്കി മാറ്റിയ മറ്റൊരു സിനിമയും സമീപകാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഷട്ടറിനകത്ത് അകപ്പെട്ട റഷീദിന്റെ ഓരോ നിമിഷവും പ്രേക്ഷകനിലും നെടുവീര്‍പ്പുയരുന്നു. ദാക്ഷായിനി ഒന്ന് ഉറക്കെ സംസാരിക്കുമ്പോള്‍ അവളുടെ വായ പൊത്താന്‍ പ്രേക്ഷകന്‍റെ  കൈയും ഉയരുന്നു.അത്ര മനോഹരമാണ് ഈ കൊച്ചു ചിത്രം. 
         കോഴികൊടിനെകുറിച്ചും അവിടെയുള്ള ഒട്ടോക്കാരെക്കുറിച്ചും പറയാന്‍ ജോയ് മാത്യുവിന് നൂറു നാവ്. പൂര്‍ണമായും ആ പ്രധേശത്തോടും അവിടുത്തെ ദേശവാസികളോടും പരമാവധി കൂറ് പുലര്‍ത്താന്‍ ജോയ് മാത്യുവിന് കഴിഞ്ഞു..സംഭാഷണങ്ങളിലെ സ്വാഭാവികതയും ധ്രിശ്യങ്ങളിലെ നാച്ചുരാലിറ്റിയും കോഴിക്കോടന്‍ പെരുമ പ്രേക്ഷകനെ അറിയുക്കന്നതില്‍ വലിയ പങ്കു വഹിച്ചു. കാമര കണ്ണുകളില്‍ കൃത്രിമ നിറം ചാലിച്ച ധ്രിശ്യങ്ങളല്ല പകരം നമ്മുടെ കണ്ണുകളില്‍ പതിയുന്ന കൊഴികൊടിന്റെ വശ്യത ആവശ്യപ്പെടുന്ന വെളിച്ചവും കലറും നല്‍കി ഒപ്പിയെടുത്ത ദ്രിശ്യങ്ങള്‍.. 
        സജിത മഠത്തില്‍ എന്നാ സിനിമയിലെ തുടക്കക്കാരി അക്ഷരാര്‍ത്തത്തില്‍ അതിശയിപ്പിക്കുകയായിരുന്നു. തെരുവ് വേശ്യയായി കലര്‍പ്പില്ലാതെ അഭിനയിക്കാന്‍ സജിതക്ക് കഴിഞ്ഞു.. ശബ്ധത്തില്‍ വരുന്ന ഉയര്‍ച്ച താഴ്ച്ചകള്‍ക്കനുസരിച്ചു പ്രേക്ഷകന്റെ ശ്വാസ ഗതിയെപ്പോല്ലും നിയന്ത്രിക്കാന്‍ ഈ നടിക്കു കഴിഞ്ഞിട്ടുണ്ട്.. പരുക്കന്‍ വേഷങ്ങള്‍ മാത്രം ചെയ്ത ലാലിന്റെ മികച്ച വേഷം.. പശ്ചാത്താപവും ഭയവും ആശങ്കയും നിസ്സഹായതയും ഇടകലര്‍ന്നു വരുമ്പോള്‍ ലാലും പ്രേക്ഷകനെ കയ്യിലെടുക്കുകയായിരുന്നു... അപൂര്‍വരാഗങ്ങള്‍ തൊട്ടു താനൊരു മികച്ച നടനാണ്‌ എന്ന് തെളിയിച്ചിട്ടും അംഗീകരിക്കപ്പെടാതെ പോയ വിനയ് ഫോര്‍ടിന്റെ ഗംഭീര പ്രകടനം, മോശമാക്കാതെ ശ്രീനിവാസന്‍.. ഇതില്പരം എന്ത് വേണം അതി ഗംഭീരം എന്ന് വിശേഷിപ്പിക്കാന്‍..
             ഷട്ടെരിന്റെ ചെറിയ ധ്വാരതിലൂടെയുള്ള ദൃശ്യം ജനലഴില്‍ കൂടി പുറത്തേക്കും അകത്തേക്കുമുള്ള ദ്രിശ്യങ്ങള്‍ ഒക്കെ മനോഹരമായി ഒപ്പിയെടുക്കുക മാത്രമല്ല ഷട്ടെരിനകതെയും പുറത്തെയും കാഴ്ചകളെ മികച്ച ലൈടിങ്ങുകളിലൂടെ വേര്‍തിരിച ചായാഗ്രാഹകനോടൊപ്പം ചിത്രങ്ങളെ അവ ആവശ്യപ്പെടുന്ന രീതിയില്‍ സംയോജിപ്പിക്കുക കൂടി ചെയ്ത എഡിറ്റര്‍ കൂടി അഭിനന്ദനമര്‍ഹിക്കുന്നു.... 
             മനുഷ്യന്റെ കപട സദാചാര ബോധത്തിന്റെ പോളിച്ചെഴുത്താവുന്നതോടൊപ്പം ലഹരി സമ്പാധിച്ചു തരുന്ന സൌഹൃദങ്ങളുടെ പൊള്ളത്തരം കൂടി തുറന്നു കാണിക്കുന്നുണ്ട് ഈ ഷട്ടര്‍  .അതെ സമയം ഷട്ടര്‍ തുറന്നു കൊടുത്തതുകൊണ്ടുള്ള വിലപേശല്‍ പോലെ സൌഹൃധതെയും പ്രണയത്തെയും വേര്‍തിരിച്ചു കൊണ്ട് മകള്‍ അച്ഛനു നല്‍കുന്ന ലക്ചര്‍ പുച്ഛത്തോടെ തള്ളികലയാനെ സാധിക്കൂ.. ആണ്‍ പെന്‍ സൌഹൃദങ്ങള്‍ പ്രത്യേകിച്ച് ഒരേ ക്ലാസിലുള്ള കുട്ടികളുടെ സൌഹൃദങ്ങള്‍ ഒരു കാലത്തും പ്രണയമായി വളരില്ല എന്ന് പറഞ്ഞു വയ്കുകയാണ് ജോയ് മാത്യു ഈ ചിത്രത്തിന്റെ അവസാനം. പക്ഷെ യഥാര്‍ത്ഥ സൌഹൃധങ്ങലാണ് പലപ്പോഴും യഥാര്‍ത്ഥ പ്രണയം സൃഷ്ടിച്ചിട്ടുള്ളത് എന്നാ കാര്യം ജോയ് മാത്യു എന്നാ തിരക്കതാ കൃത്ത് സൌകര്യപൂര്‍വ്വം മറക്കുന്നു..പാടി പ്പതിഞ്ഞ മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കവസ്തയാവനം ഈ ചിത്രത്തിലെ നായകനും മുസ്ലിം ചായ നല്‍കാന്‍ ജോയ് മാത്യുവിനെ പ്രേരിപ്പിചിട്ടുണ്ടാകുക.. എന്നാല്‍ ആണ്‍കുട്ടികളെക്കാള്‍  പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ഇന്ന് കേരളത്തിലെ 80 ശതമാനത്തിലധികം വരുന്ന മുസ്ലിം മാതാപിതാക്കള്‍ തയ്യാറാകുന്നുണ്ട് എന്നതും ഓര്‍മിപ്പിക്കുന്നു...
              പക്ഷെ പകല്‍ പെണ്ണിന്റെ മാനം കാക്കുന്നവനായും രാത്രി അവളുടെ മാനത്തിനു വിലപറയുകയും ചെയ്യുന്ന ഞാനുള്‍പ്പെടുന്ന സമൂഹത്തെ ചിത്രീകരിക്കാന്‍ മാത്രമാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത് എന്ന് വരുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പ്രസക്തിയില്ലതാകുന്നു... ഈ ചിത്രത്തിന്റെ ഏതെങ്കിലും ഭാഗം നിങ്ങള്ക്ക് വിരസമായി അനുഭവപ്പെട്ടാലും അതിന്റെ അവസാന രംഗം കയ്യടിച്ചു അഭിനന്ദിച്ചേ നിങ്ങള്‍ക്ക് തിയറ്റര്‍ വിടനാവൂ.. മലയാളിയുടെ കണ്ണുകള്‍ക്ക്‌ പരിചയമില്ലാത്ത പുതിയ കാഴ്ച്ചകളല്ലെങ്കിലും സിനിമയുടെ സമസ്ത മേഖലകളിലും മുന്നിട്ടു നില്‍ക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച ചിത്രം തന്നെയാണ് ഷട്ടര്‍..

