Pages

Saturday 31 August 2013

Artist Review

                                    ആർടിസ്റ്റ്: ജീവിതം പകർത്തിയ ക്യാൻവാസ്...അബോവ് ആവറേജ്(3/5)

             പ്രണയവും ജീവിതവും പല നിറങ്ങൾ ചേർത്ത് ഒരു ക്യാൻവാസിലെന്ന പോലെ വരച്ചു വച്ച മനോഹരമായ സിനിമയാണ് ശ്യാമപ്രസാദിന്റെ ആർടിസ്റ്റ്.. തന്റെ സ്ഥിരം കഥ പറയലിന്റെ രീതികളിലേക്ക് തിരികെ നടന്നു കയ്യൊതുക്കത്തോടെ സമഗ്രമായി കഥാപാത്രങ്ങളെ ഫ്രെയ്മുകളിലേക്ക് വരച്ചു ചേർക്കുകയായിരുന്നു അദ്ദേഹം ഈ ചിത്രത്തിൽ.. ഓരോ ഫ്രെയ്മും ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ വ്യത്യസ്ത നിറങ്ങലിൽ ചാലിച്ചെടുത്ത  ക്യാൻവാസാനു ആർടിസ്റ്റ്.. ഇംഗ്ലീഷിലും അരികെയിലും കാണാതെ പോയ വൈകാരിക ഭാവങ്ങളുടെ ഹൃദയ സ്പർശിയായ ആവിഷ്കാരം തിരികെ പിടിക്കുന്നതുകൂടിയാണ് ആർടിസ്റ്റ് എന്നാ ചിത്രം.. 
                         ഫൈൻ ആർട്സ് കോളേജിൽ വച്ചു കണ്ടു മുട്ടുന്ന ക്രിസ്ത്യനായ മികേൽ എന്നാ യുവാവിനെ പ്രണയിച്ച ഗായത്രി എന്നാ ബ്രാഹ്മിണ യുവതി തന്റെ പ്രണയത്തിനു വേണ്ടി ജീവിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളെ അവളുടെ കാഴ്ചപ്പാടിലൂടെ നോക്കികാണുന്ന ചിത്രമാണ് ആർടിസ്റ്റ്.. പ്രണയം ഇതൾ വിരിയുന്ന ഫ്ലാഷ് ബാക്കും അതിനിടയിൽ കടന്നു വരുന്ന വർത്തമാന ജീവിതവും പ്രേക്ഷകന് ബോധ്യപ്പെടും വിധം അവതരിപ്പിച്ചിട്ടുണ്ട്.. കടയാണ് ജീവിതമെന്നു കരുതി ജീവിക്കുന്ന കുഞ്ഞനന്തനും  വരയാണ് ജീവിതമെന്നു കരുതുന്ന മൈകേലും സ്വഭാവത്തിന്റെ "സെൽഫ് സെന്റെര്ട്നെസ്സ്" ഇൽ ഒരുപോലെയാകുന്നുവെങ്കിലും "ആർടിസ്റ്റ്" ജീവിതമെന്ന സമസ്യമാത്രം പ്രസ്നവൽക്കരിക്കുന്നു.  
              കഥാപാത്രങ്ങളുടെ കഴിവുകളെ യഥാവിധം വിനിയോഗിക്കാൻ അറിയുന്ന ഒരു സംവിധായകന് മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ എന്ന്  കുറഞ്ഞ കഥാപാത്രങ്ങൾ മാത്രം കടന്നു വരുന്നുല്ലുവെങ്കിൽ കൂടി  ഈ ചിത്രത്തിലെ ഓരോ കതാപത്രത്തിന്റെയും പ്രകടനം പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നുണ്ട് . പ്രത്യേകിച്ചു എൽസമ്മയ്ക്കു ശേഷം മികച്ച പ്രകടനമൊന്നും കാഴ്ച വയ്ക്കാതെ പോയ ആൻ  അഗസ്റ്റിന്റെ അഭിനയ ശേഷിയെ ചൂഷണം ചെയ്തിരിക്കുന്ന രീതി...  അഭിനയത്തിലെ പകർത്തലുകലെ നിരാകരിച്ചു  തന്റേതായ രൂപവും ഭാവവും നൽകി ഫഹധ് ജീവൻ നൽകിയ  മൈകേൽ എന്നാ ചിത്രകാരനെ മലയാളത്തിലെ മറ്റു പുതുമുഖ താരങ്ങല്ക്കെങ്കിലും അസൂയയോടെ മാത്രമേ നോക്കി കാണാനാവൂ..
           സ്പോട്ട് ടബ്ബിങ്ങിന്റെ സാധ്യത പരമാവധി മുതലെടുത്ത്‌ കഥാപാത്രങ്ങളുടെ വൊയ്സ് മോടുലെഷനുൽപ്പെടെ കൃത്യതയോടെ  ക്രമീകരിച്ചച്ചപ്പോൾ  പശ്ചാത്തല സംഗീതത്തിന്റെ അമിതമായ അകമ്പടിയില്ലാതെ തന്നെ അർത്തവത്തായ ഇമോഷനുകൾ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽ അണിയറക്കാർ വിജയിച്ചിട്ടുണ്ട്.. മികച്ച ധ്രിശ്യങ്ങളും എഡിറ്റിങ്ങും ചേർത്ത് പ്രേക്ഷകനെ മുഷിപ്പിക്കാതെ കഥപറയുന്ന ഒരു യഥാർത്ത ശ്യാമപ്രസാധ് ചിത്രവും മലയാളത്തിൽ നല്ല സിനിമകലുണ്ടാകില്ലെന്നു പരിതപിക്കുന്നവർ കണ്ടിരികേണ്ടതുമായ ഒരു മികച്ച ചിതരവും കൂടിയാണ് ആർടിസ്റ്റ്.. 

