Pages

Saturday 27 April 2013

72 model review


                            72 മോഡൽ : പഴഞ്ചൻ വണ്ടി..

       പേരിൽ  മാത്രം വ്യത്യസ്തത പുലർത്തുകയും  പേരും പുറമേ പറയുന്ന കഥാസംഗ്രഹവുമായി  യാതൊരു ബന്ദവുമില്ലത്ത സിനിമ പടച്ചു വിടുക എന്നത്  മലയാള സിനിമ ലോകം ഒരു അവകാശമായി ആഘോഷിക്കുകയാണ് മലയാള സിനിമാ ലോകം.. .. ആരെയും ആകർഷിക്കുന്ന പേരിട്ടാൽ പ്രേക്ഷകർ കൂട്ടത്തോടെ തിയട്ടറിനകത്തെത്തും എന്നാ ന്യൂ ജെനറേഷൻ അബദ്ധ ധാരണ അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ 'സിം' എന്നാ ചിത്രത്തിന്റെ  കഥയുടെ സംഗ്രഹം എന്നാ രീതിയിൽ സംവിധായകാൻ ദീപൻ പരസ്യപ്പെടുത്തിയ ഒന്നും തന്നെ ആ ചിത്രത്തിൽ കണ്ടെത്താൻ സാധിച്ചില്ല എന്നാ നിരാശ മാറും മുന്പാണ് 72 മോഡൽ കാറുമായി രാജസേനൻ എത്തിയത്.. തീര്‍ചയായും മുൻപൊരിക്കൽ കാറുമായി എത്തിയ രാജസേനൻ വീണ്ടുമൊരു കാറിനെ വച്ച് കഥ പറയുന്നു.. പക്ഷെ  ഒന്നരക്കോടി കൊണ്ട് വയ്കാൻ ഏതെങ്കിലും 'ഒടപൊളി' കാർ  ഉണ്ടായാൽ തന്നെ കഥ പറയാമെന്നിരിക്കെ   എന്തിനാണ് 72 മോഡൽ കാർ എന്ന് ഒരു പക്ഷെ സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷക മനസ്സിൽ  ചോദ്യമുയർന്നാൽ അത്ബുതപ്പെടാനില്ല.. അത്ര വിശിഷ്ടമായി കാറുമായ്‌ പുലബന്ധമില്ലാത്ത കഥയാണ് 72 മോഡൽ...
      
                തിരക്കഥയിലെ ബലമില്ലായ്മ കഥാവസാനം വരെ നിഴലിക്കുന്ന രീതിയിൽ തന്നെയാണ് രാജസേനൻ ചിത്രം സംവിധാനം ചെയ്തത്..ഒരു പക്ഷെ 72 മോഡൽ വണ്ടി എന്നാ ഒറ്റ ഗാനത്തിൽ മാത്രമാണ് എഡിട്ടെർക്ക് റോളുള്ളതായി അനുഭവപ്പെടുന്നത്...സിനിമയുടെ മറ്റെല്ലാ ഭാഗങ്ങളിലും എടിറ്റെർ ഒരു തികഞ്ഞ പരാജയമാകുന്ന കാഴ്ചയാണ് കണ്ടത്... അഭിനേതാക്കളുടെ പരിചയക്കുറവും ചിത്രത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന് കരുതാം.. ഗോവിന്ദ്  പത്മസൂര്യയുടെയും രതി ചേച്ചിയുടെ പപ്പുവും അത്ര നിലവാരം പുലര്തിയില്ല.. ഒരു പാട്ട് സീനിൽ കഷ്ടപ്പെട്ട് ടാൻസ്‌ ചെയ്യുന്ന പപ്പുമൊൻ പലപ്പോഴും കാമരയിലെക്ക് നോട്ട,അയക്കാൻ മറക്കുന്നതും മറുഭാഗത്ത് പത്മസൂര്യ അത് കൃത്യമായി ചെയ്യുന്നതും കാണാം..ഒരു പക്ഷെ എടിടിങ്ങിൽ വന്ന വീഴ്ച കൂടിയാവാം ഇത്..തികച്ചും അനാവശ്യമായ ഒരു കഥാപാത്രമായി മധു സിനിമയിൽ അങ്ങിങ്ങ് കറങ്ങി നടക്കുന്നതും കഥാഗതിയെ ബാധിക്കുന്നുണ്ട്... 

                പാതിയടഞ്ഞ കണ്ണുകളുമായി പലപ്പോഴും വിരസത സൃഷ്ടിച്ചാ നയികയെക്കുരിച്ചു 'അവൾ ഒരു തവണ കണ്ണ് തുറന്നിരുന്നെങ്കിൽ ഞാൻ ആസ്വധിച്ച്ചെനെ എന്നെ പറയാനുള്ളൂ ..  കൃത്രിമത്വം തുളുമ്പുന്നസംഭാഷണങ്ങളാവട്ടെ തികച്ചും അരോചകവും ... വിജയ്‌ ചിത്രങ്ങളിൽ വടിവേലു പ്രത്യക്ഷപ്പെടുന്നത് പോലെയായിരുന്നു കലാഭാവാൻ ഷാജോനും നെൽസനും ചിത്രത്തിൽ പ്ര്യത്യക്ഷപ്പെട്ടത്‌......  അതാണെങ്കിൽ ഉപകാരപ്പെട്ടുമില്ല..അല്പമെങ്കിലും ആസ്വധിച്ചത് വിജയ രാഘവനെയാണ്..വാസൂട്ടി എന്നാ കഥാപാത്രം ചിലപ്പോഴെങ്കിലും കൈ വിട്ടു പോകുന്നുണ്ട് എങ്കിലും കൂട്ടത്തിൽ  അദ്ദേഹം മാത്രമാണ് ഭേദം എന്ന് പറയേണ്ടി വരും.. എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങൾ നന്നയിട്ടുന്ടെങ്കിലും ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിലവാരം പുലര്ത്തിയില്ല..
            അതെ സമയം  അഞ്ചും ആറും ലക്ഷം പുല്ലു പോലെ വലിച്ചെറിയുന്ന അച്ഛന്മാരുള്ള കാലത്തും   കേരളത്തിൽ  സ്വന്തമായി മൊബൈൽ ഫോണുണ്ടെങ്കിലും  ചായ വെക്കാൻ ചായപ്പൊടിയില്ലാത്ത  അഷ്ടിക്കു വകയില്ലാത്തതുമായ   ആളുകള് ജീവിച്ചിരിപ്പുണ്ട് എന്നാ രാജസേനന്റെ കണ്ടെത്തൽ തീര്ച്ചയായും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കണ്ണ് തുറപ്പിക്കും എന്ന് വിശ്വസിക്കുന്നു..മന്ത്രി സഭയുടെ അടുത്തയോഗത്തിലെങ്കിലും അവർക്ക് വേണ്ടി ഒരു ദരിദ്രവാസി പാക്കേജെങ്കിലും സങ്കടിപ്പിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട് രാജസേനൻ .. മലയാള സിനിമയുടെ ആരംഭ കാലം തൊട്ടു പട്ടിണി കുടുംബത്തിൽ അംഗമായ  നാരായണൻ നായരെ ആ അവസ്ഥയില നിന്ന് രക്ഷിച്ചെടുക്കാൻ അമ്മയും മാക്ടയും അടിയന്തരമായി ഇടപെടേണ്ടി വരും എന്ന് കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് രാജസേനൻ...
                 ബാലചന്ദ്ര മേനോനാവാൻ ശ്രമിച്ചതാണ്  അടുത്തകാലത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് വിനയായതെങ്കിൽ അതേ  റൂട്ടിൽ സഞ്ചരിക്കുന്ന രാജസേനനു കൊടാലിയാവുന്നതും അതെ അബദ്ധ ധാരണയാണ്.. സ്വന്തം തിരക്കതയുമായി അദ്ദേഹം മലയാളി പ്രേക്ഷകരുടെ അടുത്തെത്തിയതിൽ 'ഞങ്ങൾ സന്തുഷ്ടരാണ്' എന്നാ ഒറ്റ ചിത്രം മാത്രമാണ് മികച്ചൊരു അഭിപ്രായം നേടിയത്... മറ്റു വിജയം കണ്ട സിനിമകലാവട്ടെ  റാഫി മെക്കർട്ടിനൊ രേഗുനാത് പലേരിയോ  ശശിധരൻ ആറാട്ടുവഴിയോ എഴുതിയ തിരക്കതകളിലാണ് .  സ്വന്തം തിരക്കഥയാണ് സിനിമ പരാജയപ്പെടാൻ കാരണമെന്ന് മനസ്സിലാകിയാപ്പോഴാനു സത്യൻ അന്തിക്കാട് ചുവടുമാറ്റിയത്... ഒരു പക്ഷെ 72 മോഡൽ എന്നാ ഈ ചിത്രം രാജസേനനും ഒരു വീണ്ടു വിചാരത്ത്തിനു പ്രേരിപ്പിക്കുമെങ്കിൽ  മലയാളത്തിൽ ഇനിയും കുറെ മികച്ച സിനിമകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം... അതുകൊണ്ട് തന്നെ പറയട്ടെ 72 മോഡൽ ഒരു പഴഞ്ഞൻ വണ്ടിയാണ് ..ബിലോ ആവറേജ് (അഭിപ്രായം എന്റേത് മാത്രം)