Sunday 24 February 2013

david and goliath review


ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്... തൃപ്തിപ്പെടുത്തുയോ ഈ ആധുനിക ദാവീധും ഗോലിയാത്തും...  

പകല്‍ നക്ഷത്രങ്ങള്‍ എന്നാ ചിത്രത്തിനു ശേഷം രാജീവ്‌ നാഥ് അനൂപ്‌ മേനോന്‍ ടീം ഒരുക്കിയ ചിത്രമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്..  ബൈബിലിലെ ആജാനബഹുവും ദുഷ്ട ശക്തിയുമായ ഗോലിയാത്തിനെ കാഴ്ചയില്‍ ദുര്‍ബലനും നിഷ്കളംഗനുമായ ദാവീധ് പരാജയപ്പെടുത്തുന്നതിനു ആധുനികമായ ഭാഷ്യം രചിക്കുകയാണ് അനൂപ്‌..  എന്നാല്‍ ഈ ചിത്രത്തിന്റെ തിരക്കഥ ഒരിക്കല്‍ പോലും അനൂപിന്റെ മുന്‍ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്നില്ല...സംഭാഷണങ്ങള്‍ക്ക് ഉപരി ധ്രിശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കഥപറയാന്‍ ശ്രമിച്ചപ്പോള്‍ ചിത്രം അങ്ങേയറ്റം വിരസമായി മാറുകയാണ് ചെയ്തത്...
             ചിത്രത്തിന്റെ ആദ്യ പകുതി മുഴുവന്‍ ജയസൂര്യ അഭിനയിക്കുന്ന ഡേവിഡ് എന്നാ കഥാപാത്രത്തിന്റെ  കഴിവുകലെ പ്രേക്ഷകന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അത് ഒരിക്കല്‍ പോലും ആട് തോമ സ്ഫടികത്തില്‍ ഉണ്ടാക്കിയ 'താനേ അടിയുന്ന ബെല്ലിന്റെ' നിലവാരത്തിലെത്തിക്കാനൊ ഉണ്ടാക്കുന്ന ഉപകരണങ്ങള്‍ കൊണ്ട് പ്രേക്ഷകനെ വിസ്മയിപ്പിക്കാനോ രാജീവ്‌ നാതിന്റെ ധ്രിശ്യങ്ങള്‍ക്ക് സാധിച്ചില്ല...മറ്റെല്ലായിടത്തും മന്ദഗതിയില്‍ നീങ്ങിയ ദ്രിശ്യങ്ങള്‍ അത്തരം രംഗങ്ങളില്‍ മാത്രം അപാരമായ വേഗത കൈവരിക്കുന്നത് എന്തെങ്കിലും കാണിച്ചു 'ഇവനൊരു പ്രസ്ഥാനമാണ്' എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താനയിരുന്നെങ്കില്‍ അനൂപിനും സംവിധായകനും തെറ്റി....
         മുലകുടി മാറാത്ത കുട്ടിയെ അവിചാരിതമായി പള്ളിമുറ്റതെത്തുകയും അവന്‍ വല്യപ്പച്ചന്‍ എന്ന് വിളിക്കുന്ന പള്ളി വികാരിയുടെ ( ബാലചന്ദ്രന്‍)), സംരക്ഷണയില്‍ വളരുകയും ചെയ്യുന്ന ഡേവിടിനു അവന്റെ രോഗാവസ്ഥ കാരണം കൂടുതല്‍ പടിക്കനവുന്നില...പള്ളി വികാരിയുടെ തണലില്‍ ബൈബിള്‍ വചനങ്ങളും കേട്ട് മനസ്സില്‍ നന്മ മാത്രം നിറച്ചു ദുര്‍ബലനായി വളരുന്നു... അതിനിടയില്‍ വികാരിയച്ചന്‍ മരിക്കുന്നതും തുടര്‍ന്നുള്ള ഒറ്റപെടലും സണ്ണി എന്നാ ചെറുപ്പക്കാരന്റെ അടുത്ത് എത്തുന്നതും തുടര്‍ സംഭവ വികാസങ്ങളുമാണ് ഡേവിഡ് ആന്‍ഡ് ഗോലിയാത്ത് പറയുന്നത്...
            വെറുതെ ഒരു പ്രണയത്തിനു വേണ്ടി മാത്രം ആദ്യ പകുതിയില്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെടുന്ന വില്ലന്‍,ട്രിവാണ്ട്രം ലോഡ്ജ് പൊളിച്ചു നീക്കനെത്തിയ ആളുകളെ പോലെ ഒറ്റപെട്ട പള്ളി പൊളിച്ചു നീക്കാനെത്തുന്ന ബംഗാളി, പാമ്പ്‌ കടിയേറ്റു കിടക്കുന്ന അച്ഛനെയും കൊണ്ട് 100 മീറ്റെര്‌ അകലെയുള്ള റോഡിലേക്ക് മലയും പുഴയും താണ്ടി വിക്രമാധിത്യനും വേതാളവുമെന്ന പോലെ വികാരിയെ കൊലക്കു കൊടുക്കാന്‍ ഓടുന്ന ഡേവിഡ്, പൊടുന്നനെ പണക്കാരനാവുന്ന ഗോലിയാത്ത്... ഇങ്ങനെ തിരക്കഥയിലും ദ്രിശ്യ ഭാഷയിലും സംവിധായകനും തിരക്കതാ കൃത്തും പരാജയപ്പെടുന്നു...
           അല്പം മന്ധ ബുദ്ധിയായ കഥാപാത്രങ്ങള്‍ തനിക്കു നന്നായി ഇണങ്ങും എന്നതുകൊണ്ട്‌ ജയസൂര്യ ഒരിക്കല്‍ പോലും മോശമാക്കുന്നില്ല... മറ്റു ചിത്രങ്ങളിലെ പോലെ നക്ഷത്രങ്ങള്‍ ആലേഖനം ചെയ്ത പച്ചയും നീലയും ചുവപ്പും തൂവാലയനിഞ്ഞ ആനൂപ് മേനോന്‍ വീണ്ടും റ്റൈപ്പു ചെയ്യപ്പെടുന്നു...ആദ്യ പകുതിക്കും രണ്ടാം പകുതിക്കുമായി രണ്ടു നായികമാര്‍... അവരവര്‍ക് ലഭിച്ച റോള് ഭംഗിയാക്ക്കി... പി ബാലചന്ദ്രനും ഇന്ദ്രന്‍സും മോശമാകിയില്ല... ഒരു പക്ഷെ വി കെ പ്രകാശിന്റെ അസാന്നിധ്യം മാത്രം തോന്നിപ്പിക്കുന്ന ഈ അനൂപ്‌ ജയസൂര്യ ചിത്രം വാഗമന്നിന്റെ മനോഹാരിത ഒപ്പിയെടുത്ത ജിത്തു ധാമോധരിന്റെയും ചിത്രത്തിന്റെ കലാ സംവിധായകന്റെയും കൂടി മികച്ച ശ്രമങ്ങള്‍ കൂടി ഇല്ലായിരുന്നെങ്കില്‍ തീര്‍ത്തും നിരാഷപ്പെടുത്തുമായിരുന്നു...അതെ സമയം  പാടെ അവഗണിക്കാന്‍ കഴിയാത്ത സംവിധായക ശ്രമങ്ങള്‍ കൊണ്ട്  ഈ ചിത്രം ശരാശരിയില്‍ ഒതുങ്ങുന്നു? അതില്‍ കൂടുതലോ കുറച്ചോ ഉള്ള അഭിപ്രായ പ്രകടങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല... അത് ഈ ചിത്രം കാണുന്ന ഓരോരുത്തര്‍ക്കുമായി വിട്ടു തരുന്നു...

