Pages

Monday 27 May 2013

Up & Down - Mukalil Oralundu: Review

               അപ് ആൻഡ് ഡൌണ്‍ മുകളിൽ ഒരാളുണ്ട്... തിയെട്ടരിലോ?  ബിലോ ആവറേജ് (1.8 /5 )

          മാധ്യമ സുഹൃത്തുക്കളുടെ വായടപ്പിക്കാൻ റെഡ് കാർപെറ്റ് ഷോ നടത്തിയതുകൊണ്ട് മാത്രം കാംബില്ലത്ത്ത കഥയുമായി  സിനിമ വിജയികില്ല എന്ന് ടി കെ രാജീവ്കുമാറിനെ ഓർമപ്പെടുത്തുന്ന ചിത്രമായിരിക്കും അപ്പ്‌ ആൻഡ് ഡൌണ്‍ മുകളിൽ ഒരാളുണ്ട്..ഒരു ഫ്ലാറ്റ്  കേന്ദ്രീകരിച്ചു അവിടെ നടക്കുന്ന ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ശ്രമിക്കുകയാണ് ഈ ചിത്രത്തിലൂടെ... ഇൻവെസ്റ്റിഗെഷൻ  ത്രില്ലെരിന്റെ വ്യത്യസ്ത മുഖവുമായെത്തിയ മുംബൈ പോലിസ് തിയെട്ടെരിൽ തുടരുമ്പോൾ തന്നെയാണ് രാജീവ്‌ കുമാർ ഏറെ കൊട്ടി ഘോഷിച്ചു ഈ ചിത്രം തിയേറ്ററിൽ എത്തിച്ചതു...ഒരു ലിഫ്ടിനകത്ത് നിന്ന് കൊണ്ട് രംഗങ്ങൾ ഷൂട്ട് ചെയ്യുക എന്നാ ശ്രമകരമായ ദൌത്യത്തിൽ ചായഗ്രാഹകാണും ഇടയ്ക്കു വെള്ളാനകളുടെ നാടിലെ പപ്പുവിനെ ഒർമിപ്പിച്ച  കൊച്ചുപ്രേമനുമാണ് മാത്രമാണ്പ്രേക്ഷകനു അല്പം ആശ്വാസമേകുന്നത്‌..
                     കഥയുടെ 90%വും ഒരു ലിഫ്ടിനകത്ത് കേന്ദ്രീകരിച്ചു എന്നുള്ളത് മാത്രമാണ് മറ്റു ത്രില്ലെർ സ്വഭാവ ചിത്രങ്ങളിൽ നിന്നും ഈ ചിത്രത്തിനുള വ്യത്യസ്തത..കൊല്ലപ്പെടുന്ന വ്യക്തിയോ കൊലയാളി എന്ന് മുദ്രകുത്തപ്പെടുന്ന ആളോ അതുമല്ലെങ്കിൽ അന്വേഷണ ഉധ്യൊഗസ്തന്റെയൊ നിലപാടുകളിൽ നിന്നാണ് പലപ്പോഴും ഇത്തരം ചിത്രങ്ങൾ ഉരുത്തിരിഞ്ഞു വരാറുള്ളതെങ്കിൽ  അത്തരത്തിൽ ഏതെങ്കിലും ഒരു വ്യക്തിയിൽ ഊന്നാതെ കഥ പറയാൻ ശ്രമിച്ചു എന്നുള്ളത് തന്നെയാണ് ഈ ചിത്രത്തിന്റെ ബലഹീനത..ആർക്കോ വേണ്ടി അബന്ധവശാൽ കണ്മുന്നിൽ വന്നു പെട്ട ഒരു ജടത്തെ ചുറ്റിപറ്റി അന്വേഷികപെടുന്നു .. പ്രേക്ഷകന്റെ ജിജ്ഞാസ്സയെ ഉണര്ത്ത്‌ന്നതോ പ്രേക്ഷകനിൽ ആവേശം ജനിപ്പിക്കുന്നതിന് ഉതകുന്നതുമായ ആയ രീതിയിൽ മരിച്ചയാളോ  ഫ്ലാറ്റിലെ മറ്റെതെങ്കിലും കഥാപാത്രമോ പ്രേക്ഷക ഹൃദയത്തെ സ്പർശിക്കുന്നില്ല 
                     വളരെ ലാഘവത്തോടെ തയ്യാറാക്കിയ കഥയും തിരക്കഥയും കതാപത്രങ്ങലെയുമാനു  ചിത്രത്തിലുടനീളം കാണാനാവുക.. ഒറ്റ രംഗം കൊണ്ട് പ്രേക്ഷകനെ ആവേശത്തോടെ പിടിച്ചിരുത്തി കഥ പറയാൻ സൂര്യ കൃഷ്ണമൂർത്തിയുടെ  മേൽവിലാസം എന്നാ ചിത്രത്തിനു സാധിച്ചത് ചിത്രത്തിലെ  ചടുലമായ സംഭാഷണങ്ങളും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെയുമാണ് എങ്കിൽ കഥാഗതിയെ നിർണയിക്കാൻ മാത്രം നിലവാരമുള്ള സംഭാഷണങ്ങളുടെ അഭാവവും  പ്രകടനവും കതാപത്രശ്രിഷ്ടിയിലെ പൊരായ്മയും അതുവഴിയുള്ള അഭിനേതാക്കളുടെ ജീവനില്ലാത്ത പ്രകടനവുമാണ് ഈ ചിത്രത്തിനു വില്ലനാവുന്നത്...ഇതുവരെ കണ്ടു പരിചയിച്ച രീതിയിൽ നിന്ന് വിഭിന്നമായ ഒരു ക്ലൈമാക്സ് പോലും ഒരുക്കാൻ ഈ ടീമിന് സാധിച്ചിട്ടില്ല.. ത്രില്ലെർ സിനിമകളുടെ നട്ടെല്ലാവെണ്ട പശ്ചാത്തല സംഗീതം കഥാപാത്രങ്ങളെ പോലെ ജീവനില്ലാതെ പോയി....തത്സമയം ഒരു പെണ്‍കുട്ടി എന്നാ ചിത്രത്തിലൂടെ  ദ്രിശ്യ മാധ്യമങ്ങലുമായി ബന്ധപ്പെട്ത്തി കഥ പറഞ്ഞ രാജീവ്‌ കുമാർ ഈ ചിത്രത്തിൽ മാധ്യമ റിപ്പൊർട്ടിങ്ങും വാർത്താവയനയും  ഉൾപ്പെടെയുള്ള രംഗങ്ങൾ  തികഞ്ഞ അശ്രധയോടാണ്  കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാകുമ്പോൾ തന്നെ ഈ ചിത്രത്തെ സഹിക്കുക എന്നത് പ്രേക്ഷകന്റെ ബാധ്യതയാവുന്നു.. അതുകൊണ്ട് തന്നെ ഒരു നേരമ്പോക്കിന് മാത്രം ആസ്വദിക്കാവുന്ന സിനിമയാണ് അപ്പ്‌ ആൻഡ് ഡൌണ്‍...... ...ബിലോ ആവറേജ് (1.8 /5 )

Saturday 25 May 2013

English: Review


     ഇംഗ്ലീഷ് : പണ്ടൊരു ലാൽ ജോസ് സ്പെയിനിൽ മസാല ഉണ്ടാക്കിയ പോലെ .( ശരാശരി..2.5/5)