Friday 19 April 2013

sim review

സിം :പ്രതീക്ഷിച്ചതു ഒരു കോൾ ദീപൻ തന്നതോ  മിസ്സ്ഡ് കോൾ :    അത്ര പോര... 

     ദീപന് കഥ പറയണമെങ്കിൽ ഒരു പട്ടർ വേണമെന്നായിരിക്കുന്നു.. ആദ്യ ചിത്രം പ്രിത്വിരാജിനെ പട്ടരാക്കി വിജയിക്കുകയും രണ്ടാം ചിത്രം പരാജയപ്പെടുകയും ചെയ്തതുകൊണ്ടാവണം  പട്ടരാണ് തന്റെ രാശിയെന്നു കക്ഷി ഉറപ്പിച്ചത്.. പട്ടരിൽ പൊട്ടനില്ല എന്നാണോ പട്ടരിൽ പൊട്ടനെ ഉള്ളൂ എന്നാണോ ദീപൻ ഉദേശിക്കുന്നത്? സിമ്മിൽ കണ്ട പട്ടരാണെങ്കിൽ പൊട്ടനാണ് എന്ന് പറയാനേ നിവർത്തിയുള്ളൂ അയാൾക്ക്‌ എല്ലാത്തിനെയും കുറിച്ച് അറിവുണ്ട്..ബട്ട്‌ ചില്ലിട്ട ഒരു കട കണ്ടാൽ എങ്ങനെ അകത്തു കയറണമെന്ന് അറിയില്ല, പാൽ  വാങ്ങാൻ 5 ഉം  ആറും കിലോമീറ്റർ സൈകിൽ ഓടിക്കും..സാമ്പാറെ കഴിക്കൂ,പൊട്ടനാണ് എന്ന് കാണിക്കാൻ വലിയ ഒരു കണ്ണടയും പക്ഷെ പെണ്ണ് കെട്ടിയിട്ടില്ല ഈ പട്ടരു പെണ്ണ് കെട്ടാൻ കളിക്കുന്ന കളിയാണ് ദീപന്റെ സിം..
    ജഗദീഷ് അവതരിപ്പിക്കുന്ന കൊമെടി പരിപാടി കണ്ടിട്ടാണോ എന്നറിയില്ല  ദീപന്റെ സിം അവസാനിക്കുന്നത്  വലിയ സാരോപദേശത്തിലാണ് ...അല്ല ഇപ്പൊ കൊമെടി പരിപാടികൾ ആളുകളെ നന്നാക്കാനാണല്ലോ തയ്യാറാക്കുന്നത് അതുകൊണ്ട് കുറ്റം പറയുന്നില്ല..പക്ഷെ കുറ്റം പറയാതിരിക്കണമെങ്കിൽ സിനിമയിൽ എന്തെങ്കിലും പറയേണ്ടേ? മൊബൈൽ ഫോണ്‍  എങ്ങനെ മിസ്‌ യൂസ് ചെയ്യുന്നു എന്ന് കാണിക്കാൻ ആദ്യപകുതി..അതും ഒരു മണിക്കൂറിൽ. ഇതിനിടയിൽ കഥാപാത്രങ്ങൾ ഇന്ട്രോട്യൂസ്  ചെയ്യപ്പെടുന്നു..അവരുടെ മോശവും നല്ല വശങ്ങളും തുറന്നു കാണിക്കപ്പെടുന്നു.. കണ്ടിരിക്കാം ഈ ആദ്യപകുതി..പക്ഷെ രണ്ടാം പകുതിയിൽ ദീപൻ ഒന്നും പറയുന്നില്ല.. പുതിയ സിനിമയുടെ ഡേയ്റ്റ് അടുതതുകൊണ്ടാണോ ഇത്ര മതി എന്ന് അദ്ദേഹം തീരുമാനിച്ചതുകൊണ്ടാണോ എന്നറിയില്ല ഇന്റെർവൽ കഴിഞ്ഞു 40 ആം മിനിറ്റിൽ ദീപൻ സിം ഊരി കയ്യിൽ പിടിച്ചിട്ടു ഇറങ്ങി പോകാൻ പറഞ്ഞു..പട്ടർക്ക് പെണ്ണും കിട്ടി സിനിമ കണ്ടവർക്ക് പണിയും കിട്ടി....
             സത്യത്തിൽ ഇങ്ങനെയാണോ  താങ്കള് കഥ പറയാൻ ഉദ്ദേശിച്ചത് എന്ന് ചോദിച്ചാൽ  സംവിധായകന് പോലും അതിനു ഉത്തരം ഉണ്ടാവില്ല ? പറയാൻ ഉദ്ദേശിച്ചത്  ഒരു പക്ഷെ ഇതായിരിക്കും "His friends gave a matrimonial ad in the newspaper and forced him to buy a mobile for the same purpose. But all the calls he received where to know the whereabouts of Karthik who used the SIM that Iyer now uses.A call that comes to the mobile completely changes Iyer's life. The interesting story that follows is picturized by Deepan in his movie 'SIM'. " പക്ഷെ ഞങ്ങൾ കണ്ടതോ  അതല്ല  അതുകൊണ്ട് തല്ക്കാലം ഇങ്ങനെ ആശ്വസിക്കാം പറയാനുള്ളതല്ല ദീപൻ പറഞ്ഞത് പറയാനുള്ളത് ദീപൻ പറഞ്ഞിരുന്നെങ്കിൽ അത് നല്ലൊരു സിനിമയാകുമായിരുന്നു?... ഒറ്റ ചോദ്യം കൂടി : കാർത്തിക് പൊട്ടിച്ചെറിയുന്ന ഐഡിയ സിം അയ്യർ വാങ്ങുമ്പോൾ എങ്ങിനെയാണ് അതു  യുനിനോർ ആവുക..പോട്ടെ ആയി എന്ന് കരുതിയാൽ തന്നെ അതിനെങ്ങനെ ഐഡിയ നമ്പർ കിട്ടും? ഒഹ്ഹ്ഹ് നമ്പർ പൊർറ്റബിലിറ്റി  ?? ഇത്രയും പറഞ്ഞപ്പോൾ നല്ലതുകൂടി പറയാതെ പോകുന്നത് മോശമല്ലേ  ഒരു കളർഫുൾ ചിത്രത്തിന്റെ മൂഡ്‌ ക്രിയേറ്റ് ചെയ്യാൻ സാധിച്ചിട്ടുന്ദ്.. മണികണ്ടന്റെ കയ്യിൽ  നിന്ന് ഇടയ്ക്കു തന്റെ കഥാപത്രം വഴുതി പോയെങ്കിലും കാർത്തിക്ക്   ആയി വന്ന ദീപകും അബ്ദുല്ലയായി വന്നു അൽപ സ്വല്പം മറിമായം വിറ്റടിച്ചുപോയ  മറിമായം ഫെയിം  വിനോദ് കോവൂരും  നന്നായി ചെയ്തതുകൊണ്ട് ബോറടിക്കാതെ ഒപ്പിക്കാം.. അതുകൂടി ഇല്ലായിരുന്നെങ്കിൽ ഒരു സീരിയൽ പോലെ ആവുമായിരുന്നു സിം .. കുറ്റം പറയരുത്.. ഒരു വലിയ മെസ്സേജ് തരുന്നുണ്ട് ഈ 'വലിയ, സിനിമ..ആണിനേയും പെണ്ണിനേയും ഒരുപോലെ കുറ്റപ്പെടുത്തി എന്നാൽ കൂട്ടത്തിൽ പെണ്ണിനെ കുറച്ചുകൂടുതൽ കുറ്റപ്പെടുത്തി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നവർ ഏതൊക്കെ തരത്തിൽ ചൂഷണം ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞു തരുന്നുണ്ട് ദീപൻ.. അവിടെ കൂടിയ ആളുകളെ കൊണ്ട് ആണിനെ മാത്രമാണോ പെണ്ണിനേയും അറസ്റ്റു ചെയ്യേണ്ടേ എന്ന് കൂടി പറയിപ്പിക്കാനും  തിരക്കതക്രിത്ത് സതീഷ്‌  മറന്നില്ല . ആ പറഞ്ഞതിൽ വല്ല ശരിയുമുണ്ടോ ?  എങ്കിലും  പറയട്ടെ  ദീപാ , ദീപന്റേതു  സ്ക്രാട്ച്ചായ സിംമാണ്.. അത്ര പോര..

