Pages

Sunday 30 September 2012

പുതിയ തീരങ്ങള്‍ :പഴയ തോണിയും തുഴഞ്ഞു പുതിയ തീരങ്ങളിലേക്ക്തക തുമി തോം..



                ശ്രീനിവാസന് സ്വതന്ത്ര സംവിധായകനായത് ഏറ്റവും അധികം ബാധിച്ചത് സത്യന് അന്തിക്കാട് എന്നാ സംവിധായകനെയാണ്.. നാട്ടിന്പുറത്തെ നന്മയും തമാശകളും ശ്രീനിവാസന് സത്യന് ലാല് കൂട്ടുകെട്ടില് പിറന്നുവെങ്കില് ഇന്ന് സത്യന് അന്തിക്കാട് എന്നാ സംവിധായകന് ഏറെ ഒറ്റക്കായി..സ്വന്തം തിരക്കതകളും സംവിധാനവുമായി പിച്ചവച്ചു തുടങ്ങിയപ്പോഴാണ് അച്ഛന് മകന് ബന്ദം അമ്മ മകന് ആരോരുമില്ലാതെ ഒറ്റക്കായ സ്ത്രീ, മക്കളുണ്ടായിട്ടു ഒറ്റപ്പെട്ടു പോയവര് തുടങ്ങി സ്ഥിരം പല്ലവിയാണ് സത്യന് അന്തിക്കാട് എന്നാ വിമര്ശനം ചില ആളുകള് ഉന്നയിച്ചത്.ഇതില് നിന്ന് എങ്ങനെ കരകയരാമെന്നു ചിന്തിച്ചപ്പോഴാണ് ദിലീപിനെ വച്ച് അത്യാവശ്യം കോമഡി സിനിമകളുമായി പ്രശസ്തിയിലേക്ക് ഉയരുന്ന ബെന്നി പി നായരമ്പലം എന്നാ തിരക്കഥാകൃത്തിനെ സത്യന് സര് കാണുന്നത്.അങ്ങനെയാണ് സ്വന്തമായി പ്രമേയം ദാരിദ്ര്യം അനുഭവിക്കുന്ന സത്യന് സര് നായരംബലതെ കൂട്ടുപിടിച്ച് ഒരു പുതിയ സിനിമ പ്ലാന് ചെയ്യുന്നത്. പുതിയ തിരക്കതാക്രിതും പുതിയ നടീനടന്മാരും  ആയതുകൊണ്ട് സത്യന് സാറ് സിനിമയ്ക്ക് 'പുതിയ തീരങ്ങള്, എന്ന് പേരും നല്കി..
              "മുല്ലപ്പോമ്പോടിയെട്ടു കിടക്കും കല്ലിനുമുണ്ടാ സൌരഭ്യം" എന്ന് കേട്ടിട്ടില്ലേ  നായരമ്പലം എഴുതാനിരുന്നപ്പോ കടല് കാറ്റ് ആദ്യം വന്നു തഴുകിയത് സത്യന് സാറിനെയാണ്..സത്യന് സാറിനെ തഴുകിയെത്തിയ കാറ്റ്  എറ്റതുകൊണ്ടാവനം അത്യാവശ്യം വ്യത്യസ്തമായ തിരക്കതകലോരുക്കിയ ബെന്നി സാറിനു സത്യന് അന്തിക്കാടിന്റെ സൌരഭ്യം കിട്ടിയത്..പിന്നെ പറയണ്ടല്ലോ തക തുമി തോം..

കടല്ത്തീരത്ത് സെറ്റിട്ടു രണ്ടു മൂന്നു വള്ളങ്ങളും വളയും വാങ്ങി തട്ടതിന് മറയത്തിന്റെ മേയ്കപ്പഴിക്കാത്ത പോലിമോനെയും  മറിമായം വരെയുള്ള കുറെ നടന്മാരെയും കടലമ്മയാവാന്‍  അഭിനയിക്കനരിയാവുന്ന ഒരു കൊച്ചിനെയും വിളിച്ചു  സാറ് കടപ്പുറത്ത്ഒരു കുടിലും കെട്ടി പാര്‍പ്പിച്ചു.. കടപ്പുറം കണ്ടു തെറ്റിദ്ധരിക്കല്ലേ..അമരത്തില്‍ മമ്മൂട്ടി നടന്ന കടാപ്പുരമല്ല കേട്ടോ ഇത് പുതിയ തീരമാണ് തോരക്കരെല്ലാം പച്ച പരിഷ്കാരികളും... അതീ സിദ്ദിക്ക് മാത്രമുണ്ട് കേട്ട നമ്മ നിങ്ങ നമ്മ എന്നൊക്കെ പറയുന്നത്.. ഓണങ്കില് പനിച്ചു കിടന്ന മകാലെയും ഒറ്റക്കകി പഴയതോനിയി കടാളില്‍ പോയി കടല്‍ വെള്ളം കുടിച്ചു മരിച്ചു... പിന്നെ പറയണ്ടല്ലോ തക തുമി തോം... ഒറ്റക്കായ മകള് സട്ര്‍ഹ്യന്‍ അന്തിക്കാട്‌ സിനിമയില്‍ ഉണ്ടെങ്കില്‍ അവള് എങ്ങനെ ജീവിക്കും എന്ന് നിങ്ങ കണ്ടിട്ടില്ലേ ... ഇല്ലെങ്കില്‍ സത്യന്‍ സാറിന്റെ കഥ തുടരുന്നു,. വീണ്ടും ചില വീട്ടു കാര്യങ്ങള്‍ , രസതന്ത്രം, വിനോദയാത്ര തുടങ്ങിയ സിന്മകള് കണ്ടു നോക്ക്..തീര്‍നില്ല കഥ തുടങ്ങിയതെ ഉള്ളൂ ഒറ്റയ്ക്ക് ജീവിക്കുന്ന മകള്‍ക്ക് ഒറ്റക്കായ അച്ഛനെ കിട്ടി..മനസ്സിനക്കരെയില്‍ ഒറ്റക്കായ അമ്മയെ കണ്ടിട്ടുണ്ടോ, സ്നേഹവീടില്‍ ഒറ്റക്കായ മകനെ കണ്ടിരുന്നോ അതുപോലരച്ചന്‍..........    ഇനി ഞാന്‍ പറയില്ല അതാണ്‌ കഥ അത് നിങ്ങ തിയറ്ററില്‍ പോയി കാണണം
           എല്ലാം കാണുന്നവന്‍ സാക്ഷി എല്ലാം പറയുന്നവന്‍ സാക്ശീ ...ആരെഴു വര്ഷം കഴിഞ്ഞപ്പോ ഒരു നാടക വണ്ടി വന്നു..സിനിമാ നടനാകാന്‍ ആഗ്രഹിക്കുന്ന ഒരു കഥാപാത്രവും നായകനല്ല (വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ വന്നപോലുള്ള വണ്ടി) പിന്നെ സാരി ചുറ്റി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന നായികയും അവളെ പിടിക്കനോടുന്ന നായകനും, കടലിന്റെ പസ്ചാതലതിനോട് ചേര്‍ന്ന് നില്‍ക്കാത്ത ഇളയരാജ എന്നോ ഈണം നല്‍കി കൈതപ്രം എന്നോ എഴുതിയ ഗാനവും.ബെന്യാമന്റെ ആട് ജീവിതത്തിലെ പോലെ ആളുകളെ കാണാതെ ആടുകളുടെ കൂടെ കഴിഞ്ഞത് കൊണ്ടാവണം ബെന്നി സാറിനു ഒരു ലോജിക്കും ഇല്ലാത്ത സത്യന്‍ അന്തിക്കാടന്‍ ട്വിസ്റ്റ്‌ കിട്ടിയത്...
             ഇതൊക്കെ കേട്ട തോന്നും ഈ സിനിമ കാണാന്‍ കൊള്ളില്ലേ എന്ന്... ദോഷം പറയരുതല്ലോ സത്യന്‍ നല്ല സംവിധായകനായതുകൊണ്ടും ബെന്നി സാറ് നല്ല ഹ്യുമാര്‍ സെന്‍സ് ഉള്ള ആളായതുകൊണ്ടും സിനിമ കണ്ടിരിക്കാന്‍ ബോറടിച്ചില്ല...കൂട്ടത്തില്‍ നന്നായി കൊമെടി പറയാന്‍ അറിയുന്ന  രണ്ടു സഹതാരങ്ങളും പിന്നെ വെരോനിക്കയായി വന്ന മോളിചെചിയും മരിമായക്കാരും കടലിനെ ഭംഗി വിളിച്ചോതുന്ന വേനുവിന്റെ കാമറയും പസ്ചാതലത്ത്തിനു ഒരിക്കലും ചേരാത്ത പശ്ചാത്തല സംഗീതവുമൊക്കെയായി സിനിമ എനിക്ക് ഇഷ്ടപെട്ടല്ലോ എന്ന് കണ്ടവരാരെങ്കിലും പറഞ്ഞാല്‍ അത് സാരിയാണ് എന്ന് ഞാനും സമ്മതിച്ചു കൊടുക്കും....അതുപോലെ മനോഹരമായി സംവിധാനം ചെയ്തിട്ടുണ്ട്... പുതുമുഖ നായികയെന്ന് ഒരിക്കല്‍ പോലും പറയിപ്പിക്കാതെ നാമിതാ പ്രമോദിനെ അഭിനയിപ്പിച്ചത് സത്യന്‍ സാറാണ് സത്യം...