     ജീവിതത്തിന്റെ അർത്ഥവും  അർത്ഥ ശൂന്യതയും ലണ്ടൻ നഗരത്തിൽ നട്ടു നനച്ചു മുളപ്പിച്ച്ചെടുക്കുന്ന സിനിമയാണ് ഇംഗ്ലീഷ്.. ആഗോളീകരനകാലത്തെ നഗര ജീവിതം എവിടെയായിരുന്നാലും  സമാനമായിരിക്കും  എന്നാ  കാഴ്ചപ്പാട് തന്റെ പാത്ര ശ്രിഷ്ടിയിലൂടെ  കഥാകൃത്ത്‌  തന്നെ  പങ്കു വയ്ക്കുകയും വ്യത്യസ്തമായതോന്നും പ്രേക്ഷകനെ അനുഭവപ്പെടുത്താതെ  പോകുന്നതുമായ ചിത്രമാണ് ഇത്..നഗര ജീവിതത്തിൽ മനുഷ്യനിൽ നിന്നും അന്യമാകുന്ന പല മൂല്യങ്ങളും ഒരു പക്ഷെ കാലങ്ങളായി ഒന്നല്ലെങ്കിലും നിരവധി മലയാള ചിത്രങ്ങൾ അടയാലപെടുത്തിയതാണെങ്കിലും അത് അതെ പടി ലണ്ടനിലേക്ക് പറിച്ചു നട്ടിരിക്കുകയാണ് ഈ ചിത്രത്തിൽ..  ഒന്നോ രണ്ടോ കതാപത്രങ്ങളിലൂന്നി കഥ പറഞ്ഞു ശീലിച്ച സംവിധായകൻ ലണ്ടൻ നഗരത്തിലെ പല ജീവിതങ്ങളിലൂടെ കഥ പറയുന്നതിലൂടെ  തന്റെ സ്ഥിരം ശൈലിയിൽ നിന്നും മാറി എന്നതൊഴിച്ചാൽ   അതിൽ നിന്നും പ്രേക്ഷകന് പ്രതീക്ഷിക്കാനൊന്നുമില്ല എന്ന് ചുരുക്കം  ..
          പ്രധാനമായും നാല് ജീവിതങ്ങളാണ് ചിത്രത്തിൽ പരാമർഷവിധേയമാകുന്നത്..ലണ്ടനിൽ തന്റെ ബാച്ചിലർ ലൈഫ് ആഗൊഷമാക്കുന്നതിനടിയിൽ ആ നഗരത്തിൽ വന്നിറങ്ങിയ തന്റെ കൂടുകാരന്റെ ഭാര്യയെ (രമ്യ നമ്പീശൻ) പ്രണയിക്കുന്ന  സിബി( നിവിണ്‍ പൊള്ളി) തമിഴ് ബ്രഹ്മന സ്ത്രീയെ(നദിയാ മൊഇധു)  വിവാഹം ചെയ്തു വഴിവിട്ടാ ജീവിതത്തിലേക്ക് പോകുന്ന ഡോക്ടർ റാം(മുരളി മേനോണ്‍),അമ്മയെ മറ്റെന്തിനെക്കാളും സ്നേഹിക്കുന്ന  ജോയ് (മുകേഷ്) താൻ ജീവന് തുല്യം സ്നേഹിക്കുന്ന പെണ്ണിനെ സ്വന്തമാക്കാൻ മാത്രം  മതിയായ രേഖകളില്ലാതെ ലണ്ടനിലെ ഒരു ഹോട്ടെലിൽ ജോലി ചെയ്യുന്ന കഥകളി ആർടിസ്റ്റ് ശങ്കരൻ(ജയസൂര്യ).. അവരുടെ ചില തീരുമാനങ്ങൾ പ്രതീക്ഷകൾ ഒരു ഘട്ടത്തിൽ കീഴ്മേൽ മറിയുന്നു ..ഇതാണ് ചിത്രത്തിന്റെ  ഇതിവൃത്തം.. തുടക്കം മുതൽ ഒടുക്കം വരെ അനാവശ്യ ഫ്രെയ്മുകളിൽ തട്ടി ചിത്രം ഇഴഞ്ഞു നീങ്ങുകയും പ്രേക്ഷകനെ ബോധ്യപ്പെടുത്തും വിധം കഥയിലേക്ക് പ്രവേശികാനും കഴിയുന്നില്ല..
        ഓരോ കഥാപാത്രങ്ങളെയും അവരുടെ മൈന്യൂട്ടായ സ്വാഭ സവിശേഷതകൾകൊണ്ട് ബനഗിയായി കോറിയിടാൻ തിരക്കഥ കൃത്തിനു സാധിച്ചതിനോടൊപ്പം ലണ്ടൻ ജീവിതത്തെ ഒരു പരിധി വരെ വരച്ചു കാണിക്കാൻ സംവിധായകനും തിരക്കഥാകൃത്തും ശ്രമിച്ചിട്ടുണ്ട് എന്നുള്ളതാണ് എടുത്തു പറയേണ്ട പ്രത്യേകതകൾ..ലണ്ടന്റെ മനോഹാരിത മുറ്റി നിൽക്കുന്ന ദ്രിശ്യങ്ങൾ പ്രേക്ഷകനിലേക്ക് പകർന്നു നല്കിയ ഉദയൻ അമ്പാടി ചിത്രത്തിന്റെ ഇഴച്ചിലിലും ആശ്വാസമാവുന്നുണ്ട്...എല്ലാവർക്കും ബോധ്യമാവും വിധമല്ലെങ്കിലും എല്ലാ ജീവിതങ്ങളെയും ജീവിതത്തിലെ ചില കണ്ണികളിലൂടെ കോർത്തിണക്കുന്ന അവസാന രംഗമൊരുക്കി ശ്യാമപ്രസാദും മികച്ചു നിൽക്കുന്നു... കഥാപാത്രങ്ങളിൽ മുകേഷ് സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനവുമായി പ്രേക്ഷകനെ കയ്യിലെടുക്കുന്നു.. അതെ സമയം തുടക്കത്തിൽ ഇമ്പ്രേസ്സിവ് ആയി അനുഭവപ്പെടുകയും ഒടുക്കം പതിവ് ഗോഷ്ടികളിലേക്ക് തിരിയുകയും ചെയ്യുകയാണ് നിവിണ്‍ പോളി.. അത് പോലെ തന്നെ ചിലയിടങ്ങളിൽ എടിടിങ്ങും വില്ലനാകുന്നുണ്ട്.. ഗാനങ്ങൾ പൂർണ തോതിൽ ഉപയോഗിച്ചില്ലെങ്കിലും അവ ശരാശരി നിലവാരം പുലർത്തി..
            അതെ സമയം ഈ മാസം പുറത്തിറങ്ങിയ മൂന്നു ചിത്രങ്ങൾ സമാനമായ രണ്ടാഷയങ്ങൾ പങ്കു വയ്ക്കുന്നതും കാണാൻ സാധിച്ചു.. പണിയില്ലാതെ വീട്ടിലിരുക്കന്നതാണ് ഭർത്താവിനെ കുറിച്ചു ദുഷ്  ചിന്തകൾ മനസ്സിലുണ്ടാകുന്നത് എന്ന് ആറു സുന്ദരികളും ഇംഗ്ലീഷും ഒരു പോലെ പറഞ്ഞു വയ്ക്കുന്നു..അതുപോലെ മുംബൈ പോലീസിലെ പോലെ ഈ ചിത്രത്തിലും ഗേ സെക്സ് ഒരു വിഷയമായി കടന്നു വരുന്നു...
              ചിത്രത്തിന്റെ അവസാന രംഗം വരുമ്പോഴാണ് തോട്ടടുത്തിരുന്നൊരു കിളി നാദം.. ഓ!അതു ഡാൽഫിയായിരുന്നു.. അവൾ കാമുകൻ ഡിങ്കോയോടു ചോദിക്കുകയാ" ഡാ ഇതിനു കഥയെന്തെങ്കിലും ഉണ്ടായിരുന്നോടാ"..ചോദ്യം കേട്ടയുടനെ ഡിങ്കോ ഇങ്ങനെ പാടി..
             കഥയില്ലത്തൊരു കഥയാണിത് (ഇംഗ്ലീഷ്)
             പതിവില്ലാത്തൊരു കഥയാണിത്( ശ്യാമ പ്രസാദിന്റെ)
            കണ്മുന്നിലിത് കാണാം( തിയേറ്ററിൽ)
            ചെവിയൊർത്താലിതു കേൾക്കാം( തിയേറ്ററിനു പുറത്ത്)
            കലികാലം കോളം തുള്ളന (നഗര ജീവിതം)
            നാടിൻ കഥയാണെ ....(ലണ്ടൻ)... അതുകൊണ്ട് തന്നെ ലണ്ടൻ കാഴ്ചകൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവര്ക്ക് ധൈര്യപൂർവ്വം കണ്ടിറങ്ങാവുന്ന ചിത്രമാണ് ഇംഗ്ലീഷ്..( ശരാശരി..2.5/5)

Wednesday 22 May 2013

vallatha pahayan : review


                   വല്ലാത്ത പഹയൻ :തനി നാടൻ...ശരാശരി..(2.5/5)

