Pages

Friday 30 November 2012

poppins review

poppins review

poppins review


പോപ്പിന്‍സ്‌; കയ്ച്ചും മധുരിച്ചും പല കളറുള്ള ഈ മിടായി 
        പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരു പ്രത്യേക വിഭാഗം  ഓടിയന്‍സിനെ ലക്ഷ്യമിട്ട് വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് പോപ്പിന്‍സ്‌......  ജയപ്രകാശ് കുലൂരിന്റെ "18  നാടകങ്ങള്‍' എന്നാ നാടകത്തെ ആസ്പതമാകി വി കെ പി തന്നെ കന്നടത്തില്‍ ചെയ്ത ഐത് ഒന്ട്ള ഐത് എന്നാ ചിത്രത്തിന്റെ മലയാള രൂപമാണ് പോപ്പിന്‍സ്‌... ഇന്ത്യന്‍ ഫിലിം ഫെസ്റിവലിന്റെ ഭാഗമായി ഓസ്ട്രെലിയ ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ഇതിന്റെ കന്നഡ വേഷന്‍ കളിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ തന്നെ ചിത്രം ഏതു രൂപതിലെക്കാന് എന്ന് കൃത്യമായ ധാരണ പ്രേക്ഷകന് ലഭിക്കും...

Tuesday 27 November 2012

idiots: movie review

idiots : അഥവാ ഇടി 8 അഥവാ പ്രേക്ഷകന്

ഇടി പ്ലസ് എഇട്ട് ആണല്ലോ ഇടിയേറ്റ്... അങ്ങനെ വന്നാല്  ഏഴു ഇടിയെട്ടുകളെ സിനിമയില് എഴുതികനിക്കുന്നുണ്ട്....തുടക്കം മുതല് എഴുന്നേറ്റു odaan prerippichu കൊണ്ട്  എട്ടാമത്തെ ഇടിയെട്ടു അത് കാണാന് പോയ എന്നെ പോലുള്ള കുറച്ചു പേരാണ് എന്ന് സിനിമയിലൂടെ വിളിച്ചു പറയുകയാണ് സംവിധായകന് കെ എസ ബാവ..യോദ്ധ എന്നാ സിനിമയുടെ കഥ എഴുതുകയും ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത സംഗീതത ശിവന് നിര്മാതാവും തിരക്കതാക്രിത്തുമായ ഒരു ചിത്രമാണ് ഇടിയെട്ടു എന്ന് പറയേണ്ടി വരുന്നതില് ലജ്ജയുണ്ട്...എത്ര മോശമായി ഒരു സിനിമ നിര്മിക്കാം എന്ന് തെല്യിക്കുകയാണ് മലയാളത്തിന്റെ ഈ നല്ല കാലത്തിലും സംഗീതത ശിവനും കെ എസ് ബാവയും..
       കൊട്ടേഷന് സംഗത്തിന് പണം നല്കി അവരുടെ കയ്യാല് മരിച്ചു ആ കുറ്റം തന്നെ ചതിച്ച കാമുകന്റെ പേരില് ഇടാന് ആഗ്രഹിക്കുന്ന ഒരു പെണ്കുട്ടിയും( സനുഷ)  ആ കൊട്ടേഷന് സ്വീകരിക്കുന്ന ധുര്ഭാലനായ കൊട്ടേഷന് ചീഫും(വിജയ രാഘവന്‍ ) സ്വന്തം കുടുംബത്തെ രക്ഷിക്കാന് വേണ്ടി ആ കൊട്ടേഷന് ഏറ്റെടുക്കുന്ന അയാളെക്കാള് പേടിയുള്ള കില്ലെരും (ബാബുരാജ്) പിന്നെ ഒരു കള്ളനും.