Friday 30 August 2013

kunjananthante kada review

                     കുഞ്ഞനന്തന്റെ കട: പതിയെ ..സ്പഷ്ടമായി ... എബോവ് ആവറേജ്: (3/5)


           മനുഷ്യൻ തന്നിലേക്ക് മാത്രമായി ചുരുങ്ങുന്നതും അവന്റെ സങ്കുചിത മനോഭാവം ഒരു ദേശത്തിന്റെ പുരോഗതിക് എത്രത്തോളം ദോഷം ചെയ്യും എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തുകയുമാണ്‌  കുഞ്ഞനന്തൻ എന്നാ വ്യക്തിയുടെ ജീവിതത്തെ പ്രേക്ഷകനിലെത്തിക്കുന്നതിലൂടെ സലിം അഹമ്മദ്‌ ലക്ഷ്യമിടുന്നത്...വ്യക്തിയും സമൂഹവും അവന്റെ രാഷ്ട്രീയവും കുടുംബവുമൊക്കെ ഇഴ ചേർത്ത് വ്യത്യസ്തമായ ആഖ്യാന ശൈലി സ്വീകരിച്ചു കൊണ്ട് മടുപ്പിക്കാത്ത വിധം കഥ പറയാനായി എന്നുള്ളതാണ് കുഞ്ഞനന്തന്റെ കട എന്നാ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.. നാടും നാട്ടിൻപുരവുമായിട്ടും വീടും വീട്ടു വഴക്കുമായിട്ടും ഏറെക്കുറെ ക്ലീശേകളെ കയ്യൊഴിഞ്ഞു കഥ പറഞ്ഞിരിക്കുന്നു എന്നത് തന്നെ ഈ ചിത്രത്തിന്റെ മേന്മയാണ്.. 
             കുഞ്ഞനന്തൻ എന്നാ സാധാരണക്കാരനായ നാടിന്പുരത്തുകാരനായ ഒരു കച്ചവടക്കാരനും അയാളും കടയുമായുള്ള ആത്മ ബന്ധവും അതുമൂലം കുടുംബ ബന്ധത്തിൽ വരുന്ന വിള്ളലുകളും ഇതൊന്നുമല്ലാത്ത മറ്റൊരു പ്രതിസന്ധി അയാളുടെ ജീവതത്തെ ഏതു തരത്തിൽ സ്വാധീനിക്കുന്നു എന്നുള്ളതാണ് ഈ ചിത്രത്തിലൂടെ സലിം അഹമ്മദ്‌ പറയുന്നത്.. കുഞ്ഞനതന്റെ സ്വഭാവത്തിന്റെ പ്രത്യേകതകൾ ചിത്രത്തിന്റെ കാതലായ വിഷയമാകുന്നതുകൊണ്ട് കുഞ്ഞനന്തൻ എന്നാ സാധാരനക്കരനിലും വട്ടിപ്പുറം എന്നാ നാട്ടിൻപുരത്തും മാത്രം കേന്ദ്രീകരിച്ചു കതപരയുന്നതുകൊണ്ട്‌ ആഖ്യാനത്തിൽ ഒരു ആർട്ട് ഫിലിമിന്റെ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും അത് ഒരു പാത്ര ശ്രുഷ്ടിയുടെ പൂർണതയ്ക്കവുമ്പോൾ ആസ്വധ്യകരമാകുന്നു...
             കണ്ടുമടുത്ത മമ്മൂട്ടിയുടെ "നിഷ്കളങ്കൻ"  കഥാപാത്രങ്ങളിൽ നിന്നും വാൽസല്യത്തിലെയോ തനിയാവർത്തനത്തിലെയൊ പ്രകടനത്തോട് ഉപമിക്കാവുന്ന സമീപകാലത്തെ മമ്മൂക്കയുടെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിക്കുന്ന ചിത്രം കൂടിയാണ് കുഞ്ഞനന്തന്റെ കട... അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ശരാശരിക്കപ്പുരമുള്ള പ്രകടനത്തിലൂടെ പ്രേക്ഷകനെ കയ്യിലെടുക്കുന്നു.. സംഭാഷണങ്ങൾക്ക് പകരം ധ്രിശ്യങ്ങളിലൂടെ കഥ പറയുന്നതാനെങ്കിലും പറയുന്ന ഓരോ വാകിലും ഒളിപ്പിച്ചു വയ്ക്കുന്ന വിമർശന ശരങ്ങൾ ഒരു പക്ഷെ ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യെകതയുമാവാം..റസൂൽ പൂക്കുട്ടിയുടെ  ശബ്ദ മിശ്രണം പ്രത്യേകിച്ചു മൈന്യൂട്ടായ വസ്തുക്കളുടെ യതാർത്ത ശബ്ദം തന്നെ പ്രേക്ഷകനിലേക്ക് എത്തിച്ചതിൽ ഈ ടീമിന് അഭിമാനിക്കാം.. ആത്മ സങ്കർഷങ്ങലെ ഉൾക്കൊണ്ട്‌ വിടരുന്ന പശ്ചാത്തല സംഗീതവും കാമറയും എഡിറ്റിങ്ങും തിരക്കഥയും മികവു പുലർത്തുന്നു.. 
                ആദാമിന്റെ മകൻ അബുവിൽ സുരാജ് വെഞാരംമൂടിന്റെ കഥാപാത്രം ചായക്കടയിലിരുന്നു പറയുന്ന രാഷ്ട്രീയ ബോധത്തിന് തന്നെയാണ്  ഈ ചിത്രത്തിലുടനീളം സലിം അഹമ്മദ്‌ കൂടുതൽ ദ്രിശ്യ ഭാഷ്യം നല്കുന്നുതു എന്ന് വേണം കരുതാൻ... വികസനം എന്നാ വാക്കും സി പി എമ്മിന്റെയും ഒന്ന് രണ്ടിടങ്ങളിൽ മാത്രം കാണുന്ന താമരയും ചേര്ത്ത് വച്ചു  അവതരിപ്പികപ്പെടുന്നതിൽ തിരക്കതക്രിത്തിന്റെതായ രാഷ്ട്രീയമുണ്ട്.. വൈകാരികമായ ബന്ധങ്ങൽക്കപ്പുരമുല്ലതാണ് വികസനത്ത്തിന്റെതായ കാഴ്ചപ്പാട് എന്ന് കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് ചിത്രം.. ഒരു പക്ഷെ ഒരു എലിയെ കഥാപാത്രമായി അവതരിപ്പിച്ചു മനുഷ്യന്റെ സങ്കുചിത മനോഭാവം വരച്ചു കാണിക്കാനുള്ള നല്ലൊരു ശ്രമവും ചിത്രത്ത്തിന്റെതായ രാഷ്ട്രീയ കാഴ്ചപ്പാടാണ്.. 
                  പ്രമേയവൽക്കരിക്കുന്ന കാര്യങ്ങളോട് പൂർണമായി യോജിക്കാനവുന്നില്ലെങ്കിലും ഒരു നമയുള്ള ഒരു ചിത്രമെന്ന നിലയിൽ ഒരു സാധരക്കാരന്റെ ചിത്രമെന്ന നിലയിൽ എല്ലാത്തരം പ്രേക്ഷകര്ക്കും പ്രത്യേകിച്ചു കുടുംബ പ്രേക്ഷകർക്ക്‌ ആസ്വദിക്കാവുന്ന ചിത്രം തന്നെയാണ് ഇത്( യൂത്ത് ജാഗ്രതൈ. നിങ്ങൾ ഉദ്ദേശിക്കുന്ന വേഗതയോ ന്യൂ ജെനെരെഷൻ ഗിമ്മിക്കോ ഇതിൽ ഉണ്ടാവില്ല..)  അബോവ് ആവറേജ്: (3/5)