Tuesday 16 April 2013

immanuval,sound thoma,ladies and gentleman review in brief

1)1 1 1 ഇമ്മാനുവൽ

ഉത്സവകാലത്ത് തിയറ്ററിൽ എത്തുന്ന കുടുംബ  പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ട് ലാൽ ജോസ് വളരെ തിടുക്കപ്പെട്ടു ചെയ്ത ചിത്രമാണ് ഇമ്മാനുവൽ..തികച്ചും ലളിതമായ കഥാപശ്ചാതലം അതിലേറെ ലളിതമായി അധികം അധ്വാനിക്കാതെ ലാൽ ജോസ് ധ്രിശ്യവല്ക്കരിച്ചു .. 'എ ലൂസ്ലി വൂവാൻ സ്ക്രിപ്റ്റ്' അതേ അയഞ്ഞ അവസ്ഥയിൽ  ലാൽ ജോസ് സിനിമയാക്കിയപ്പോൾ സാധാരണ ഒരു ലാൽ ജോസ് ചിത്രത്തിൽ നിന്ന് പ്രതീക്ഷിച്ച ഒരു 'അക കാംബ്' ഈ ചിത്രത്തിനു നഷ്ടമായിട്ടുണ്ട്.. തികച്ചും ഒരു ടൈപ് ആയി മാറുന്ന മമ്മൂട്ടി കഥാപാത്രങ്ങളിൽ നിന്ന് മാറി നടക്കാനുള്ള മമ്മൂട്ടിയുടെ ശ്രമം കൂടിയാണ് ഇമ്മാനുവൽ എന്നാ മനുഷ്യൻ..കോട്ടും ടൈയ്യും കെട്ടി  ജോലിക്ക് പോകുമ്പോഴും സ്ഥാപനത്തിൽ നേരിടുന്ന മാനസിക സങ്കര്ഷവും പിരിമുറുക്കവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന പുതു തലമുറയെയാണ് ഈ ചിത്രത്തിൽ കടന്നു വരുന്നത് .. ലാഭം ലക്ഷ്യമാക്കുന്ന ഇത്തരം കമ്പനികള്ക്ക് നഷ്ടമാകുന്ന മാനുഷിക മൂല്യം അത്തരം കമ്പനിയിൽ ജോലി ചെയ്യുന്ന ആളുകൾക്കു കൂടിയുണ്ടെങ്കിലെ  പിടിച്ചു നില്കാനാവ് എന്നറിയുന്ന നിമിഷമാണ്  ഇമ്മാനുവൽ ജോലി ഉപേക്ഷിക്കുന്നത്.. ഒരു പക്ഷെ ജീവിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയെ ചൂഷണം ചെയ്തു അവനെ മനുഷ്യനല്ലതക്കി തീര്ക്കുന്നു എന്നുള്ളതാണ് ഈ ചിത്രം കാട്ടി തരുന്നത്..ഖദീജുമ്മയുടെയുടെ സങ്കടവും ജോസഫേട്ടന്റെ സ്നേഹവും ജെന്നിഫരിന്റെ നിസ്സഹായതയും ബാലച്ചന്ദരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരക്ഷിതാവസ്ഥയും ഒരിക്കലെങ്കിലും നിങ്ങളുടെ മനസ്സിനെ ഉലയ്ക്കുമെങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് ഇഷ്ടപ്പെടാതെ പോവില്ല.. ഇമ്മാനുവൽ കണ്ടിരിക്കാം...