(ആസിഫ്) ...ഇത് ഒരു ദിവസം നടക്കുന്ന ഹ്യൂമരില്‍  പൊതിഞ്ഞ ഒരു കഥയാണ് എന്നാണ് ഇതിന്റെ അണിയറ വര്ത്തമാനം.. എന്നാല് പാതിരാത്രി മോഷ്ടിക്കാന് കയറി തിരിച്ചു വരുമ്പോള് ഫുട്ബോള് കളിക്കുന്ന കുട്ടികളെ  കണ്ടുമുട്ടുന്നതും ആ ഇരുപത്തിനാല് മണിക്കൂറിനിടെ ഒരിക്കല് പോലും ഡ്രസ്സ് ചയിന്ജ് ചെയ്യാത്ത കഥാപാത്രങ്ങളും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പലപ്പോഴും വ്യക്തമാകാതെ പോകുന്ന കാഴ്ചകളും നിറഞ്ഞപ്പോള് ചിത്രം "അതിമനോഹരം"...
               കാമെരക്കും എഡിടിങ്ങിനും ലയിടിനും യാതൊരു പ്രാധാന്യവുമില്ലാത്ത കഥാപാത്രങ്ങള് തമ്മില് കണ്ടുമുട്ടുന്നതിനും അവരുടെ പെരുമാറ്റത്തിനും യാതൊരു ലോജിക്കുമില്ലത്ത്ത ഒരു സിനിമ...കരയണോ ചിരികണോ എന്നറിയാത്ത ആദ്യ അരമണിക്കൂറിനു ശേഷം ഒരു ഊമയെ ചോദ്യം ചെയ്തു ലോകപ്പില് അടക്കുന്നതും അവസാന രംഗത്തില് തീര്ത്തും ദ്വയാര്ത്ഥം നിറഞ്ഞതെങ്കിലും ചിരിപ്പിക്കുന്ന കുറച്ചു രംഗങ്ങലും  ഉള്ളതുകൊണ്ട് കരയാതെ ഇറങ്ങിവന്നു...ഇതിനെ സിനിമ എന്ന് വിളിക്കണോ സ്പൂഫ് എന്ന് വിളിക്കണോ എന്നുള്ള ഒരു ചോദ്യം സിനിമ തന്നെ ചോദിക്കുന്നു...അഭിനയിക്കാന് ഒന്നുമില്ലാത്ത ഈ സിനിമയില് ഞെക്കിപഴുപ്പിച്ച (ബ്രോയിലര് ഹെറോയിന് ) നായിക (സനുഷ) യുടെ കൂടെ കുറെ നേരം ആസിഫിന് നടക്കാന് സാധിച്ചു എന്നത് മാത്രമാണ് ആസിഫിന് ഈ ചിത്രം കൊണ്ടുള്ള നേട്ടം....പ്രായം കൊണ്ട് തങ്ങാത്ത സീനുകള് മിസ്റ്റര് മരുമാകനിലെത് പോലെ തന്നെ ഇതിലും സനുഷ ചെയ്യുന്നുണ്ട്... മലയാളത്തിലെ മുന് നിര നടിമാര് പോലും അതികമൊന്നും ചെയ്തു കണ്ടിട്ടില്ലാത്ത അല്പം വല്ഗരായ സീനുകളില്  സനുഷയെ വീണ്ടും വീണ്ടും കാണുന്നത് ആസ്ച്ചര്യമുനര്ത്തുന്നു...അര്ദ്ധനാരി പോലുള്ള ചിത്രങ്ങള്ക്ക് തിയേറ്റര് നിഷേധിച്ചു ഇത്തരം കൂതറ ചിത്രങ്ങള് ഓടിക്കുന്ന തിയേറ്റര് ഉടമകള് എന്ത് സാമൂഹ്യ പ്രതിബദ്ധതയുടെ അടിഷ്ടാനത്തിലാണ് കളിമന്നു പോലൊരു ചിത്രം അതും ആ ചിത്രത്തിന്റെ പ്രിവ്യു പോലും കാണുന്നതിനു മുന്പ് പ്രധര്ശിപ്പിക്കില്ല എന്ന് തീരുമാനിക്കുക?

Saturday 24 November 2012

101 wedding:ഹണ്ട്രെറ്റ് ആന്‍ഡ്‌ വന്‍ വേദ്ദിംഗ് ;ചിരിക്കാന്‍ കൊതിച്ച നൂറ്റൊന്നു മിനിട്ടുകള്‍ ......