കള്ളും കോടതിയും




വിധിന്യായങ്ങളെ പലപ്പോഴും മാധ്യമ വാര്‍ത്തകള്‍ സ്വാധീനിക്കുന്ന ഒരു കാഴ്ച അടുതകാലങ്ങിളില്‍ പല കോടതി വിധികളിലും നാം കണ്ടു. പി  ജയരാജന്റെ ജാമ്യവിഷയത്ത്തിലും  അതുപോലെ തന്നെ സമകാലീനമായ മറ്റു വിധികളിലും മാധ്യമസ്വധീനം കാണാം. എന്റെ പരിമിതമായ അറിവില്‍ ഇന്ത്യന്‍ കോടതികള്‍ക്ക് ഇന്ത്യന്‍  നിയമപുസ്തകങ്ങലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനമാകി വിധി പ്രസ്താവന നടത്തുക എന്നല്ലാതെ അതിനെ വ്യഖ്യനിക്കണോ സ്വന്തം കാഴ്ചപ്പാടുകള്‍  ഉള്‍പ്പെടുത്താനോ  അധികാരമില്ലെന്നാണ്. കേട്ട അറിവ് പ്രകാരം ബ്രിട്ടീഷ്‌ കോടതികള്‍ക്ക് കാര്യകാരനങ്ങളുടെ അടിസ്ഥാനത്തില്‍ നിയമപുസ്തകങ്ങലെ വ്യാഖ്യാനിക്കാനും  മാനുഷികമായ മുഖം വിധിക് നല്‍കാന്‍ സ്വാതന്ത്ര്യമുള്ളു. പുതുതായി നിയമിതനായ ചീഫ് ജസ്ടിസ് അല്തമാസ് കബീര്‍ പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങില്‍ പ്രസങ്ങിച്ചത് പ്രധാനമന്ത്രി നടത്തുന്ന പുത്തന്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ അദ്ദേഹം സ്വാഗതം ചെയ്യുന്നു എന്നാണ്. ഇത്തരത്തില്‍ പെട്ട ഒരു ജഡ്ജിനടുത് ഡീസല്‍ വില വര്‍ധന പോലുള്ള വിഷയങ്ങള്‍ പരിശോധനക്ക് നല്‍കിയാല്‍ അതിന്റെ വിധി എന്താവും എന്ന് കൂടി ആലോചികെണ്ടിയിരിക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് കള്ള്മായി ബന്ടപെട്ട കോടതി പരാമര്‍ശം  
               കഴിഞ്ഞ ദിവസം ജസ്റ്റിസ് രാമചന്ദ്രന്‍ നായരാണ് കള്ള് നിരോധിക്കണം എന്നാ പരാമര്‍ശം നടത്തിയത് .കേരളത്തില്‍ കള്ള് നിരോധിക്കണം എന്ന് പറയുമ്പോള്‍ അദ്ദേഹം ഉധേസിച്ചത് സമ്പൂര്‍ണ മധ്യ നിരോധനമല്ല മറിച്ചു വിദേശ നിര്‍മിത മദ്യം യഥേഷ്ടം വിറ്റഴിക്കാമെന്നും അനേകം പേര്‍ക് ആശ്രയമാകുന്ന കള്ളിന്റെ ഉത്പാദനം നിര്‍ത്തി അവരെ നിര്‍മാണ മേഖലകളിലേക്ക് പുനരധിവസിപ്പിക്കണമെന്നുമാന് .."എമര്‍ജിങ് കേരളത്തെ റോഡരികില്‍ അരങ്ങേറുന്ന അപമാനകരമായ ഈ കച്ചവടത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ധൈര്യം കാട്ടണം(.mathrubhumi(22/09/12)"  എമെര്‍ജിംഗ്  കേരളയുടെ ഭാഗമായി വിദേശികളെ ആകര്‍ഷിക്കുമ്പോള്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കള്ള അന്തസ്സിനു ചേരാത്തതാണ് എന്നും ബിയറും വയിനുമാണ് വിദേശിയരായ ടൂറിസ്റ്റുകള്‍ ആഗ്രഹിക്കുന്നതെന്നും ആണ് അദ്ദേഹം പറഞ്ഞു വച്ചത്.. അദ്ധേഹത്തിന്റെ വിധിന്യായത്തില്‍ തികച്ചും ന്യായമാണ് എന്ന് പറയാവുന്ന ഒരു ആശങ്കയും നിലനില്‍ക്കുന്നുണ്ട് അത് കള്ളില്‍ മായം ചെര്‍ക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ്.. എന്നാല്‍ അത്തരത്തില്‍ മായം ചെര്‍തവ വില്‍ക്കരുത് എന്നാണെങ്കില്‍, കല്ലിനെക്കലേറെ മായം കലര്‍ന്ന   വിദേശ മദ്യം ഉള്‍പ്പെടെ സമ്പൂര്‍ണ മധ്യ നിരോധനത്തെകുരിച്ച്ചായിരുന്നു  കോടതി പരാമര്ശിക്കെണ്ടത്, അല്ലാതെ കള്ള് നിരോധിച്ചു പാവപ്പെട്ടവന്റെ വയറ്റത്തടിക്കനല്ല.. 
                   അടുത്തകാലത്ത് ബാറുകളുടെ സമയം 5മണിക്ക് ശേഷമാക്കനമെന്ന ചര്‍ച്ച കേരളത്തിലുടനീളം സമ്മിശ്ര പ്രതികരനങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ കോടതിക്ക് തന്നെ തങ്ങള്‍ പാവങ്ങളുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കേണ്ട ആളുകളാണ് എന്ന് ഒരു തോന്നല്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാവണം ഈ വിധി.. ഇത് പറയാന്‍ ഒരു കാരണം ഉണ്ട്  ജസ്റ്റിസ്‌ രാമചന്ദ്രന്‍ നായര്‍ തന്റെ വിരമിക്കല്‍ പ്രസംഗ വേളയില്‍ പറഞ്ഞത് "എന്നെ ജനങ്ങളുടെ ജഡ്ജ് ആക്കിയത് മാധ്യമങ്ങളാണ്. എന്റെ വിധിന്യായങ്ങള്‍ സാധാരണക്കാരന് വേണ്ടിയായിരുന്നു  " എന്നാണു.. അതിനര്‍ത്ഥം അദ്ധേഹത്തിന്റെ വിധികള്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതും അത് അദേഹത്തിനു നല്‍കുന്ന പോപുലാരിടിയും വി എസ്സിനെ പോലെ അദ്ദേഹവും ആസ്വധിക്കുന്നുണ്ട് എന്നാണ്..  എന്നാല്‍ കള്ള്മായി  ബന്ടപെട്ട അദ്ദേഹത്തിന്റെ വിധി ഒരിക്കലും സാധാരണക്കാരനെ ലക്ഷ്യംവച്ചല്ല എന്ന് മാത്രമല്ല വികസന വായാടികളും പരിഷ്കരണ വാദികളുടെയും സ്വാധീനത്തിലാണ്...ഇങ്ങനെ ഭരണപരമായ വിഷയങ്ങളില്‍ കോടതി ഇടപെടുന്നത് ജനാതിപത്യ രാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള അതിന്റെ വളര്‍ച്ചക്ക് വിഗാതമാവുന്നതും തികച്ചും ആശങ്കജനകവുമാണ് 