     മലയാള സിനിമ മധ്യവർഗ ഉപഭോഗ സംസ്കാരത്തിന്റെ വക്താക്കളാകുന്ന കാലത്ത് അതിൽ നിന്ന് വേറിട്ട ശബ്ധമായെത്തുന്ന ചിത്രമാണ് വല്ലാത്ത പഹയൻ.. ഗ്രാമങ്ങളുടെ നന്മയും വിശുദ്ധിയും തിരിച്ചറിഞ്ഞു തമിഴ് സിനിമകൾ മണ്ണിന്റെയും വിയർപ്പിന്റെയും മണം തേടിയിറങ്ങുന്ന സമയത്ത് തന്നെയാണ് മലയാള സിനിമ ഉപരി വർഗ കമ്പോള സംസ്കാരങ്ങളുടെ വക്താക്കളാകുന്നത് എന്നാ കാര്യം വിസ്മരിച്ചു കൂടാ.. ഓരോ പ്രേകഷകനും അറിഞ്ഞും അറിയാതെയും ഇരയായി പോകുന്ന ആഗോളീകരണ കാലത്തെ വിപണിയിലെ കിട മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സമകാലീന മലയാള സിനിമൾക്ക്..ഇതിൽ നിന്ന് വ്യത്യസ്തമായി അവതരണത്തിലും കഥയിലും പുതുമയേതുമില്ലാതെ എന്നാൽ നാട്ടിൻപുറവും നന്മയും ഒകെ വിഷയമാക്കുന്ന ചെറിയ സിനിമയാണ് വല്ലാത്ത പഹയൻ.. 
             ബാലൻ എന്നാ പ്യൂണ്‍ ഒരു വീട് വയ്ക്കാൻ നടത്തുന്ന ശ്രമവും അയാൾ നേരിടുന്ന വെല്ലുവിളികളും അല്പം സാമൂഹ്യ വിമർശനത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് ഇതിൽ..ഒന്ന് സംസാരിക്കാനോ എന്തിനു ഒന്ന്  തുമ്മുവാൻ വേണ്ടി പോലും കോഫീ ഷോപ്പുകളും പബ്ബുകളും കേറിയിറങ്ങുന്ന യുവത്വത്തെ അടയാളപ്പെടുത്തുന്ന പതിവ് കാഴ്ചകളെ മടുത്തവരുടെ മുന്നിലേക്ക്‌ നാട്ടിൻപുറവും  ചായക്കടയും സ്കൂളും നാട്ടിന്പുറത്തെ കുശുകുശുപ്പും ഒക്കെ വിഷയമായി വരുന്ന ഹൃധയസ്പർശിയായ  കുറച്ചു മുഹൂർത്തങ്ങൾ കൂടി സമ്മാനിക്കുന്ന ഒരു നാടൻ ശരാശരി ചിത്രമാണ് വല്ലാത്ത പഹയൻ..
           സംവിധായകന്റെ പരിചയക്കുറവും തിരക്കഥയിലെ ബലമില്ലയ്മയും സമ്മാനിക്കുന്ന ചെറിയ ചെറിയ രസക്കുരവുകൾ   ഒരു മികച്ച  ചിത്രമാക്കുന്നതിൽ  ഇതിനെ  പിനോട്ടടിക്കുന്നുണ്ട്  എന്നത് വാസ്തവമാണ് .. രചന  അവതരിപ്പിച്ച  സുമ  എന്നാ കഥാപാത്രത്തിനു തലയണ മന്ത്രത്തിൽ ഉർവശിയോളം  പ്രാധാന്യം സംഭാഷണങ്ങളിൽ കൽപ്പിച്ചു  നല്കുന്നുണ്ടെങ്കിലും അത് പ്രകടമാക്കാൻ മാത്രം കഥയിൽ ഒന്നും ഇല്ലാതെ പോയി ..എടിടിങ്ങിൽ ചില പാളിച്ചകളും പുതിയ വീട് പണിയുന്ന സ്ഥലവും ആതു ഉയർന്നു വരുന്ന സ്ഥലവും ഒക്കെ വ്യത്യസ്തമായിരിക്കും എന്ന് ഉറപ്പാണെങ്കിലും അത് പ്രേക്ഷകന് പിടികിട്ടാത്ത രീതിയിൽ കാമറ ആംഗിളുകൾ  ക്രമീകരിക്കുന്നതിൽ സംവിധായകാൻ പരാജയമാകുന്നുണ്ട്..
               എങ്കിലും ചിന്തിക്കാൻ പുതിയ വിഷയങ്ങള തേടി ജീവിതം മുഴുവൻ ചിന്തിച്ചു നടക്കുന്ന വിനൊധ് കോവൂരിന്റെ ചിന്താ ശുക്കൂർ ഒരാൾ മതി മടുപ്പില്ലാതെ ഈ ചിത്രം ആസ്വദിക്കാൻ.. കൂട്ടത്തിൽ ഷുക്കൂറിന്റെ ഭാര്യയും മാഷന്മാരും നിങ്ങളെ രസിപ്പിചെക്കും.. മാമുക്കോയയുടെ സമീപകാലത്തെ നല്ലൊരു വേഷം സെയ്താലിക്ക പങ്കുവയ്ക്കുന്ന സ്നേഹവും ബാലന്റെ (മണികണ്ടൻ )ഓട്ടവും ശ്രീകുമാറിന്റെ എന്ജിനീയരും  ജനാർധനന്റെ അച്ഛനും വേഷവും  കെ പി എ സി ലളിത(അമ്മ വേഷം )സാധനങ്ങളുടെ കൂടെ പൊതിഞ്ഞു നല്കുന്ന സ്വർണ വളകളും മതി നിങ്ങളുടെ മനസ്സിനെ ആർദ്രമാക്കാൻ..അത് കൊണ്ട് തന്നെ ഒട്ടേറെ പോരായ്മകൾക്കിടയിലും ഈ ആഴ്ചയിൽ ഇറങ്ങിയ സിനിമകളിൽ പ്രേകഷകാന്  മടുപ്പില്ലാതെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു ശരാശരി ചിത്രമാണ് ഇത്...( വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടാകാം..)

Tuesday 21 May 2013

aaru sundarikalude katha:review


                ആറു സുന്ദരികളുടെ കഥ: ആറായാലെന്ത് നൂറായാലെന്തു ?( ബിലോ ആവറേജ്..2.2/5)

6 സ്ത്രീകളെ അണി നിരത്തി കഥ പറയുന്ന പുരുഷ പക്ഷ സിനിമയാണ് ആറു സുന്ദരികളുടെ കഥ..പേരിൽ മാത്രം തികഞ്ഞ സ്ത്രീ പക്ഷം ഒരുക്കുകയും കഥയിലും അവതരണത്തിലും പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ കാഴ്ചപ്പാടുകളെ ശരിവയ്ക്കുന്ന സിനിമ കൂടിയാണ് ഇത്..സ്വർഗത്തിലിരുന്നു ചാച്ചി മൂത്തേടത്(സറീന വഹാബ്) ഇന്റർനെറ്റ്‌ വഴി അവരുടെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം വിവരിക്കുക വഴി ഇന്റെര്നെടും മാധ്യമങ്ങളും ചാറ്റിങ്ങും മൊബൈലും ഒക്കെ നിറഞ്ഞു നില്ക്കുന്ന ഒരു ന്യൂ ജെനരേശൻ സെറ്റ് അപ്പ്‌..   
     ഒരു കൊലപാതകത്തിൽ തുടങ്ങുന്നതിലൂടെ ത്രില്ലെർ സ്വഭാവം കാണിച്ചു പ്രേക്ഷകനെ പിടിച്ചിരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമം വേണ്ടത്ര വിജയിക്കുന്നില്ല..പരസ്ത്ര്രീ ബന്ദം ഒരൂ പുരുഷന്റെയും സ്ത്രീയുടെയും ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങലാണ് ചിത്രത്തിന്റെ ഇതിവൃത്തം..ആറു പേരിൽ പ്രധാനമായും മൂത്തെടത്ത് കുടുംബത്തിലെ മൂന്നു സ്ത്രീകളിലൂടെയാണ് ഭൂരിഭാഗം സമയവും കഥ പറഞ്ഞു പോകുന്നത്.. ബാക്കിയുള്ള മൂന്നു പേരിൽ ലെനയോഴിച്ച്ചു ഷംന കാസിമം ലക്ഷ്മി രായിയുമില്ലാതെ നാല് സ്ത്രീകളുടെ കഥ എന്നാ പേരിലും സിനിമ ഇരക്കാമെന്നു ചുരുക്കം..വെറുതെ ഇരിക്കുന്ന സ്ത്രീയാണ് ഭർത്താവിനെ സംശയിക്കുന്നതെന്ന് പറഞ്ഞു വയ്ക്കാൻ വേണ്ടി മാത്രമുള്ളതാണ് ഷംനാ കാസിമിന്റെ കാരക്റ്റെർ.. അത്ര പ്രാധാന്യം പോലും ലക്ഷ്മി രായിക്കില്ല...
               അനാവശ്യമായി ചേർത്ത ഈ രണ്ടു പേരുൾപ്പെടെ 6 പേരിലൂടെ കഥ പറയാൻ ശ്രമിക്കുമ്പോൾ അനുഭവപ്പെടുന്ന കല്ലുകടിയും ഇഴയടുപ്പമില്ലയ്മയും വേഗതക്കുറവും  ആണ് ഈ ചിത്രത്തെ പിന്നോട്ടടിക്കുന്നത്.. എടിടിങ്ങിലെ പോരായ്മയും രംഗവിന്യാസത്തിലെ അപാകതയും  ചിത്രത്തിനു  ബാധ്യതയാവുന്നുണ്ട്..കെട്ടുറപ്പില്ലത്ത്ത തിരക്കഥയും കൃത്രിമത്വം നിറഞ്ഞതും ഫിലൊസഫിക്കലുമായ സംഭാഷണങ്ങളും ഒരു പരിധി വരെ ആസ്വാധകാന് പരീക്ഷനമാവുന്നുണ്ട്...
                  പ്രതാപ് പോത്തന്റെയും സറീന വാഹാബിന്റെയും മികച്ച അഭിനയ മുഹൂർതങ്ങലാനു ചിത്രത്തിന്റെ പള്സ് പൊയന്റുകൾ.. മുത്തൂട്ടിന്റെയും ബി എൻ ബി പാരിബയുടെയും പരസ്യം കാണിക്കുക  വഴി ചിത്രത്തിന്റെ വലിയൊരു  ശതമാനം  മുതൽമുടക്ക്  നേടിയെടുക്കാൻ  അനിയരക്കാർക്ക്  കഴിഞ്ഞിട്ടുണ്ടാകും  എന്നാ പ്രതീക്ഷിച്ചു  താല്പര്യമുള്ള ആര്ക്കും വെറുതെ കണ്ടിരങ്ങാവുന്ന ഒരു സിനിമയാണ് ആറു സുന്ദരികൾ( ബിലോ ആവറേജ്..2.2/5)