2 ) സൗണ്ട് തോമ

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിലീപ് ചിത്രമാണ്  സൌണ്ട് തോമ  ദിലീപ് മുരിച്ച്ചുണ്ടുനായി, വൈകല്യം നേരിടുന്ന പുതിയ കഥപാത്രമായി  പ്രേക്ഷകനെ സമീപിക്കുമ്പോൾ പ്രതീക്ഷകൾ വാനോളം ... ഹാസ്യം നന്നായി പറയാനറിയാവുന്ന ബെന്നി പി നായരമ്പലം തിരക്കതയയും കളർഫുൾ ഡയരെക്ടർ വൈശാക് സംവിധാനാവും  നിർവഹിക്കുന്ന  ചിത്രം ... എന്നാൽ ദിലീപിന്റെ മുച്ച്ചിറിയൊഴിച്ചു പതിവ് ഗിമ്മിക്കുകൾ മാത്രമാണ് പ്രേക്ഷകന് ഈ ചിത്രത്തിൽ കാണാനാവുക.. മുച്ചിറി  കൊണ്ടുള്ള ഹാസ്യമാന് ഉധെശിച്ചതെങ്കിൽ അത് 
പരമാവധി പ്രയോജനപ്പെടുത്താണോ അതിനു തക്ക സാഹചര്യങ്ങൾ ഒരുക്കാണോ ഒരു കൊമെടി എന്ടെർറ്റെയ്നെർ  എന്നാ നിലയില ഇറക്കിയ ഈ ചിത്രത്തിന് സാധിച്ചിട്ടില്ല.. കഥയുടെ വികാസം പതിവ് ട്വിസ്ടുകളിലൂടെയാണെങ്കിലും അക്ഷരാർത്തത്തിൽ തോമയുടെ പിതാവിലൂടെയാണ് കഥപറഞ്ഞു പോകുന്നത് എന്നത് മാത്രമാണ് ഇതിന്റെ പ്രത്യേകത ... അറു പിശുക്കനായ പിതാവിന് ജനിച്ചു പോയതിനാൽ ജീവിതം മുഴുവൻ വൈകല്യം പേറി നടക്കുന്ന തോമയും അയാളുടെ പ്രണയവും കുടുംബവും ഇതിനിടയിലേക്ക് വരുന്ന ചില പ്രശ്നങ്ങളുമാണ് തോമ പറയുന്നത്.. തന്റെ കഥാപാത്രത്തെ മനോഹരമാക്കാൻ ദിലീപ് മാക്സിമും എഫ്ഫെർട്ട് എടുക്കുന്നുണ്ട്.. ഗാന രംഗങ്ങളിലുൾപ്പെടെ വളരെ കളർഫുള്ളയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.. കാമര കൊണ്ടുള്ള അഭ്യാസങ്ങൾക്ക് പ്രസക്തിയില്ലാത്തതിനാൽ കാമറ ശരാശരി പ്രകടനത്തിൽ ഒതുങ്ങി..
                         എത്ര പാടി പതിഞ്ഞ കഥയായാലും ദിലീപ് ചിത്രങ്ങൾ പ്രേക്ഷകനു നല്കുന്ന 'ഒരു മിനിമം ഗ്യാരന്റി ' ഈ ചിത്രവും പ്രേക്ഷകന് നല്കുന്നുണ്ട് എന്നാ കാര്യത്തിൽ തര്ക്കമില്ല.. അതുകൊണ്ട് തന്നെ ദിലീപിന്റെ സ്ഥിരം സ്റ്റൈലിലുള്ള ഒരു കൊമെടി എന്റർ റ്റെയ്നെർ ആസ്വദിക്കാൻ താല്പര്യമുള്ള ആരെയും ഈ ചിത്രം  കൂടുതൽ ബോറടിപ്പിക്കില്ല.. സൌണ്ട് തോമ കണ്ടിരിക്കാം.. 
   
3 ) ലേഡീസ് ആൻഡ് ജെന്റിൽമാൻ

ഒരു സിനിമക്കുള്ള കഥ  പറഞ്ഞ ആദ്യ ഒന്നേ കാൽ മണിക്കൂറും  കൂടുതലൊന്നും പറയാനില്ലാത്ത പിന്നീടുള്ള ഒന്നേകാൽ മണിക്കൂറും ചേർന്ന് അധികമൊന്നും ബോറടിപ്പിക്കാതെ കഥ പറയുന്ന ഒരു ശരാശരി ചിത്രമാണ്  ലേഡീസ് ആൻഡ് ജെന്റിൽമാൻ    ഒരു കഥയിൽ നിന്ന് മറ്റൊരു കഥയിലേക്ക് കടന്നു കഥ പറഞ്ഞു ഇതാണോ കഥയെന്നു പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കി ഇതൊന്നുമല്ല താൻ പറയാൻ പോകുന്നത് എന്ന് പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു  ലേഡീസ് ആൻഡ് ജെന്റിൽമാൻ   എന്നാ ചിത്രത്തിന്റെ പ്രത്യേകത ... അത് തന്നെയാണ് ഈ ചിത്രം പതിവ് രീതികളിൽ നിന്നും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും ... . പക്ഷെ പിന്നീട് പറഞ്ഞതാവട്ടെ പാടി പതിഞ്ഞതും.. തികച്ചും സാധാരണമായി അവസാനിക്കുന്ന അവസാന രംഗത്തേക്കാൾ ഒരു ക്ലൈമാക്സിന്റെ സാധ്യത അവശേഷിപ്പിക്കുന്ന ആദ്യപകുതി .....മോഹൻ ലാലിന്റെയും  മറ്റുള്ള നടിമാരുടേയും പ്രകടനം  ശരാശരിയിൽ ഒതുങ്ങുമ്പോൾമീര ജാസ്മിൻ ഇതുവരെ കാണാത്ത വിധം പിന്നോട്ട് പോയി.. സിദ്ദിക്ക് കണ്ടെത്തിയ ജയാഭാരതിയുടെ പുത്രൻ  കൃഷ്‌ ജെ സത്താർ നിരാശപ്പെടുത്തി..ഇനിയുള്ള കുറച്ചു നാളുകൾ  തന്റേതു മാത്രമാണ് എന്നു പറഞ്ഞു കലാഭാവാൻ ഷാജോണ്‍ പ്രതീക്ഷകളെ  സജീവമാക്കി.. എങ്കിലുംനഷ്ടമില്ലാതെ കണ്ടിരിക്കാം ഈ സിദ്ദിക്ക് ചിത്രം.