Friday 28 September 2012

നാലാമിടത്തില്‍ കണ്ടതും അനൂപ്‌ മേനോന്‍ പറഞ്ഞതും പിന്നെ ഫെയ്സ് ബുക്ക്‌ വാലുകളും



             "ജാതീയത, വിദ്യാഭ്യാസം, സമ്പത്ത്, കുലീനത
 നമ്പ്യാര്‍, നായര്‍, മുസ്ലിം, ക്രിസ്ത്യനികള്‍, എന്നിവരാണ് ട്രിവാന്ഡ്രം ലോഡ്ജിലെ വിവിധ ജാതിമതസ്ഥര്‍. നാം എത്രമാറിയെന്നും പറഞ്ഞാലും മാറാത്ത ഒന്നേയുള്ളൂ അതാണ് നമ്മുടെയൊക്കെ ജാതിബോധം." വിമര്ശനം അക്ഷരം പ്രതി ശരിയാണ് എന്ന് പറയേണ്ടി വരും... നമ്മുടെ ഫ്രെണ്ട് ലിസ്റ്റിലുള്ള ബഹുഭൂരിപക്ഷം ഫ്രെണ്ട്സിന്റെയും പെരിനുമുന്നില്‍ ജാതി തെളിയിക്കുന്ന വാല്‍ കാണുമ്പോള്‍ ഈ വിമര്‍ശനം അക്ഷരം പ്രതി ശരിയാണ് എന്ന് മനസ്സിലാകും സിനിമയിലെ കന്യക എന്നാ കഥാപാത്രം പോലും തന്റെ ഫെയ്സ് ബുക്ക് പ്രൊഫയില്കന്യകാ മേനോന്എന്ന് എഴുതാന്‍ പ്രേരിപ്പിക്കപെടുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ നാം അറിയാതെ ഉറഞ്ഞു കൂടിയ ജാതിയെന്ന മിത്യാബോധം തലപോക്കുകയാണ്... ഒരുകാലത്ത് രണ്ജിത്ത് സിനിമകള്ക്ക്നേരിടേണ്ടി വന്ന വിമര്ശനമാണ് ജാതീയതയുടെ തിരിച്ചു വരവ് എന്നത്...  അത്തരം ഒരു കാഴ്ച്ചപാടിലേക്ക് അനൂപ്മേനോനും നമ്മുടെ ഫേസ് ബുക്ക്ഫ്രെണ്ട്സും എത്ത്തിചെരുന്നതില്അവരെ കുറ്റപ്പെടുത്താനാവില്ല..
             നമ്മുടെ ബോധം  കാലങ്ങളായി നമ്മുടെ ചുറ്റുമുള്ള സമൂഹത്തിനു അടിയരവച്ചവരാന് നാം. നാം എന്തായി തീരണമെന്നു തീരുമാനിക്കുന്നത് നമ്മളല്ല മരിച്ചു നമുക്ക് ചുറ്റുമുള്ള സമൂഹമാണ്...മാര്ക്സ് ഇതിനെ കുറിച്ച പറയുന്നത് ഇങ്ങനെ..." it  is not the  consciousness of man that determines their  being  on  the  contrary, their  social  being  that  determines  their  consciousness "  വായിക്കുകയും അറിയുകയും കേള്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ നമ്മളെ സ്വാധീനിക്കുകയും നമ്മുടെ ബോധം അത്തരം ചിന്തകളാല്‍ നയിക്കപ്പെടുകയും ചെയ്യും. 1959 യിലെ  അമേരികയിലെ മാറ്റല്‍ ടോയ് കമ്പനി പുറത്തിറക്കിയ ബാര്‍ബി എന്ന പാവക്കുട്ടി  വര്‍ണ വിവേച്ചനങ്ങളില്‍ ചെലുത്തിയ സ്വാധീനവും അത് വഴി  നമ്മുടെ മനസ്സില്‍ ഊട്ടിയുരപ്പിക്കപെട്ട കപട സൌന്ദര്യ ബോധവും ഒക്കെ ഇത്തരത്തിലുള്ള സ്വാധീനത്തിന്റെ ഫലമാണ്. കാലാകാലങ്ങളില്‍ നടത്തുന്ന സൌന്ദര്യ മത്സരം പോലും വെളുപ്പിന്റെ അഴകിനെ പ്രകീര്‍ത്തിക്കാനും കറുത്തവനെ ഇകഴ്താനുമാണ് എന്ന് തിരിച്ചരിയുംബോഴെങ്കിലും നാം എത്രത്തോളം ഇത്തരത്തില്‍ പെട്ട കപട ബോധത്തിന് അടിമപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കാം..
                ഏതാണ്ട് അത്തരത്തില്‍ പെട്ട ഒരു സാമൂഹ്യബോധം ജാതിയതയുമായി ബന്ധപെട്ടു ഇന്ത്യക്കര്‍ക്കുണ്ട്. ഒരു പക്ഷെ സാംസ്കാരിക നായകന്മാരും നവോത്ഥാന പ്രസ്ഥാനങ്ങളും തുടച്ചു നീക്കിയ ഈ ബോധം കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്.സ്വതം പേരിനു മുന്നില്‍ ജാതിപ്പേര് വയ്ക്കുന്നത് ഇന്ന് ഒരു ട്രെണ്ടായി മാറിയതിനു പത്ര ദ്രിശ്യ മാധ്യമങ്ങളും സിനിമകളും(സിനിമകളാണ് കൂടുതല്‍()))  സ്വാധീനം ചെലുത്തിയിട്ടുണ്ട് ഒരു പക്ഷെ മുസ്ലിം ഹിന്ദു തീവ്രവാദം ഇത്രയധികം വളര്‍ന്നു വരാനും ഇത്തരത്തിലുള്ള സാമൂഹികാന്തരീക്ഷത്ത്തിനു വ്യക്തമായ പങ്കു ഉണ്ട് .. അതില്‍ തന്നെ എന്തുകൊണ്ട് സിനിമകള്‍ എന്ന് ചോദിച്ചാല്‍ നോവലുകളും കഥകലെക്കലുമുപരി മനുഷ്യമനസ്സിനെ അവന്റെ ചിന്താ ധാരകളെ  പ്രത്യക്ഷമായി എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സിനിമയ്ക്കും മറ്റു പരസ്യ ചിത്രങ്ങള്‍ക്കും ആകുന്നു. നായക കഥാപാത്രം  എപ്പോഴും ഉയര്‍ന്ന ജാതിയെ പ്രതിനിതീകരിക്കുകയും അയാള്‍ എല്ലാത്തരം നന്മകളുടെയും ഹോള്‍സെയില്‍ ഡീലര്‍ ആവുകകൂടി ചെയ്യുമ്പോള്‍ അത് ഒരു പ്രത്യേക വിഭാഗത്തിനുള്ള സേര്ടിഫികടും  ഇത് കാണുന്നവന് തന്റെകീഴ്  ജാതിക്കരനോടുള്ള പുച്ചവുമാണ് സൃഷ്ടിക്കുന്നത്.ഫ്രെണ്ട്സിനെ ആഡ് ചെയ്യുന്നതിലും അവരോട് ചാറ്റ്  ചെയ്യുന്നതില്‍ പോലും പേരിനു മുന്നിലെ വാല്‍ പരിഗനിക്കപ്പെടുന്നുന്ദ് എന്നരിയുംബോഴേ നാം എത്രത്തോളം അപകടത്തിലാണ് എന്ന് മനസ്സിലാവൂ. ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും  ഇത്തരത്തില്‍ പെട്ട ജതീയ് ചിന്തകള്‍ അതും ഗുരുവിന്റെ പേരില്‍ വളര്‍ത്താനേ ശ്രമിച്ചിട്ടുള്ളൂ 

         ചെറിയ കുട്ടിയുടെ മനസ്സില്‍ പോലും ഇത്തരത്തിലുള്ള വിഷം കുത്തിവയ്കുമ്പോള്‍ നാമറിയാതെ നമ്മുടെ നാശത്തിന്റെ വഴി തേടുകയാണ് എന്ന് പലരും അറിയുന്നില്ല.അത്തരത്തില്‍ രൂപപ്പെട്ടു വരുന്ന ബോധമാണ് ഫെയ്സ് ബുകിലും  മറ്റും പെരിനുമുന്നില്‍ ജാതിപേര് വയ്ക്കാനും സമൂഹത്തിനുമുന്നില്‍ താന്‍ ഉന്നതകുലജാതനാണ് എന്ന് കാണിക്കാനും പ്രേരിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ നമുക്ക് മറ്റുള്ളവര്‍ക്ക് കാനിച്ചുകൊടുക്കനുല്ലത് നാമെല്ലാം മനുഷ്യരാണെന്നും ജാതീയമായ വേര്‍തിരിവുകള്‍ ഇല്ലാത്ത സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന ഭൂമിയിലെ  ഏറ്റവും അനുഗ്രഹിക്കപ്പെട്ട ജീവി വര്‍ഗമാണ് എന്നാണ്...