Saturday 18 May 2013

Orissa: Review


                  ഒറീസ: വിസ്മയിപ്പിക്കുന്ന ധ്രിശ്യങ്ങളിലും ദുരന്തമായി മാറിയ പരീക്ഷണം    ...ജസ്റ്റ്‌ ബിലോ ആവറേജ് (2.4/5)

           ഒറിയൻ ഭാഷ സംസാരിച്ചു ആ നാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു സംഭവത്തെ വളരെ റിയലിസ്ടിക് ആയി സമീപിക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന ഒരു സിനിമയാണ് ഒറീസ്സ..ഒറീസയിൽ വർഷങ്ങൾക്കു മുന്പ് (1980) ൽ നടന്ന ഒരു സംഭവത്തിന്റെ സിനിമ രൂപമാണ് ഒറീസ്സ.. ഒറീസയിലെ ഒരു ഗ്രാമത്തിൽ ചിത്രീകരിച്ചു കഥാപാത്രങ്ങളായി ഭൂരിപക്ഷം അന്യ നാട്ടുകാർ അവതരിപ്പിക്കപ്പെട്ട ഒരു ചിത്രം.. ചരിത്രത്തെ അടയാളപ്പെടുത്തുക എന്നത് ശ്രമകരമായ ഒരു ധൗത്യത്ത്യെ സധൈര്യം ഏറ്റെടുത്ത ചിത്രം .പക്ഷെ ചരിത്രത്തെ ചരിത്രമാക്കുന്നത് ഒരു  പ്രദേശത്തെ സാമൂഹിക പശ്ചാതലമാനെന്നിരിക്കെ അതിനെ പാടെ നിരാകരിക്കുകയാണ് ഈ ചിത്രം.. കഥയുടെ തുടക്കം മുതൽ കഥാന്ത്യം വരെ നായകൻ കഥയിൽ ഇടപെടുന്ന സംഭാഷണങ്ങളുടെ സ്ഥാനത് നായകൻറെ ആശരീരിയിലൂടെ കഥ പറഞ്ഞു പോകുന്ന ,വെള്ള കുപ്പായമിട്ട് നോക്കുകുത്തികളാക്കി നിർത്തിയ നാടുകാരുടെ നിസ്സഹാകരനത്തോടെ പുരോഗമിക്കുന്ന ചിത്രമാണ് ഒറീസ്സ..
           തുടക്കത്തിൽ മീര ഭായി എന്നാ കഥാപാത്രത്തിന്റെ ശ്രമങ്ങളെ വരച്ചു കാണിക്കാൻ ശ്രമിക്കുമ്പോൾ മാത്രം പരാമർശ വിധേയമാകുന്ന ജാതീയത വിദ്യാഭ്യാസം ദാരിദ്ര്യം നിസ്സഹായത തുടങ്ങി ഒരു ഗ്രാമത്തെ അടയാളപ്പെടുത്തുമ്പോൾ ആവശ്യം വേണ്ട പലതിനെയും സംവിധായകാൻ മറക്കുമ്പോഴും വിനൊധ് ഇല്ലംപള്ളിയുടെ മികച്ച കാമറ വർക് മാത്രമാണ് ആ അവസ്ഥകളെ അല്പമെങ്കിലും പ്രേക്ഷകനിലേക്ക് പകരുന്നത്..അനാചാരങ്ങളെ അന്തമായി പിന്തുടരുന്ന നാട്ടുകാരോ അവരുടെ എതിർപ്പുകളോ  ക്രിസ്തുദാസ്  സുനേയി പ്രണയത്തിനു വിഗാതമാവുന്നില്ല.. പ്രധാൻ സഭയിൽ ദാസിമാരാകാൻ വിധിക്കപ്പെടുന്നവർ ആ അവസ്തയിലെക്കെത്തെപ്പുടുന്ന സാമൂഹ്യ സാഹചര്യം വിവരിച്ച ആദ്യ അര മണിക്കൂർ ആശരീരിക്കപ്പുരത്തെക്ക് സുനേയി ക്രിസ്തുദാസ്പു പ്രണയത്തിന്റെ ഉയര്ച്ച താഴ്ച്ചകളെ സ്വാധീനിക്കുന്ന സാമൂഹ്യാന്തരീക്ഷം ശ്രിഷ്ടിക്കപ്പെടുന്നില്ല..പകരം തുടർന്നുള്ള 2 മണിക്കൂർ സുനേയി ക്രിസ്തുദാസ് പ്രണയം  സംഭാഷണങ്ങളെ പോലും വെടിഞ്ഞു വിസ്മയിപ്പിക്കുന്ന ധ്രിശ്യങ്ങളിലൂടെ മാത്രമാണ് പറഞ്ഞു പോകുന്നത്.. . പക്ഷെ ആ ധ്രിശ്യങ്ങൾക്ക് ജീവൻ നൽകാൻ നായകൻ കൂടിയായ ഉണ്ണി മുകുന്ദനും പരാജയമായിത്തീരുമ്പോൾ ചിത്രം കല്ലുകടിയാവുന്നു. അത് പോലെ തന്നെ ചിത്രത്തിൽ പ്രധാൻ സഭ കഷയിച്ചു എന്നും ഇപ്പോൾ അത്തരം അനാചാരങ്ങൾ നടക്കുന്നില്ല എന്ന് അവകാശപ്പെടുന്ന സംഭാഷങ്ങളും  ധ്രിശ്യങ്ങളും ഉണ്ടെങ്കിലും അതിലേക്കു നയിച്ച സാഹചര്യം പരാമര്ഷിക്കുന്നില്ല.. തുടക്കത്തിൽ അതിന്റെ നാശം ഇവരുടെ പ്രണയത്തിൽ നിന്നാണ് എന്ന് തൊന്നുമെങ്കിൽ പോലും സുനെയിയെ ദുർബലനായ ക്രിസ്തു ദാസിനു തന്റെ ആവശ്യത്തിനു ശേഷം എറിഞ്ഞു കൊടുക്കുമ്പോൾ അവർ പഴയ പ്രതാപത്തോടെ നിലനിൽക്കുന്നതായാണ് ചിത്രീകരിക്കുന്നത്..
         കേവലം ഒരു ത്രെഡിൽ മാത്രം കെട്ടിപടുത്ത  ഒരു മികച്ച തിരക്കതയുടെയും സംഭാഷണങ്ങളുടെയും അഭാവം പ്രകടമാക്കിയ ചിത്രം കൂടിയാണ് ഒറീസ്സ .. ഒറിയ ഭാഷ ചിത്രത്തിന്റെ റിയാലിസ്ടിക് സ്വഭാവത്തിന് വേണ്ടി കൊണ്ട് വരാൻ ശ്രമിക്കുകയും മലയാളം ഏഴുതി കാണിക്കുകയോ പഴയ മഹാഭാരത സീീയലിന്റെ ശൈലി ഓർമിപ്പിച്ചു പിന്നണിയിൽ നിന്ന് പറയുകയും ചെയ്യുന്നത് ചിത്രത്തിന്റെ ആസ്വാധനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്..അതിനു പകരം അവർ സംസാരിക്കുന്ന യഥാർഥ  ഭാഷ തന്നെ ചിത്രത്തിലുടനീളം ഉപയോഗിച്ച് മലയാളം താഴെ എഴുതിക്കാണിക്കുന്ന രീതിയാണ് സ്വീകരിചിരുന്നതെങ്കിൽ ഏതു ഭാഷയിലെ സിനിമയും ആവേശത്തോടെ സ്വീകരിക്കുന്ന മലയാളി ഈ ശ്രമത്തെയും സ്വീകരിക്കുമായിരുന്നു..
                    മികച്ച പശ്ചാത്തല സംഗീതം ചിത്രത്തിന് മറ്റു കൂട്ടുമ്പോഴും ചിലയിടങ്ങളിൽ എടിടിങ്ങിൽ വന്ന പിഴവ് ഇതേ സംഗീതത്തെ ആരോച്ചകമാകി മാറ്റുന്നുമുണ്ട് ..ചിലയിടങ്ങളിൽ പശ്ചാത്തല സംഗീതം ഒരു കിസാൻ കൃഷിദീപം പരിപടിയുടെയോ തെയട്ടരിലെ കൃഷി സംബന്ധിയായ പരസ്യത്തിന്റെ നിലവാരത്തിലെക്കോ താഴുന്നു... കാമറ കേവലം ഭംഗിയുള്ള ധ്രിശ്യങ്ങളെ ഒപ്പിയെടുക്കനുല്ലതല്ല മറിച്ചു ഒരു സംസ്കാരത്തെ ഒപ്പിയെടുക്കനുല്ലതാണ് എന്ന് തെളിയിക്കാൻ വിനൊധ് ഇല്ലംപള്ളിക്കയിട്ടുന്ദ്..അതുപോലെ സുനേയി ആയി വന്നു സാനിക നമ്പ്യാരും കനിഹയും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നു.. രതീഷ്‌ വേഗയുടെ സംഗീതവും തുടക്കത്തിലേ കനിഹയുടെ നൃത്ത രംഗങ്ങളും മികച്ച കലാ സംവിധാനവും ചിത്രത്തിന്റെ പ്ലസ്സുകലാണ്... കന്യകാത്വം നശിക്കാതെ നായകന് വേണ്ടി നായികയെ കാത്തു വയ്കുന്ന പരമ്പരാഗത രീതിയെ സധൈര്യം കയ്യൊഴിയുന്ന അവസാന രംഗമുല്പ്പെടെ കണ്ടിറങ്ങിയാലും മനസ്സിൽ തങ്ങി നില്ക്കുന്ന നിരവധി മുഹൂർത്തങ്ങൾ ഒരുക്കി വച്ച ഈ ചിത്രം പക്ഷെ ഒരു ദൊക്യുമെന്റരിയൊ അല്ലെങ്കിൽ ഡോക്യു ഫിക്ഷന്റെയോ നിലവാരത്തിലേക്ക് താഴ്ന്നു പോകുന്നിടത്താണ് കൃത്യമായ ഒരു വിലയിരുത്തൽ അസാധ്യമാവുന്നത്.. അതുകൊണ്ട് ഈ ചിത്രത്തിന്റെ അഭിപ്രായം കാഴ്ചക്കർകു വിടുന്നു...

