Pages

Sunday 24 March 2013

3 dots review


                   കുതിച്ചും കിതച്ചും സുഗീതിന്റെ '3 ഡോട്സ് '
സുഗീത് ഇത്തവണ തന്റ്റെ  'വെറും ഒര്ടിനരി' വണ്ടി ഓടിച്ചത് മൂന്നാറിലെ കൃഷ്ണ ഗിരിയിലേക്ക്..വളരെ ഡിഫ്ഫറെന്റ്റ് ആയ രീതിയിൽ സിനിമ ഒരുക്കാനുള്ള ശ്രമം പലയിടത്തും
കാണാമെങ്കിലും പറയേണ്ട വിഷയത്തിലേക്ക് എങ്ങനെ എത്തിച്ചേരണമെന്നുല്ല ആശയക്കുഴപ്പം സുഗീതിന്റെ ഈ ഓർഡിനറി വണ്ടിക്കു തുടക്കം മുതലെ ഉണ്ടായിരുന്നു...കൃത്യമായ അറ്റകുറ്റ പണി നടത്താത വണ്ടി പോലെയാണ് കഥ നീങ്ങിയത്.. ഇടയ്ക്കു വളരെ വേഗം..പിനീട് എന്ത് കാണിക്കണം പറയണം എന്നാ ശങ്ക...അപ്പോൾ കുറെ നേരം പതുക്കെ പോകും...വീണ്ടും  ഇടയ്ക്കു വച്ച് സ്പീട് കൂട്ടും.. ഭാഗ്യത്ത്തിനു വഴിയിൽ ആളെ ഇറക്കാൻ വണ്ടി നിർത്തുന്നത് പോലെ കുറച്ചു ദൂരം പോകുമ്പോൾ ബിജു മേനോന്റെ ലൂയി കുറച്ചു തമാശകൽ  പറയും..ഈ തമാശകൾ കൂടി ഇല്ലായിരുന്നെങ്കിൽ ഒരു ശരാശരി പൊലുമാവില്ലായിരുന്നു ഈ ചിത്രം...
                     ർഡിനറിയുടെ ഹാങ്ങ് ഓവർ  പൂര്ണമായും പ്രകടിപ്പിക്കുന്നതായിരുന്നു സുഗീതിന്റെ 3 ഡോട്സും. ഗാന രംഗങ്ങളിൽ വഴി നീളെ പൂക്കള വിതറിയും മാർപാപ്പയെ തിരഞ്ഞെടുത്തപ്പോൾ പോലും കണ്ടിട്ടില്ലാത്ത അത്ര പുക പരത്തിയും സുഗീത് ർഡിനറി െ ആവർത്തിച്ചു... നായികയുടെ പ്രണയം പൊതിഞ്ഞ നോട്ടത്തിൽ  പോലുമുണ്ട് ർഡിനറി ്റ്റെച് ...റൊമാൻസും 101 വെഡഡിങ്ങും ഓർമിപ്പിക്കുന്ന കഥാപാത്രമാണ് ഇത്തവണയും ബിജു മേനോനെ തേടിയെത്തിയത്.. തിന്മ ചെയ്യുകയും പിന്നീട് എല്ലാ നന്മകളുടെയും പ്രതി പുരുഷനാകുന്ന സ്ഥിരം "റോമൻസ്" സ്റ്റൈൽ കഥാപാത്രമാണ് കുഞ്ചാക്കോ ബോബനും ലഭിച്ചത്...
             തുടക്കത്തിൽ കൊമെടിക്ക് വേണ്ടി മാത്രം സീൻ സെറ്റ് ചെയ്തതും  കൊമെടിക്ക് വേണ്ടി പ്രത്യേകം ആളുകളെ പരീക്ഷിക്കാൻ വരെ സംവിധായകാൻ തയ്യാറാകുന്ന കാഴ്ചയും ഈ ചിത്രത്തിൽ കാണാൻ സാധിച്ചു..ക്ലൈമാക്സ് രംഗങ്ങൾ ആവട്ടെ മുന്പിറങ്ങിയ നിരവദി ചിത്രങ്ങൾക്ക്  സമാനമാണ് ചിത്രത്തിനു ദ്രിശ്യ ഭംഗി അവകാശപ്പെടാമെങ്കിലും പലപ്പോഴും ധ്രിശ്യങ്ങളിൽ പോലും ഒര്ടിനരിയുടെ ആവർത്തനം കാണുന്നത് മടുപ്പുളവാക്കുന്നു.. എഡിടിങ്ങിൽ ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ചിത്രം ഇത്ര വലിച്ചു നീട്ടപ്പെടില്ലയിരുന്നു... അനാവശ്യമായി നീട്ടി കൊണ്ട് പോയ ഡേ കെയർ സെന്റർ രംഗങ്ങളും കുട്ടിയുമായുള്ള ചങ്ങാത രംഗങ്ങളും എഡിടിങ്ങിലൂടെ പരിഹരിക്കാമായിരുന്നു..
               എങ്കിലും നരേനും പ്രതാപ് പോത്തനും ബിജുമേനോനും കുഞ്ചാക്കോ ബോബനും ഒക്കെ തങ്ങളുടെ കഴിവ് പുറത്തെടുത്തതും പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇടക്കിടക്കുള്ള കൊമെടിയിലൂടെയും   പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകുന്നു ഈ സുഗീത് ചിത്രം.. ഒരു പക്ഷെ അത് തന്നെയാവണം ഇത്രയധികം ആവർത്തന വിരസമായിട്ടും പ്രേക്ഷകർ  പൂര്ണമായും ഈ ചിത്രത്തെ തള്ളികലയാതിരിക്കുന്നത്... 3 ഡോട്സ് ശരാശരി...

Saturday 23 March 2013

amen review


ആമേൻ: ആമേൻ പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന തികഞ്ഞ എന്റർറ്റെയ്നെർ 