Tuesday 25 September 2012

ഹസ്ബണ്ട്സ് ഇന്‍ ഗോവ: നിരാശ നിറഞ്ഞ ഗോവന്‍ യാത്ര......


ആവര്‍ത്തന വിരസമായി ഹുസ്ബണ്ട്സ് ഇന്‍ ഗോവ... കൊമെടി  ഫിലിം എന്നാ ലേബലില്‍  സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത് കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതിയ ചിത്രം സജിയുടെ മുന്‍കാല ചിത്രങ്ങളുടെ ആവര്‍ത്തനം എന്നെ പറയാനാകൂ. സത്യന്‍ അന്തിക്കാടിന്റെയും വ്വി എം വിനുവിന്റെയും പാതയിലാണ്  സജി സുരേന്ദ്രന്‍.. തന്റെ മുന്‍ ചിത്രമായ ഹാപ്പി ഹുസ്ബണ്ട്സില്‍ നിന്ന് ഏറെയൊന്നും വ്യ്ത്യസ്തമാല്ലത്ത്ത  കഥയാണ് സജി തന്റെ പുതിയ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നത്.. ഭാര്യാ ഭര്‍തൃ ബന്തവും പിണക്കങ്ങളും സംശയവുമായിരുന്നു അതിന്റെ കഥഎങ്കില്‍ ഭാര്യമാരെ കൊണ്ട് പൊറുതിമുട്ടുന്ന ഭാര്താക്കാന്‍ മാര്‍ നാടുവിട്ടു ഗോവയ്ക്ക് പോകുന്നതും ഒടുവില്‍ ഭാര്യമാരാണ് ശരി എന്ന് തിരിച്ചറിഞ്ഞു ഹാപ്പിയായി തിരികെ വരുന്നതുമാണ് കഥ... 
  കുഞ്ഞളിയന്റെ പരാജയത്തിനു ശേഷം ഒട്ടേറെ വെട്ടലും തിരുത്തലും നടത്തിയാണ് സജി ഈ ചിത്രം റിലീസ് ചെയ്തത്... എന്ത് തന്നെ ചെയ്താലും നിലവാരമില്ലാത്ത കോമെടിയും കഥയുമായി രംഗത്ത് വന്നാല്‍ വിജയിക്കില്ല    എന്ന് സജിയെ ബോധ്യപ്പെടുത്തുന്ന ചിത്രമായിരിക്കും ഇത്.  തറ കൊമെടി തന്നെയായിരുന്നു കുഞ്ഞളിയന്റെ പ്രശ്നം ... എന്നാല്‍ തിരക്കഥയില്‍  വന്ന സൂക്ഷ്മതയില്ലായ്മയും സംവിധാനത്തില്‍ വന്ന പോരായ്മയും ആണ് ഈ ചിത്രത്തിന്റെ യതാര്‍ത്ത പ്രശ്നം..
                         ട്രെയിനിന്‍റെ വലിയ സെറ്റിട്ടു കുറെ രംഗങ്ങള്‍ ചിത്രത്തില്‍ ഷൂട്ട്‌ ചെയ്തപ്പോഴും ഇന്ത്യന്‍ ട്രെയിനുകളുടെ യഥാര്‍ത്ഥ രൂപത്തില്‍ നിന്നും അത് അകന്നു പോകുന്നു.. ഇടക്കിടെയുള്ള ഭക്ഷണ വില്പനക്കാരുടെ  രംഗപ്രവേശം, പുറം കാഴ്ചകളില്‍ പ്രേം നസീര്‍ സിനിമകളെ തോല്‍പ്പിക്കുന്ന കൃത്രിമത്വം എന്നിവ ആസ്വാദനത്തില്‍ പോരായ്മ സൃഷ്ടിക്കുന്നു... അവസാനരംഗത്ത് വില്ലന്മാര്‍ക്ക് പകരം ഭാര്യമാര്‍ പള്ളിയിലെത്തുന്നത് പഴയ സിനിമകളുടെ ആവര്‍ത്തനം എന്ന് മാത്രമല്ല അത് മുന്‍കൂട്ടി കാണാന്‍ പ്രേക്ഷകന് സാധിക്കുമ്പോള്‍ ഉധേസിച്ച്ച രീതിയിലുള്ള എഫ്ഫെക്റ്റ്‌ ആ രംഗത്തിനു കിട്ടുന്നില്ല 
                           ജയസുര്യയുടെ രണ്ടു ചിത്രങ്ങളാണ് ഒരേ സമയം തിയട്ടെരില്‍ എത്തിയത്.. രണ്ടുതരം കഥാപാത്രങ്ങളുമായി ജയസുര്യ പ്രേക്ഷകനെ കയ്യിലെടുക്കുകയും ചെയ്യുന്നു...രണ്ടു വേഷങ്ങളും വളരെയേറെ കൃത്യതയോടെ ചെയ്യാന്‍ ജയസുര്യക്ക് സാധിച്ചിട്ടുണ്ട്..എന്നാല്‍ കൊമെടി വേഷങ്ങള്‍ കയ്യടക്കത്തോടെ ചെയ്യുന്ന ഇന്ദ്രജിത്ത്തിനും ലാലിനും ഈ ചിത്രത്തില്‍ പ്രാധാന്യം ലഭിച്ചെങ്കിലും ആ വേഷങ്ങള്‍ എഫ്ഫെക്ടിവ്  ആവാതെ പോയി... അടുത്ത കാലത്ത് മികവുറ്റ വേഷങ്ങളുമായി പ്രേക്ഷകനെ കയ്യിലെടുത്ത ആസിഫ് അലി ഹാസ്യം തനിക്കു വഴങ്ങില്ല എന്ന് ഉറപ്പിച്ചു പറയുന്ന ഒരു സിനിമ കൂടിയാണ് ഹസ്ബണ്ട്സ് ഇന്‍ ഗോവ.. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ സിടുവേഷന്‍ ഒരുക്കുന്നതിലും അനുയോജ്യരായവരെ കാസ്റ്റ് ചെയ്യുന്നതിലും  തിരക്കതാ കൃത്തും സംവിധായകനും പരാജയമായതാണ് ഈ ചിത്രന്റെ പിഴവ്.. 
                            കണ്ണിനിമ്പമാര്‍ന്ന ദ്രിശ്യങ്ങള്‍  ഒരുക്കുന്നതില്‍ കാമരാമാനായ അനില്‍ നായര്‍ മികവു കാട്ടി.. വലിയ അഭിനയ സാധ്യതയോന്നുമില്ലെങ്കിലും മൂന്ന് നായികമാരും തങ്ങളുടെ ഭാഗം ഒരു വിധം ഭംഗിയാക്കി...ചിലനെരങ്ങളിലെങ്ങിലും ജയസുര്യയിലൂടെ എത്തുന്ന ചില രംഗങ്ങളാണ് പ്രേക്ഷകനെ തിയറ്ററില്‍ പിടിച്ചിരുത്തുന്നത്...  ഏതായാലും കുഞ്ഞളിയനോളം കുളമാക്കാതെ ചെയ്തെങ്കിലും കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ നല്ലൊരു ചിത്രമാകി ഇതിനെ മാറ്റിയെടുക്കമായിരുന്നു 

Sunday 23 September 2012

TRIVANDRUM LODGE: ഇക്കിളിവാക്കുകളുടെ വേലിയെറ്റത്തിലും ബ്യുടിഫുളായ് trivandrum lodge