Sunday 12 May 2013

Neram Review


നേരം.. രണ്ടു വിധത്തിലാണ് ഒന്ന് നല്ല നേരം പിന്നൊന്ന് ചീത്ത നേരം .. ആവറേജ്...
          
നേരം രണ്ടു തരത്തിലുണ്ട് നല്ല നേരവും ചീത്ത നേരവും..നിങ്ങളുടെ നല്ല നേരത്ത് ഒരല്പം സമയം  ചിലവഴിക്കനമെന്നഗ്രഹിച്ചു സിനിമ കാണുകയാണെങ്കിൽ  'നേരം' നല്ലതാണ് .. അഥവാ  നിങ്ങളുടെ ചീത്ത സമയത്ത്  എല്ലാ  വിമർശന  ബുദ്ധിയോടും  ആസ്വദിക്കുന്ന  ചിത്രമാണെങ്കിൽ അത്ര  നല്ലതല്ല ഈ നേരം  .. എല്ലാത്തരം  കോപ്പിയടിയെയും  ന്യായീകരിച്ചുകൊണ്ട്  ഇതിൽ  നിങ്ങൾ  കണ്ട  പലതും  ആവർത്തിക്കുമെന്ന  മുന്നരിയോപ്പോട്  തന്നെയാണ്  അൽഫൊൻസ്  പുത്രൻ  എന്നാ പുതുമുഖ  സംവിധായകാൻ തിരക്കഥ  സംഭാഷണം  സംവിധാനം  പോരാത്തതിന്  എഡിറ്റിംഗ്  കൂടി  നടത്തി  രംഗത്തിറക്കിയ  ഈ ചിത്രം ആരംഭിക്കുന്നത് തന്നെ...2 മണിക്കൂർ  എന്റെർറ്റെയ്നെർ  എന്നാ നിലയിൽ  പുറത്തിറങ്ങിയ  ഈ ചിത്രം ആ റോൾ  ബന്ഗിയായി നിർവഹിചിടുണ്ട്  എന്ന് തന്നെ വിലയിരുത്താം .. ജഗതിയുടെ  ഗാനവും 'വാതിൽ  മെല്ലെ'  എന്നാ ഗാനവും  പ്രേക്ഷക  ശ്രദ്ധ  പിടിച്ചു  പറ്റുന്ന  രീതിയിലുള്ളതാണ്‌..
               പറയത്തക്ക  കഥയില്ലാത്ത  ഒരു ചിത്രം ഒരു വ്യക്തിയുടെ  ഒരു ദിവസതിലൂടെയാണ് ഏറെക്കുറെ കടന്നു പോകുന്നത്.. ആ ദിവസത്തെ സംഭവങ്ങളെ പ്രേക്ഷകന് ഇഷ്ടപ്പെടും വിധം ബന്ഗിയായി കൊർത്തിണക്കി എന്നുള്ളതും  സിനിമയുടെ  ഓവറോൾ  മെയ്കിങ്ങിൽ  കിട്ടിയ ഒരു തമിഴ് ചുവ അതിനു  ഏറെ  ഗുണം  ചെയ്യുന്നതും  കണ്ടു ... കഥാപാത്രങ്ങളുടെ  നോട്ടം  കൊണ്ടും  മികച്ച  സീനുകൾ  ഒരുക്കിയും  ഹ്യൂമർ  കണ്ടെത്താൻ സംവിധായകന് കഴിഞ്ഞു സന്തോഷത്തേക്കാളുപരി സന്താപത്തിലൂടെയും ജീവിതത്തിന്റെ ഇരുണ്ട യാതാര്ത്യങ്ങളിലൂടെയും ആണ് അണിയരക്കാർ കൊമെടി കണ്ടെത്തുന്നത്..ശ്രീനിവാസൻ ഭാർഗവച്ചരിതത്തിൽ പയറ്റി പരാജയപ്പെട്ട ബ്ലാക്ക് ഹ്യൂമർ വര്ക്ക് ഔട്ട്‌ ചെയ്യുന്നതിൽ ഈ ചിത്രം ഒരു പരിധിവരെ വിജയം കണ്ടു.. . കഥാപാത്രത്തെ പലപ്പോഴും ക്ലോസ് ആയി പിന്തുടരുന്ന കാമറ വിദൂരമായ കാഴ്ചകളെ പലപ്പോഴും ഒഴിവാക്കുന്നുന്ടെങ്കിലും കാമെരാ വർകും എടിടിങ്ങും മോശമാക്കിയില്ല..
               നിവിൻ പോളിയുടെ തട്ടതിൻ മറയിത്തിലെ ഇമേജിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് ഇത് എന്ന് ആദ്യന്തം പറയിപ്പിക്കാൻ സംവിധായകനും അണിയറ പ്രവർത്തകർകും കഴിഞ്ഞു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പോരായ്മ ..തട്ടത്തിലെ ആത്മഗതങ്ങളും കഥ പറയൽ ശൈലിയും ചിത്രത്തിന്റെ അവസാനം വരെ നേരവും അനുകരിക്കുന്നുണ്ട്...ബാല്യത്തിൽ തുടങ്ങുന്ന പ്രണയം അതിനെ ധ്രിശ്യവൽക്കരിച്ച്ച്ചത്  പ്രണയം പറയുന്ന രീതി അതിനായി ഉപയോഗിക്കുന്ന ഓരോ വാക്കുകളും തട്ടത്തിൽ പൊതിഞ്ഞു പ്രേക്ഷകനിലേക്ക് എത്തുന്നു..  ഒരു പക്ഷെ അത് കൊണ്ട് തന്നെ നിവിണ്‍ പൊളി എന്നാ നടന് അധികമൊന്നും ഈ ചിത്രത്തിൽ ചെയ്യാനുണ്ടായിരുന്നില്ല.. എന്നാൽ വില്ലാൻ സിംഹ നന്നായിട്ടുമുണ്ട്..
                   ഓടിയോടി തളരുന്ന നായകനും വില്ലനും പിന്നണിയിൽ അനാവശ്യ ബഹളങ്ങളുടെ ഘോഷയാത്രയും ... 2 മണിക്കൂറിൽ ഒതുങ്ങുന്ന ചിത്രത്തിലെ ഓട്ടം മാത്രമുണ്ട് 20 മിനുട്ടോളം.. 'റണ്‍ 'എന്നാ ചിത്രത്തിൽ ആക്ഷൻ ചെയ്തത് കൊണ്ടാണോ നായകനെയും വില്ലനെയും ഇങ്ങനെ ഇട്ടു ഓടിക്കുന്നതുകൊണ്ടാണോ അദേഹത്തിനു 'റണ്‍ രവി' എന്ന് പേര് കിട്ടിയത് എന്നാ സംശയം ബാക്കിയാവുന്നു..അവസാന രംഗത്ത് ജഗതിയുടെ ഗാനം ഉള്കൊള്ളിച്ചതുകൊണ്ട് മാത്രമാണ് ആദ്യത്തെ ഓട്ടത്തിന്റെ ആവര്ത്തനമായിട്ടും ആ രംഗം പ്രേകഷകനിൽ ആവേശമുനര്ത്തിയത് പലപ്പോഴും ബാക്ഗ്രൌണ്ടിലെ ബഹളം സംഭാഷനങ്ങൾക്കായി കാത് കൂർപ്പിച്ചിരിക്കേണ്ട  അവസ്ഥയിലുമാക്കി( കൊർനെഷൻ തിയെട്ടരിനും അതിലൊരു പങ്കുണ്ട്.)..
                       പി വി എസ് ഫിലിം സിറ്റിയിൽ 180 ഉം ക്രൗനിൽ 150 ഉം കൊടുത്തു സിനിമ കണ്ടേ തീരു എന്ന് വാശിയില്ലെങ്കിൽ 60 രൂപയ്ക്ക്  കൊർനെഷൻ പോലുള്ള തിയട്ടരിൽ ഇരു വശങ്ങളിലുമായി കറങ്ങുന്ന പങ്ക നിങ്ങളുടെ ഉഷ്ണത്തെ ശമിപ്പിക്കുമെങ്കിൽ ധന നഷ്ടമില്ലാതെ കണ്ടിരിക്കാം ഈ നിവി പൊള്ളി ചിത്രം..ശരാശരി.....