Tuesday 27 August 2013

Olipporu Review

                     ഒളിപ്പോര്: ഇത് 'പൊളി'പ്പോര്...ബിലോ ആവറേജ്. (1.2/5)


         ഒരു സിനിമ എന്താവരുത് അല്ലെങ്കിൽ ഒരു മോശം സിനിമ എന്നാൽ എന്താണ് എന്നുള്ളതിന്റെ ഉത്തരമാണ് ഫഹധ് ഫാസിലിനു 'പറ്റിപ്പൊയ' ഈ ചിത്രം.. ഉത്തരം കിട്ടാത്ത ഒട്ടനവധി ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന ചിത്രം പ്രേകഷകനോടു പറയാനുധേശിച്ചത് എന്ത് എന്ന് ചോദിച്ചാൽ അതിനുത്തരം പറയാൻ സംവിധായകനോ തിരക്കതക്രിത്തിണോ പോലും സാധിക്കില്ല എന്നുള്ളിടത്താണ് ഇ ചിത്രത്തെ 'പൊളി' എന്ന് വിശേഷിപ്പിക്കേണ്ടി വരുന്നത്.. ഒരു ആർട്ട് ഫിൽമിന്റെ മാതൃകയിൽ ആർറ്റുമല്ല കൊമെഷ്യലുമല്ല ഡോക്യുമെന്റരിയൊ ഡോക്യു ഫിക്ഷനോ അല്ലാത്ത ചിത്രത്തെ ഏതു ഗണത്തിൽപെടുത്തി ആസ്വദിക്കണം എന്ന് പറയേണ്ടത് ഇതിന്റെ പിന്നണിക്കാർ തന്നെയാണ്..
                 അജയാൻ എന്നാ ബ്ലോഗ്ഗർ അയാളുടെ സുഹ്രുത്തുക്കലുമായി ചേർന്ന് ഒരു പ്രോഗ്രാം  പ്ലാൻ ചെയ്യുകയും അതിന്റെ ഫൈനൽ റിഹേഴ്സലിനായി വരുന്നതിനിടെ അജയൻ അപകടത്തിൽ പെടുന്നതും തുടർന്ന് അജയന്റെ ആത്മാവിന്റെ ഭാഷയിലും സുഹൃത്തുക്കളുടെ ഭാഷയിലും പരിചിതരുടെ ഭാഷയിലും അജയൻ എന്നാ വ്യക്തിയെ വരച്ചു കാട്ടാനുള്ള ശ്രമമാണ് ഒളിപ്പോര് എന്നാ ചിത്രം.. പ്രേക്ഷകനെ കൈവിട്ടു കതാപത്രങ്ങലായ നിരവധി ആളികളിലൂടെ കഥയ്ക്ക്‌ പുതിയ ആഖ്യാന രീതി പരീക്ഷിക്കാൻ ശ്രമിക്കുന്ന സംവിധായകാൻ തന്നെയാണ് ഈ ചിത്രത്തെ ഇത്ര കണ്ടു മോശമാക്കുന്നത്..അതുകൊണ്ട് തന്നെയാനു തിരക്കഥാകൃത്തും സംവിധായകനും പറയാനുധേഷിച്ച്ച്ച പല കാര്യങ്ങളും കഥാപാത്രത്തിന്റെ 'ശ ഷ സ' പ്രശ്നം പോലെ സിനിമയിലുടനീളം സ്പഷ്ടമാകാതെ പോകുന്നതും...ഇന്ത്യയിലുടനീളം അരങ്ങേറുന്ന സമരങ്ങളുടെ ചിതറിയ ധ്രിശ്യങ്ങലോരുക്കി ഭരണകൂട കൊള്ളരുതായ്മകളെ എതിർക്കുകയാണ് ഈ ചിത്രത്തിലൂടെ ചെയ്യുന്നത് എന്ന് തിരിച്ചറിയുക പ്രയാസമാണ്.. 
                     ഒരു പക്ഷെ ഇന്ദ്രജിത്തിന്റെ 'പൈസാ പൈസാ എന്നാ ചിത്രത്തിനു ശേഷമായിരിക്കും ഇത്രയും ദീർഗമായ അനാവശ്യ ബൈക്ക് യാത്ര ഞാൻ കണ്ടത്..ഫഹധ് ഫാസിൽ (സറീന വഹാബും)തന്റെ നിലവാരം സൂക്ഷിച്ച്വെങ്കിലും മറ്റു കതാപത്രങ്ങളൊന്നും തന്നെ ശരാശരിയിൽ എത്തിയില്ല..പല കഥാപാത്രങ്ങളുടെയും ടയലോഗ് പ്രേസേന്റെഷൻ നാടകങ്ങളിലെത് പോലെ അതി വൈകാരികാമോ അനാവശ്യ സ്ട്രെയിണോ നിറഞ്ഞതായിരുന്നു...ഗാനങ്ങളെന്നോ കവിതകളെന്നോ പറയാൻ സാധിക്കാത്ത തരത്തിലുള്ള ചില ശബ്ധങ്ങൾ സിനിമയിലുടനീളം പ്രേക്ഷകനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു..അതുകൊണ്ട് തന്നെ പല തരത്തിൽ വെട്ടിയോട്ടിച്ച്ചു അർത്ഥമുണ്ടാകിയെടുക്കാൻ ശ്രമിക്കുന്ന ഒരു കൊളാഷ് പോലുള്ള ഈ ചിത്രം തീർചയായും കാണാതിരിക്കാം..ബിലോ ആവറേജ് (1.2/5)

Sunday 25 August 2013

kalimannu review

                                     കളിമണ്ണ് : പാതി വെന്ത തിരക്കഥ (ശരാശരി 2.5/5)