സ്ത്രീ വിരുദ്ധത ഏറെയുണ്ട് എങ്കിലും സിനിമ മ നോഹരം… പക്ഷെ അത് എല്ലതരത്തില്‍ പെട്ടവര്‍ക്കും പ്രത്യേകിച്ച് കുടുംബമായി കാണുമ്പോള്‍ ഇഷ്ടപെടുമോ എന്ന് പറയാന്‍ കഴിയില്ല. ബ്യുട്ടിഫുളിന് ശേഷം വി കെ പ്രകാശ് അനൂപ്‌ മേനോന്‍ ജയസുര്യ ഒന്നിക്കുമ്പോള്‍ പ്രതീക്ഷക്കു ഒത്ത ഉയരുന്ന ഒരു സിനിമ തന്നെയാണ് trivandrum lodge. സെക്സും പ്രണയവും ജീവിതവും വിഷയമാക്കുന്ന സിനിമ ഇക്കിളിപെടുത്തുന്ന വാകുകളും രംഗങ്ങള്‍ കൊണ്ടും നിറഞ്ഞതാണെങ്കിലും കണ്ടു പരിചയമുള്ള ഒരുപാട് മുഖങ്ങളോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കൌതുകമുനര്‍ത്തുന്നു.
സെക്സിന്റെ അതിപ്രസരം വാക്കുകളില്‍ ഉണ്ടാകുമ്പോഴും പ്രണയം അതിന്റെ വ്യത്യസ്ത തലങ്ങളില്‍ പകര്‍ത്തുന്നു എന്നതാണ് പ്രമേയപരമായി ഈ ചിത്രത്തിനെ വേറിട്ട്‌ നിര്‍ത്തുന്നത്… മംസനിബന്ധവും നിഷ്കളങ്കവും സര്‍വോപരി പ്ലാടോനിക് (ഡിവൈന്‍ ) പ്രണയവും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ വരച്ചു കാട്ടുകയാണ് അനൂപ്‌….. … ധ്വനി എന്നാ കഥാപാത്രം ആഗ്രഹിക്കുന്ന സെക്സിന് വേണ്ടിയുള്ള (കഴപ്പ് എന്ന് സിനിമയില്‍ തന്നെ പറയുന്ന) പ്രണയം , മലയാള സിനിമയില്‍ ഇതുവരെ കാണാത്ത കുട്ടികള്‍ തമ്മിലുള്ള തികച്ചും നിഷ്കളങ്കമായ പ്രണയം, രവിശങ്കര്‍ അനൂപ്‌)) മാളവിക (ഭാവന ) തമ്മിലുള്ള തികച്ചും നിര്‍മലമായ പ്രണയവും ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഇവര്‍ക്കിടയില്‍ പിരിഞ്ഞിട്ടും പിരിയാതെ ജീവിക്കുന്ന പെഗ്ഗി ആന്റിയും മോള്റെന്‍ അങ്കിളും (ജനാര്ദ്ധനന്‍ സുകുമാരി )
സെക്സിനോടുള്ള അമിതാവേശം സെക്സിനോടുള്ള അമിതാവേശം കാരണം ഇതു പെണ്ണിന് മുന്നിലും തന്റെ ഇങ്ങിതം വെളിപ്പെടുത്തുകയും അവളെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നതുമായ സൈജു കുറുപ്പും 999 പെണ്ണിനെ ആസ്വദിച്ചു 1000മത്തേത് ഒരു വനിതാ പോലിസ് ആവണമെന്ന് ആഗ്രഹിക്കുമ്പോഴും ഒരു പെണ്ണ് വിളിക്കുംബോഴേക്കും മുട്ടിടിക്കുന്ന കഥാപാത്രമായ കൊരസാരും (പി ബാലചന്ദ്രനും )മനോഹരമായ അഭിനയം കാഴ്ച്ചവേക്കുമ്പോള്‍ ചിത്രം അതിമാനോഹരമാകുന്നു ..പ്രണയ രംഗങ്ങളില്‍ മികവു കാണിച്ച ബേബി നയന്‍താരയും മാസ്റ്റര്‍ ധനജ്ജയ്യും, കന്യക എന്നാ കഥാപാത്രമായ തെസ്നി ഖാനും അഭിനന്ദനമര്‍ഹിക്കുന്നു
പോരായ്മ എന്ന് പറയാവുന്നത് അതിന്റെ സെക്സ് കലര്‍ന്ന സംഭാഷണങ്ങള്‍ തന്നെയാണ് .കഥ അതിന്റെ അവസാന രംഗങ്ങളി ല്‍ലോഡ്ജിലേക്ക് മാത്രം ഒതുങ്ങുന്നതും കഥാപാത്രങ്ങള്‍ക്ക് പൂര്‍ണത നല്‍കാതെ പോകുന്നതും തിരക്കഥയുടെ പോരായ്മയാണ്. . അനൂപ്‌ തന്റെ പതിവ് സ്ത്രീ വിദ്വേഷം കാണിച്ചു എന്ന് കൂടി വേണമെങ്കില്‍ പറയാം.. ഭാര്യ നഷ്ടപെട്ടിട്ടും മറ്റൊരു സ്ത്രീയുടെ പ്രലോഭനത്തിനു വശംവധനാകാത്ത പുരുഷന് പകരം സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ചു പുരുഷന്മാരെ തേടിയലയുന്ന സ്ത്രീ കഥാപാത്രങ്ങള്‍ അനൂപ്‌ ഈ ചിത്രത്തിലും കരുതിവയ്ക്കുന്നു.
ഹൃദ്യമായ ഗാനങ്ങളും സാന്ദര്‍ഭികമായ തമാശകളും പച്ചയായ സംഭാഷണങ്ങളും നിറം പകരുന്ന നല്ല സിനിമയാണ് trivadrum lodge …പ്രദീപ് നായരുടെ ചായാഗ്രഹണം ചിത്രത്തിന് കൂടുതല്‍ ദ്രിശ്യ ഭംഗി നല്‍കുന്നു… മഹേഷ്‌ നാരായണന്റെ എടിടിങ്ങുംസംവിധായകന്റെ സ്പര്‍ശവും കൂടിചേരുമ്പോള്‍ മനോഹരമായ ദ്രിശ്യ അനുഭവമാകുന്നു സിനിമ… കൂടാതെ കലാസംവിധാന മേന്മ കൂടി ചിത്രത്തിന് അവകാശപ്പെടാം

Wednesday 19 September 2012

മോളി ആന്റി റോക്സ് : ശരാശരി

തികച്ചും ഒരു സ്ത്രീ പക്ഷ സിനിമ എന്ന് അവകാശപ്പെടാവുന്ന ചിത്രമാണ് മോളി ആന്റി റോക്സ്. രേവതി അവതരിപ്പിക്കുന്ന മോളി എന്നാ ടൈറ്റില്‍ ക്യാരക്റ്റെരിലൂടെ ഇന്ത്യന്‍ വ്യവസ്ഥിതികളെ വിമര്‍ശിക്കുകയാണ് സംവിധായകനും ഇതിന്റെ തിരക്കതാ കൃത്തും ആയ രഞ്ജിത്ത് ശങ്കര്‍. തന്റെ മുന്‍കാല ചിത്രങ്ങളായ പാസംജെര്‍  അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായി വളരെ ചെറിയ ഒരു സബ്ജെക്റ്റ് രസാവഹമായി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത..
                     തന്റെ സത്യസന്തവും സ്ട്രെയിറ്റ് ഫോര്‍വേഡ് ആയ ജീവിത ശൈലിയിലൂടെ മാറാന്‍ വിസമ്മതിക്കുന്ന ഇന്ത്യന്‍ സ്ത്രീയെയും പുരുഷനെയും സമൂഹത്തിലെ മറ്റു ദോഷ വശങ്ങളെയും ചോദ്യം ചെയ്യുകയാണ് മോളി ആന്റി എന്നാ കഥാപാത്രം. കൂടെ ജോലിചെയ്യുന്നവര്‍ക്കോ അയല്‍ക്കര്‍ക്കോ ഉള്‍കൊള്ളാന്‍ പറ്റാത്ത തന്റെടവുമായി ജീവിക്കുന്ന മോളിയന്റി ഇന്‍കം ടാക്സുമായി ബന്ദപ്പെട്ടു അകപ്പെടുന്ന പ്രതിസന്ധിയും ഇങ്കം ടാക്സ് കംമിഷ്ണരുമായുള്ള (പ്രിത്വിരാജ് ) വാഗുഅധങ്ങളും ഒടുവില്‍ മോളിയന്റിയുടെ ശരി വിജയിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം .
                         അധികം ബഹളങ്ങളില്ല്ലാതെ നായിക കഥാപാത്രത്തിന് പ്രാധാന്യം നല്‍കി അവസരോചിതമായ ഹ്യുമാറിന്റെ അകമ്പടിയോടെയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്..രേവതിയുടെ സ്വഭാവത്തിന് ചര്‍ന്ന് നില്‍ക്കുന്ന ഒരു ക്യാരക്റ്റര്‍ എന്ന് വേണമെങ്കില്‍ മോളിയന്റിയെപ്പറ്റി പറയാം.  വലിയ പ്രാധാന്യം ഇല്ലാത്ത രോല്ലനു പ്രിത്വിരാജ് ചെയ്തത് ലക്ഷ്മിപ്രിയയും മാമുക്കോയയും തങ്ങളുടെ റോള്  ഭംഗിയായി ചെയ്തു. മാമുക്കോയയുടെ ഒരു വ്യത്യസ്ത വേഷം എന്ന് താനേ കരുതാം ...പസ്ചാതലബങ്ങിക്ക് പ്രാധാന്യം നല്കുന്നില്ലെങ്കിലും മികച്ചു നില്‍ക്കുന്ന കമര വോര്കും സംവിധാന ചാതുരിയും സിനിമയെ പ്രേക്ഷകന് രസമുള്ള അനുഭവമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.