Tuesday 7 May 2013

Bharya Athra Pora Review


        ഭാര്യ അത്ര പോര: ഈ ഭാര്യ മോശക്കാരിയല്ല... എബോവ് ആവറേജ്.

ഏതു ചിത്രം റിലീസ് ആയാലും ഫെയ്സ് ബുകിൽ കമ്മെന്റിട്ടു ചിത്രത്തെ തകർക്കാൻ ശ്രമിക്കുന്ന (നല്ലതിനെ തകർക്കാൻ ശ്രമിക്കാരില്ലെങ്കിലും കമന്റിടുന്ന ആളാണ് ഞാൻ) ലൈകുകൾക്കു കാത്തിരിക്കുന്ന  ന്യൂ ജെനരെഷനെ കുറ്റം പറഞ്ഞു ഓരോ സീനിലും ലൈക് നേടാൻ ശ്രമിക്കുമ്പോഴും കാലിക പ്രസക്തിയുള്ള ഒരു വിഷയം പറയുന്ന  ഗിരീഷ്‌ കുമാർ എന്നാ തിരക്കതകൃതിന്റെ  നല്ലൊരു ശ്രിഷ്ടി  തന്നെയാണ് ഭാര്യ അത്ര പോര..വെറുതെ ഒരു ഭാര്യ എന്നാ ചിത്രത്തിന്റെ നിഴൽ പോലും ഒരു സീനിൽ പോലും പതിക്കരുത് എന്നാ നിർബന്ധബുദ്ധി ഈ അക്കു അക്ബർ ചിത്രത്തിൽ പ്രകടമാണ്.. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സോഷ്യൽ നെറ്റ് വർക്ക്‌ സൈറ്റുകളിൽ അടയിരിക്കുന്ന പുതു തലമുറയും പഴയ തലമുറയും ഒരു പോലെ വിമർശന വിധേയമാക്കുകയാണ് ഈ ചിത്രം... 
            ഫെയ്സ്ബുകും മൊബൈൽ ഫോണും നമ്മുടെ ജീവിതത്തെയും കാഴ്ച്ചപാടുകളെയും എത്രത്തോളം മാറ്റിമറിക്കുന്നു എന്ന് രസാവഹമായി എന്നാൽ കാര്യത്തിന്റെ ഗൌരവം ചോർന്നു പോകാതെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ... കേവലം നാവിൻ തുമ്പിൽ നിന്ന് ഉതിർന്നു വീഴുന്ന ആത്മാർഥതയുടെ സ്പർശമില്ലാത്ത വാക്കുകളെ താലോലിച്ചു  വിരൽ തുമ്പിൽ മാത്രം വിരിയുന്ന  ആ സ്നേഹം  തേടി ഇറങ്ങി പുറപ്പെടുമ്പോൾ നഷ്ടമാകുന്നത് കുടുംബ ബന്ധങ്ങളാണ് എന്ന് പറഞ്ഞു വയ്ക്കുകയാണ് ഗിരീഷ്‌ കുമാർ.. 
            നായകനല്ല ഒരു കുടുംബമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത... ഓരോ വിഷയങ്ങളും ഒരു കുടുംബത്തെ ഏതു തരത്തിൽ ശിഥിലമാകും എന്നും അതിന്റെ പരിണിത ഫലങ്ങൾ എത്രത്തോളം ഭയാനകമായിരിക്കും വരച്ചു കാട്ടുകയാണ് ഈ ചിത്രം ചെയ്യുന്നത് .. ഒരു കുട്ടിയുടെ ഏറ്റു പറച്ചിലിലൂടെ കഥ പറയുന്ന ചിത്രം ഒരു കുടുംബത്തിലെ അച്ഛൻ അമ്മ മകൻ ബന്ധങ്ങളും അതിലെ വിള്ളലുകളും സമർത്ഥമായി അവതരിപ്പിക്കുന്നു..പത്രവാർത്തകളിലെ ചൂടേറിയ വിഷയങ്ങളെ പിന്തുടരുന്ന തിരക്കതക്രിത്ത് മദ്യപാനം തൊട്ടു പീഡനങ്ങളിൽ ഭാഗഭാക്കാവുന്ന കുട്ടികളുടെ മാനസികാവസ്ഥ എത്തരത്തിൽ രൂപം കൊള്ളുന്നു എന്ന് ഒരു കുടുംബത്തെ മാത്രം കേന്ദ്രീകരിച്ചു അവതരിപ്പിക്കുകയാണ് ഇവിടെ..
             ഒരു പക്ഷെ ആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ഒരുക്കി പ്രേക്ഷകനിൽ ഒരേ സമയം അത്ഭുതവും ഞെട്ടലും ഉണ്ടാക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.. ഓരോ കുടുംബവും ജീവിതത്തിൽ പുലർത്തേണ്ട ധാർമികതക്കൊപ്പം എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്ന് ഓർമ്മിക്കാൻ ഉതകുന്ന ഒരു മികച്ച ക്ലൈമാക്സ് തന്നെയാണ് ചിത്രത്തിനു ലഭിച്ചത്...
               ഒരു നല്ല തിരക്കഥയെ ചിലപ്പോഴെങ്കിലും സംവിധായകാൻ കൈവിടുന്നുണ്ട്.. തുടക്കത്തിൽ ഉണ്ടായ ഒരു ഇഴച്ചിൽ ഒരു പക്ഷെ അതിന്റെ പ്രതിഫലനമാവം.. കുടിയനായുള്ള ജയറാമിന്റെ പ്രകടനം ചിലപ്പോഴെങ്കിലും ബൈജുവിനെ അനുകരിക്കുന്നതും ഒരു ഘട്ടത്തിൽ വളരെ പെട്ടന്ന് മദ്യപാനം നിര്ത്തി ജയറാം പ്രത്യക്ഷപ്പെടുന്നതും,മധ്യപിച്ച്ച ഘട്ടത്തിൽ പാടുന്ന ഒരു പാട്ട് ആദ്യം സ്പുടതയോടെ ഉച്ചരിച്ചു പിന്നീട് 'തോമ സ്റ്റൈലിൽ' മൂക്കിൽ കൂടി വരുന്നതും ആ നടന്റെ ശ്രധയില്ലമയെ ആണ് എടുത്തു കാണിക്കുന്നത്..' നോ ബോഡി ടെചിങ്ങ്സെ ' എന്നാ നിലപാടിൽ  ഇഴുകി ചേരൽ ആവശ്യമായ സീനുകളിൽ പോലും അതിനു തയ്യാറാകാത്ത  ഗോപിക അല്പം മടുപ്പിക്കുന്നുണ്ട്.. വെറുതെ ഒരു ഭാര്യയിൽ ഈ ജോഡി നല്കിയ ഒരു തൃപ്തി അതുകൊണ്ട് തന്നെ പ്രേക്ഷകന് ഈ ചിത്രത്തിൽ ലഭിക്കാനിടയില്ല..
                 ഒരു പക്ഷെ കാമറ കണ്ണായി മാറുന്ന കാഴ്ച ഈ ചിത്രത്തിൽ പ്രേക്ഷകന് വളരെ എളുപ്പത്തിൽ അനുഭവഭേധ്യമാകും.. കതാപാത്രത്തങ്ങളുടെ ഓരോ നോട്ടവും ചിത്രത്തിന്റെ മുന്നോട്ടുള്ള ഗതിക്കു വളരെ നിർനായകമായതുകൊണ്ട്  തന്നെ കാമരെയുടെ ചലനങ്ങൾ അത് സമർത്ഥമായി നിർവഹിക്കുന്നു.. ജയറാമിന്റെയും മകന്റെയും അഭിനയത്തെ ഇത് വളരെയേറെ സഹായിക്കുന്നതും കാണാം.. എഡിറ്റിംഗ് ശരാശരി നിലവാരം പുലർത്തിയപ്പോൾ ഗാനങ്ങൾ അത്ര ഇമ്പ്രേസ്സിവ് ആയില്ല... പക്ഷെ ഏതു കുറവുകളെയും മറികടക്കാൻ തക്ക പ്രസക്തമായ ഒരു വിഷയം ഉന്നയിക്കുന്ന ഒരു ചിത്രം എന്നാ നിലക്ക് എല്ലാ കുടുംബങ്ങല്ക്കും എല്ലാ സിനിമാ പ്രേമിക്കല്കും സംത്രിപ്തോയ്ടെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമായിരിക്കും ഭാര്യ അത്ര പോര.. ഭാര്യ അത്ര പോര അബോവ് ആവറേജ്..