Friday 12 April 2013

Ladies and Gentleman review


ഇത് താനല്ലയോ കഥ എന്നാ കാര്യത്തിൽ  ആശങ്കയുളവാക്കീടിലത് ലേഡീസ് ആൻഡ് ജെന്റിൽമാനായിടും...  ശരാശരി .. കണ്ടിരിക്കാം .. ബോറടിക്കില്ല 


ഒരു സിനിമക്കുള്ള കഥ  പറഞ്ഞ ആദ്യ ഒന്നേ കാൽ മണിക്കൂറും  കൂടുതലൊന്നും പറയാനില്ലാത്ത പിന്നീടുള്ള ഒന്നേകാൽ മണിക്കൂറും ചേർന്ന് അധികമൊന്നും ബോറടിപ്പിക്കാതെ കഥ പറയുന്ന ഒരു ശരാശരി ചിത്രമാണ്  ലേഡീസ് ആൻഡ് ജെന്റിൽമാൻ    ഒരു കഥയിൽ നിന്ന് മറ്റൊരു കഥയിലേക്ക് കടന്നു കഥ പറഞ്ഞു ഇതാണോ കഥയെന്നു പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കി ഇതൊന്നുമല്ല താൻ പറയാൻ പോകുന്നത് എന്ന് പ്രഖ്യാപനത്തിൽ ഒതുങ്ങുന്നു  ലേഡീസ് ആൻഡ് ജെന്റിൽമാൻ   എന്നാ ചിത്രത്തിന്റെ പ്രത്യേകത ... അത് തന്നെയാണ് ഈ ചിത്രം പതിവ് രീതികളിൽ നിന്നും ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നതും ... . പക്ഷെ പിന്നീട് പറഞ്ഞതാവട്ടെ പാടി പതിഞ്ഞതും.. തികച്ചും സാധാരണമായി അവസാനിക്കുന്ന അവസാന രംഗത്തേക്കാൾ ഒരു ക്ലൈമാക്സിന്റെ സാധ്യത അവശേഷിപ്പിക്കുന്ന ആദ്യപകുതി .... എങ്കിലുംനഷ്ടമില്ലാതെ കണ്ടിരിക്കാം ഈ സിദ്ദിക്ക് ചിത്രം..

             തികഞ്ഞ മദ്യപാനിയായ ചന്ദ്ര ബോസ്  എന്നാ മോഹന ലാൽ കഥാപാത്രം അവിചാരിതമായി ശരത് (കൃഷ്‌ ജെ സത്താര്) ഇനെ കണ്ടുമുട്ടുന്നതും ശരത്തിന്റെയും സഹോദരിയുടെയും കൂട്ടുകാരുടെയും ജീവിതത്തിൽ ചന്ദ്രബോസ് ചെലുത്തുന്ന സ്വാധീനവും തുടർ  സംഭവങ്ങളുമാണ്  ലേഡീസ് ആൻഡ് ജെന്റിൽമാൻ 
            കാറിൽ മമതയെ ഓഫീസിനു മുന്നില് ഡ്രോപ്പ് ചെയ്യുന്ന രംഗത്ത് കലാഭാവാൻ ഷാജോണിന്റെ മുഖഭാവം ശ്രിഷ്ടിക്കുന്ന  ചിരിയിലൊതുങ്ങുന്നു ഈ ചിത്രത്തിലെ മികച്ച ഹാസ്യം രംഗം ... മോഹൻ ലാലിന്റെ കുടിയനും  സംഭാഷനങ്ങളും ലാൽ ഫാൻസിനെ മാത്രം രസിപ്പിച്ചപ്പോൾ മറ്റു  പ്രേക്ഷകർക്കിടയിൽ പലതും കുറിക്കു കൊള്ളാതെ പൊയീീ ..സ്പിരിടിലും അയാള് കഥയെഴുതുകയാണിലും അഭിനയിച്ചു ഫലിപ്പിച്ച കുടിയാൻ വേഷം, സ്പിരിടിലും ഇന്നത്തെ ചിന്താവിഷയത്തിലും മറ്റും കണ്ട അതേ  ഉപദേശക വേഷം ...പക്ഷെ മോഹൻ ലാൽ എന്നാ നടന അനശ്വരമാക്കിയ നമ്പർ  റ്റ്വൊന്റി  മദ്രാസ് മെയിലിലെ കുടിയനെ പുനർജീവിപ്പിക്കാൻ പിന്നീടിങ്ങോട്ട്‌ അദേഹത്തിനു കഴിഞ്ഞിട്ടില്ല എന്നതിന്റെ വലിയ ധൃഷ്ടാന്തമാണ് ഈ ചിത്രത്തിലെ കുടിയൻ .കഥകളുടെ പ്രളയത്തിൽ ചിലപ്പോഴെങ്കിലും ചിത്രത്തിന് സ്വാഭാവിക ഒഴുക്ക് നഷ്ടമാകുന്നുണ്ട്..കെ ആർ ഗൌരി ശങ്കറിന്റെ എഡിറ്റിംഗ് നിലവാരം പുലർത്ത്ന്നില്ല..സതീഷ്‌ കുറുപ്പിന്റെ ചായാഗ്രഹണം മികച്ചു നിൽക്കുന്നുണ്ട്   ജെന്‍റില്‍മാന്‍) എന്നാ ഗാനവും പ്രണയമേ എന്നാ ഗാനവും മികച്ച രീതിയിൽ വിഷ്വലൈസ് ചെയ്യാൻ  സിദ്ദികിനു സാധിച്ചിട്ടുണ്ട്..
           മോഹൻ ലാലിന്റെയും  മറ്റുള്ള നടിമാരുടേയും പ്രകടനം  ശരാശരിയിൽ ഒതുങ്ങുമ്പോൾമീര ജാസ്മിൻ ഇതുവരെ കാണാത്ത വിധം പിന്നോട്ട് പോയി.. സിദ്ദിക്ക് കണ്ടെത്തിയ ജയാഭാരതിയുടെ പുത്രൻ  കൃഷ്‌ ജെ സത്താർ നിരാശപ്പെടുത്തി..ഇനിയുള്ള കുറച്ചു നാളുകൾ  തന്റേതു മാത്രമാണ് എന്നു പറഞ്ഞു കലാഭാവാൻ ഷാജോണ്‍ പ്രതീക്ഷകളെ  സജീവമാക്കി..
             ഒരുപാട് കാലത്തെ ഇടവേളയ്ക്കു ശേഷം ഒരു സിദ്ദിക്ക് ചിത്രം..അതും പിറവിയെടുക്കും മുൻപേ വിജയം വരിച്ചവൻ.. മോഹൻ ലാൽ സിദ്ദിക്ക് കൂട്ടുകെട്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം അതും രണ്ടു കഥകൾ സിദ്ദിക്ക് പറഞ്ഞതിൽ മോഹൻ ലാലൈന് ഇഷ്ടപ്പെട്ടത് എന്നൊക്കെ അവകാശവാദം ഉന്നയിക്കുന്ന ചിത്രം ...ഓരോ മിനിട്ടിലും പ്രതീക്ഷകളുടെ ചീട്ടു കൊട്ടാരങ്ങൾ നിലം പതിക്കുന്ന കാഴ്ച.. അതുകൊണ്ട് തന്നെ  ഇതിൽ കൂടുതൽ തരാൻ ഇവർക്കു 
ബാധ്യതയുണ്ട്...അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ട സംവിധായകനായ സിദ്ദികിനോടും മലയാളത്തിന്റെ മികച്ച നടൻ മോഹൻ ലാലിനോടുമുള്ള ആദരവ് നിലനിർത്തി തന്നെ പറയട്ടെ  ലേഡീസ് ആൻഡ് ജെന്റിൽമാൻ   ശരാശരി .. കണ്ടിരിക്കാം .. ബോറടിക്കില്ല 

Sunday 7 April 2013

emmanuval review


                ഇമ്മാനുവൽ: കുടുംബ പ്രേക്ഷകനെ കാത്തു...ശരാശരി.. 