                         ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ ട്രെന്ടിന്റെ  ഭാഗമായി വളരെ ധീരമായ ശ്രമമാണ്  ഈ സിനിമ .. എങ്കിലും തിരക്കഥയില്‍ കാണിച്ച ശ്രദ്ധയില്ലായ്മ  ചിലരങ്കങ്ങളിലെങ്കിലും  ബോറടിപ്പിക്കുന്നു . അതുപോലെ തന്നെ മോളി എന്നാ സ്ത്രീയുടെ സ്വഭാവ രൂപീകരണത്തില്‍ വന്ന പിഴവും ചിത്രത്തെ ഒരല്പം പിറകൊട്ടടിക്കുന്നു... അതുകൊണ്ട് തന്നെ എല്ലാത്തരം  പ്രേക്ഷകരെയും ഒരുപോലെ തൃപ്തി പെടുത്തി  ചിത്രം മുന്നോട്ടു പോകുമോ എന്നാ സംശയം നിലനിര്‍ത്തികൊണ്ട് ഇതിനെ ശരാശരി ചിത്രമെന്ന് വിലയിരുത്താനെ  നിര്‍വാഹമുള്ളു ..

Tuesday 18 September 2012

നെല്ലുപോയാല്‍ എല്ലാം പോയി

എന്‍.കെ. പ്രേമചന്ദ്രന്‍


കേരളത്തിന്റെ ഭൂമിശാസ്ത്രഘടനപോലും കൃഷിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇരുപ്പൂ നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമാണ് കേരളം. നെല്‍കൃഷിയില്‍നിന്ന് കേരളം ചുവട് മാറണമെന്ന വാദത്തിന് യാതൊരു യുക്തിയുമില്ല


മൂന്നാംലോക വികസ്വരരാഷ്ട്രങ്ങള്‍ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിച്ച് സ്വാശ്രയത്വത്തിലധിഷ്ഠിതമായ സാമ്പത്തിക-സാമൂഹിക വളര്‍ച്ച കൈവരിക്കുന്നതിനെ വികസിത മുതലാളിത്ത രാജ്യങ്ങള്‍ എക്കാലവും ഒളിഞ്ഞും തെളിഞ്ഞും എതിര്‍ത്തുപോന്നിട്ടുള്ളതാണ്. മേല്പറഞ്ഞ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അതിവികസിത രാഷ്ട്രമായ അമേരിക്ക പി.എല്‍.-480 (പബ്ലിക് ലോ) പ്രകാരം രൂപംകൊണ്ട കെയര്‍ (*എഞ') എന്ന സംഘടനവഴി ഇന്ത്യക്ക് സൗജന്യമായി ഗോതമ്പ് നല്‍കിവന്നത്. ബഹുഭൂരിപക്ഷം സ്‌കൂളുകളിലും ഉച്ചഭക്ഷണമായി നല്‍കിയിരുന്നത് ഇപ്രകാരം ലഭിച്ച ഗോതമ്പ് ഉപയോഗിച്ചാണ്. അമേരിക്കയില്‍ ആവശ്യത്തിലധികമായി ഉത്പാദിപ്പിക്കപ്പെട്ടിരുന്ന ഗോതമ്പ് സംരക്ഷിച്ച്‌സൂക്ഷിക്കാന്‍ നിവൃത്തിയില്ലാതെ ഇങ്ങോട്ട് അയയ്ക്കുകയായിരുന്നു. വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ അമേരിക്ക ഈ സംരംഭത്തിന് നേതൃത്വം നല്‍കിയത്. ഭക്ഷ്യ സ്വയംപര്യാപ്തത, സാമ്പത്തിക സ്വാശ്രയത്വം എന്നിവ കൈവരിക്കാനുള്ള വികസ്വരരാജ്യങ്ങളുടെ നീക്കത്തെ നിരുത്സാഹപ്പെടുത്തുക, മൂന്നാംലോക രാജ്യങ്ങളിലെ വിശാലമായ ഉപഭോക്തൃ കമ്പോളത്തെ സ്വാധീനിക്കുക, ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം ലഭിക്കുക എന്ന വ്യക്തമായ രാഷ്ട്രീയ, സാമ്പത്തിക താത്പര്യത്തോടെയാണ് പി.എല്‍-480 പ്രകാരം സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിലൂടെയുള്ള സംരംഭത്തിന് അമേരിക്ക മുന്‍കൈ എടുത്തത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ആശ്രിതരാഷ്ട്രങ്ങളായി മറ്റുരാജ്യങ്ങളെ മാറ്റുക എന്ന സാമ്രാജ്യത്വ താത്പര്യവും ഇതിന്റെ പിന്നിലുണ്ടായിരുന്നു.