Monday 6 May 2013

Mumbai Police Review


       മുംബൈ പോലിസ്:  കൂട്ടത്തില മുൻപൻ പോലിസ്  :എബോവ് ആവറേജ് 


     

    പേരിൽ ഫൈവ് സ്റ്റാർ എന്ന് ദ്വനിപ്പിക്കുകയും അകത്തു വിളമ്പാൻ വിഭവങ്ങൾ ഇല്ലാത്ത 'കാലി'യായ ഹോട്ടെൽ കാലിഫോർണിയ അല്ല ഇത്.. അകത്തു കയറുന്നവരെ  നിരാഷപ്പെടുത്താതെ  തൃപ്തിയോടെ ആസ്വദിക്കാൻ സാധിക്കുന്ന വിഭവങ്ങൾ ഒരുക്കി കാത്തിരിക്കുന്ന പുത്തൻ രുചിക്കൂട്ടാണ് മുംബൈ പോലിസ്  ..ഓരോ പ്രേക്ഷകനെയും ത്രസിപ്പിക്കുന്ന തുടക്കം.. ഇനിയെന്ത് എന്ന് പ്രേക്ഷകനെ കൊണ്ട് ചിന്തിപ്പിക്കുന്ന തരത്തിൽ കാണുന്നവരുടെ ഉളളിൽ ഒരേ സമയം ആകാംഷയും ആശങ്കയും നിറക്കാൻ പോന്ന തുടക്കം..ഒരു പക്ഷെ സമീപകാല മലയാള സിനിമയ്ക്ക് ഇത്പോലൊരു ഒപെണിങ്ങ് ഈ ചിത്രത്തിനു മാത്രം അവകാശപ്പെടാം. അത്ര മികച്ച രീതിയിൽ കയ്യടക്കത്തോടെ മുംബൈ പോലിസ് എന്നാ ചിത്രത്തെ പ്രേക്ഷക സമക്ഷം എത്തിക്കാൻ ബോബി സഞ്ജയ്,റോഷൻ ആണ്ട്രൂസ് ടീമിന് സാധിച്ചിട്ടുണ്ട്..
                  അന്വേഷണാത്മക ചിത്രങ്ങൾ ഊർധശ്വാസം വലിക്കുന്ന സമീപകാല ചരിത്രത്തെ മുന്നിൽ കണ്ടു കൊണ്ട് തന്നെ കഥ  അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത.. അന്വേഷണ ഉധ്യോഗസ്ഥനു സംഭവിക്ക്കുന്ന സ്മൃതി ഭ്രംശം കഥയോടൊപ്പം പ്രേകഷകന്റെ ആശങ്കയും വളർത്തുന്നു.. മുൻകാല ചിത്രങ്ങളിലേതു പോലെ പ്രധാനവും അപ്രധാനവുമായ ആളുകളെ കൊണ്ട് കാമറെയ്ക്ക് മുന്നിൽ ഗോഷ്ടികൾ കളിപ്പിച്ചു പ്രേക്ഷകനിൽ സംശയം ജനിപ്പിക്കാനല്ല പകരം കഥയുടെ വളര്ച്ചയിലൂടെയും സംഭാഷനങ്ങളിലൂടെയും ആശങ്ക ജനിപ്പിക്കുകയാണ് ഈ ചിത്രത്തിൽ റോഷൻ... 
               റോഷൻ ആണ്ട്രൂസ് സിനിമകളുടെ പതിവ് വേഗത കുറവിനെ  ഒരു പരിധി മറികടക്കാനും ചിത്രത്തിന്റെ ഭംഗി കൂട്ടാനുള്ള അനാവശ്യ ഫ്രെയ്മുകളുടെ ആവർതനങ്ങലും ഇക്കുറി ഒഴിവാക്കപ്പെട്ടിട്ടുണ്ട് ...തുടക്കം മുതൽ ഒടുക്കം വരെ ഒരേ താളത്തിൽ കഥ പറയാനും നിരവധി ആളുകളെ മുന്നിൽ നിർത്തി അവർക്ക് മുന്നിൽ ഒരു സുദീർഘ  പ്രസംഗം നടത്തി കുറ്റവാളിയെ കണ്ടെത്തുന്ന പതിവ് കേട്ട് കാഴ്ച്ചയെ നിരാകരിക്കുന്ന  ക്ലൈമാക്സ്, ചിത്രം അതുവരെ പിന്തുടർന്ന് പോന്ന താളത്തെ മുറുകെ പിടിക്കുന്നതും കാണാം... ഒരു പക്ഷെ പ്രേക്ഷകനാഗ്രഹിക്കുന്ന ഉച്ച്ചസ്ഥായിൽ എത്താൻ അതിനു സാധിച്ചില്ല എന്നത് ഒരു പോരായ്മയായി പലര്ക്കും അനുഭവപ്പെട്ടാലും ഒരു പുത്ത്താൻ രീതി എന്നാ നിലക്ക് ആ ക്ലൈമാക്സ് രംഗം അന്ഗീകരിക്കപ്പെടും എന്ന് വിശ്വസിക്കാം..
     കഥാപാത്ര സൃഷ്ടിയിൽ തിരക്കതക്രിത്തുക്കൾ സ്വീകരിച്ച ശ്രദ്ധയും അഭിനന്ദനാർഹമാണ്... 3 പോലിസ് ഓഫീസർ മാരുടെ വ്യത്യസ്ത തരത്തിലുള്ള സ്വഭാവം അണുകിട മാറാതെ ചിത്രത്തിലുടനീളം കൊണ്ട് വരാൻ തിരക്കതക്രിത്തുക്കല്കും ആ വേഷങ്ങൾ ചെയ്ത പ്രിത്വി ജയസൂര്യ റഹ്മാൻ എന്നീ  താരങ്ങൾക്കും സാദിച്ചിട്ടുന്ദ്..കുഞ്ചന്റെ വേഷം മികച്ചു നില്കുന്നു...മികച്ച സംഭാഷണങ്ങളും അതിലൂടെ പ്രേക്ഷകനെ ഹരം കൊള്ളിക്കുന്ന മികച്ച 3 ഓ 4 ഓ മുഹൂര്ത്തങ്ങളും ഒരുക്കാൻ സാധിച്ചിട്ടുണ്ട്... ജയസൂര്യയുടെ പ്രസംഗവും പോലീസുകാരന്റെ പ്രതിജ്ഞയും പ്രേക്ഷകനെ ചിത്രത്തിലേക്ക് ചേര്ത്ത് പിടിക്കുനത്തിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.
         പ്രിത്വിയുടെ കഥാപാത്രത്തിന്റെ ഓർമ സംബന്ധിച്ചുള്ള വിശദീകരണവും ശ്വേതയുടെ അടുത്തുള്ള രംഗവുമാണ് ഒരല്പം പോരായ്മ അനുഭവപ്പെടുന്നത്.. പോലിസുകാരന് നാട്ടിൽ ഇത്ര വിലയേ ഉള്ളൂ എന്ന് പറഞ്ഞു വയ്ക്കുന്ന രംഗം പ്രേക്ഷകന്റെ കയ്യടി നേടാനവുമെങ്കിലും അത് ഒരു ഇടിച്ചു താഴ്ത്ത്തലായി..ഒരു പക്ഷെ കേരളത്തിലുള്ള എ എസ് ഐ മുതൽ കീഴ്പോട്ടുള്ള മുഴുവൻ പോലീസുകാരെയും അപമാനിക്കാനും അവരുടെ മക്കളെ ധര്മ സങ്കടത്തിലാക്കാനും മാത്രമാണ് ആ രംഗം ഉപകരിച്ച്ചത്.. (നല്ല ഉദ്ദേശമാനു ചിത്രത്ത്തിനെങ്കിലും)
                     രാത്രിയുടെ ധ്രിശ്യങ്ങളിലും മറ്റും ലൈടിങ്ങിൽ അതീവ ശ്രദ്ധ പുലർതിയതായി കാണാം.. മികച്ച കളറിങ്ങും എടിടിങ്ങും  ചായഗ്രഹനവും   സംവിധാന മികവും അതിലുപരി ബോബി സഞ്ജയ് ടീമിന്റെ മികച്ച തിരക്കഥയും ചേര്ന്ന സൌഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയുന്ന ഒരു പുത്ത്താൻ അന്വേഷണാത്മക ചിത്രമാണ് മുംബൈ പോലിസ്..അതുകൊണ്ട് തന്നെ ആര്ക്കും ധൈര്യമായി കണ്ടിരങ്ങാവുന്ന ഏറ്റവും മികച്ച ഒരു ചിത്രമായിരും മുംബൈ പോലിസ്..(അഭിപ്രായം എന്റേത് മാത്രം..)

Saturday 4 May 2013

Hotel California Review


                                   ഹോട്ടൽ കാലിഫോർണിയ: ഒരു 'എ' ക്ലാസ് തട്ടുകട....