Saturday 16 February 2013

celluloid review


കണ്ണ്  നനയിച്ചു സെല്ലുലോയ്ഡ്‌ 

മലയാള സിനിമയ്ക്ക് അഭിമാനിക്കാം... മലയാള സിനിമാ പിതാവിനെഇന്ത്യന്‍ സിനിമയുടെ നൂറാം വര്‍ഷത്തിലെങ്കിലും ആദരിക്കാന്‍ കമല്‍ കാട്ടിയ ഈ ധീര ശ്രമം അധെഹത്തോടുള്ള മലയാള മനസ്സിന്റെ ക്ഷമാപണം കൂടിയാണ്...ജന്മിത്തവും സവര്‍ണ ജാതി മേധാവിത്ത്വവും മലയാള സിനിമയോട് കാട്ടിയ നീതികേടിനെ തുറന്നു കാണിക്കുകയാണ് കമലിന്റെ സെല്ലുലോയ്ഡ്‌.......  ജാതിക്കോമരങ്ങള്‍ കൊടുകുത്തി വാണിരുന്ന കാലത്ത് അതിനെ അവഗണിച്ചു മലയാളത്തില്‍ ഒരു സിനിമ എന്ന് സ്വപ്നം കണ്ട ജെ സി ദാനിയെലിനെ വരച്ചു കാണിക്കാന്‍ ഇതില്‍പ്പരം നല്ലൊരു ശ്രമം ഇനിയുണ്ടാവുമെന്നു പ്രതീക്ഷിക്കാന്‍ വയ്യ...സ്വന്തം ജീവിതത്തില്‍ തന്നെ ഒരു നല്ല സിനിമയ്കുള്ള കഥ അവശേഷിപ്പിച്ചു കടന്നുപോയ ആ വ്യക്തിത്വം വരച്ചു കാണിക്കാന്‍ ഒരിക്കല്‍ പോലും ആര്‍ട്ട് ഫില്മിന്റെയോ പൂര്‍ണമായും കോമേഷ്യല്‍ ഫിലിമിന്റെയോ അവതരണ രീതി കമല്‍ കൈകൊല്ലുന്നില്ല...
          തുടക്കത്തില്‍ കത്തിയമരുന്ന വിഗതകുമാരന്റെ ഫിലിം രോലുകളില്‍ കമല്‍ ഒളിപ്പിച്ചു  വച്ച വേദന ജെ സി ദാനിയെളിനും അദ്ധേഹത്തിന്റെ സിനിമാ ശ്രമങ്ങള്‍ക്കും ഒപ്പം പ്രേക്ഷകനിലെക്കും വളരുമ്പോള്‍ ഒരിക്കല്‍ പോലും കണ്ണുകള്‍ ഈറനണിയാത്തവര്‍  കഠിന ഹൃധയര്‍ മാത്രമായിരിക്കും... സിനിമ എടുക്കാന്‍ ആഗ്രഹിച്ചു ധാധ സാഹിബ്‌ ഫാല്കയെ കാണുന്നതും തുടര്‍ന്ന് വിഗത കുമാരന്‍ എന്നാ സിനിമ എടുക്കന്നതും ആ ചിത്രം നേരിട്ട പ്രതിസന്ധികളും വരച്ചു കാട്ടുകയാണ് കമല്‍ ഇതില്‍.......   
       ഒരു കാമറയും അതുവരെ കാമറയ്ക്കു മുന്നില്‍ എത്താതവരും നിറഞ്ഞു നില്‍ക്കുന്ന ആദ്യ സിനിമാ സംരംഭം കൌതുകത്തോടൊപ്പം പ്രേക്ഷകന് പുതിയ അനുഭവം കൂടി നല്‍കുകയാണ്.. കൂട്ടത്തില്‍ വിഗത കുമാരന്‍ എന്നാ പ്രേക്ഷകന്‍ ഇത് വരെ കാണാത്ത ചലചിത്രവും... കീഴ് ജാതിക്കാരിയായ ആദ്യ നായികയുടെ ഓരോ ചലനത്തിലും അക്കാലത്ത് നിലനിന്നിരുന്ന വരേണ്യ വര്‍ഗത്തിന്റെ അലിഖിത നിയമനഗല്‍ വരച്ചുകാട്ടുന്ന ആ കാലത്ത് നിലനിന്നിരുന്ന ജാതീയമായ വേര്‍തിരിവുകളെ അടയാളപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്...