എന്നാല്‍, ദേശീയസ്വാതന്ത്ര്യം ലഭിച്ചശേഷം 1960-കളില്‍ ഇന്ത്യ ആരംഭിച്ച ഹരിതവിപ്ലവം 1977-ല്‍ ലക്ഷ്യം കാണുമ്പോള്‍ ലോകത്തിനുമുന്നില്‍ ഭാരതത്തിന്റെ യശസ്സ് പതിന്മടങ്ങ് വര്‍ധിച്ചു. ഭക്ഷ്യധാന്യ ഇറക്കുമതി നിര്‍ത്തിക്കൊണ്ടുള്ള സര്‍ക്കാറിന്റെ പ്രഖ്യാപനം രാഷ്ട്രം അഭിമാനബോധത്തോടെ സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍സണും ഇന്ദിരാഗാന്ധിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഉയര്‍ന്ന അനിഷ്ടമായ അനുഭവത്തെ വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് ഇന്ത്യ നടത്തിയ ആസൂത്രണവും കര്‍മപരിപാടിയും ആധുനിക ഭരണകര്‍ത്താക്കള്‍ക്ക് പാഠമാകേണ്ടതാണ്. അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയ ശ്രീമതി ഗാന്ധി ഇന്ത്യന്‍ ശാസ്ത്രസമൂഹത്തിന്റെ യോഗത്തില്‍ ആവശ്യപ്പെട്ടത്, ''ഇന്ത്യയുടെ എല്ലാ ആവശ്യവും കഴിഞ്ഞ് ഏറ്റവും കുറഞ്ഞത് 10 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം കരുതല്‍ ധാന്യശേഖരമായി എപ്പോഴും ഉണ്ടായിരിക്കണം'' എന്നാണ്. ഇന്ത്യയുടെ ശാസ്ത്രലോകവും കര്‍ഷകസമൂഹവും ആ വെല്ലുവിളി ഏറ്റെടുത്തു. സമ്പൂര്‍ണ രാഷ്ട്രീയസമവായം ഉരുത്തിരിഞ്ഞു. ഭക്ഷ്യ സബ്‌സിഡിയും രാസവള സബ്‌സിഡിയും ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസിന് (ഐ.എ.ആര്‍.എസ്.) രൂപംകൊടുത്തു. പ്രതിരോധമേഖലയെക്കാള്‍ കൃഷിക്ക് പ്രാധാന്യവും പരിഗണനയും നല്‍കി. രാജ്യം ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ചരിത്രലക്ഷ്യത്തിലെത്തി. അമേരിക്കയുടെ സൗജന്യ ധാന്യവിതരണമെന്ന പി.എല്‍-480 ആനുകൂല്യം വേണ്ടെന്ന് ആര്‍ജവത്തോടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച രാജ്യത്തിന്റെ, ആസൂത്രണകമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ മൊണ്ടേക്‌സിങ് അലുവാലിയ, നെല്‍ക്കൃഷി ഉപേക്ഷിക്കണമെന്ന് കേരളത്തോട് പറയുന്നതിന്റെ യുക്തിയില്ലായ്മ തികച്ചും വ്യക്തമാണ്. ഇതിനെക്കാള്‍ കേരളത്തെ ഞെട്ടിച്ചത് കേരള മുഖ്യമന്ത്രിയുടെ വാചാലമായ മൗനമായിരുന്നു. അലുവാലിയയുടെ പരാമര്‍ശത്തിന്റെ യുക്തിയെക്കുറിച്ച് പരിശോധിക്കാം. 1960-61 കാലയളവില്‍ 7.9 ലക്ഷം ഹെക്ടറില്‍ നെല്‍കൃഷിയും 10.68 ലക്ഷം ടണ്‍ നെല്ലുത്പാദനവും ഉണ്ടായിരുന്ന കേരളത്തില്‍ 2009-10 ആകുമ്പോള്‍ കേവലം 2.34 ലക്ഷം ഹെക്ടറില്‍ നെല്‍ക്കൃഷിയും 6.25 ലക്ഷം ടണ്‍ നെല്ലുത്പാദനവുമാണ് ഉണ്ടായിട്ടുള്ളത്. 2012 ആകുമ്പോള്‍ നിലവിലുള്ളതില്‍നിന്ന് ഗണ്യമായ കുറവ് അനുഭവപ്പെടുന്നു. എന്നാല്‍, കേരളത്തിന്റെ ശരാശരി പ്രതിവര്‍ഷ ആവശ്യം 35 മുതല്‍ 40 ലക്ഷം ടണ്‍ വരെയാണ്. അതായത്, സംസ്ഥാന ആവശ്യത്തിന്റെ അഞ്ചിലൊന്നുപോലും ഇവിടെ ഉത്പാദിപ്പിക്കുന്നില്ല. ഉത്പാദനവും ആവശ്യവും തമ്മിലുള്ള അന്തരം എങ്ങനെ പരിഹരിക്കും? അലുവാലിയയുടെ അഭിപ്രായത്തില്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കണം. 2010-ല്‍ ഗുരുതരമായ അരിക്ഷാമം നേരിട്ടപ്പോള്‍ ബംഗാള്‍, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കുമുന്നില്‍ഭിക്ഷാപാത്രവുമായി കേരളം യാചനാരൂപത്തില്‍ പോയത് മറക്കാറായിട്ടില്ല. മാത്രമല്ല, സ്റ്റാറ്റിയൂട്ടറി റേഷന്‍സമ്പ്രദായം നിലനില്‍ക്കുന്ന കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്രവിഹിതംപോലും നിഷേധിക്കപ്പെട്ടു. കേരളത്തിന്റെ പ്രതിനിധി കേന്ദ്രഭക്ഷ്യമന്ത്രിയായി കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ടായിട്ടും കേരളത്തിന് അര്‍ഹതപ്പെട്ട പരിഗണന ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ നിലവിലുള്ള നെല്ലുത്പാദനംകൂടി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ അവസ്ഥ എന്താകും?

ഭക്ഷ്യധാന്യം എന്നതിനപ്പുറത്ത് കേരളത്തിന്റെ ജൈവാവസ്ഥയും പരിസ്ഥിതിയും പരിരക്ഷിക്കുന്നതില്‍ പ്രധാനപങ്കാണ് നെല്‍വയലുകള്‍ വഹിക്കുന്നത്. കേരളത്തിന്റെ കാലാവസ്ഥയും ജൈവവൈവിധ്യവും പ്രകൃതിഭംഗിയും കൂട്ടിയിണക്കി ദൈവത്തിന്റെ സ്വന്തം നാടായി കേരളത്തെ മാറ്റുന്നതില്‍ നെല്‍കൃഷിയിലധിഷ്ഠിതമായ ആവാസവ്യവസ്ഥ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. ആ സാമൂഹിക ജീവിതക്രമത്തെ അട്ടിമറിക്കാനുള്ള ഏതൊരുനീക്കവും നാടിന്റെ സാംസ്‌കാരികപൈതൃകം ഇല്ലാതാക്കുന്നതിന് തുല്യമാണ്. കമ്പോളലാഭംമാത്രം ലക്ഷ്യമിടുന്ന മൂലധനശക്തികള്‍ കാര്‍ഷികവൃത്തിയെ തിരസ്‌കരിച്ച് വാണിജ്യ-വ്യാപാര സംരംഭങ്ങള്‍ക്ക് അവസരമൊരുക്കണമെന്ന അവകാശവാദം ഉന്നയിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. പക്ഷേ, ആസൂത്രണക്കമ്മീഷനും സംസ്ഥാന മുഖ്യമന്ത്രിയും അതിനെ പിന്തുണയ്ക്കുമ്പോള്‍ ആശയക്കുഴപ്പത്തിലാകുന്നത് പാര്‍ശ്വവത്കരിക്കപ്പെടുന്നസാമാന്യജനങ്ങളാണ്.

നെല്‍വയലും പരിസ്ഥിതിയും


കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടനപോലും മുഖ്യകൃഷിയായ നെല്‍കൃഷിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. നെല്‍കൃഷിയെ അടിസ്ഥാനമാക്കി സംസ്ഥാനത്തിന്റെ ആവാസവ്യവസ്ഥയെ ആറായി തരംതിരിച്ചിട്ടുണ്ട്. ഇടഭൂമിയും മലയോരവും അടങ്ങുന്ന ആവാസവ്യവസ്ഥ, പാലക്കാട്-ചിറ്റൂര്‍ കാര്‍ഷിക ആവാസവ്യവസ്ഥ, കുട്ടനാടന്‍ കാര്‍ഷിക ആവാസവ്യവസ്ഥ, പൊക്കാളി കാര്‍ഷിക ആവാസവ്യവസ്ഥ, ഓണാട്ടുകര, ഹൈറേഞ്ച് കാര്‍ഷിക ആവാസവ്യവസ്ഥ എന്നിവയാണവ. നിയതവും ദേശീയ ശരാശരിയെക്കാള്‍ മെച്ചപ്പെട്ട മഴ ലഭിക്കുന്നതുമായ കേരളം ഇരുപ്പൂനെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. മാത്രവുമല്ല, കേരളത്തിന്റെ വ്യത്യസ്തമായ കാര്‍ഷിക കാലാവസ്ഥകളില്‍ പരമ്പരാഗതമായി ഉത്പാദിപ്പിക്കപ്പെടുന്ന വൈവിധ്യമാര്‍ന്ന ജനിതക സ്വഭാവമുള്ള നെല്ലിന്റെ സവിശേഷത ഏറെ ശ്രദ്ധേയമാണ്.