   അധികമാരാലും  ശ്രദ്ധിക്കപ്പെടാതെ പോയ നായകനും സിറ്റി   ഓഫ്  ഗോഡ്  എന്നാ ചിത്രത്തിനും ശേഷം ലിജോ ജോസ് പള്ളിശ്ശേരി എന്നാ സംവിധായകാൻ ഒരിക്കൽ കൂടി ഒരു പരീക്ഷണവുമായി പ്രേക്ഷകനെ സമീപിക്കുന്ന ചിത്രമാണ് ആമേൻ.. പ്രമേയ പരമായും അവതരണത്തിലും ഈ പരീക്ഷണം ധ്രിശ്യമാണ്  . .. കാലചക്രത്തെ  പിന്നോട്ട് തിരിച്ചു കൊമെഡിയും സെന്‍റ്റിമെന്സും ഇടകലർത്തി മലയാളി പ്രേക്ഷകാൻ അധികമൊന്നും കേട്ടിട്ടില്ലാതെ വിശ്വാസവും പള്ളിയും പ്രണയവും   ചേര്ത്ത് ഒരു കഥാ തലത്തിലെക്കാന് സംവിധായകാൻ    പൊവുന്നതു.. .
             ഫഹദിനും ഇന്ദ്രജിത്തിനുമോപ്പം ക്ലാരിനെടും ഒരു പ്രധാന കഥാപാത്രമായി വരുന്ന ചിത്രമാണ് ആമേൻ.. വളരെ പുരാതനമായ പള്ളിയും അവിടെ ജീവിക്കുന്ന വിശ്വാസവും ബാന്റും ഒക്കെ ഒരു വികാരമായി കൊണ്ട്  നടക്കുന്ന തനി നാട്ടിൻ പുറത്തുകാരായ( പി സി  ജോർജിൻറെ ആളുകള് എന്നും തൊന്നാം..)  കുറെ ആളുകളുടെ  കഥ.. കുമരം കരി പള്ളിയിലെ കപ്യാരായ സോളമന് (ഫഹദ്) ശോശന്നയ്കും(സ്വാതി രേട്ടി) തമ്മിലുള്ള പ്രണയം   നാട്ടിൽ എല്ലവർകും അറിയാമെങ്കിലുംശോശന്നയുടെ വീട്ടുകാർ  എതിർക്കുന്നു .ഇവരുടെ  പ്രണയവും ബാന്റ് സംഗങ്ങൾ തമ്മിലുള്ള മത്സരവും ചേരുമ്പോഴുള്ള  രസകരമായ കഥയാണ് ആമേൻ .  കഥ നടക്കുന്ന കാലഘട്ടവും അവരുടെ വസ്ത്ര ധാരണ രീതികളും പള്ളിയുടെ കാലപ്പഴക്കവും അവരുടെ സഞ്ചാര രീതിയുമൊക്കെ ഈ കാലഘട്ടത്തോടു യോജിച്ചു നില്കാതതിനാൽ അവ പുനർനിർമികുക എന്നാ ശ്രമകരമായ ദൌത്യത്തിൽ ഇതിന്റെ അണിയരക്കാർ വിജയിച്ചു എന്നൂ വേണം കരുതാൻ  മികച്ച കലാസംവിധാനവും ആ കാലഘട്ടത്തെ പുനരുജ്ജെവിപ്പിക്കുന്ന കാമറ വർകും  മനോഹരമായിട്ടുണ്ട്..ചിലയിടങ്ങളിൽ മാത്രം ഇഴഞ്ഞ ചിത്രത്തെ അത് അവകാശപ്പെടുന്ന രീതിയിൽ ഒരു ഡിവൈണ്‍ കൊമെടിയാക്കി മാറ്റാൻ സംവിധായകനും തിരക്കതാക്രിത്തുമായ ലിജോ ജോസിനു സാധിച്ചിട്ടുണ്ട്.. ഓ വി വിജയൻറെ ധർമപുരാനത്തിലെത് പോലെ 'തീട്ടവും വളിയും ' ആവശ്യത്തിനു പ്രയോഗിചിട്ടുന്ടെങ്കിലും ഒരിക്കലും അത് സഭ്യതയുടെ പരിധി ലംഗിക്കുന്നില്ല... ഗാനങ്ങൾ കൊണ്ട് ഇരു വിഭാഗങ്ങളും  തമ്മിലുള്ള അഭിപ്രായ വിത്യാസം ചിത്രീകരിക്കാൻ ശ്രമിച്ചതും ഇന്ദ്രജിത്തിന്റെ അച്ഛൻ വേഷത്തിൽ ഉള്ള ഡാൻസും പാട്ടും വളരെ നന്നായിട്ടുണ്ട്..
              ഫഹദിന്റെ അഭിനയ മികവു കണ്ട മറ്റൊരു ചിത്രം കൂടിയാണ് ആമേൻ.. വളരെ അനായാസമായി കപ്യാരുടെ വേഷം കൈകാര്യം ചെയ്യാൻ ഫഹടിനു കഴിഞ്ഞിട്ടുണ്ട്.... ഡബ്ബിംഗ് ആർടിസ്റ്റ് തന്റെ ശബ്ദം കൊണ്ട് സൃഷ്ടിക്കുന്ന കഥാപാത്രം മാത്രമാണ് ശോശന്ന..അല്ലാതെ സ്വാതി എന്നാ നടി പെര്ഫോമാന്സു കൊണ്ട് ഉണ്ടാക്കുന്നതല്ല... ഈ അഭിനയത്തികവ് തുടക്കത്തില മനസ്സിലായത്‌ കൊണ്ടാവണം സംവിധായകാൻ  ആ തിളങ്ങുന്ന മുഖം അധികമൊന്നും  കാണിച്ചു പ്രേക്ഷകനെ ബോറടിപ്പിക്കതിരുന്നത്... ഇന്ദ്രജിത്തും മണിയും ജോയ് മാത്യുവും നതാഷ  സഹ്ഗൽ രചനയും ഒക്കെ നിലവാരമുള്ള  പ്രകടനമാണ്  ചിത്രത്തിൽ  കാഴ്ച  വച്ചിരികുന്നത് ...ചിത്രത്തിന്റെ അവസാന ഉയർച്ച താഴ്ച്ചകൾക്ക് പഴമ അനുഭവപ്പെടുന്നുണ്ടെങ്കിലും ക്ലാരിന്നെറ്റ് കൊണ്ട് ആ പഴമയെ തുടച്ചു നീക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്..
             ഒരു പ്രത്യേക കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന നിറങ്ങൾ  ഒരു പക്ഷെ പ്രേക്ഷകനെ ഈ സിനിമ കാണുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുന്ടെങ്കിൽ തീര്ച്ചയായും ഇതൊരു ആര്ട്ട് ഫില്മല്ല തികഞ്ഞ ഒരു കോമേഷ്യൽ ചിത്രം തന്നെയാണ് എന്ന് കൂടി പറയേണ്ടി വരും.. അതുകൊണ്ട് തന്നെ  വ്യത്യസ്തമായ തലത്തിൽ കഥ പറഞ്ഞിരിക്കുന്ന ഒരു പരീക്ഷണ ചിത്രം എന്ന് വേണമെങ്കിൽ വിളിക്കാവുന്ന ഈ നല്ല ചിത്രത്തെ  പ്രെക്ഷകർ സ്വീകരിക്കും എന്ന പ്രതീക്ഷതന്നെയാണ് എനിക്കുള്ളത്....അതുകൊണ്ട് പറയട്ടെ ആമേൻ പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന തികഞ്ഞ എന്റർറ്റെയ്നെർ ((((((((((((((യോജിക്കാം വിയോജിക്കാം )))))))))))))))))))))))))))