            തന്റെ മുഖം സ്ക്രീനില്‍ കാണാന്‍ ഓടിയെത്തുന്ന റോസിക്ക് മുന്നില്‍ ജാതിക്കോമരങ്ങള്‍ അഴിഞാടുന്നതും അവള്‍ക്കു ആ സിനിമ നിഷേധിക്കുന്നതോടൊപ്പം അവളെ വേട്ടയാടി നാടുകടത്തുന്നതും ജെ സി യുടെ സിനിമാ മോഹങ്ങളേ ഇതേ ജാതി കോമരങ്ങള്‍ ചിട്ടെരിക്കുന്നതും അതീവ ഹൃദ്യമായി കമല്‍ പ്ര്ക്ഷകനെ ബോധ്യപ്പെടുത്തുന്നു..ഭാനകൂടവും അതിന്റെ യന്ത്രങ്ങളും ഒരു മനുഷ്യനോടു എത്രത്തോളം ക്രൂരമാകുന്നു എന്ന് തുറന്നു കാട്ടാന്‍ കൂടി കമലിന്റെ ഈ ശ്രമങ്ങള്‍ കഴിയുന്നു...
            വളരെ ഹൃധ്യമായാണ് ചാന്ദ്നി എന്നാ പുതുമുഖ നടി  രോസ്സിയെ അവതരിപ്പിച്ചത്...തന്റെ രണ്ടു കാല ഗട്ടവും ബന്ഗിയാക്കാന്‍ മംതയ്കും സാധിച്ചു.. എന്നാല്‍ വാര്‍ധക്യം കഴുത്തില്‍ മാത്രം ബാധിച്ച പ്രുത്വി സംഭാഷനതിലോ മുഖത്തോ വാര്‍ധക്യത്തെ ചിലപ്പോഴെങ്കിലും അടയാലപ്പെടുത്തുന്നില്ല...എങ്കിലും പ്രുത്വി മോശമെന്ന് അഭ്പ്രയവുമില്ല... കാപിറ്റോള്‍ തിയറ്റര്‍ ഉള്‍പ്പെടെ മികച്ച രീതിയില്‍ കലാസംവിധാനം ഒരുക്കാനും ആവശ്യമായത് മാത്രം സ്ക്രീനില്‍ എത്തിച്ച കാമറയും ആ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചു 
       2000ഇല്‍ താലപ്പൊലിയും ചെണ്ട മെലവുമായി മോഹന്‍ലാല്‍ ഫാന്‍സ്‌ നരസിംഹം എന്നാ ചിത്രത്തെ വരവേല്‍ക്കുന്നത്  ചിത്രീകരിക്കുന്ന കമല്‍   ഒരു കാലത്ത് സവര്‍ണന് അട്ടഹാസങ്ങള്‍ കൊണ്ട് വരവേറ്റ വിഗതകുമാരനില്‍ നിന്നും മലയാള സിനിമ ഏറെ ദൂരം സഞ്ചരിച്ചിരിക്കുന്നു എന്നാ സന്ദേശമാണ് നല്‍കുന്നത്..ആടിയുലയുന്ന ഇലകളും വൃക്ഷ സിഖരങ്ങളും ജനലഴികളില്‍ കൂടി ചുമരില്‍ പതിക്കുമ്പോള്‍ അപ്പോഴും അന്ഗീകരിക്കപ്പെടാത്ത്ത വിഗതകുമാരന്‍ എന്നാ തന്റെ ചലച്ചിത്രത്തിന്റെ ഓര്‍മകളില്‍ കണ്ണടയ്ക്കുന്ന ജെ സി ദാനിയെളിനോട് അദ്ദേഹം ആഗ്രഹിച്ചതിലും സ്വപ്നം കണ്ടതിലുമധികം മലയാള സിനിമ വളര്‍ന്നു എന്ന് അടയാളപ്പെടുത്താന്‍ ഇതില്‍പ്പരം നല്ല ബിംബങ്ങളില്ല... അവസാന കാലത്ത് അച്ഛനെ അവഗണിക്കുന്ന മകന്റെ വേഷത്തില്‍ പ്രിത്വി എത്തി താന്‍ ചെയ്ത തെറ്റുകള്‍ എട്ടു പറഞ്ഞു അച്ഛന്റെ മഹിമയെ അങ്ങീകരിക്കുന്ന രംഗം ഹാരിസ് ദാനിയേല്‍ എന്നാ മകന്റെ യഥാര്‍ത്ഥ കുമ്പസാരം തന്നെയാണ്... അതുകൊണ്ട് തന്നെ ഒരു നല്ല സിനിമ അവസാനിപ്പിക്കുവാന്‍ കമലിന് ഇതില്‍പ്പരം നല്ല അവസരം മറ്റൊരു തരത്തിലും ലഭിക്കില്ലല്ലോ...
           കമ്മതും ലോക്പാലും ആണ് സിനിമ എന്ന് തെറ്റിദ്ധരിക്കുന്ന പ്രേക്ഷകന് ഒരു പക്ഷെ ഇത് മടുപ്പുലവാകുന്ന ഒരു ബോറന്‍ സിനിമയായിരിക്കും... എന്ന്നാല്‍ നല്ല സിനിമയെ സിനിമാ ശ്രമങ്ങളെ അങ്ങീകരിക്കുന്ന പ്രേക്ഷകന് ഏറ്റവും നല്ല വിരുന്നാവും സെല്ലുലോയ്ഡ്‌.....