            ഇതുകേട്ടാല്‍ തോന്നും സിനിമ നൂറൊന്നു മിനിട്ട് മാത്രമേ ഉള്ളോ എന്ന്...140  മിനുട്ടോളം നീണ്ടു നില്‍കുന്ന സിനിമയില്‍ ഗാനങ്ങളും ഇന്റെര്‍വലും സംഗട്ടനങ്ങളും ഒഴിച്ചുള്ള 101  മിനിട്ട്... മുഴുനീള കൊമെടി എന്നാ പ്രതീക്ഷയില്‍ തിയറ്ററില്‍ എത്തിയ പ്രേക്ഷകനെ അക്ഷരാര്‍ത്ഥത്തില്‍ നിരാഷപെടുത്തുന്നതായിരുന്നു ഈ ഷാഫി ചിത്രം... ഷാഫിയുടെ തന്നെ കഥയ്ക്ക്‌ കലവൂര്‍ രവികുമാര്‍ തിരക്കഥ രചിച്ച ചിത്രം ഒര്ടിനരി എന്നാ ചിത്രത്തിലെ ബിജുമേനോന്‍ കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിനെ ഉപയോഗിച്ച് വിജയം പിടിക്കാന്‍ എത്തിയതാണ്... എന്നാല്‍ ആ ചിത്രത്തിലെ പോലെ മികച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നതില്‍ ചിത്രം അമ്പേ പരാജയപ്പെട്ടു...ദിലീപ് അവതരിപ്പിച്ചു പരിചിതമാനെങ്കിലും ജയസൂര്യയുടെ സ്ത്രൈണ സ്വഭാവമുള്ള കാരക്റെര്‍ മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും അത്തരമൊരു കഥാപാത്രത്തെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംവിധായകനും തിരക്കതാ കൃതിനും കഴിഞ്ഞില്ല ...കൂടാതെ ബിജു കുഞ്ചാക്കോ കോമ്പിനേഷന്‍ സീനുകളും പ്രേകഷകനെ രസിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു....
                 ഒരു ഗാന്ധിയന്റെ ( വിജയരാഘവന്‍ )മകനായ കുഞ്ചാക്കൊയ്ക്ക് അച്ഛന്റെ ആഗ്രഹത്തിന് വഴങ്ങി സമൂഹ വിവാഹത്തിന് ഒരുങ്ങേണ്ടി വരുന്നതും ഇഷ്ടമില്ലാത്ത ആ കല്യാണത്തില്‍ നിന്നും ഒഴിവാകാന്‍ തന്റെ പേരില്‍ മറ്റൊരാളെ ഇറക്കുന്നതും അവിടേക് കുചാക്കൊയോടു പൂര്‍വ വൈരാഗ്യമുള്ള ബിജുമേനോന്റെ കാരക്റെര്‍ എത്തുന്നതും തുടര്‍ സംഭവങ്ങളും പതിവ് ഷാഫി ചിത്രത്തെ പോലെ അവതരിപ്പിച്ചു എന്നല്ലാതെ ഷാഫി അവകാശപ്പെടുന്ന പുതുമ ചിത്രത്തില്‍ ഒരിടത്തും കാണാനാകില്ല...അഥവാ ഉണ്ടെങ്കില്‍ അത് തിരക്കതാ കൃത്തില്‍ മാത്രമാണ്...കല്യാണ പന്തല്ലോ വീടോ പ്രമേയമാകിയ നിരവധി ഷാഫി റാഫി ചിത്രങ്ങള്‍ കണ്ട പ്രേക്ഷകന് മുന്നിലേക്ക്‌ കല്യാണ പന്തലും വീടും ഒഴിവാകി കല്യാണം നടക്കുന്നതിനു മുന്പ് വധൂ വരന്മാര്‍ ഒരു പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിക്കുന്നു എന്നതുമാത്രമാണ് പ്രമേയപരമായി ഇതില്‍ കാണാവുന്ന വ്യത്യാസം...പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക് കഥ നീങ്ങുമ്പോള്‍ അത് പ്രേക്ഷകനെ സ്പര്‍ശിക്കാതെ പോകുന്നതും ക്ലൈമാക്സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ വേണ്ടത്ര തീവ്രതയോടു കൂടി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കാനോ അതിലെ സസ്പെന്‍സ്   നിലനിര്താണോ ഷാഫിക്കു കഴിഞ്ഞില്ല...
                   സിനിമ പുരഗമിക്കുംതോറും ജയസൂര്യയുടെ  കാരക്റെര്‍ പ്രേക്ഷകനെ ആഴത്തില്‍ സ്പര്‍ശിക്കുമ്പോഴും കൂടുതലൊന്നും ചെയ്യാനില്ലാതെ ബിജു മേനോനും കുഞ്ചാക്കോ ബോബനും കടമ നിര്‍വഹിച്ചു മുന്നോട്ടു പോകുന്ന കാഴ്ചയാണ് കാണാനാവുന്നത്... ഷാഫി ചിത്രങ്ങള്‍ക്കുള്ള പതിവ് കലര്ഫുല്‍നെസ്സിനപ്പുരം ഒന്നും ചെയ്യാനില്ലാതെ അലഗപ്പന്റെ കാമരെയും  കേള്‍ക്കാന്‍ അത്രയൊന്നും ഇമ്ബമല്ലാത്ത  ഗാനംഗളും  ഒരിക്കല്‍ക്കൂടി ദ്വയാര്‍ത്ഥ പ്രയോഗത്തിലൂടെ സുരാജും പ്രേക്ഷകനെ ബോറടിപ്പിക്കുന്നു...അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയോടുകൂടി റിലീസ് ചെയ്ത ഈ ഷാഫി ചിത്രം ശരാശരിമാത്രമാകുന്നു...