Thursday 21 March 2013

red wine review

                             റെഡ് വൈൻ : പുതുമ തേടുമ്പോൾ

 ശക്തമായ കഥാപശ്ചാത്തലത്തിന്റെ അഭാവം പ്രകടമാക്കിയ സമീപകാല അന്വേഷണാത്മക ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കഥ പറഞ്ഞിരിക്കുന്നു എന്നതാണ് റെഡ് വൈൻ എന്നാ മോഹന ലാൽ ആസിഫ് അലി ഫഹധ് ഫാസിൽ ചിത്രത്തിന്റെ പ്രത്യേകത.. ഏതെങ്കിലും ഒരു താരത്തിൽ മാത്രം ശ്രദ്ധയൂന്നാതെ കതാപത്രങ്ങൽക്കെല്ലാം അവർ അർഹിക്കുന്ന പ്രാധാന്യം നല്കി കുടുംബ ബന്ധങ്ങളും അന്വേഷണവും ഇഴചേർത്ത  ഒരു മികച്ച ചിത്രമാണ് റെഡ് വൈൻ. താര പ്രഭയ്ക്കപ്പുരം നല്ല സിനിമയുടെ ഭാഗമകുന്ന മോഹന ലാൽ എന്നാ സൂപർ താരത്തിന്റെ രതീഷ്‌ വാസുദേവനെ അംഗീകരിക്കാൻ ഒരു പക്ഷെ ആരാധകർക്ക് കഴിയില്ലെങ്കിലും മോഹന ലാൽ എന്നാ മലയാളത്തിന്റെ  സൂപ്പർ താരത്തെ  സിനിമയെ സ്നേഹിക്കുന്ന  എല്ലാ മലയാളിയും അങ്ങീകരിക്കും.. 
               വയനാടിലെ ഒരു യുവ രാഷ്ട്രീയ നേതാവ് (സി വി അനൂപ്‌ - ഫഹദ് ഫാസിൽ) കൊല്ലപ്പെടുന്നതും രമേശ്‌ (ആസിഫ് അലി) എന്നാ യുവാവിന്റെ അസ്സാനിധ്യവും അത് അന്വേഷിച്ചെത്തുന്ന രതീഷ്‌ വാസുദേവ് (മോഹന ലാൽ) എന്ന പോലിസു ഉധ്യോഗസ്ഥന്റെയും കഥയാണ് ചിത്രം പറയുന്നത്..ഒരു  നാടക  രംഗത്തിലൂടെ ഫഹധിനെ  അവതരിപ്പിക്കുകയും  ഒന്നോ രണ്ടോ  ഷോട്ടുകളിലൂടെ ഫഹദിന്റെ കഥാപാത്രത്തെ പ്രേക്ഷകനിലേക്ക് കുടിയിരുത്താനും സാധിച്ചതിൽ വളരെ ഇമ്പ്രേസ്സിവ് ആയ ആദ്യ രംഗത്തിനു വലിയ പങ്കുണ്ട്.  രാഷ്ട്രീയവും സാമൂഹ്യവുമായ കാഴ്ചപ്പാടുകൾ തുറന്നു പറയുന്നു  എന്നതിനപ്പുറം ചിഹ്നങ്ങളും കോടി തോരണങ്ങളും പാര്ടിയുടെ പേരും ചില  നേതാക്കളുടെ പേരും അതേപടി ഉപയോഗിക്കുന്നു എന്നാ പ്രത്യേകതയും ഈ ചിത്രത്തിനുണ്ട് കമ്മ്യൂൂനിസ്റ്റ് പാര്‍ടി  അല്ലെങ്കിൽ നേതാവ് തെറ്റാണ് എന്ന് പറയുന്നതിന് പകരം ഒരു ബദൽ നേതാവോ പാര്‍ടിക്കുള്ള ശരിയായ പ്രവര്ത്തന രീതിയോ മുന്നോട്ടു വയ്ക്കാൻ ഈ ചിത്രത്തിനു സാധിക്കുന്നുണ്ട്.. അതെ അവസരത്തിൽ ജന സേവനത്തിലൂടെ സുഖം തേടുന്ന രാഷ്ട്രീയക്കാരനും ഭാര്യയെ എന്ത് ചെയ്തും സന്തോഷിപ്പിച്ചുകൊണ്ടു പോകണമെന്ന് ആഗ്രഹിക്കുന്ന സുഖം അന്വേഷിക്കുന്ന ഭർത്താവും ഇന്നത്തെ യുവത്വ ത്തിന്റെ രണ്ടു മുഖങ്ങളെയാണ് അടയാളപ്പെടുത്തുന്നത്.. സ്വന്തം ദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കുന്ന ചെറുപ്പകാരനെ വധിക്കാൻ ഇന്നിന്റെ പ്രതീകമായ തന്നെ തന്നെ സ്നേഹിക്കുന്ന യുവാവിനെ മാഫിയകൾ കയ്യിലെടുക്കുന്ന ദയനീയ കാഴ്ചയും അതിന്റെ വരും വരയ്കകളും പ്രസ്നവൽകരിക്കാൻ രണ്ടു മനിക്കൂരിനകത്ത് സലാം ബാപ്പു എന്നാ ലാൽ ജോസ് ശിഷ്യന് സാധിച്ചു എന്നത് അഭിനന്ധനാർഹാമാണ്..
              എന്നാൽ വളരെ ആകർഷകമായ ഒന്നാം പകുതിയേ അപേക്ഷിച്ച് ചിലപ്പോഴെങ്കിലും ഇഴഞ്ഞു നീങ്ങുന്ന രണ്ടാം പകുതി പ്രേക്ഷകനെ ചെറുതായി ബോറടിപ്പിക്കും.. അതിലുപരി ഒരു അന്വേഷണ ഉധ്യോഗസ്ഥനിലുപരിയായി സ്വന്തം അസ്ഥിത്വം വ്യക്തമാക്കാത്ത മോഹന ലാൽ കഥാപാത്രം അവസാന രംഗത്തിൽ താൻ മൂലം നഷ്ടപെട്ട ജീവനെയൊർത്തു വിഷമിക്കുന്നത് ഈ ചിത്രം അതുവരെ സമാഹരിച്ചു വച്ച മുഴുവൻ  കരുത്തും ചൊർത്തിക്കലയുന്നതായി മാറി.. അന്വേഷണത്തിന്റെ ചടുലത സ്ക്രിപ്റ്റിൽ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിലും മിയയുടെയും മരിയ ജോര്ജിന്റെയുംപ്രകടനത്തിലൂടെയും സംബാഷനങ്ങളിലൂടെയും  മികച്ച വൈകാരിക മുഹൂർത്തങ്ങൾ ഒരുക്കാൻ സാധിചിടത്താണ് കണ്ടിരങ്ങിയിട്ടും ഈ ചിത്രം പ്രേക്ഷകനെ പിന്തുടരുന്നത് 
           എടിടിങ്ങിലൂടെ വളരെ മികച്ച മുഹൂർത്തങ്ങൾ ഒരുക്കാൻ രണ്ജാൻ അബ്രഹാമിന് സാധിച്ചിട്ടുണ്ട്... പുഴയിലേക്ക് താഴുന്ന കത്തി തൊട്ടിയിൽ വെള്ളമെടുക്കുന്ന ഫഹദിലെക്കും ഫഹദിന്റെ മുന്കാല ജീവിതത്തിലേക്കും  ആൽബത്തിൽ നിന്ന് വിരിഞ്ഞു വരുന്ന ഫ്ലാഷ് ബാകും ഒക്കെ മനോഹരമായ എടിടിങ്ങിലൂടെ രണ്ജാൻ അബ്രഹാം പ്രേക്ഷകന് സമ്മാനിചു വയനാടിന്റെയും കോഴിക്കൊടിന്റെയും സൌന്ദര്യം വിതറുന്ന ദ്രിശ്യങ്ങൾ പകർത്താൻ മനോജ്‌ പിള്ളയുടെ ചായഗ്രാഹക മികവിന് കഴിഞ്ഞതും എടുത്തു പറയേണ്ടതാണ്..
                ലാലേട്ടന് പ്രത്യേകിച്ച് ഒന്നും ചെയ്യനില്ലതിരുന്ന ചിത്രത്തിൽ   ഫഹദിന്റെയും മിയയുടെയും മേരി  ജോര്ജിന്റെയും പ്രശംസനീയമായ പ്രകടനത്തോടൊപ്പം  മികച്ച കഥയും തിരക്കഥയും അതിനെ നന്നായി വിഷ്വലൈസ് ചെയ്യാൻ അറിയാവുന്ന  സംവിധായകനും ചേർന്നപ്പോൾ ഒരു മികച്ച ചിത്രമാണ് പ്രേക്ഷകന് ലഭിക്കുന്നതു..  ഒരു ലാൽ ജോസ് ചിത്രത്തിന്റെ ദ്രിശ്യ ഭംഗി തോന്നിപ്പിക്കുന്ന ഈ സലാം ബാപ്പു ചിത്രം ലാൽ ആരാധകരെ ത്രുപ്തിപ്പെടുത്തുകയില്ലെങ്കിലും നല്ല സിനിമയെ സ്നേഹിക്കുന്ന മുഴുവൻ മലയാളികളെയും ആകര്ഷിക്കും എന്നതിൽ തര്ക്കമില്ല... അതുകൊണ്ട് തന്നെ ആര്ക്കും ധൈര്യപൂർവ്വം  കണ്ടു ആസ്വധിചിറങ്ങാവുന്ന ചിത്രമായിരിക്കും റെഡ് വൈൻ.... 