Sunday 10 February 2013

natholi oru cheriya meenalla review


ചെറിയ നത്തോലി +വലിയ നത്തോലി =ഇമ്മിണി കണ്ഫ്യൂസിംഗ് നത്തോലി ... നത്തോലി ഒരു ചെറിയ മീനല്ല ശരാശരി...

കടല കൊറിച്ചു കൊണ്ട് ആസ്വധിക്കാനാവാത്ത  അതി സങ്കീര്‍ണമായ വിഷയങ്ങളൊന്നും കൈകാര്യം ചെയ്യുന്നില്ലെങ്കിലും ചിലപ്പോഴെങ്കിലും പ്രേക്ഷകന്റെ ആസ്വാധന ശേഷിയെ പരീക്ഷിക്കുന്നിടത്ത് ചിത്രം ശരാശരിയില്‍ ഒതുങ്ങുന്നു...
ആഖ്യാനത്തില്‍ വേറിട്ട ശൈലി  സ്വീകരിച്ചെതിയ  വി  കെ  പി  യുടെ   ഏറ്റവും  പുതിയ  ഒരു നല്ല ചിത്രം  തന്നെയാണ്  നത്തോലി ഒരു  ചെറിയ  മീനല്ല .. 3G യുഗത്തിലെ ഹീറോ ഫഹധ്  നായകനായ  ശങ്കര്‍  രാമകൃഷ്ണന്‍  തിരക്കഥയെഴുതിയ  ഈ  ചിത്രം  വിഷയാവതരനത്ത്തിലെ  പുതുമകൊണ്ടു  ഒരേ  സമയം  പ്രേക്ഷകനെ  കുഴക്കുകയും  അവനെ  ആനന്ദിപ്പിക്കുകയും  ചെയ്യുന്നു .. വളരെ  ലളിതമായ  അവതരിപ്പിക്കാവുന്ന  വിഷയം  ചിത്രത്തില്‍  കാണിക്കുന്ന  ഒരു  ചര്‍ച്ചയില്‍  പറയുന്നത്  പോലെ  'കഥാപാത്രങ്ങള്‍  ഒരു  ഘട്ടമെത്തുമ്പോള്‍  കഥാകൃത്തിന്റെ  കയ്യില്‍  നിന്നും  വഴുതിപോകുന്നു '... ഫഹധ്  അവതരിപ്പിക്കുന്ന  ചെറുതും  വലുതുമായ  രണ്ടു  നത്തോളികളെ   പ്രേക്ഷകന്  ബോധ്യമാകുന്ന  രീതിയില്‍  പരിചയപ്പെടുത്തുന്നതില്‍  സംവിധായകന്‍ വന്നു ചേരുന്ന പാളിച്ചയാണ്  'ഇതെന്തു  സിനിമ ' എന്ന്  സാധാരണ  പ്രേക്ഷകനെ  കൊണ്ടെങ്കിലും  ചിന്തിപ്പിക്കുന്നിടതെക്ക്  നയിച്ചത് ..
           അല്പം  നര്‍മം  കലര്‍ത്തി  മഹാഭാരതത്തിലെ  ഒരേട്‌  അവതരിപ്പിച്ച  വി  കെ  പി  യുടെയും  ശങ്കര്‍  രാമകൃഷ്ണന്റെയും  ശ്രമങ്ങള്‍  അഭിനന്ദനാര്‍ഹം  തന്നെ .. എന്നാല്‍  തുടക്കത്തില്‍  കാണിച്ച  ഈ  രംഗം  സിനിമയുമായി  ഏതു   തരത്തില്‍  ബന്ധപ്പെട്ടിരിക്കുന്നു  എന്ന്  സാധാരണ  പ്രേക്ഷകനെ  ധരിപ്പിക്കുന്നതില്‍  ആദ്യന്തം  ഇവര്‍  പരാജയപ്പെടുന്നു ..അത്  പോലെ  തന്നെ  മഞ്ഞില്‍  വിരിഞ്ഞ  പൂക്കള്‍  എന്നാ  ചിത്രവുമായ്‌ ഇതിലെ  കതാപത്രങ്ങല്കുള്ള  ആഴത്തിലുള്ള  ബന്ധം  പുതിയ  പ്രേക്ഷകനെയെങ്കിലും  ബോധ്യപ്പെടുത്തുന്നതിലും  ഇവര്‍   വിജയിക്കുന്നില്ല ...
         എനിക്ക്  മനസ്സിലായത്‌ :
ആയുധ  വിദ്യ  പരിശീലിക്കാന്‍  കയ്യില്‍ വാച്ച് കെട്ടിയ ധ്രോനരും  ശിഷ്യന്മാരും  വനത്തിലെത്തുന്നു .. മരകൊമ്പില്‍  കെട്ടിയിട്ട  വെല്‍വെറ്റ്  കൊണ്ടുണ്ടാകിയെ  പക്ഷിയെ  കാണുന്നുണ്ടോ  എന്നാ  ദ്രോണരുടെ  ചോദ്യത്തിനു  ആനപിണ്ടാതിന്റെ  മണം   മാത്രം കിട്ടിയ  ലഡ്ഡു തിന്നുന്ന  ഭീമനും   പക്ഷിയെ  കണ്ടെങ്കിലും തന്റെ ഉത്തരം കൊണ്ട്  ഗുരുവിനെ ത്രുപ്തിപെടുത്താനവാത്ത്ത  സുയോധനനും തോറ്റു നില്‍കെ  നത്തോലി  എന്ന്  സുയോധനന്‍  വിളിച്ചു  പരിഹസിക്കുന്ന  അര്‍ജുനന്‍  പക്ഷിയെ  അംബെയ്തു  വീഴ്ത്തി  പരീക്ഷണത്തില്‍  വിജയിക്കുന്നു  .. അങ്ങനെ വല്യ നത്തോലിയായി മാറിയ ഇതേ  അര്‍ജുനന്‍  5000 വര്‍ഷങ്ങള്‍ക്കു  ശേഷം  മഞ്ഞില്‍  വിരിഞ്ഞ  പൂക്കള്‍  എന്നാ  ചിത്രത്തിന്റെ  നൂറാം  ദിനം  പ്രദര്‍ശനതിനിടെ  നരേന്ദ്രന്‍  എന്നാ  വില്ലന്റെ  പെര്ഫോമാന്സു  കണ്ടു  ഗര്‍ഭ  പാത്രതിലിരുന്നു  കയ്യടിച്ചു  അമ്മയില്‍ പ്രസവ  വേധനയുണ്ടാക്കികൊണ്ട്   പുതിയ യുഗത്തില്‍ പുതിയ ഒരു പക്ഷിയെ വീഴ്ത്താന്‍ നതോളിയായി ജന്മമെടുക്കുന്നു.. ... അന്നേ  ദിനം  ജനിച്ചു  ഒരു  ഫ്ലാറ്റിന്റെ  കെയര്‍  ടെയ്കാര്‍  ആകാന്‍  5000 വര്ഷം  