       2ജിയും  രാഹുൽജിയും അദ്ധേഹത്തിന്റെ കേരളത്തിലേക്കുള്ള രഹസ്യ സന്ദർശനങ്ങളും ശ്രീ കെ എം മാണിയുടെ ദുഖവും ജോസ് കെ മാണിയുടെ  സ്വപ്നവും ,പന്ത്രണ്ടു പടം പൊട്ടി നില്കുന്ന പ്രിത്വിയോ മമ്മൂക്കയോ, എത്ര കൊണ്ടാലും പഠിക്കാത്ത രാഷ്ട്രീയ പോലിസ് ഏമാന്മാരും, വാർത്തയുടെ മുൻ പിൻ നോക്കാതെ വാർത്ത ചമക്കുന്ന മാധ്യമ സുഹൃത്തുക്കളും കുടുംബം രക്ഷിക്കാൻ വേണ്ടി കിടപ്പറ പങ്കിടാൻ തയ്യാറാകുന്ന ആരാധനാ മൂർതികലായ  "സ്ത്രീ ഒരു ചെമ്പരത്തിമാരായ" സീരിയൽ നടിമാരും തനിക്കു അമിതാ ബച്ചനെയോ ഷാരൂഖാനെയൊ പോലൊരു മകനുണ്ടാവനമെന്നാഗ്രഹിക്കുന്ന അമ്മമാരും ബീജ മാംസ കമ്പോളങ്ങളും ചേർന്ന കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പശ്ചാത്തലത്തെ ആക്ഷേപ ഹാസ്യത്തിൽ പൊതിഞ്ഞു അവതരിപ്പിക്കുന്നിടത്താണ് അനൂപ്‌ മേനോണ്‍ ജയസൂര്യ അജി ജോണ് കൂട്ട് കെട്ടീൽ ഒരുങ്ങിയ ഈ ചിത്രം കണ്ടിറങ്ങിയാലും നഷ്ടം വരാത്ത ഒരു ശരാശരി ചിത്രമാവുന്നത്...
               ഇംഗ്ലീഷ് നാടകങ്ങളിൽ ഷേക്സ്പിയറും തെങ്കാശിപട്ടണം പോലുള്ള മലയാള സിനിമയിൽ റാഫിയും ഷാഫിയും ഉധയ് സിബി ടീമും പരീക്ഷിച്ചു വിജയിച്ച 'പരസ്പരം വച്ചു മാറിയുണ്ടാകുന്ന അഴിയാക്കുരുക്കും കൻഫ്യൂഷനും പുതിയ രൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് ഹോട്ടെൽ കാലിഫോർണിയ.. എന്നാൽ ചിത്രത്തിന്റെ മർമ പ്രധാനമായ ആ രംഗങ്ങൾ പ്രേക്ഷകന് ആസ്വാദ്യമായ രീതിയിൽ ചിത്രീകരിക്കുന്നതിൽ സംവിധായകാൻ പരാജയപ്പെട്ടിടത്താണ്‌ അതുവരെയും അതിനു ശേഷവും മികച്ച മുഹൂർത്തങ്ങൾ ഒരുക്കിയ ചിത്രം പ്രേക്ഷക മനസ്സിൽ അപൂർണമായി തീരുന്നത്.. തീരെ അനാവശ്യമായ രംഗങ്ങൾ മിനിട്ടുകളോളം നീണ്ടു നിൽക്കുകയും മർമ പ്രധാനമായ രംഗം പ്രേക്ഷകനെ ബോധ്യപെടാത്തവണ്ണം അവസാനിക്കുകയും ചെയ്യുന്നു.. പശ്ചാത്തലത്തിൽ ഉപയോഗിച്ച കാഴ്ചയിൽ ഒരേ നിറമുള്ള  ഏതാണ്ട് ഒരേ ആകൃതിയുള്ള കാറുകളും അത് എഡിറ്റു ചെയ്തു പ്രേക്ഷകനിലെതിച്ച രീതിയും  കണ്ഫ്യൂഷനിലാക്കിയത് പ്രേക്ഷകനെയാണ് ..
                കെട്ടിലും മട്ടിലും ഒരു ആക്ഷൻ സിനിമയുടെ കഥാ പരിസരം ശ്രിഷ്ടിക്കുകയും എന്നാൽ തികഞ്ഞ ആക്ഷേപ ഹാസ്യമായി അവതരിപ്പിക്കപെടുകയും ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.   പല രംഗങ്ങളും കൃത്യമായ ആഖ്യാന ശൈലി ഇല്ലാത്തതുകൊണ്ട് ചിലപ്പോൾ സി പക്ഷെ ഈ ആക്ഷേപ ഹാസ്യമുഖം പലപ്പോഴും ചിത്രത്തിനെ ഒരു 'സിനിമാലയുടെയോ' കൊമെടി സ്റ്റാർഴ്സിന്റെയൊ നിലവാരത്തിലേക്ക് തള്ളിവിടുന്നതിൽ നിന്നും രക്ഷിച്ചെടുക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല . വീഡിയോ കാമറയിൽ തമിഴ് തീവ്രവാദികളുടെ ഭീഷണി ചിത്രീകരിക്കുന്ന രംഗവും നന്ദുവും സഹ താരങ്ങളും ചേർന്നുള്ള സബ് പ്ലോട്ടും ഈ ഒരു വാദത്തെ സാധൂകരിക്കുന്നു.. 
          ബിജു മേനോനെ ഒര്മാപ്പെടുത്തിയെങ്കിലും പോലിസ് കമ്മിഷ്നരായി വേഷമിട്ട നടൻ മാത്രമാണ് നിലവാരം പുലര്ത്തിയത്.. അമ്മയുടെ താര നിശയിൽ അഭിപ്രായപ്പെട്ടത് പോലെ താടിയിൽ പരീക്ഷണം നടത്തുന്ന ജയസൂര്യ അതിൽ മാത്രം ഒതുങ്ങുകയും പല രംഗങ്ങളിലും മോഹൻ ലാലിനെ അനുകരിക്കുന്നതും കാണാം.. സന്തോഷ്‌ പണ്ഡിറ്റ് കഴിഞ്ഞാൽ 'കോട്ടൂരാൻ' മടിയുള്ള നടനായ അനൂപ്‌ മേനോന്റെ കഥാപാത്രത്തിന്റെ ആവശ്യം തന്നെ ഈ ചിത്രത്തിൽ ഇല്ലായിരുന്നു ... അനൂപ്‌ മേനോണ്‍ ഉൾപ്പെടെ നിരവധി കഥാപാത്രങ്ങൾ അനാവശ്യമായ് വരികയും അവസാനം ഇവരെ ചേരും പടി ചേർക്കുന്നതിൽ തിരക്കതക്രിതും സംവിധായകനും പരാജയപ്പെടുകയും ചെയ്യുന്നു..
               സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രൻ അനൂപ്‌ ചിത്രത്തിൽ വിവരമില്ലാത്ത ഒരു പോലിസ് ഓഫീസറുടെ പേരാകുന്നതും തിരക്കഥ എന്നാ ചിത്രത്തിൽ രണ്ജിത്ത് ഉപയോഗിച്ച പ്രേം ശങ്കരോ സാഗാരോ  ഒരു സൂപ്പർ സ്ടാറിന്റെ പേരായി ഈ ചിത്രത്തിൽ ഉപയോഗിക്കുന്നതും അനവറിലോ മറ്റോ പ്രിത്വി തീവ്ര വാദത്തിനെതിരെ പറഞ്ഞു കയ്യടി നേടിയ സംഭാഷണം അതേപടി(ഉറപ്പില്ല) ഉപയോഗിക്കുന്നതും അതിന്റെയൊക്കെ പരിഹാസ്യതയും കാണിക്കുന്നതിലൂടെ അനൂപ്‌ ആ ശ്രേണിയിലുള്ള ചിത്രങ്ങളെ ഇകഴ്താൻ ശ്രമിക്കുന്നു എന്നാ തോന്നലുയരുന്നു..അത് മല്ലെങ്കിൽ ഭരത് ചന്ദ്രനും തീവ്ര വാദത്തിനെതിരെ സംസാരിക്കുന്ന അന്യമതക്കാരനായ നായകനുമെല്ലം തിരക്കതക്രിതിന്റെ പേനയുന്തലിൽ ഉയർന്നു വരുന്നതാണ് എന്ന് വരുത്തി തീർക്കുന്നതുമാവാം..തുടക്കത്തിലെ അവിഹിത ബന്ധവും കൂട്ടികൊടുപ്പും 'ലിറ്റിൽ  പുസ്സി, എന്നാ പാസ് വേർഡും ഇൻസെമിനെഷനും നീഗ്രോ യുവതികളുടെ ചാട്ടവാറടിയും തന്നെയാവണം ഒരു പക്ഷെ ചിത്രത്തിന്റെ 'എ' സെർറ്റിഫികെറ്റിനു കാരണം... ഫ്രീ സെക്സും വിവാഹം എന്നാ സാംബ്രധായിക ചട്ടകൂടിനു പുറത്തുള്ള ജീവിതത്തോടുള്ള തിരക്കഥ കൃത്തിന്റെ താല്പര്യം കൂടുതൽ പ്രേക്ഷകനിലേക്ക് അടിചെൽപിക്കാനുള്ള ശ്രമമാണ് പല രംഗങ്ങളിലും... പശ്ചാത്തല സംഗീതം ചിത്രത്തിന് കൂടുതൽ മിഴിവ് പകർന്നിട്ടുണ്ട്... സംവിധാനത്തിലും തിരക്കതയിലെയും പോരായ്മ മുഴച്ചു നില്ക്കുന്നുണ്ടെങ്കിലും എല്ലാം മരന്നു ചിരിക്കാനും ആസ്വദിക്കാനും കഴിയുന്ന്ന ഒരു ശരാശരി എന്റെർറ്റെയ്നെർ തന്നെയാണ് ഹോട്ടെൽ കാലിഫോർണിയ....