Saturday 16 March 2013

ithu pathiramanal review


                                             ഇത് പാതിരാമണൽ :ഒരു നാലാംകിട പ്രതികാര കഥ

മികച്ച കഥയുടെ മിന്നലാട്ടങ്ങൾ പ്രകടമാക്കിയെങ്കിലും പ്രേക്ഷകനെ കബളിപ്പിച്ചു ഒരു നാലാംകിട പ്രതികാര കഥ പറയുകയാണ്‌ ഇത് പാതിരാമണൽ എന്ന  എം പദ്മകുമാർ ചിത്രം.. വിജയിച്ചില്ലെങ്കിലും വിസ്മയിപ്പിച്ച വാസ്തവം എന്നാ ചിത്രത്തിന്റെയും ശിക്കാർ എന്നാ മോഹന ലാൽ ചിത്രത്തിന്റെയും സംവിധായകനാണ് ഈ ചിത്രവും ഒരുക്കിയത് എന്ന് വിശ്വസിക്കുക പ്രയാസം തന്നെ..വാസ്തവത്തിനും ദേശീയ തലത്തിൽ തന്നെ ശ്രധിക്കപെട്ട തലപ്പാവ് പോലൊരു ചിത്രത്തിനു തിരക്കതോരുക്കിയ ബാബു ജനാര്ദ്ധനൻ ആണ് ഈ ചിത്രത്തിനു തിരക്കഥ ഒരുക്കിയത് എന്ന് കൂടി അറിഞ്ഞു തിയേറ്ററിൽ എത്തിയ പ്രേക്ഷകനെ തീര്ത്തും നിരാശപ്പെടുത്തും ഈ ചിത്രം..സംവിധായകനും തിരക്കഥാകൃത്തും കയ്യൊഴിഞ്ഞ ഒരു ചിത്രം തന്നെയാണ് പാതിരാമണൽ.. നായക വേഷത്തിൽ ആദ്യം ജയസുര്യയെയും പിന്നീട് പ്രിത്വിയെയും തീരുമാനിക്കുകയും ഒടുവില നറുക്ക് വീഴുന്നത്  ഉണ്ണി മുകുന്ദനും .. . ശരിയായ രീതിയിൽ ഡയലോഗ് പറയാൻ വരെ അറിയാത്ത വോയിസ് മോഡുലേഷൻ തീരെ ഇല്ലാത്ത കുറഞ്ഞ പക്ഷം മുഖത്തെങ്കിലും ചെറിയ ഭാവങ്ങൾ വരുത്താനറിയാത്ത ഈ നായകനും ഈ ചിത്രത്തെ നശിപ്പിക്കുന്നതിൽ വലിയ പങ്കുണ്ട്...
               ആദ്യ സംഭാഷണത്തിൽ തന്നെ കഥയുടെ ഗതി പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്ന ചിത്രം കൂടുതലൊന്നും പ്രതീക്ഷികേണ്ട എന്നാ മുന്നറിയിപ്പ് കൂടിയാണ് നല്കുന്നത് .. ചിട്ടി കമ്പനി നടത്തുന്ന  ജോണിക്കുട്ടിയും അയാളുടെ ഭാര്യയും മകൻ എല്ധോയും ( ഉണ്ണി മുകുന്ദന)... ഒരു നാൾ ചിട്ടി തകരുന്നതും ജോനിക്കുട്ടിയെ കാണാതാവുന്നു.. ഭാര്യയും മകനും മാത്രം താമസിക്കുന്ന ഒറ്റപെട്ട സ്ഥലത്തുള്ള ആ വീടിനു പോലിസ് കാവൽ  എര്പ്പെടുതുന്നു... ആ കുടുംബത്തെ സംരക്ഷിക്കാൻ എത്തിയ ഷൌരിയാർ എന്നാ പോലീസുകാരൻ ജോണിയുടെ ഭാര്യയെ റേപ് ചെയ്യുന്നു...തിരിച്ചെത്തുന്ന ജോണിയും പോലീസുകാരനും തമ്മിലുള്ള സങ്കർഷത്തിൽ ജോണി മരിക്കുന്നു... അന്ന് മുതൽ അച്ഛനെ കൊന്നവനോടു പ്രതികാരം ചെയ്യാൻ കാത്തിരിക്കുന്ന എല്ധോ അയാളുടെ വരവും കാത്തു പാതിരാമാനലിൽ എത്തുന്നതും അയാളുടെ മകളുമായി അടുക്കുന്നതും തുടര് സംബവങ്ങളുമാണ് കഥ..
           ഷൌരിയാരിനെ കൊല്ലാൻ നിരവദി അവസരങ്ങൾ ഉണ്ടായിട്ടും കൊല്ലാതെ വിടുന്നത് കാണുമ്പോൾ ഷേക്സ്പിയറുടെ പ്രശസ്ത നാടകമായ ഹാമ്ലെടിലെ കഥാപാത്രം അഭിമികീകരിക്കുനത് പോലുള്ള ഒരു പ്രതിസന്ധി എല്ധോ എന്നാ കതാപത്രത്തിനുമുണ്ടോ എന്ന് സംശയം തോന്നും.എന്നാൽ അതിനെ ന്യായീകരിക്കത്തക്കതയാ ഒരു രംഗം പോലും ചിത്രത്തിൽ ഇല്ല..ഉള്ള രംഗതിലകട്ടെ താൻ അഞ്ചാം വയസ്സില തന്നെ അയാളെ കൊല്ലാൻ വേണ്ടി ജയിൽ വളപ്പിൽ കാത്തിരുന്നു എന്നാണു പറയുന്നത്.. ഇനി പരസ്യത്തിൽ അവകാശപ്പെടുന്നതുപോലെ കൊള്ളുന്നവനും കൊല്ലപ്പെടുന്നവനും ഇടയിലുള്ള നിമിഷങ്ങളാണ് കാണിക്കാൻ ഉധെഷിചതെങ്കിൽ  ആ വികാരം കൊല്ലുന്നവന്റെ മുഖത്തോ പ്രകടമല്ല എന്ന് മാത്രമല്ല അത്തരം മികച്ച രംഗങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കെപ്പെടതെയും പൊയി.. എല്ധോ പാതിരാമാനലിൽ എത്തുന്നതും സാറയുമായുള്ള പ്രശ്നങ്ങളും എല്ധോയുടെ പെങ്ങളുടെ കല്യാണ രംഗവും ഏതാണ് ആദ്യം നടന്നത് എന്നാ കണ്ഫ്യൂഷനിൽ പ്രേക്ഷകനെ എത്തിക്കുന്നു.. എടിടിങ്ങിന്റെ കൃത്യമായ പാളിച്ച പ്രകടമാക്കുന്ന രംഗമാണ് അത്.. ജയസുര്യയുടെ അയൽവാസിയായ തമിഴന്റെ ഭാര്യയായി ആദ്യം ഒരു നടിയെ കാണിക്കുകയും പിന്നീടു വരുന്ന ഒരു രംഗത്തിൽ ശാരിയും അവതരിപ്പികുകയും ചെയ്യുമ്പോൾ  തുടക്കത്തിൽ സൂചിപ്പിച്ച തരത്തിലുള്ള സംവിധായകന്റെയും കതാക്രിത്തിന്റെയും അസാന്നിന്ധ്യമാണ് പ്രകടമാകുന്നത് ..ഒന്നോ രണ്ടോ തവണ മാത്രം വാ തുറക്കുന്ന ഭഗത്തിന്റെ കഥാപാത്രം നായകന് വേണ്ടി മരിക്കാൻ മാത്രമാണ് ചിത്രത്തിൽ എത്തുന്നത് എന്നുറപ്പാണ്.. 
                ഷൌരിയാരിനെ അവതരിപ്പിച്ച പ്രദീപ്‌ രാവത്  എന്നാ നടൻ  മാത്രമാണ് അല്പമെങ്കിലും ഭേദം.. രമ്യയുടെ കഥാപാത്രത്തെ രൂപപ്പെടുത്തുന്നതിൽ വന്ന പിഴവ് രമ്യ നംബീശന്റെ പ്രകടനത്തെ ബാധിച്ചു എന്ന് പറയാം... എന്നാൽ മനോഹരമായി കാമെറ കൈകാര്യം ചെയ്തു കുട്ടനാടിന്റെ ഭംഗി പ്രേക്ഷകനിൽ എത്തിച്ച ചായഗ്രാഹകാൻ മനോജ്‌ പിള്ള മാത്രമാണ് ഈ ചിത്രത്തിൽ ഷൈൻ ചെയ്യുന്നത്... കുഞ്ചനും ഷാലു മേനോനും ഭഗത്തും കിട്ടിയ വേഷം നന്നായി ചെയ്തിട്ടുണ്ട്.. `കൃത്യമായ ഒരു ഒഴുക്കില്ലാതെ ആർകോ വേണ്ടി അണിയിച്ചൊരുക്കിയ ഈ ചിത്രം അതുകൊണ്ട് തന്നെ വിജയിപ്പിക്കേണ്ടത് പ്രേക്ഷകന്റെ ബാധ്യതയല്ല... ഇത് പാതിരാമണൽ ബിലോ ആവരെയ്ജ് .....