മുന്പ്  വിധിക്കപെട്ട  അര്‍ജുനന്‍  വിധിപ്രകാരം  ഫ്ലാടിലെത്തുന്നതും  അവ്ടെയുള്ള  പ്രഭ  എന്നാ കിളിയുടെ  നത്തോലി  വിളിക്കും പെരുമാറ്റത്തിനും    മുന്‍പില്‍  അപമാനിതനാകുന്ന അവസ്തയിലെക്കെത്തുന്നതും  അതിനെ  മറികടക്കാന്‍  എഴുത്തുകാരനും  കൂടിയായ പ്രേം  കൃഷ്ണന്‍   കുറവുകള്‍ എതുമില്ലാത്ത  ഗര്‍ഭ പാത്രത്ത്തിളിരിക്കവേ അവനെ സ്വാധീനിച്ച അവന്റെ ഉള്ളില്‍ ആഴ്നിറങ്ങിയ നരേന്ദ്രന്‍ എന്നാ വില്ലന്‍ കഥാപാത്രത്തിനു  തന്റെ രൂപ സാധൃശ്യാം നല്‍കി ശ്രിഷ്ടിക്കുന്നതും തുടര്‍ന്ന് അവളുടെ കീഴ്പെടുത്താന്‍ നടത്തുന്ന ശ്രമവുമാനു സിനിമ   .( പ്രഭ പ്രേം കൃഷ്ണന്‍ നരേന്ദ്രന്‍ ഇവ മഞ്ഞില്‍ വിരിഞ്ഞ പൂകളില്‍ യതാക്രമം പൂര്‍ണിമ ,ശങ്കര്‍ ,മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍. അത് ഈ ചിത്രത്തിലും ഉപയോഗിക്കുന്നു)
           പ്രശസ്ത  സൈകോ  അനലിസ്റ്റായ  ഫ്രോയിഡിന്റെ  വാക്കുകളെ  മുഖവിലക്കെടുത്ത്  ശ്രിഷ്ടിക്കപെട്ട  കഥാപാത്രമാണ്  പ്രേമ്കൃഷ്ണന്‍  എന്നാ  ഫഹധിന്റെ  കഥാപാത്രം .. മനുഷ്യന്റെ  മോഹങ്ങളും  മോഹഭംഗങ്ങലുമാനു   അവന്റെ  സര്‍ഗാത്മകതയെ  ഉണര്‍ത്തുന്നത്  എന്നാണു  ഫ്രോയിഡ്  പറഞ്ഞത് .. ആ  രീതിയില്‍  തനിക്കു  പ്രണയം  തോന്നിയ  പെണ്‍കുട്ടി  പ്രേം  കൃഷ്ണനെ  വെറും  നത്തോളിയായി  താഴ്ത്തി കെട്ടുമ്പോള്‍ അവളോടൊപ്പം ഉയര്‍ന്നു അവളുടെ ഈഗോയെ മറികടക്കാനുള്ള പ്രേമ്ക്രിഷ്ണന്റെ ഈഗോയുടെ അവന്റെ ഉപബോധ മനസ്സില്‍ മറഞ്ഞു കിടന്നിരുന്ന നരേന്ദ്രന്‍ എന്നാ കഥാപാത്രത്തെ കൊണ്ട് സാധ്യമാക്കുന്നത്... തനിക്കില്ലാതെ പോകുന്ന കുറവുകള്‍ കഥാകൃത്ത്‌ നരേന്ദ്രനില്‍ കണ്ടെത്തുകയാണ്... അത്തരത്തില്‍ തന്റെ വികാരങ്ങളെ ഒരു പരിധി വരെ തുറന്നു വിട്ടു സുഖം കണ്ടെത്തുകയാണ് ഇതിലെ നായകന്‍..
           ഭയം  മരണം  പ്രണയം  എന്നാ  മൂന്ന്   തലങ്ങളിലൂടെയാണ്  സിനിമയിലെ  കഥാകൃത്ത്‌  തന്റെ  കഥയെ  അവതരിപ്പിക്കുന്നത്‌ ... അത്തരത്തില്‍  അവതരിപ്പിക്കുമ്പോള്‍  ഒരു  ഘട്ടത്തില്‍  സിനിമയും  കഥയും  കഥയിലെ  കഥാപാത്രങ്ങളും  ഒന്നായിതീര്‍ന്നു   ഈ  മൂന്നു  തലങ്ങളിലൂടെ  സഞ്ചരിക്കുന്നു ... എന്നാല്‍  സിനിമയിലെ  കഥാപാത്രങ്ങളും  കഥയിലെ  കഥാപാത്രങ്ങളും  സങ്കമിക്കുന്നിടത്   ചിത്രം  തീര്‍ത്തും  പ്രേക്ഷകന്  അന്യമാവുന്നു .രണ്ടാം പകുതിയില്‍ പ്രേക്ഷകന്‍ കാണുന്ന നരേന്ദ്രന്‍ തന്റെ തന്നെ ഉള്ളിലെ ശക്തിയാര്‍ജി ച്ച രൂപമാണ് എന്ന് പ്രേക്ഷകന് ഒരു ഘട്ടത്തിലും ബോധ്യമാവുന്നില്ല..  
      പ്രേമിന്റെ അമ്മയ്ക് ലീല കൃഷ്ണന്‍ മുതലാളിയുമായുള്ള  ബന്ധം  ഏതു തരത്തിലാണ് എന്ന് സ്പഷ്ടമാക്കുന്നില്ല... എന്നാല്‍ നരേന്ദ്രന്‍ എന്നാ കഥാപാത്രത്തെ ലീല കൃഷ്ണന്റെ മകനായി അവതരിപ്പിക്കുന്നതിലൂടെ വി കെ പി അത് തന്നെയാണോ പറയുന്നത് എന്ന് ഉറപ്പികാനുമാവുന്നില്ല. രണ്ടു രംഗങ്ങളില്‍ മാത്രം വന്നു പോകുന്ന  രിമ കല്ലിങ്ങല്‍ ക്ലൈമാക്സ് രംഗത്ത് പെട്ടന്ന് പ്രത്യക്ഷപ്പെടുന്നതും ആശയക്കുഴപ്പമുണ്ടാകുന്നു...
          ചിലയിടങ്ങളില്‍  ഉണ്ടാകുന്ന  ഇഴച്ചില്‍  കഥയുടെ  അസ്പഷ്ടതയ്കു  പുറമേ  പ്രേക്ഷകനെ  വലക്കുന്നു ... എന്നാല്‍ നര്‍മത്തില്‍  പൊതിഞ്ഞു ഫഹധിന്റ്റ്  മികച്ച പ്രകടനതോടൊപ്പം മികച്ച   ചായഗ്രഹനവും  എടിടിങ്ങും  ഉള്‍പെടെ   വേറിട്ട  രീതിയില്‍  സഞ്ചരിക്കുന്ന  ഈ  ചിത്രം  കണ്ടിരിക്കാവുന്ന  ചിത്രം  തന്നെയാണ് ...