കളിമണ്ണിൽ തീർത്ത ശില്പത്തിൽ നിന്ന് തുടങ്ങി അമ്മയാകാനുള്ള ഒരു സ്ത്രീയുടെ ആഗ്രഹവും അവൾ നേരിടുന്ന പ്രതിസന്ധികളിലും അവസാനിക്കുന്ന ചിത്രം പ്രേക്ഷകനെ പൂർണമായും ത്രിപ്തിപ്പെടുത്തുന്നില്ല എന്നിടത്താണ് പതിവ് മേനി പറച്ചിലിൽ നിന്ന് ഈ ബ്ലെസ്സി ചിത്രമെങ്കിലും തഴയപ്പെടുനത്.. ബാർ ഡാന്സരിൽ നിന്ന് ഐറ്റം ഡാന്സരായും പിന്നീട് സിനിമയിലെ നായികയായ് മാറുന്ന ഈ സ്ത്രീക് ഭർത്താവ് നഷ്ടപ്പെടുന്നതും പിന്നീട് ഒരു കുഞ്ഞിനായി കൊതിച്ചപ്പോൾ ആ കുഞ്ഞ് ലഭിക്കാനായി സ്വീകരിച്ച മാർഗം പരക്കെ വിമർശിക്കപ്പെടുകയും ചെയ്യുന്നു.. ഈ സാഹചര്യത്തെ അവൾ അതിജീവിക്കുന്നതും ഒരു കുഞ്ഞിനു ജന്മം നല്കുന്നതുമാണ് ബ്ലെസി ഈ ചിത്രത്തിലൂടെ പറയുന്നത്... 
             നിരവധി വിഷയങ്ങൾ കുത്തി നിറച്ചും  ഐറ്റെം ഡാൻസിന്റെ അതിപ്രസരവും കഥ പറച്ചിലിന്റെ വേഗവും കൊണ്ട് തീർത്തും വിരസമാകുന്ന ആദ്യ പകുതി തന്നെയാണ് ഒരു പക്ഷെ ഈ ചിത്രത്തെ കുറിച്ചു തീർത്തും നെഗറ്റീവ് ആയ ഒരു അഭിപ്രായ രൂപീകരണത്തിനു വഴിയൊരുക്കിയത്..പ്രസവ ശേഷം ശ്വേത അഭിനയിച്ച  ഐറ്റെം ഡാൻസർ പ്രേക്ഷകനെ ഏതെങ്കിലും തരത്തിൽ ഉത്തെജിപ്പിക്കുകയല്ല മറിച്ചു പ്രേക്ഷകനിൽ വെറുപ്പുലവാക്കുകയാണ് ചെയ്യുന്നത്.. തീർത്തും യോജിക്കാത്ത ആദ്യ പകുതിയിലെ ആ റോളിൽ  നിന്ന് ഗർഭ കാലത്ത് അഭിനയിച്ച രണ്ടാം പകുതിയിലെ ശ്വേതാ മേനോണ്‍ കഥാപാത്രം മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകനെ കയ്യിലെടുക്കുകയും ചെയ്യുന്നുണ്ട്.. ഒരു പക്ഷെ ബ്ലെസി ചിത്രത്തിന്റെ താളത്തിലെക്കുയരുന്ന രംഗങ്ങളിലൂടെ കടന്നു പോകുന്ന രണ്ടാം പകുതി മാത്രമാണ് പ്രേക്ഷകനെ അല്പമെങ്കിലും ആശ്വസിപ്പിക്കുന്നത്.. വളരെ റ്റെച്ചിങ്ങ് ആയാ ഒന്ന് രണ്ടു രംഗങ്ങൾ..വൃക്ക നല്കിയതിനു നന്ദി അറിയിക്കാൻ എത്തിയ കുടുംബം ബിജു മേനോന്റെ ഫോട്ടോയിൽ നോക്കി നില്കുന്നതും ആശുപത്രി കിടക്കയിൽ വച്ചു ശ്വേതയുടെ കാരക്റെർ ബിജു മേനോന്റെ കതാപത്രത്ത്തോട് യാത്ര പറയുന്ന രംഗവുമോക്കെ ഒരു ബ്ലെസി റ്റെച്ചൊടു തന്നെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.. തികഞ്ഞ യാതാർത്യ ബോധത്തോടെ അവതരിപ്പിക്കപ്പെട്ട ചാന്നെൽ ചർച്ചകളും വാർത്തകളും ഒരു വശത്ത് സിനിമയുടെ മാറ്റ് കൂട്ടുമ്പോൾ അതെ ചാന്നലുകളും ചാന്ണേൽ പ്രതിനിധികളും വിമര്ശിക്കപ്പെടുന്നു... ഒരു ഭാഗത്ത് മെത്രാനെ വിമർശനത്തിന്റെ മുൾമുനയിൽ നിർത്തി കന്യാമരിയത്തിലൂടെ അതിനു പരിഹാരം തേടുന്ന തിരക്കതക്രിത്തും ഈ ചിത്രത്തിൽ കാണാം..
                      മികച്ച ചായഗ്രഹനവും അതിലേറെ കലാ സംവിധായകനും സംവിധായകനും ചേർന്ന് ഒരു നല്ല ഇന്റീരിയർ ഡിസൈനറുടെ കരവിരുതോടെ ഒരുക്കിയെടുത്ത മുറികളും അതിന്റെ കളർ കോമ്പിനേഷനും ഒക്കെ മനോഹരമായിട്ടുണ്ട്... പ്രസവ രംഗം കാണിക്കുന്നുണ്ടെങ്കിലും അത് കൃത്യമായി എഡിറ്റു ചെയ്തു യഥാർത്ത പ്രസവത്തിന്റെ വിഷമതകൾ പ്രേക്ഷകനിലെത്തിക്കുന്ന രംഗങ്ങളും നന്നായിട്ടുണ്ട്..
              അതെ സമയം ഒരു പൂർണ സ്ത്രീ പക്ഷ സിനിമയാണെങ്കിലും ശ്വേതാ മേനോണ്‍ എന്നാ നടിയുടെ ശരീരത്തെ  ചിലയിടത്തെങ്കിലും അനാവശ്യമായി ചൂഷണം ചെയ്യുന്ന സംവിധായകാൻ ഒരു പരിധി വരെ സിനിമയിലൂടെ അദ്ദേഹം ഉയർത്തികൊണ്ടു വരുന്ന സ്ത്രീ വിരുദ്ധതയുടെ ആൾരൂപമാകുകയും ചെയ്യുന്നിടത്താണ് കളിമന്നു പ്രേക്ഷകനിൽ നിന്ന് അകലുന്നത്.. അതുകൊണ്ട് തന്നെ ബ്ലെസ്സി ചിത്രത്തിന്റെ നിലവാരത്തിലേക്ക് ഉയര്ന്നിട്ടില്ല എന്നാ വിമര്ശനം മാത്രം പങ്കു വച്ചു താല്പര്യമുള്ളവർ കാണട്ടെയെന്നു പറഞ്ഞവാസാനിപ്പിക്കുന്നു.. ശരാശരി..2.5/5

Tuesday 13 August 2013

neelakasham pachakadal chuvanna bhoomi review

                             നീലാകാശം പച്ച്ചക്കടൽ ചുവന്ന ഭൂമി..അഭിനന്ദനങൾ ഈ ശ്രമത്തിനു..(2.7/5)