ഉത്സവകാലത്ത് തിയറ്ററിൽ എത്തുന്ന കുടുംബ  പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ട് ലാൽ ജോസ് വളരെ തിടുക്കപ്പെട്ടു ചെയ്ത ചിത്രമാണ് ഇമ്മാനുവൽ..തികച്ചും ലളിതമായ കഥാപശ്ചാതലം അതിലേറെ ലളിതമായി അധികം അധ്വാനിക്കാതെ ലാൽ ജോസ് ധ്രിശ്യവല്ക്കരിച്ചു .. 'എ ലൂസ്ലി വൂവാൻ സ്ക്രിപ്റ്റ്' അതേ അയഞ്ഞ അവസ്ഥയിൽ  ലാൽ ജോസ് സിനിമയാക്കിയപ്പോൾ സാധാരണ ഒരു ലാൽ ജോസ് ചിത്രത്തിൽ നിന്ന് പ്രതീക്ഷിച്ച ഒരു 'അക കാംബ്' ഈ ചിത്രത്തിനു നഷ്ടമായിട്ടുണ്ട്.. തികച്ചും ഒരു ടൈപ് ആയി മാറുന്ന മമ്മൂട്ടി കഥാപാത്രങ്ങളിൽ നിന്ന് മാറി നടക്കാനുള്ള മമ്മൂട്ടിയുടെ ശ്രമം കൂടിയാണ് ഇമ്മാനുവൽ എന്നാ മനുഷ്യൻ..
             ഒരുപാട് മോഹങ്ങള താലോലിക്കുന്ന ഒരു സാധരനക്കാരനായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ എത്തുന്നത്.. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടികാനുള്ള ശ്രമത്തിനിടയിൽ കണ്ടു മുട്ടുന്ന മുഖങ്ങളിലധികവും സ്വാർത്തത  കൈമുതലാക്കിയപ്പോൾ തീര്ത്തും ധുർബലനായ ഈ മനുഷ്യന് നിസ്സഹായനാവുന്നു.. നന്മ വറ്റാത്ത ആ മനസ്സിനെ തുറന്നു കാട്ടുകയാണ് ലാൽ ജോസ് തന്റെ പുതിയ ചിത്രമായ ഇമ്മാനുവളിലൂടെ.. പബ്ലിഷിംഗ് കമ്പനിയിൽ ജോലി നഷ്ടമായ ഇമ്മാനുവൽ തുടര്ന്നെത്തുന്ന കോര്പരെറ്റ് കമ്പനിയിലെ ജോലിയും ജീവിതവുമാണ് ലാൽ ജോസ് ഇതിൽ വരച്ചു കാട്ടുന്നത്... ലാഭേച്ച മാത്രം ലക്ഷ്യമാക്കുന്ന പുതു തലമുറ ഇന്ഷുറന്സ് കമ്പനി എല്ലാത്തരം കോര്പരെറ്റ് കമ്പനികളുടെയും പ്രതി രൂപമായാണ് ചിത്രത്തിൽ അവതരിപ്പിക്കപെടുന്നത്.. കോട്ടും ടൈയ്യും കെട്ടി  ജോലിക്ക് പോകുമ്പോഴും സ്ഥാപനത്തിൽ നേരിടുന്ന മാനസിക സങ്കര്ഷവും പിരിമുറുക്കവും അരക്ഷിതാവസ്ഥയും അനുഭവിക്കുന്ന പുതു തലമുറയെയാണ് ഈ ചിത്രത്തിൽ കടന്നു വരുന്നത് .. ലാഭം ലക്ഷ്യമാക്കുന്ന ഇത്തരം കമ്പനികള്ക്ക് നഷ്ടമാകുന്ന മാനുഷിക മൂല്യം അത്തരം കമ്പനിയിൽ ജോലി ചെയ്യുന്ന ആളുകൾക്കു കൂടിയുണ്ടെങ്കിലെ  പിടിച്ചു നില്കാനാവ് എന്നറിയുന്ന നിമിഷമാണ്  ഇമ്മാനുവൽ ജോലി ഉപേക്ഷിക്കുന്നത്.. ഒരു പക്ഷെ ജീവിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയെ ചൂഷണം ചെയ്തു അവനെ മനുഷ്യനല്ലതക്കി തീര്ക്കുന്നു എന്നുള്ളതാണ് ഈ ചിത്രം കാട്ടി തരുന്നത്..
          അടി കിട്ടിയ ശേഷമുള്ള ഫഹദിന്റെ മുഖഭാവം ഒന്ന് മാത്രം മതി ആ നടന്റെ മികവു അളക്കാൻ.. ഓരോ സീനിലും മികച്ച പ്രകടനം തീര്ക്കാൻ ഫഹടിനു സാധിച്ചിട്ടുണ്ട്.. ബാവുട്ടിയിൽ നിന്ന് ഇമ്മനുവളിൽ കുറച്ചു കൂടി പച്ചയായ മനുഷ്യനാകുന്നുന്ദ് മുക്ക.. കമ്പനിയിൽ നിന്ന് ലഭിച്ച ശേഷം സുകുമാരി മംമോക്കൌയ്ടെ കവിളിൽ ഉമ്മ വയ്കുന്ന രംഗം സുകുമാരിയംമയുടെ മരണത്തിനു സെഷമെട്ടുന്നതു കൊണ്ട് തന്നെ ലാൽ ജോസ് ഉധെഷിചതിലെരെ ഹൃദയ സ്പര്ഷിയായി.. മമ്മൂട്ടിയുടെ മകനായി അഭിനയിച്ച കൊച്ചു മിടുക്കനും വളരെ നന്നായിട്ടുണ്ട്. ഇമ്മനുവളിനോടുള്ള ജോസെഫേട്ടന്റെ സ്നേഹവും ആരെയും മോഹിപ്പിക്കുന്നതാണ്..പ്രദീപ്‌ നായരുടെ കാമറയും രണ്ജാൻ അബ്രഹാമിന്റെ എടിടിങ്ങും നിലവാരം പുലർത്തി.. 
                 കോര്പരെറ്റ് മുതലാളിമാര്ക്ക് വേണ്ടി അവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ തന്ത്രപൂർവ്വം പിരിച്ചു വിടനെത്തുന്ന മൂന്നു പേരെ അവതരിപ്പിച്ച രീതി ആ സിനിമയുടെ കഥ പറചിലിനോട് ഒരു തരത്തിലും യൊജിക്കുന്നില്ല.. അത് പോലെ തന്നെ അനാവശ്യമായി ചേര്ത ആ ക്ലബ്‌ സോങ്ങും സിനിമയുടെ താളത്തിന് യോജിക്കുന്നില്ല 
     ഖദീജുമ്മയുടെയുടെ സങ്കടവും ജോസഫേട്ടന്റെ സ്നേഹവും ജെന്നിഫരിന്റെ നിസ്സഹായതയും ബാലച്ചന്ദരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അരക്ഷിതാവസ്ഥയും ഒരിക്കലെങ്കിലും നിങ്ങളുടെ മനസ്സിനെ ഉലയ്ക്കുമെങ്കിൽ ഈ ചിത്രം നിങ്ങള്ക്ക് ഇഷ്ടപ്പെടാതെ പോവില്ല.. ഇമ്മാനുവൽ കണ്ടിരിക്കാം...