Friday 15 March 2013

Papilio Buddha


സിനിമ കാണാൻ ആരെങ്കിലും ഉണ്ടോ? നീല ഷേർട്ടും ബ്ലാക്ക് പാന്റുമിട്ട് എനിക്ക് ടിക്കറ്റ്‌ മുറിച്ചു തന്ന അല്പം കഷണ്ടി കയറിയ ആ വ്യക്തിയോട് തെല്ലൊരു അഹങ്കാരത്തോടെയാണ് ഞാൻ ചോദിച്ചത്..പിന്നേഎ എ   ഉണ്ട്... 60 ഓളം ടികെറ്റ് ചിലവായി.. ഇത് (A) പടമല്ലേ... എനിക്ക് സംശയമായി..പാപ്പിലിയോ ബുദ്ധയല്ലേ?അതെ ..ഏട്ടാ ഇത് എ അല്ല  എന്ന് പറഞ്ഞു കൂടുതൽ വിശദീകരിക്കാതെ തിയട്ടരിനകത്ത് കയറി...എന്നെ പോലെ സിനിമയെ കുറിച്ച് അറിഞ്ഞു വന്ന 60 ഓളം പേരെ വെറും എ പടം കാണലിസ്റ്റുകളാക്കിയ  ആ തിയേറ്റർ ജീവനക്കാരനോട് അല്പം മുഷിപ്പ്  തോന്നാതിരുന്നില്ല...അപ്പോഴാണ്‌ ഇട്ടിരുന്ന ടി ഷെർറ്റിനകത്തെക് മുഖം താഴ്ത്തി ചുറ്റിലുമുള്ളവരെ നോക്കാതെ പതുക്കെ നടന്നു വന്നു സീറ്റിൽ ഇരിക്കാൻ ശ്രമിച്ച ആ പയ്യൻ എന്റെ  ശ്രദ്ധയിൽ പെട്ടത്..മുൻപെപ്പൊഴൊ ഷകീല പടം കാണാൻ തിയട്ടരിനകത്തെക് കയറിയ എന്റെ കൌമാരം എനിക്ക് ഓർമ  വന്നു.. ഏതായാലും ഇത് അത്തരത്തിലുള്ള ഒരു സിനിമയല്ലല്ലോ അതുകൊണ്ട് ആ വിധ്യാർത്തിയെ കുറച്ചു ധൈര്യവാനാക്കാൻ ഞാൻ തീരുമാനിച്ചു ഇത് ദളിത് വിഷയം കൈകാര്യം ചെയ്യുന്ന ഒരു നല്ല സിനിമയാണ്... എ പടമല്ല നീ ധൈര്യായ്ടു ഇരുന്നു കണ്ടോ കേൾകേണ്ടവർ കേൾക്കട്ടെ എന്ന് കരുതിഅല്പം ഉറക്കെയാണ് ഞാനിതു പറഞ്ഞത്.. എന്നാൽ അത്രയധികം ആശങ്കപ്പെടാനുള്ള ധ്രിശ്യങ്ങലോന്നും ചിത്രത്തിൽ കാണാത്തതുകൊണ്ട് എനിക്കും ആശ്വാസം തൊന്നി..  പറഞ്ഞത് വെറുതെ ആയില്ലല്ലൊ.. പക്ഷെ  പുറത്തിറങ്ങി അതിന്റെ പോസ്റ്ററുകളിൽ  ശ്രീകുമാറും സരിതയും "ഇണ" ചേരുന്ന ദ്രിശ്യങ്ങൾ ഉപയോഗിച്ച് സിനിമ മാർക്കറ്റ്‌ ചെയ്തത് കണ്ടപ്പോഴാണ് എനിക്ക് ബോധ്യമായത് അണിയറക്കാർ തകർത്തത്‌ ഒരു നല്ല ചിത്രത്തെയും ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ഒരു കൗമാരക്കാരൻറെ  സ്വപ്നങ്ങളെയുമാണ്  എന്ന്...