            ഈ ചിത്രം കാണുന്ന എല്ലാവരും ഒരു പോലെ ആസ്വധിച്ച്ചെന്നു വരില്ല കാരണം ഈ ചിത്രത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന പലതും ഇല്ല... മന്ദ താളവും പ്രത്യേകിച്ചു എടുത്തു
പറയത്തക്ക കഥയോ ഇല്ല.. എന്നാൽ അതിനുമപ്പുറം മലയാള സിനിമയിൽ അധികമാരും പരീക്ഷിച്ച്ചിട്ടില്ലത്ത്ത കതാവതരനത്ത്തിലെ പുതുമ ... നിങ്ങൾ കണ്ടറിഞ്ഞ പ്രണയത്തിലേക്ക് ബൈക്ക് കൊണ്ടൊരു യാത്ര.. ആകാശവും ഭൂമിയും കടലും സാക്ഷിയായി...
             കേരളത്തിൽ നിന്ന് നാഗലാണ്ടിലെക്കുള്ള ബൈക്ക് യാത്രയും കാഴ്ചകളും പ്രതിബന്ധങ്ങളും അതിനിടയിൽ പലപ്പോഴായി ഓർമകളിലൂടെ ചിതറി വീഴുന്ന പ്രണയവും ഒക്കെ ചേർത്ത് ഓരോ ഫ്രെയ്മിൽ നിന്നും ഒഴുകിയിറങ്ങുന്ന  മനോഹര ധ്രിശ്യങ്ങളും ചേർത്തു വച്ച ഒരു റംസാൻ വിരുന്നു തന്നെയാണ് നീലാകാശം പച്ച്ചക്കടൽ ചുവന്ന ഭൂമി..ഹാഷിർ മൊഹമ്മെദിന്റെ തിരക്കതെയെക്കാൾ സമീർ താഹിർ എന്നാ സംവിധായകാൻ കയ്യൊപ്പ് ചാർത്തിയ സിനിമ തന്നെയാണ് ഇത്. കേരള , കർണാടക , ആന്ധ്ര  പ്രദേശ്‌ , ഒറീസ്സ , വെസ്റ്റ്  ബംഗാളിന്റെ , നാഗാലാ‌‍ൻഡ് സിക്കിം തുടങ്ങിയ സ്ഥലങ്ങളിൽ വളരെ റിയാലിസ്ടിക് ആയ രീതിയിൽ സെറ്റ് ഒരുക്കാൻ കലാ സംവിധായകനും അതിനെ വേണ്ട വിധം ചൂഷണം ചെയ്യാൻ സംവിധായകനായ സമീറിനും സാധിച്ചിട്ടുണ്ട്..
           ദുൽക്കർ സൽമാൻ എന്നാ നായകനേക്കാൾ ഉപ നായക വേഷത്തിലെത്തിയ സണ്ണി വെയ്ണ്‍ തന്നെയന്നു പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്... എല്ലാ സിനിമകളിലും ദുൽക്കർ ആവർത്തിക്കുന്ന സ്ഥിരം ഭാവങ്ങൾ വരും ചിത്രങ്ങളിലെങ്കിലും അദേഹത്തിനു ദോഷം ചെയ്യും എന്നാ കാര്യത്തിൽ സംശയമില്ലാ..ഒരു റോഡ്‌ മൂവിക്ക് ഇണങ്ങിയ തരത്തിലുള്ള വേഗവും താളവും ചേർത്ത് വച്ച റെക്സ് വിജയൻറെ സംഗീതം ചിത്രത്തോട് നീതി പുലർത്തുന്നുണ്ടെങ്കിലും കാതിനോട് നീതി പുലർത്തുന്നില്ല,.. .ശ്രീകർ പ്രസാദിന്റെ എഡിറ്റിംഗ് നിലവാരം പുലർത്തി...വഴി ക്കാഴ്ച്ചകളിലെ ഗ്രാമവും ആസ്സാം കലാപവും പ്രേക്ഷകന് പുതിയ ഒരു അനുഭവം തന്നെയാണ് സമ്മാനിക്കുന്നത്.. ആസ്സാം കലാപത്തിനിടയിലെ ഒരു കൊലപാതക ദൃശ്യം ചിത്രീകരിച്ച രീതി ഒന്ന് മാത്രം മതി ഗിരീഷ്‌ ഗംഗാധരൻ എന്നാ ചായഗ്രാഹകനെ  അളക്കാൻ..
             എന്നാൽ ഖാസിമിന്റെ പ്രണയം പറയാൻ രജനി എസ് ആനന്ദിന്റെ മരണത്തെ കൂട്ട് പിടിച്ചത് എന്തിനെന്നു ആ സിനിമ അവസാനിക്കുന്ന നിമിഷം വരെ മനസ്സിലാക്കാൻ സാധിച്ചില്ല.. 2004 ജൂലൈ 20 നു രജനി എസ് ആനന്ദ് ആത്മഹത്യ ചെയ്തത്..അതുകൊണ്ട് തന്നെ സിനിമ നടക്കുന്നത് ഈ കാലഘട്ടത്തിലാണ് എന്ന് വായിചെടുക്കേണ്ടി വന്നാൽ അക്കാലത്തു പ്രചാരത്തിലില്ലത്ത നാനോ കാറും വ്യാപകമാകത്ത മൊബൈൽ ഫോണും ഇന്റർനെറ്റും ഫെയ്സ്ബുക്കുമൊക്കെ കാലം തെറ്റി പറക്കുന്നില്ലേ എന്ന് സംഷയമുനർത്തുന്നു... അതെ സമയം മറ്റൊരു സ്ഥലത്ത് ഒരു ടയർ വർക്സ് കടയിൽ കണ്ടു മുട്ടുന്ന വ്യക്തിക്ക്    കൊലപാതക രാഷ്ട്രീയത്തിന്റെ പശാത്തലം നല്കുന്നതും  കൊൽകത്തക്കു സമീപം കണ്ടെത്തുന്ന ഗ്രാമ തലവനെ കൊണ്ട് ഇവിടെ കമ്പനി ഭരണമാണ് എന്ന് പറയിപ്പിക്കുന്നതും സിനിമ ഏതെങ്കിലും രാഷ്ട്രീയ ചായ്‌വ് കൂടി പ്രകടിപ്പിക്കുന്നുണ്ട് സംശയം കൂടി അവശേഷിപ്പിക്കുന്നു..
            ഇതൊക്കെയാണെങ്കിലും മലയാളി ഇന്നേവരെ ആസ്വധിച്ചിട്ടില്ലത്ത പുതിയ ശീലങ്ങളിലേക്ക് മലയാളിയെ കൂട്ടികൊണ്ട് പോകുന്ന സിനിമ എന്നാ നിലയ്ക്ക് ഒരു വ്യത്യസ്തത ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ആർകും കണ്ടിരങ്ങാവുന്ന ചിത്രമാണ് ഇത്.. ഒരിക്കൽ കൂടി ആവർത്തിക്കട്ടെ എല്ലാവർക്കും ഇത് ദഹിച്ചെന്നു വരില്ല..