Saturday 6 April 2013

sound thoma review


                                 സൗണ്ട് തോമ.. ഇതോ തോമ സ്റ്റൈൽ..ശരാശരി 

        ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദിലീപ് ചിത്രമാണ്  സൌണ്ട് തോമ  ദിലീപ് മുരിച്ച്ചുണ്ടുനായി, വൈകല്യം നേരിടുന്ന പുതിയ കഥപാത്രമായി  പ്രേക്ഷകനെ സമീപിക്കുമ്പോൾ പ്രതീക്ഷകൾ വാനോളം ... ഹാസ്യം നന്നായി പറയാനറിയാവുന്ന ബെന്നി പി നായരമ്പലം തിരക്കതയയും കളർഫുൾ ഡയരെക്ടർ വൈശാക് സംവിധാനാവും  നിർവഹിക്കുന്ന  ചിത്രം ... എന്നാൽ ദിലീപിന്റെ മുച്ച്ചിറിയൊഴിച്ചു പതിവ് ഗിമ്മിക്കുകൾ മാത്രമാണ് പ്രേക്ഷകന് ഈ ചിത്രത്തിൽ കാണാനാവുക.. മുച്ചിറി  കൊണ്ടുള്ള ഹാസ്യമാന് ഉധെശിച്ചതെങ്കിൽ അത് 
പരമാവധി പ്രയോജനപ്പെടുത്താണോ അതിനു തക്ക സാഹചര്യങ്ങൾ ഒരുക്കാണോ ഒരു കൊമെടി എന്ടെർറ്റെയ്നെർ  എന്നാ നിലയില ഇറക്കിയ ഈ ചിത്രത്തിന് സാധിച്ചിട്ടില്ല.. 
                  കുറെ കൊമെടി സ്കിറ്റുകൾ ഒരുമിച്ചു ചേർത്ത് വച്ചത് പോലെ അനുഭവപ്പെടുന്ന ആദ്യ  പകുതിയും അൽപ സ്വല്പം കഥ പറഞ്ഞ രണ്ടാം പകുതിയും ചിത്രത്തിന്റെ ആശയ ദാരിദ്ര്യം വെളിവാക്കുന്നു.. 10 ഓ 15 ഓ മിനിട്ട് വീതമുള്ള കുറച്ചു  കൊമെടി സ്കിറ്റുകൾ അതിൽ പൊട്ടുന്ന 3 ഓ 4 ഓ അമിട്ടുകൾ പൊട്ടാത്ത അതിലേറെ അമിട്ടുകളും ചേര്ത്ത് വച്ച് ഒരു സിനിമക്ക് വേണ്ട ഒഴുക്ക് ഇല്ലാതെ അവതരിപ്പിക്കപ്പെട്ടത് പ്രേക്ഷകനെ ബോറടിപ്പിക്കുന്നു.. ആദ്യ ഒരു മണിക്കൂറിൽ പറഞ്ഞധിലധികമോന്നും ഇന്റെർവൽ വരെ പിന്നീടുള്ള  30 മിനുത്തിൽ പറയാനും ഉണ്ടായിരുന്നില്ല..
                   കഥയുടെ വികാസം പതിവ് ട്വിസ്ടുകളിലൂടെയാണെങ്കിലും അക്ഷരാർത്തത്തിൽ തോമയുടെ പിതാവിലൂടെയാണ് കഥപറഞ്ഞു പോകുന്നത് എന്നത് മാത്രമാണ് ഇതിന്റെ പ്രത്യേകത ... അറു പിശുക്കനായ പിതാവിന് ജനിച്ചു പോയതിനാൽ ജീവിതം മുഴുവൻ വൈകല്യം പേറി നടക്കുന്ന തോമയും അയാളുടെ പ്രണയവും കുടുംബവും ഇതിനിടയിലേക്ക് വരുന്ന ചില പ്രശ്നങ്ങളുമാണ് തോമ പറയുന്നത്.. തന്റെ കഥാപാത്രത്തെ മനോഹരമാക്കാൻ ദിലീപ് മാക്സിമും എഫ്ഫെർട്ട് എടുക്കുന്നുണ്ട്.. എങ്കിലും എവിടെയൊക്കെയോ ഒരു 'കരുമാടിക്കുട്ടൻ ' മിന്നിമറയുന്നതും കാണാൻ കഴിഞ്ഞു..  ഒരു മികച്ച പ്രകടനം കാഴ്ച്ചവയ്കുമ്പോൾ തന്നെ നാമിതാ പ്രമോദിന്റെ ഭാവ പ്രകടനങ്ങൾ അനാവശ്യമായ ലോങ്ങ്‌ ക്ലോസെ ഷോട്ട് എഡിട്ടിങ്ങിലൂടെ നഷ്ടമാവുന്നു.തോമയ്ടെ അച്ഛനായി സായി കുമാറിന്റെ ഗംഭീര പ്രകടനത്തിനും ഈ ചിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്..ഗാന രംഗങ്ങളിലുൾപ്പെടെ വളരെ കളർഫുള്ളയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.. കാമര കൊണ്ടുള്ള അഭ്യാസങ്ങൾക്ക് പ്രസക്തിയില്ലാത്തതിനാൽ കാമറ ശരാശരി പ്രകടനത്തിൽ ഒതുങ്ങി..
                         എത്ര പാടി പതിഞ്ഞ കഥയായാലും ദിലീപ് ചിത്രങ്ങൾ പ്രേക്ഷകനു നല്കുന്ന 'ഒരു മിനിമം ഗ്യാരന്റി ' ഈ ചിത്രവും പ്രേക്ഷകന് നല്കുന്നുണ്ട് എന്നാ കാര്യത്തിൽ തര്ക്കമില്ല.. അതുകൊണ്ട് തന്നെ ദിലീപിന്റെ സ്ഥിരം സ്റ്റൈലിലുള്ള ഒരു കൊമെടി എന്റർ റ്റെയ്നെർ ആസ്വദിക്കാൻ താല്പര്യമുള്ള ആരെയും ഈ ചിത്രം  കൂടുതൽ ബോറടിപ്പിക്കില്ല.. സൌണ്ട് തോമ കണ്ടിരിക്കാം.. 