Friday 8 March 2013

lucky star review


ജയറാമിന്റെ ബാഗ്യമന്വേഷിച്ചു 'ലക്കി സ്റ്റാര്‍  :' എ കമ്പ്ലീറ്റ് ഫാമിലി എന്‍റെര്‍ടെയ്നെര്‍.....  

ദീപു അന്തിക്കാട്‌ രചനയും സംവിധാനവും നിര്‍വഹിച്ച ഒരു കമ്പ്ലീറ്റ് ഫാമിലി എന്‍റെര്‍ടെയ്നെര്‍.....   ആണ് ലകി സ്റ്റാര്‍...  സീന്‍ ഒന്ന് നമ്മുടെ വീടിനു ശേഷം ദീപുവും മദിരാശിയുടെ പരാജയത്തിനു ശേഷം ജയറാമും നില നില്പിന്‍റെ ഭാഗ്യം അന്വേഷിക്കുന്ന ചിത്രം കൂടിയാണ് ലക്കി സ്റ്റാര്‍..  സരോഗേറ്റ് മതര്‍ എന്നാ വിഷയം ചര്‍ച്ച ചെയ്ത സിനിമകള്‍ മലയാളത്തിലും മറ്റു ഭാഷകളിലും ഇറങ്ങിയിട്ടുണ്ടെങ്കിലും വൈകാരികമായ ഈ വിഷയത്തെ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍.....  അത്തരം ചിത്രങ്ങള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളിലേക്ക് തന്നെ കടന്നു ചെല്ലുമ്പോഴും അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ സൃഷ്ടിച്ചു പ്രേക്ഷകനെ കയ്യിലെടുക്കാനും കണ്ടിരിക്കാവുന്ന ഒരു സിനിമയാണ് ഇത് എന്ന് പറയിക്കാനും സംവിധായകന് കഴിയുന്നുണ്ട്...
          സിനിമ മൊഹവുമായിരങ്ങുന്ന ചെറുപ്പക്കാരനെ അവതരിപ്പിച്ച സീന്‍ ഒന്ന് സിനിമയില്‍ നിന്ന് വ്യത്യസ്തമായി അതേ മൊഹവുമായെത്തി  മറ്റു വഴികളിലേക്ക് തിരിയുന്ന ഒരു ചെറുപ്പക്കാരനെയാണ് ഈ ചിത്രത്തില്‍ ദീപു അവതരിപ്പിക്കുന്നത്‌.......   രഞ്ജിത്ത് എന്നാ ജയറാമിന്റെ കഥാപാത്രം സിനിമ നടനാവനമെന്ന മോഹത്തോടെ കൊടാംബക്കതെത്തുന്നു..നിര്‍ഭാഗ്യവശാല്‍ ടെയ്‌ലര്‍ ആവുന്ന രണ്ജിത്ത് ജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങള്‍ കാണുകയും  അവ കയ്യെത്തി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു...റെഡി മെയ്ഡ് ഷോപ്പ് തുടങ്ങി സമ്പന്നനാകാന്‍ ആഗ്രഹിക്കുന്ന രണ്ജിതിനും ഭാര്യ ജാനകിക്കും സാമ്പത്തികം വിലങ്ങു തടിയാകുമ്പോഴാണ് സരോഗേറ്റ് മതര്‍ എന്നാ ആശയവുമായി ഡോക്ടര്‍ മുകേഷിന്റെഡോക്ടര്‍ കഥാപാത്രം  എത്തുന്നത്... അതിനെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കുടുംബവും തുടര്‍ സംഭവങ്ങളുമാണ്  ഇതിന്‍റെ ഇതിവൃത്തം...
         ഒരു പക്ഷെ ദശരഥം എന്നാ മോഹന്‍ ലാല്‍ ചിത്രത്തിനോട് സിനിമയെ ഉപമിക്കും എന്ന് മുന്‍കൂട്ടി കാണുന്ന കഥാകൃത്ത് ആ പേര് സിനിമയില്‍ ഉപയോഗിക്കുക വഴി അതിനുള്ള സാധ്യതകളെ പൊളിക്കാനാണ് ശ്രമിക്കുന്നത്...എങ്കിലും ആ ഓര്‍മകലെയോ  ആ സിനിമയുടെ കഥാ പരിസരത്തെയോ പൂര്‍ണമായി നിരാകരിക്കാന്‍ ചിത്രത്തിന് അവസാനം വരെ കഴിയുന്നില്ല (ദശരതത്തിന്റെ  ഇരട്ട ക്ലൈമാക്സ് എന്ന് വേണമെങ്കില്‍ ഇതിനെ വിലയിരുത്താം) .. ആദ്യ പകുതിയില്‍ വളരെചടുലമായി കഥ പറഞ്ഞ ചിത്രം രണ്ടാം പകുതിയോടെ ഇഴഞ്ഞു നീങ്ങുകയും അനാവശ്യ ഷോട്ടുകള്‍ തിരുകി കയറ്റി ആസ്വധന ഭംഗമുണ്ടാക്കുകയുമാണ്  ചെയ്യുന്നത്.. തികച്ചും അനവസരത്തിലുള്ള കുട്ടികളുടെ പാട്ടും അമേരിക്കയിലെ അമ്മയെ കേരളത്തില്‍ എത്തിക്കാന്‍ വേണ്ടി കൊണ്ട് വരുന്ന സീനും കഥാഗതിയുമായി അല്പം ഇടഞ്ഞു നീങ്ങുന്നു... സാമ്പത്തികമായി മെച്ചപ്പെടുന്ന കഥാപാത്രങ്ങള്‍ അതുവരെ ഇല്ലാത്ത വിധം ഇംഗ്ലീഷും മലയാളവും കൈകാര്യം ചെയ്യുന്നതും രചനയുടെ കഥാപാത്രത്തിന്റെ ഓവര്‍ മേക്കപ്പും സംവിധായകന്റെ ശ്രദ്ധക്കുറവു തന്നെയാണ്...
       എങ്കിലും  പ്രേക്ഷകന് മുന്കൂട്ടികാനാവുന്ന അപ്രതീക്ഷിത വഴിത്തിരിവുകള്‍ വഴി ഒരു പുതുമ ഫീല്‍ ചെയ്യിക്കാന്‍ ഈ ടീമിന് സാധിക്കുന്നുണ്ട്  ... അത്തരം രംഗങ്ങളില്‍ സിനിമയിലെ ഒരു തുടക്കകാരിയായിട്ടും രചന നാരായണന്‍ കുട്ടിയുടെ പ്രകടനം  അഭിനന്ദനമര്‍ഹിക്കുന്നു..ജയറാമിന്റെ സ്ഥിരം കുടുംബനാതന്‍ വേഷമാണെങ്കിലും ജയറാമും മുകേഷിന്റെ ഡോക്ടര്‍ വേഷവും നന്നായിട്ടുണ്ട്...മറ്റു കതാപാത്രങ്ങളൊക്കെ ഉപരിതല സ്പര്‍ശിയായി മാത്രം കടന്നു പോകുന്നു...ജയറാമിന്റെ മകന്റെ വേഷം ചെയ്ത ബാലനടനും  മികച്ചു നില്‍ക്കുന്നു... തന്റെ മുന്‍ ചിത്രം പോലെ തന്നെ തികച്ചും ഫാമിലി പ്രേക്ഷകരെ ലക്‌ഷ്യം വച്ച് കൊണ്ടാണ് ദീപു ഈ ചിത്രവും ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തമാണ്..പക്ഷെ അതിനു വേണ്ടിയും പുതുമക്ക് വേണ്ടിയും അവസാന രംഗങ്ങളിലെ നാടകീയത സിനിമയുടെ ഓവറോള്‍ ഇമേജിനെ തന്നെ തകര്‍ക്കുന്നതായിരുന്നു . എങ്കിലും സമീപകാല മലയാള സിനിമകളൊന്നും തന്നെ കണക്കിലെടുക്കാതിരുന്ന കുടുംബ പ്രേക്ഷകരെ ഈ ന്യൂ ജെനരേഷന്‍ യുഗത്തില്‍ പട്ടിനിക്കിടാതെ നോക്കാനുള്ള ദീപു അന്തിക്കാടിന്റെ ശ്രമം അഭിനന്ദനാര്‍ഹം തന്നെ ...അതുകൊണ്ട് തന്നെ തിരക്കഥയിലും സംവിധാനത്തിലും പിഴവുകള്‍ ഏറെയുണ്ടെങ്കിലും  എല്ലാത്തരം കുടുംബ പ്രേക്ഷകര്കും മനസ്സിരുത്തി ആസ്വദിക്കാവുന്ന ഒരു കൊമെടി ട്രാകിലുള്ള കുടുംബ ചിത്രമായിരിക്കും ലക്കി സ്റ്റാര്‍...  