Sunday 11 August 2013

Memories Review

                            മെമ്മറീസ് ....ഈ ഓർമയ്ക്ക് മധുരമുണ്ട്.. ജസ്റ്റ്‌ അബോവ് ആവറേജ് (2.7/5)


        നായക കഥാപാത്രത്തെ പ്രേക്ഷക മനസ്സിൽ പ്രതിഷ്ടിക്കുന്നതിലൂടെ  ശ്രുഷ്ടിച്ച്ചെടുത്ത്ത അതിവൈകാരികത ഫലപ്രദമായി ഉപയോഗിച്ചു കഥ പറയുന്ന ചിത്രമായതുകൊണ്ടാവനം പുതുമയുള്ള കഥയോ അന്വേഷണ രീതിയോ അല്ല ചിത്രം പിന്തുടരുന്നത് എങ്കിൽ കൂടി ഈ ചിത്രം പ്രേക്ഷകനെ ത്രിപ്തിപ്പെടുത്തുന്നതിനു കാരണം..കുറ്റാന്വേഷണവും കുടുംബ ബന്ധങ്ങളും ഇഴചെർത്തു പതിഞ്ഞ താളത്തിൽ കഥ പറയുന്ന ചിത്രമാണ് മെമ്മറീസ്..എന്നാൽ പ്രേക്ഷകനെ ആവേശം കൊള്ളിക്കുന്ന തരത്തിൽ പോലിസ് ഓഫിസെഴ്സിനിടയിലുള്ള പ്രൊഫെഷണൽ ജെലെസിയെ ഫലപ്രദമായി ഉപയോഗിച്ച് കഥ പറയുമ്പോൾ നായകൻറെ ഒരു നോട്ടം ഒരു പുതിയ ചുവടു വയ്പ്പ് ഓരോ വിജയങ്ങളും പ്രേക്ഷ്കന്റെതാക്കി മാറ്റാൻ സംവിധായകന് സാധിച്ച്ചിടത്താണ് ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നത്.. സുരേഷ് കൃഷ്നയുടെയും പ്രിത്വി രാജിന്റെയും കഥാപാത്രങ്ങളുടെ സൂക്ഷമമായ അംഗ ചലനങ്ങള വരെ ഒപ്പിയെടുത്തു അവർക്കിടയിലെ മത്സരം പ്രേക്ഷകന് അനുഭവബെധ്യമാക്കുന്നതിനു സംവിധായകന് സാധിച്ചിട്ടുണ്ട് ..
                        തന്റെ സമീപകാലത്തെ മികച്ച  പ്രകടനം പ്രിത്വിരാജ് ഈ ചിത്രത്തിലും ആവർത്തിക്കുന്നുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത.. ആവർത്തന വിരസമായ പല ഗെസ്ചെഴ്സും വളരെ മികച്ച രീതിയിൽ ഒഴിവാക്കി കൊണ്ട് കഥാപാത്രത്തെ വ്യത്യസ്ഥമാക്കാൻ പ്രിത്വിരാജിനു സാധിച്ചിട്ടുണ്ട്.. സിനിമയിലുടനീളം പിന്തുടരുന്ന ഒരേ താളവും കുടുംബ ബന്ധങ്ങളിൽ തുടങ്ങി കുടുംബ ബന്ധങ്ങളിൽ അവസാനിപ്പിക്കുന്ന കഥാഗതിയും മനോഹരമായിട്ടുണ്ട്.. ജീവിതത്തിൽ അപ്രതീക്ഷിതമായി സംബവിച്ച ദുരന്തത്തെ പഴിച്ചു കൊണ്ട് അമിത മധ്യപാനത്തിനടിമപ്പെടുന്ന സാം അലെക്സ് എന്നാ പോലീസുകാരൻ ആ പ്രദേശത്ത് നടക്കുന്ന കൊലപാതക പരംബരകലെക്കുരിച്ച്ചു അന്വേഷിക്കാൻ ഇറങ്ങുന്നതാണ് സിനിമയുടെ ഇതിവൃത്തം..മികച്ച കാമറ വർകും എടിടുങ്ങും പശ്ചാത്തല സംഗീതവും ചേർന്നപ്പോൾ സിനിമ പ്രേക്ഷകന് മികച്ച ഒരു അനുഭവമാകുന്നു..
                   എന്നാൽ ചില സമയങ്ങളിലെങ്കിലും പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നുണ്ട് ഈ ചിത്രം.. കൊലയാളി കൊല നടത്തുന്ന സ്ഥലങ്ങളെ ദൂരത്തിന്റെ അടിസ്ഥാനത്തിൽ സങ്കല്പ്പിച്ചെടുക്കുന്ന കുറ്റാന്വേഷക ബുദ്ധിയും കമ്പ്യൂട്ടർ പാസ് വേഡ് കണ്ടെത്തുന്ന ബുദ്ധിയും ഒരൽപം കടന്നു പോയില്ലേ എന്ന് സംശയിക്കേണ്ടി വരും.. പുതുമയില്ല എന്ന് പറയേണ്ടി വരുന്നത ചിത്രം പല മലയാള സിനിമകളെയും  ഓർമിപ്പിക്കുന്നു എന്നുള്ളതുകൊണ്ടാണ്.. പ്രൊഫെസ്ഷനൽ ജെലസിയ്ൽ  ദൌത്യവും മൂന്നാം മുറയും ബൈബിൾ വചനങ്ങളിൽ ഗ്രാൻഡ്‌ മാസ്റെരെയും പാസ് വേഡ് കണ്ടെത്തുന്ന രീതി ടൈഗേർ എന്നാ ചിത്രത്തെയും ചിത്രത്തിന്റെ ക്ലൈമാക്സ് ബി ഉണ്ണികൃഷ്ണൻ ചിത്രങ്ങളെയും ഓർമിപ്പിക്കുന്നു..( ചിത്രം കണ്ടു കൊണ്ടിരിക്കുമ്പോൾ മനസ്സിലൂടെ കടന്നു പോയ പേരുകളാണ് വികി പീടിയ അന്വേഷിച്ചു കണ്ടെത്തിയതല്ല..) 
                 എങ്കിലും സമീപകാല മലയാള സിനിമ കണ്ടിട്ടില്ലാത്ത തരത്തിൽ നായക കഥാപാത്രം പ്രേക്ഷക മനസ്സില് വളർന്നു വലുതാകുന്നതിലൂടെ പ്രേക്ഷകന് ലഭിക്കുന്ന സംതൃപ്തി അനുഭവിച്ചറിയാൻ താല്പര്യമുള്ള ആർകും വെറും കുറ്റന്വേഷനമെന്നു  പറഞ്ഞു തള്ളികലയാതെ ആസ്വദിക്കാവുന്ന ചിത്രമാണ് മെമ്മറീസ്...