തദ്ദേശീയതലത്തില്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ആയുര്‍വേദ ഔഷധങ്ങളിലും പ്രധാനപങ്ക് നെല്ലും അനുബന്ധ ഉത്പന്നങ്ങളും വഹിക്കുന്നുവെന്നത് വൈദ്യശാസ്ത്ര മേഖലയിലെ നേട്ടമാണ്. ആയുര്‍വേദ ഔഷധസിദ്ധിയുള്ള ഞവര, ചെന്നെല്ല്, കുഞ്ചിനെല്ല്, കറുത്ത ചെമ്പാവ് തുടങ്ങി വിവിധയിനം അരികള്‍ നിരവധി രോഗചികിത്സയ്ക്കുള്ള ഫലപ്രദമായ ഔഷധഗുണമുള്ളവയാണ്. ഭൂഗര്‍ഭ-ഉപരിതല ജലസംരക്ഷണ പ്രക്രിയയിലെ ഏറ്റവും പ്രധാനപങ്കാളി വിസ്തൃതമായ കേരളത്തിലെ നെല്‍വയലുകളാണ്. പാടശേഖരങ്ങളില്‍ കെട്ടിനില്ക്കുന്ന വെള്ളമാണ് ആറുകളിലും കുളങ്ങളിലും കിണറുകളിലും എത്തി അവയെ ജലസമ്പന്നമാക്കുന്നത്. സംസ്ഥാനത്തിന്റെ ജലലഭ്യത ഉറപ്പുവരുത്താന്‍ ഏറ്റവും കുറഞ്ഞത് അഞ്ചുലക്ഷം ഹെക്ടര്‍ പ്രദേശങ്ങളിലെങ്കിലും നെല്‍കൃഷി പരിപോഷിപ്പിക്കണം എന്ന് ശാസ്ത്രപഠനങ്ങള്‍ വെളിവാക്കുന്നു. നിലവിലുള്ള നെല്‍വയലുകള്‍കൂടി ഇല്ലാതാക്കി വ്യാപാര-വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മിച്ചാല്‍ കുടിവെള്ളത്തിന് വീണ്ടും വിദേശമൂലധനനിക്ഷേപത്തെ ആശ്രയിക്കേണ്ട ഗതികേട് ജലസമ്പന്നമായ കേരളത്തിനുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.അലുവാലിയ ഉപജ്ഞാതാവായി രൂപംകൊടുത്ത 12-ാം പഞ്ചവത്സരപദ്ധതിയില്‍ കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും പ്രഥമ പരിഗണനനല്കുമ്പോള്‍ നെല്‍കൃഷി ഉപേക്ഷിക്കണമെന്ന് ഒരു ജനതയെ ഉപദേശിക്കുന്നത് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വിരോധാഭാസമാണ്. ഇതിനെ ആസൂത്രണവൈദഗ്ധ്യമെന്നല്ല, മറിച്ച് ധനമൂലധന വിധേയത്വം എന്നുവേണം വിശേഷിപ്പിക്കാന്‍.

Friday 14 September 2012

ചട്ടക്കാരി : ചാട്ടം പിഴച്ചു ചട്ടക്കാരി





 ചട്ടക്കാരിയുടെ പുനരാവിഷ്കാരം പഴയതിന്റെ ഒരു നിഴല്‍ മാത്രം. പമ്മന്റെ കഥയ്ക്ക്‌ തോപ്പില്‍ ഭാസി തിരക്കഥ രചിച്ചു കെ എസ് സേതുമാധവന്‍ സംവിധാനം  ചെയ്ത ചട്ടക്കാരിയുടെ നിറം മങ്ങിയ പുനരാവിഷ്കാരം മാത്രമാണ് അദ്ധേഹത്തിന്റെ മകന്‍  സന്തോഷ്‌ സേതുമാധവന്‍ സംവിധാനം ചെയ്ത പുതിയ ചട്ടക്കാരി.. രതി നിര്‍വേദം പുനര്‍ നിര്‍മിച്ചപ്പോള്‍ കാലാനുവര്തിയായി കഥയുടെ ആഖ്യാന രീതിയില്‍ മാറ്റം കൊണ്ടുവന്നിരുന്നു... എന്നാല്‍ ചട്ടക്കരിയില്‍ പുതിയതായി ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല ജുലി എന്നാ ഒറ്റ കഥാപാത്രത്തില്‍ ഒതുക്കി കഥ പറയാന്‍ ശ്രമിച്ചപ്പോള്‍ പലപ്പോഴും കഥാ പശ്ചാത്തലം തന്നെ അപ്രത്യക്ഷമായി ..കഥ പറയുന്ന കാലഘട്ടം ഇതാണ് എന്ന് കൃത്യമായി സൂചിപിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല എന്നത് വലിയ പോരായ്മയാണ്... ഒരു പക്ഷെ പെണ്‍കുട്ടികള്‍ കുറെ കൂടി മോഡേന്‍ ആയ ഇക്കാലത് കഥ പറയുക എന്നത് പ്രയാസം തന്നെ...അങ്ങ്ലോ ഇന്ത്യന്‍ കുടുംബതിന്റെലെ ഒരങ്ങമായ ജുലി എന്നാ പെണ്‍കുട്ടിക്ക് ഇന്ത്യന്‍ യുവാവിനോട് തോന്നിയ പ്രണയവും തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളും പഴയ ചട്ടക്കരിയില്‍ കൃത്യമായി അവതരിപ്പിച്ചപ്പോള്‍ ജൂലി എന്നാ അങ്ങ്ലോ ഇന്ത്യക്കാരിയെ ഉള്‍കൊള്ളാന്‍ പോലും ആവാത്ത വിധം കഥ പറഞ്ഞു അവസാനിപ്പിച്ചു..
             ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം ശംന കാസിമിന് പൂര്‍ണമായും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അഭിനയത്തിന്റെ ബാലപാഠം ഇതുവരെ മനസ്സിലാകാത്ത ഹേമന്ത് നായക വേഷത്തില്‍ എത്തിയപ്പോള്‍ ഉള്‍കൊള്ളാന്‍ പ്രേക്ഷകന് ആവില്ല... അടൂര്‍ ഭാസിക്ക് അവാര്‍ഡ്‌ നേടിക്കൊടുത്ത കഥാപാത്രമാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. ആ കഥാപാത്രം പ്രാധാന്യം ഇല്ലാതെ പോകുന്നതും സുവര്‍ന്നക്കു സുകുമാരി ചെയ്ത റോള്‍ ഭംഗി ആക്കാന്‍ കഴിയാതെ പോയതും അസ്വാധനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
                 സംവിധായകന്റെ പരിചയക്കുറവും എഡിടിങ്ങിലെ പിഴവും  ചിത്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് വിഘാതമായി ഭവിക്കുന്നു. നല്ലൊരു തിരക്കഥ ഉണ്ടായിട്ടും അത് പൂര്‍ണ തോതില്‍ ഉപയോഗപ്പെടുത്താന്‍ സംവിധായകന്‍ പരാജയപ്പെട്ടു. മികച്ച ഗാനങ്ങള്‍ ഒരുക്കിയെങ്കിലും ജയചന്ദ്രന്റെ പശ്ചാത്തല സംഗീതം തികച്ചും അരോചകമായി തോന്നി.
               കുറച്ചെങ്കിലും ആസ്വധിക്കവുന്നത് ചായഗ്രഹനമാണ്.. കൂനൂര്‍ ഊട്ടി പ്രദേശങ്ങളെ നിറബംഗിയോടെ കാണിക്കാന്‍  വിനൊധ് ഇല്ലംപള്ളിക്ക് സാധിച്ചു.. ഷംനാ കാസിമിന്റെ വിടവുകളിലേക്ക് കൃത്യമായി കമര എത്തിക്കാനും ഇവര്‍ക്ക് കഴിഞ്ഞു..ശ്രേയ ഗോശലിന്റെ ഗാനവും അവസാന രംഗവും മാത്രമാണ് ആശ്വസിക്കാന്‍ അല്പമെങ്കിലും നല്‍കുന്നത്...റിമെയ്കുകള്‍ വേണ്ടാ എന്ന് പറയുന്നില്ല രതി നിര്‍വേദം നിദ്ര എന്നീ ചിത്രങ്ങള്‍ നല്ലത് തന്നെ.. പക്ഷെ ചട്ടക്കാരി പോലൊരു സിനിമയ്ക്ക് പുനരാവിഷ്കാരം നല്‍കുമ്പോള്‍ തീര്‍ച്ചയായും രണ്ടുവട്ടം ആലോചിക്കണം ... കുറഞ്ഞപക്ഷം ആംഗ്ലോ ഇന്ത്യന്‍സിന്റെ ഇപ്പോഴത്തെ അവസ്ഥയോ മുന്‍പത്തെ പ്രസ്നങ്ങലോ അവതരിപ്പിച്ചു കുറഞ്ഞ പക്ഷം അതിനെ ഈ കാല ഘട്ടത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാക്കി മാറ്റാമായിരുന്നു..