Tuesday 5 March 2013

kili poyi review


കിളി പൊയീീീീീീീീ ... ന്യൂ  ജനറേഷന്‍ തട്ടികൂട്ടു സിനിമ.. 

പഴയ കാല സിനിമകളുടെ കഥയും കഥാഗതിയും ചേര്‍ത്ത് പുറത്തിറങ്ങിയ ന്യൂ ജെനറേഷന്റെ പേരിലുള്ള തട്ടികൂട്ടു സിനിമയാണ് കിളിപോയി ..അത്യാവശ്യം നല്ല സിനിമകളില്‍ ചെറുതെങ്കിലും നല്ല വേഷങ്ങള്‍ ചെയ്തു മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത ആസിഫ് അലിക്ക് മുന്നോട്ടുള്ള പോക്കിനെ തന്നെ ഇത് വിഷമ വൃത്തത്തിലാക്കും... 80 കളിലും 90 കളിലെയും ബാര്‍ രംഗങ്ങളെ ഓര്‍മിപ്പിക്കുന്ന നിരക്കൂട്ടുകളുമായി പുതുമ തേടുകയാണ് ഈ ചിത്രം.എന്നാല്‍ ആസിഫും അജിയും വലിക്കുന്ന കഞ്ചാവ് അടിച്ചു കിളി പോകുന്ന പ്രേകഷകനെ ഉണര്‍ത്താന്‍ അണിയറക്കാര്‍ക്ക് ഒരിടത്തും സാധിക്കുന്നില്ല..
         വ്യക്തമായ കഥയോ നല്ലൊരു തിരക്കഥയോ ഇല്ലാതെ കുറെ ഫക്കുകളും ആര്‍കും മനസിലാകാത്ത കുറച്ചു ഇംഗ്ലീഷും ചേര്‍ത്ത് പ്രേക്ഷകനെ പരീക്ഷിക്കുന്ന ചിത്രമാണ് കിളി പോയി... ബാന്ഗ്ലൂരിലെ ജോലിയും അത് മൂലമുണ്ടാകുന്ന സ്ട്രെസ്സും മറികടക്കാന്‍ ആസിഫിന്റെയും അജിവര്‍ഗീസിന്റെയും കഥാപാത്രങ്ങള്‍ കഞ്ചാവില്‍ അഭയം പ്രാപിക്കുന്നു... അതിനിടയില്‍ അവര്‍ ഒരു ടൂര്‍ പ്ലാന്‍ ചെയ്യുന്നു... ഈ ടൂറിനിഡയില്‌ വച്ച് പരിചയപ്പെടുന്ന ഒരു പെണ്ണ് അബദ്ധത്ത്തില്‍ അവരുടെ കാറില്‍ ഇട്ടു പോകുന്ന കൊക്കെയ്ന്‍ നിറച്ച ബാഗും തുടര്‍ന്നുള്ള പ്രശ്നങ്ങളുമാനു  കിളി പോയി എന്നാ ചിത്രം പറയുന്നത്... 
        അവസാന രംഗത്തിലെ മാത്രമാണ് ഒരു പുതുമ കാണാനാവുക... മറ്റുള്ള രംഗങ്ങള്‍ മുഴുവന്‍ പഴയ കാല സിനിമകളായ മിമിക്സ് പരെടിനെയും ഇന്‍ ഹരിഹര്‍ നഗര്‍ പോലുള്ള ചിത്രങ്ങളെയും ഒര്‍മിപിക്കുന്നു... ആസിഫിന് പ്രത്യേകിച്ച് ഒരു പ്രാധാന്യവും ഇല്ലാത്ത ചിത്രത്തില്‍ ഇടയ്ക്കിടെ അജി വര്‍ഗീസിന്റെ സംഭാഷനങ്ങലാണ് കിളി പോയ പ്രേക്ഷകനെ ഉണര്‍ത്തുന്നത്...തുടക്കം മുതല്‍ ഒടുക്കം വരെ എന്ത് പറയണം എന്നും എങ്ങനെ പറയണം എന്നും ഉള്ള ആശയക്കുഴപ്പം സംവിധായകനില്‍ പ്രകടമാണ്... തിരക്കഥ എന്നത് ഉണ്ടോ എന്ന് ചിത്രം ചെയ്തവരോട്‌ തന്നെ ചോദിക്കണം..കഞ്ചാവടിച്ചു കുഴങ്ങിയ പ്രേക്ഷകന്റെ കണ്ണുകളെ കൂടുതല്‍ പരീക്ഷിക്കുന്നതാണ് ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞുമുള്ള തല കീഴായും ഉള്ള കാമെര വര്‍ക്ക് 
           വെറും കഞ്ചാവടിയും കുറച്ചു ഫക് വേടുകളും കടപ്പുറത്തുകൂടി നടക്കുന്ന അല്‍പ വസ്ത്ര ധാരികളായ മദാമ്മമാരും കാറിനുള്ളിലെ ചെറിയ ഒരു രംഗവും ചേര്‍ന്ന ഒരു മസാല ചിത്രം കാണണം എന്ന് നിര്‍ബന്ദമുള്ളവര്‍ക്ക് കണ്ടിരിക്കാം ഈ ചിത്രം....