Friday 9 August 2013

pullipulikalum aattinkuttiyum review

              പുള്ളിപ്പുലിയും ആട്ടിന്കുട്ടിയും: കൊള്ളാം പക്ഷെ കൊള്ളില്ല.. ശരാശരി..(2.6 / 5)


             കല കലയ്ക്കു വേണ്ടിയെന്നു വാദിക്കുകയാണെങ്കിൽ 2 30 മണിക്കൂർ നേരം എന്റെർറ്റൈൻ ചെയ്യുന്ന ഈ ചിത്രത്തെ ഒരു ക്ലീൻ എന്റെർറ്റെയ്നെർ എന്നും അതല്ല ലാൽ ജോസ് ഉദ്ദേശിച്ചത് പോലെ  "തലച്ചോറ് കൊണ്ട് കാണ്ന്നവര്ക്കായി" കാര്യമായ കഥയോ സംഭവങ്ങളോ ഒന്നും കരുതി വയ്ക്കാത്ത ഒരു മോശം സിനിമയും ആകാം പുള്ളിപ്പുലി...ഇതിൽ ആദ്യം പറഞ്ഞ വാദത്ത്തോട് പൂർണമായും യോജിച്ചുകൊണ്ട് കാണുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ല ഈ കൊച്ചു വലിയ(2മ്മനിക്ക്oor 45 മിനുട്ട്) ചിത്രം.. അവസാനത്തെ ഒരു 15 മിനുട്ട് വലിച്ചു നീട്ടൽ ശ്രിഷ്ടിക്കുന്ന മടുപ്പിനെ ഒഴിവാക്കി നിർത്തിയാൽ  ധ്വയാർത്ത പ്രയോഗങ്ങളുടെ അമിതമായ ഉപയോഗം ഇല്ലാതെ തന്നെ മികച്ച നർമ മുഹൂർത്തങ്ങൾ കൊർത്തിനക്കി പ്രേക്ഷകനെ ബോറടിപ്പിക്കാതെ കൊണ്ട് പോകുന്നുണ്ട് ഈ ചിത്രം..
              ഹ്യൂമറിന് വേണ്ടിയുള്ള നല്ല മുഹൂർത്തങ്ങൾ ശ്രുഷ്ടിച്ച്ചതിനോപ്പം അതിനു യോജിച്ച മികച്ച പശ്ചാത്തല സംഗീതമോരുക്കി ആ ഹ്യൂമറിന്റെ മാറ്റ് വർധിപ്പിക്കാനും ഈ ടീമിന് സാധിക്കുന്നുണ്ട്..ജോലിയും കൂലിയുമില്ലാതെ ഇത്തിക്കന്നികലായി ജീവിക്കുന്ന മൂന്നു ചേട്ടന്മാരും അമ്മയുമടങ്ങുന്ന ഒരു കുടുംബത്തിനു താങ്ങാവുന്ന ഒരു അനുജനും അവന്റെ പ്രണയവും ചേട്ടന്മാർ ശ്രുഷ്ടിക്കുന്ന പൊല്ലാപ്പുകലുമൊക്കെയായി രസാവഹമായി കഥ പറയുന്ന ചിത്രം തന്നെയാണ് പുള്ളിപ്പ്പുളികളും ആട്ടിന്കുട്ടിയും.. ഷിജുവും ഇർഷാധും ജോജുവും കുംചാക്കോ ബോബനും മീശമാധവന് ശേഷം ഹരിശ്രീയും ആവർത്തന വിരസമായ പ്രകടനം ഒഴിവാക്കി കൊണ്ട് സുരാജും മികച്ച പ്രകടനത്തോടെ നമിതയും പ്രേക്ഷകനിലെക്കെത്തുമ്പോൾ പൂർണമായും എഴുതി തള്ളാൻ കഴിയാത്ത ഒരു ചിത്രം തന്നെയാവും ഇത്..
         ഒരു ഇടവേളയ്ക്കു ശേഷം എസ് കുമാർ എന്നാ ചായഗ്രാഹകന്റെ പ്രതിഭ അടയാളപ്പെടുത്തുന്ന കുട്ടനാടിന്റെ മനോഹരധ്രിശ്യങ്ങൾ ചിത്രത്തെ മികവുറ്റതാക്കുന്നു.. വിധ്യാസാഗരിന്റെ ഒരു ഗാനമോഴിച്ച്ചു നിർത്തിയാൽ മറ്റൊന്നും പ്രേക്ഷകനെ സ്പർശിക്കാതെ പോകുമെങ്കിലും ഗാനരംഗങ്ങൾ ചിത്രീകരിക്കാനുള്ള ലാൽ ജോസിന്റെ കഴിവിനെ അഭിനന്ദിച്ചേ മതിയാവൂ.. രണ്ടു പ്രണയ ഗാനമുൽപ്പെടെ നാല് ഗാനങ്ങൾ മികച്ച രീതിയിൽ ധ്രിശ്യവൽക്കരിച്ച്ചിട്ടുന്ദ് ഈ ചിത്രത്തിൽ.. കൊമെടി രംഗങ്ങൾ സൂക്ഷ്മമായി വീക്ഷിച്ചാൽ സംവിധായക സ്പർശം വ്യക്തം.. 
         എങ്കിലും ചിലയിടങ്ങളിലെങ്കിലും മീശ മാധവനോ ലാൽ ജോസിന്റെ തന്നെ മറ്റെതോക്കെയോ ചിത്രങ്ങൾ കടന്നു പോകുന്നുണ്ടോ എന്ന് സംശയിച്ചാൽ കുറ്റം പറയാനാവില്ല.. മേരിക്കുണ്ടൊരു കുഞ്ഞാടിൽ ദിലീപ് അവതരിപ്പിച്ച കതാപത്രത്ത്തോട് പൂര്ണമായും സാധൃശ്യമുള്ള കഥാപാത്രമാണ് ഇതിൽ കുഞ്ചാക്കൊയ്ക്ക്.. അവസാന രംഗത്തിലെ ആൾകൂട്ടം പൂർണമായും മീശമാധവനെ ഓർമിപ്പിക്കുന്നു..എന്ത് തന്നെയായാലും യുക്തിയും തലച്ചോറിനെയും ഒഴിവാകികൊണ്ട് ഒരു ക്ലീൻ എന്റെര്റെയ്നെർ കാണണം എന്നഗ്രഹിച്ച്ചു കടന്നുവരുന്ന ഒരു പ്രേക്ഷകനെപ്പോലും ഈ ചിത്രം നിരാശപ്പെടുത്തില്ല.. ലോകത്ത് ഇന്നേവരെ ഇറങ്ങിയിട്ടില്ലാത്ത എന്നഭിപ്രായമില്ലെങ്കിലും ആരെയും നിരാശപ്പെടുതാത്ത ശരാശരി എന്റെര്റെയ്നെർ തന്നെയാണ് പുള്ളിപ്പുലിയും ആട്ടിന്കുട്ടിയും... 