Saturday 2 February 2013

lokpal review


സ്വാമിക്കും വയസ്സായി സ്വാമിയുടെ കഥയ്ക്കും വയസ്സായി... ലോക്പാല്‍ ബിലോ ആവരെയ്ജ് 

അണ്ണാ ഹസാരെ എന്നാ ഇന്നിന്‍റെ  'മാധ്യമ ഗാന്ധി' കൊളുത്തിവിട്ട ലോക്പാലും അഴിമതിയും എസ് എന്‍ സ്വാമി എന്ന തിരക്കഥാകൃത്തിനെ കൊണ്ടെത്തിച്ചത് മലയാളികള്‍ കണ്ടു ശീലിച്ച പഴയ ക്ലീഷെകളിലെക്കു..  ലജ്ജാവതി പാടി യുവാക്കളെ നൃത്തം ചെയ്യിച്ച ജയരാജിന്റെ ഫോര്‍ ദി പീപിളില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനോ അന്വേഷിക്കാനോ തയ്യാരാവത്ത സ്വാമിയുടെ തൂലിക ഒരിക്കല്‍ കൂടി പരാജയപ്പെടുമ്പോള്‍ സിനിമയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും അത് അതിശയോക്തിയാവില്ല... ഇന്റര്‍നെറ്റും ഇ മെയിലും നെറ്റ് കഫെകളും മലയാളിയുടെ ശീലങ്ങളിലേക്ക് കടന്നു കയറിത്തുടങ്ങിയ കാലത്താണ്  അവയെ ഉപയോഗപ്പെടുത്തി dr. ഇകബാല്‌ കുറ്റിപുറവും ജയരാജും അഴിമതിക്കെതിരെയുള്ള ഒരു കൂട്ടം യുവാക്കളുടെ കഥ പറഞ്ഞത്... അവര്‍ ഒരുക്കിയ സിനിമയുടെ നിലവാരത്തിലേക്ക് പോലും അതെ ത്രെഡ് ഉപയോഗിച്ച് കഥ പറഞ്ഞ മലയാളത്തിന്റെ അഭിമാനമായ ജോഷി എന്നാ സീനിയര്‍ സംവിധായകന്‍ അണിയിച്ചൊരുക്കിയ ലോക്പാല്‍ എന്നാ ചിത്രം ഉയരുന്നില്ല എന്നത് അതിശയം ഉളവാക്കുന്നത് തന്നെയാണ്.. കളിക്കളം എന്നാ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കള്ളപണം കുന്നു കൂട്ടുന്ന പ്രമാണിമാരുടെ  അടുക്കലേക്ക്  പല വേഷങ്ങളില്‍ കടന്നു കയറുന്ന നല്ലവനായ കള്ളനില്‍ നിന്ന് അകലം പാലിക്കാന്‍ മോഹന്‍ലാലിന്‍റെ  നന്ദു എന്നാ കഥാപാത്രതിണോ അയാളുടെ വ്യത്യസ്ത വേഷങ്ങള്‍കോ സാധിച്ചില്ല എന്നതും ചിത്രത്തിന്റെ പോരായ്മയാണ്,...
             റിട്രോസ്പെക്ഷന്‍ മെത്തേഡ് ഉപയോഗിച്ച് ലോക്പാല്‍ ജീവിക്കുന്ന പ്രേസിന്റിനെ ചിത്രീകരിക്കാന്‍ നടത്തിയ ശ്രമം തന്നെയാണ് ഇത്തവണ ജോഷിയുടെ കൈ പൊള്ളിച്ചത്...പ്രേസിന്റില്‍ ജീവിക്കുന്നു എന്ന് പറയുമ്പോഴും ലോക്പാലിന്റെ ചെയ്തികള്‍  ഫ്ലാഷ്ബാക്കിലൂടെ  പറയുമ്പോള്‍ അതുവരെയുള്ള ചിത്രത്തിന്റെ മന്ദതാളത്തില്‍   ഊര്‍ജം നഷ്ടപെട്ട പ്രേക്ഷകനെ  ത്രില്ലടിപ്പികാന്‍ മാത്രം പോന്നതായിരുന്നില്ല ജോഷിയോരുക്കിയ ലാളിന്റ്റ് മോഷണ രീതികളും ശ്രമങ്ങളും..ഊര്‍ധശ്വാസം വലിക്കുന്ന എസ് എന്‍ സ്വാമിയുടെ തിരക്കതെയെ രക്ഷിച്ചെടുക്കാന്‍ ഇത്തവണ ജോഷിക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം... 