Monday 4 March 2013

Rose Guitarinaal review


റോസ് ഗിട്ടരിനാല്‍... പ്രണയത്തിന്റെ കോര്പരെറ്റ് വല്കരണം...ശരാശരി 

ഫോട്ടോഗ്രാഫര്‍ എന്നാ ചിത്രത്തിന് ശേഷം രഞ്ജന്‍ പ്രമൊധ് എന്ന തിരക്കഥാക്രിത് വീണ്ടും സംവിധായകന്‍റെ  മേലങ്കി അണിഞ്ഞ ചിത്രമാണ് റോസ് ഗിറ്റാരിനാല്‍...  വ്യത്യസ്തമായ ഒരു മ്യൂസികള്‍ ലവ് സ്റൊരി ആണ് ഇത്തവണ രഞ്ജന്‍ പ്രമൊധ് തിരഞ്ഞെടുത്തത്...ഷഹബാസ് അമന്‍ സംഗീത സംവിധാനം നിര്‍വഹിച്ച 8 ഗാനങ്ങലോടൊപ്പം ഇന്നത്തെ യൂത്ത് എന്ന് മലയാള ചലച്ചിത്ര പ്രവര്‍ത്തകരെങ്കിലും  തെറ്റിദ്ധരിക്കുന്ന മെട്രോ സിറ്റീസിലെ യുവാക്കളുടെ പ്രണയത്തിനു പുതിയ നിറം നല്‍കുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് റോസ് ഗിടാരിനാല്‍... 
         പ്രണയത്തിന്റെ പുതുമകള്‍ അടയാളപ്പെടുത്തി ഇതാണ് പ്രണയം എന്ന് പ്രേക്ഷകനെ ധരിപ്പിക്കുന്നതില്‍ വിജയിച്ച അനിയത്തി പ്രാവ് നിറം ചോകലെറ്റ്‌ തുടങ്ങിയ ചിത്രങ്ങളുടെ ശ്രേണിയില്‍ ചേര്‍ത്ത് വയ്ക്കാവുന്ന ഒരു സിനിമ അതാണ്‌ റോസ് ഗിടാരിനാല്‍.. പ്രണയത്തിനു പുതിയ കച്ചവട ഭാഷ്യം രചിക്കുകയാണ് രഞ്ജന്‍ പ്രമൊധ് എന്നാ തിരക്കതക്രിത്ത് ഈ ചിത്രത്തില്‍... .  നിശാ പാര്‍ടികളുടെ വര്‍ണവെളിച്ചത്തില്‍   കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം പ്രണയത്തിന്റെ ഓരോ നിമിഷവും അത്തരം നിശാപാര്‍ടികളില്‍ ആഗോഷിക്കനുള്ളതാണ് എന്ന് പറഞ്ഞു വയ്കുന്നു...നിഷ്കലങ്ക പ്രണയത്തിനപ്പുറം പാശ്ചാത്യര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന ഡേയ്റ്റിങ്ങ്  (Dating is a form of courtship consisting of social activities done by two people with the aim of each assessing the other's suitability as a partner in an intimate relationship or as a spouse. While the term has several meanings, it usually refers to the act of meeting and engaging in some mutually agreed upon social activity in public, together, as a couple) എന്നാ ആണ്‍ പെണ്‍ കൂടിച്ചേരലുകള്‍ മാത്രമായി ചുരുങ്ങി പോകുന്നു ഈ ചിത്രം...നായികയുടെ  വാക്കുകളിലെ അപകര്‍ഷത ബോധം , സാമ്പത്തികമായി പിന്നോകം നില്‍കുന്ന നായികാ നേരിടുന്ന ഒറ്റപെടല്‍, കുലീനന്റെ പെരുമാറ്റത്തെ കുറിച്ചുള്ള ആശങ്ങകള്‍ തുടങ്ങിയ സാമ്പത്തികമായ വേര്‍തിരിവുകളില്‍ സമ്പന്നനോടൊപ്പം നില്‍കുന്ന ചിത്രം പ്രണയതിലൂടെയുള്ള പുതിയ കച്ചവട സാധ്യതയിലേക്കാണ് കണ്ണ് വയ്കുന്നത്...
            അന്നയും റസൂലും എന്നാ ചിത്രത്തിലേത് പോലെ ഒഴുകി നീങ്ങുന്ന ധ്രിശ്യങ്ങളുണ്ടെങ്കിലും പലപ്പോഴും പ്രേക്ഷകനെ സിനിമയില്‍ തന്നെ പിടി നിര്‍ത്തുന്നതില്‍ തിരക്കതക്രിത്ത് കൂടിയായ രഞ്ജന്‍ പ്രമോദിന് സാധികുന്നില്ല...കണ്ണുകള്‍ക്ക്‌ ആയാസം അനുഭവപ്പെടാത്ത രീതിയില്‍ മനോഹരമായാണ് കാമെറ കൈകാര്യം ചെയ്തിരിക്കുന്നത്.. ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച പാട്ടും മികച്ചു നില്കുന്നു.... തിരക്കഥയിലെ ഒഴുക്കില്ലയ്മയെ ഒരു പരിധിവരെ മറികടക്കാന്‍ എടിടിങ്ങിനു കഴിഞ്ഞിട്ടുണ്ട്... മനോഹരമായി പുഞ്ചിരിക്കുന്ന റിച്ചാര്‍ഡ് ജോയിയും മനുവും ആത്മേയയുമൊക്കെ മികച്ച രീതിയില്‍ അഭിനയിച്ചു എങ്കിലും ചില സമയങ്ങളിലെ ഡയലോഗ് പ്രേസന്റെഷന്‍ നിലവാരം പുലര്‍ത്തുന്നില്ല...ചിത്രത്തിന്‍റെ പശ്ചാത്തലതോട് ചേര്‍ന്ന് നില്‍ക്കുന്ന അതുകൊണ്ട് തന്നെ പാര്‍ടി വെയറുകലിലൂടെയും  ക്രിസ്തുമസും ന്യൂ ഇയറും നിശാപാര്‍ടി ആഘോഷങ്ങളിലൂടെയും ബോധപൂര്‍വമോ അല്ലാതെയോ നമ്മിലേക്ക്‌ കുത്തിവയ്കുന്ന സമ്പന്ന സംസ്കാരത്തെ കുറിച്ചുള്ള വീമ്പു പറച്ചിലും വിപണി ആവശ്യപ്പെടുന്ന കച്ചവട താല്പര്യങ്ങളെയും ഫില്‍റ്റര്‍ ചെയ്തെടുത്ത് ആസ്വദിക്കാവുന്ന ഒരു ശരാശരി സിനിമ തന്നെയാണ് റോസ് ഗിടാരിനാല്‍...