Tuesday 2 April 2013

kutteem kolum: review


കുട്ടീം കോലും : പക്രുവിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം...  ബിലോ ആവറേജ് 

      തനിക്കു ലഭിച്ച കതാപത്രങ്ങളൊന്നും ഒരു നടനെന്ന നിലയില തന്റെ കഴിവ് തെളിയിക്കാൻ പര്യാപതമായിരുന്നില്ല മറിച്ചു അവ തന്റെ പൊക്കമില്ലയ്മയെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്തത് എന്ന് പറയുകയാണ് പക്രു  ആദ്യമായ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ.. ലോകത്തിൽ  (ഉയരം കൊണ്ട്) ഏറ്റവും ചെറിയ സംവിധായകനായ ഗിന്നസ് പക്രു ഇതുവരെ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ഗൗരവക്കാരനായ ഒരു വ്യക്തിയുടെ വേഷമാണ് ഇതിൽ ചെയ്യുന്നത്.. മറ്റെല്ലാ സിനിമകളിലും കൊമെടി പറഞ്ഞ പക്രു പൊക്കമില്ലതിരുന്നിട്ടും പോക്കക്കാരെ ഭയപ്പെടുത്തുന്ന കതാപത്രമായാണ് ഈ ചിത്രത്തിൽ എത്തുന്നത്.ആളുകളുടെ പരിഹാസം എറ്റു  വാങ്ങേണ്ടി വരുമ്പോൾ അതിനെ മറികടക്കാൻ എല്ലാ വില്ലത്തരവും കയ്യിലുള്ള ഒരു വലിയ മനുഷ്യനാകാൻ ശ്രമിക്കുന്ന കഥാപാത്രമാണ് ഏഴിമല വിനായകാൻ.. എല്ലാ ചിത്രങ്ങളിലും പൊക്കമില്ലയ്മയിൽ പൊതിഞ്ഞ ഹാസ്യത്തിലൂടെ പ്രേക്ഷകനെ ചിരിപ്പിക്കാൻ വിധിക്കപ്പെട്ടവാൻ ഗൌരവ സ്വഭാവമുള്ള കഥാപാത്രങ്ങളും തനിക്കു വഴങ്ങുമെന്ന് സമൂഹത്തോടും സിനിമ ലോകത്തോടും വിളിച്ചു പറയുകയാണ് ഈ ചിത്രത്തിലൂടെ..
                   വളര്ച്ചയില്ലാത്ത തന്റെ മകന് കൂട്ട് വേണമെന്ന് ആഗ്രഹിക്കുന്ന പിതാവ്(സിദ്ദിക്ക്) തെരുവിൽ നിന്ന് ഒരു കുട്ടിയെ(ആദിത്യ) വീട്ടിലേക്കു കൊണ്ട് പോകുന്നതും അവൻ എല്ലാ അർത്ഥത്തിലും  ഒരു കൂട്ടായി മാറുന്നതം തുടര് സംഭവ  വികാസങ്ങളുമാണ് കഥ...ഉയരക്കുരവുകാർ തമ്മിൽ മോഹന ലാലിന്റെ ആറാം തമ്പുരാൻ ചിത്രത്തെ ഒർമപ്പെടുത്തുന്ന തരത്തിൽ ചന്തയിൽ വച്ച് നടക്കുന്ന ഫൈറ്റ് കൗതുകമുനർത്തുന്നുണ്ട്....    ഒരു ഡിരെക്ടർ എന്നാ നിലയില ഏറെ മെച്ചപെടനുണ്ട് എന്ന് തുടക്കം മുതൽ പ്രേക്ഷകന് ബോധ്യപ്പെടുത്തുന്നുണ്ട് പക്രു.. .. കാമെറ  ആംഗിളുകളും സൂം ഇൻ  സൂം ഔട്ട്‌ ഷൊട്ടുകലുമൊക്കെ തികഞ്ഞ അശ്രധയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.. എടുത്തു പറയേണ്ട പോരായ്മ സംജത് മൊഹമ്മദിന്റെ എടിടിങ്ങാണ്.. ഷാജി കൈലാസിന്റെ മദിരാശി എന്നാ ചിത്രത്തെ എടിടു ചെയ്തു നശിപിച്ചതിനെക്കൾ മനോഹരമായി ഈ ചിത്രത്തെ നശിപ്പിക്കാൻ സംജതിനു സാധിച്ചിട്ടുണ്ട്... എന്റെ അറിവിൽ  താരതമ്യേന പുതുമുഖമാണ് കമെരയും കൈകാര്യം ചെയ്തിരിക്കുന്നത്..കഥാപാത്രങ്ങളുടെ ചുണ്ടനക്കവും ശബ്ദവും ഒത്തു പോകാതെ വരുന്ന തരത്തിൽ  ടെബ്ബിങ്ങിൽ വലിയ പിഴവു സംഭവിച്ചിട്ടുണ്ട്..താരതമ്യേന  ദുർബലമായ തിരക്കഥയും പക്രുവിന്റെ ആദ്യ സംവിധാന സംരംഭത്തെ  പിറകൊട്ടടിക്കും എന്നാ കാര്യത്തിൽ  തർക്കമില്ല...
               തന്റെ അപകര്ഷത ബോധമാണ് പ്രമേയ വിഷയമാക്കുന്നത് എങ്കിൽ സിനിമയുടെ അവസാന രംഗത്തിലും ആ അപകര്ഷത കഥാപാത്രത്തെ കൈ വിടുന്നില്ല... നായികയല്ല നായികയുടെ കൂട്ടുകാരിയെ ആണ് ഈ ഉയരമില്ലതവന് ലഭിക്കൂ എന്ന് പറയുന്നതിലൂടെ തന്റെ ഉപബോധ മനസ്സിൽ ആണ്ടുപോയ അപകർഷത  ബോധത്തെ പക്രു  ഊട്ടിയുരപ്പിക്കുനതും കാണാം...
                    എന്ത് തന്നെ ആയാലും ലോക സിനിമയിലെ തന്നെ ഏറ്റവും ചെറിയ സംവിധായകൻ എന്നാ നിലയില പക്രുവിനെ അഭിനധിച്ചേ മതിയാവൂ... അതുകൊണ്ട് തന്നെ ഇനിയും അവസരം ലഭിക്കുകയാണെങ്കിൽ സംവിധാന രംഗത്ത് കൂടുതൽ തിളങ്ങാനവും എന്നു തെളിയിക്കുന്ന പക്രുവിനെ പ്രോത്സാഹിപ്പിക്കാൻ ഓരോ പ്രേക്ഷകനും മുന്നിട്ടിറങ്ങണം..എന്ന് മാത്രം....