            അനവസരത്തിലുള്ള കാവ്യയുടെ കടന്നു വരവും തീര്‍ത്തും അരോചകമായ ആമുഖവും കാവ്യയുടെ കഥാപാത്രത്തിനെ ചിത്രത്തിലുടനീളം വെട്ടയാടുന്നതായി കാണാം.. സംഭാഷണങ്ങളിലെ  കൃത്രിമത്വവും കാവ്യയുടെ സ്വന്തം  ശബ്ധത്തിലുള്ള സ്പഷ്ടമല്ലാത്ത ഡബ്ബിംഗ് കൂടിയാവുമ്പോള്‍ ചിത്രത്തിന്റെ ആസ്വാദനം പൂര്‍ണമായും മങ്ങലെല്പിക്കുന്നു . അപ്പാപി എന്ന് ഇടക്കിടക് വിളിച്ചു സ്കൂട്ടിയില്‍ കറങ്ങുന്ന ഒരു കതാപത്രതിനപ്പുരം മീര നന്ദനെ വളര്‍ത്താന്‍ സ്വാമിക്ക് കഴിഞ്ഞില്ല...വാക്കുകളിലോതുങ്ങിയ സത്യാന്വേഷി എന്നാ കഥാപാത്രവും മറ്റു കഥാപാത്രങ്ങള്‍ക്കും  സ്വന്തമായൊരു ഐടെന്റിടി ഉണ്ടാക്കി കൊടുക്കാന്‍ സാധിച്ചില്ല...
               കേരളത്തിലെ ഒട്ടുമിക്ക കോടതികളും പരിചയപ്പെട്ടിട്ടും ഒരു മണി എന്ന് ക്ലോക്ക് ശബ്ധിക്കുമ്പോള്‍ നടപടി ക്രമങ്ങള്‍ അവസാനിപ്പിക്കുന്ന കോടതിയോ മജിസ്ട്രടോ ഇതുവരെ കാണാന്‍ സാധിചിട്ടില്ല ..അത്തരം  കാഴ്ചകളിലേക്ക് ജോഷിയുടെ കോടതി രംഗം പ്രേക്ഷകനെ കൂട്ടികൊണ്ട് ചെല്ലുന്നതും ഏതു സാധാരണ പൗരനും കണ്ടും അനുഭവിച്ചും  അറിയാമെന്നിരിക്കെ ഇത്ര വികലമായി ഒരു കോടതിയും കോടതി രംഗവും ഒരുക്കിയതും  ജോഷി എന്നാ സംവിധായകന്റെ പരാജയം തന്നെയാണ്... തീര്‍ത്തും അരൊചകമാം വിധം  കോടതി നടപടി ക്രമങ്ങളില്‍ കാവ്യയുടെ കഥാപാത്രം ഇടപെടുന്നതോ അതിനുള്ള ആ കഥാപാത്രത്തിന്റെ ഉള്‍പ്രേരനയെയോ ന്യായീകരിക്കാന്‍ സംവിധായകനും തിരക്കഥ കൃതിനും കഴിഞ്ഞില്ല... അതുകൊണ്ട് തന്നെ അവസാനിപിക്കാന്‍ വേണ്ടി മനപൂര്‍വം  എന്നാ തോന്നലുളവാക്കുന്ന ക്ലൈമാക്സ് രംഗം തീര്‍ത്തും നിറം മങ്ങുന്നു.. 
             ചിത്രത്തിലെ ഒരു പന്‍ജ് ഗാനവും ഗാനരംഗവും അനവസരത്തിലും ഉദ്ധേശ ശുദ്ധി വെളിപ്പെടാതെയും പ്രത്യക്ഷപെട്ടതും  ചിത്രത്തെ വിരസമാക്കി... ചായഗ്രഹകാന്‍ എന്നാ നിലയില്‍ പ്രദീപ് നായര്‍ക്ക് മോശമാകിയില്ലെങ്കിലും ശ്യാം ശശിധാരന്റെ എഡിറ്റിംഗ്  അതിനെ വികലമാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു എന്ന് പറയാതെ വയ്യ... അതുകൊണ്ട് തന്നെ രന്‍ ബേബി രണ്നിനു ശേഷം പുറത്തിരങ്ങിയ ഈ ജോഷി മോഹന്‍ലാല്‍ ചിത്രം പ്രേക്ഷനെ നിരാശപ്പെടുത്തുന്നു... സണ്‍ ടി വി യിലെ ഒരു ചലച്ചിത്രാധിഷ്ടിത പരിപാടിയുടെ വാക്കുകള്‍ അനുകരിച്ചു പറയട്ടെ ''ഇന്തവാരം പത്താമത് ഇടത്തിലെ ഇരിക്കുറ  പടം ലോക്പാല്‍... .............,,,,,,,   ലോക്പാല്‍ ലോകപോളി...'"