Thursday 8 August 2013

kadal kadannu oru mathukutty: review

                                കടൽ കടന്നു ഒരു മാത്തുകുട്ടി... ആരവങ്ങളില്ലാതെ...ശരാശരി..(2.5)

       സമീപകാല രഞ്ജിത്ത് സിനിമകളെ വ്യത്യസ്തമാക്കുന്ന ചേരുവകളുടെ വിന്യാസത്തിലെ പാകപ്പിഴ കൊണ്ട് മാത്രം അധികമാരാലും ആഘോഷിക്കപ്പെടാതെ പോകുന്ന ചിത്രമായിരിക്കും കടൽ കടന്നു ഒരു മാത്തുകുട്ടി..രഞ്ജിത്ത് ചിത്രങ്ങൾ പ്രെക്ഷകനു നൽകുന്ന പ്രതീക്ഷകൊത്ത് ഈ ചിത്രം ഉയരുന്നില്ല... എങ്കിലും അമിത പ്രതീക്ഷകളില്ലാത്ത പ്രേക്ഷകനെ ബോറടിപ്പിക്കാതെ കഥ പറയലിന്റെ വ്യത്യസ്തതയിലൂടെ പുതുമ ശ്രുഷ്ടിക്കാനും രണ്ജിത്ത്തിനു
സാധിക്കുന്നുണ്ട് ഈ ചിത്രത്തിൽ.. 
              ജെർമനിയിലെ മലയാളി അസോസിയേഷന്റെ 25ആം വാര്ഷികത്തോടനുബന്ധിച്ചു സിനിമാ താരങ്ങളെ ക്ഷണിക്കാൻ കേരളത്തിൽ എത്തുന്ന മാത്തുകുട്ടി കടന്നു പോകുന്ന വഴികളിലൂടെയാണ്‌ ചിത്രം വികസിക്കുന്നത്.. നാട്ടിൻ പുറത്തിന്റെ നന്മയും പ്രണയവും വിവാഹ ബന്ധങ്ങളും സൌഹൃദങ്ങളും ഒക്കെ കടന്നു വരുന്ന ലളിതമായ ഒരു സിനിമ തന്നെയാണ് ഇത്.. പക്ഷെ അദ്ധേഹത്തിന്റെ ചിത്രങ്ങളുടെ മുഖമുദ്രയായ ശുദ്ധ നർമത്തിന്റെ സ്ഥാനത്ത് കൃത്രിമമായി അത് ശ്രുഷ്ടിച്ച്ചെടുക്കാനുള്ള വ്യഗ്രത ഈ ചിത്രത്തിൽ പ്രകടമാകുന്നുണ്ട്.. ടിനി ടോമിന്റെ കഥാപാത്രം ഈ ചിത്രത്തിലെ അവിഭാജ്യ ഘടകമാണെങ്കിലും ആ കഥാപാത്രത്തെ ചിത്രത്തിന്റെ കൊമെടിക്ക് വേണ്ടി എന്ന് തോന്നിപ്പിക്കുന്ന പ്രകടനങ്ങൾ ബോറടിപ്പിക്കുന്നുന്ദ്.. അവസാന രംഗങ്ങളിലെ സ്ത്രീ ശക്തിയും സിനിമ അവസാനിപ്പിക്കുന്ന രീതിയും ഉൾകൊള്ളാൻ മംമൂക്കയുടെയോ  രണ്ജിതിന്റെയോ ആരാധകർക്ക് പോലും കഴിയില്ല..
         ബന്ധങ്ങളുടെ വലിപ്പം രഞ്ജിത്ത് കാണിച്ച സിനിമ കൂടിയാണ് ഇത് എന്ന് പറയേണ്ടി വരും.. തന്റെ സിനിമകളിൽ മുഖം കാണിച്ച ഒട്ടനവധി പേരെ കഥാപാത്രങ്ങളായി ഉള്കൊള്ളിക്കാൻ രഞ്ജിത്ത് ശ്രമിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്.. അത് തന്നെയാണ് ഈ ചിത്രത്തിലെ കഥാപാത്ര ബാഹുല്യം സൂചിപ്പിക്കുന്നത്.. ജർമ്മൻ കാഴ്ചകളിലേക്ക് അധികമൊന്നും കടന്നു ചെല്ലുന്നില്ലെങ്കിലും ആദ്യ രംഗങ്ങളിൽ ഒപ്പിയെടുത്ത ജർമ്മൻ ബന്ധങ്ങളും കാഴ്ചകളുംഒരു ഗാന രംഗത്തിൽ ഹര്രിശ്രീ അശോകനെ ഉമ്മ വയ്ക്കുന്ന മകന്റെ മനസ്സില് തട്ടുന്ന രീതിയിൽ ചിത്രീകരിക്കപെട്ട ക്ലോസ് അപ്പ്‌ രംഗവും മധു നീലകണ്ടന്റെ കാമരാ കണ്ണുകൾ നല്കിയ സമ്മാനമാണ്.. രഞ്ജിത്ത് സിനിമകളുടെ വേഗമറിഞ്ഞു എഡിറ്റ്‌ ചെയ്യപ്പെട്ട സിനിമയാണെങ്കിലും ചിലയിടങ്ങളിൽ അത് തൃപ്തി നൽകുനില്ല.. കഥാപാത്രത്തിന്റെ വലിപ്പ ചെറുപ്പമല്ല മറിച്ചു ചെറുതെങ്കിലും ആഴമുള്ള പ്രേക്ഷകൻ തിരിച്ചറിയുന്ന കതപാത്രങ്ങല ഒരുക്കി ഓരോ കഥ പാത്രത്തിനും അവരുടെതായ സ്ഥാനം നൽകിയ രഞ്ജിത്തിന്റെ    കഴിവ്  അഭിനന്ടിക്കപെടെണ്ടാതാണ്... മമ്മൂക്ക ഉള്പ്പെടെ അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ റോള് ബങ്ങിയാക്കിയിട്ടുന്ദ്..
              അറിഞ്ഞു ചിരിക്കാനോ ലയിച്ചിരുന്നു ആസ്വധിക്കാണോ ഒന്നും സമ്മാനിക്കാത്ത എന്നാൽ ആരെയും അധികം ബോറടിപ്പിക്കാത്ത ഈ ചിത്രം അതുകൊണ്ട് തന്നെ ശരാശരിയിൽ ഒതുങ്ങുന്നു... ഒരു രഞ്ജിത്ത് ചിത്രത്തിന്റെ എല്ലാ സുഖവും സമ്മാനിക്കില്ലെങ്കിലും  നഷ്ടമില്ലാതെ കണ്ടിരങ്ങാം ഈ ചിത്രം... ശരാശരി..(2.5)