Friday 16 November 2012

nine one six (916 ); ഒരു ഗ്രാം ഇമോഷന്‍സില്‍ പൊതിഞ്ഞ തനി തിരൂര്‍ പൊന്നു............ലളിതം...വിരസം...




                  സംവിധായകരും ടൈപ്പ് ചെയ്യപ്പെടുമ്പോള്‍ നിരാഷപ്പെടുന്നത് പ്രേക്ഷകനാണ്.,, ഓരോ സംവിധായകന്റെയും ചിത്രത്തെ കുറിച്ച് പ്രേക്ഷകന് കൃത്യമായ ധാരണ ഉണ്ട്... എന്നാല്‍ തന്‍ അത്തരത്തിലുള്ള ഫിലിം മാത്രമേ ചെയ്യ് എന്ന് വാശിപിടിക്കുമ്പോള്‍ അതില്‍ പുതുതായ് എന്തെങ്കിലും കണ്ടെത്താനും അതു പ്രേക്ഷകന് രസിക്കുന്ന രൂപത്തില്‍ അവതരിപ്പിക്കാനും സംവിധായകന് ബാധ്യതയുണ്ട്...
                   കഥപറയുമ്പോള്‍ എന്നാ ഒറ്റ ചിത്രം കൊണ്ട്  പ്രക്ഷക മനസ്സില്‍ ഇടം പിടിച്ച എം മോഹനന്‍ എന്നാ സംവിധായകന്‍  മറ്റൊരു ചിത്രത്തിലൂടെ അതെ വേഗതയില്‍ താഴേക്കു പതിക്കുന്ന കാഴ്ചയാണ് നയന്‍ വന്‍ സിക്സിലൂടെ നമ്മള്‍ കാണുന്നത്... എം മോഹനന്‍ തന്നെ തിരക്കതാക്രിതിന്റെയും സംവിധായകന്റെയും മേലങ്കി അണിഞ്ഞ 916 എന്നാ ചിത്രം പാടെ നിരാശപ്പെടുത്തി..ഇഴയടുപ്പമില്ലാത്ത തിരക്കഥയും കതാഖ്യാനത്തില്‍ നഷ്ടമാകുന്ന ചടുലതയും പുതുമുഖമെങ്കിലും തീര്‍ത്തും നിരാഷപെടുത്തുന്ന പ്രകടനം മാളവിക മേനോനില്‍ നിന്ന് ഉണ്ടാവുക കൂടി ചെയ്തപ്പോള്‍ പ്രേക്ഷകന് ലഭിച്ചത് ആവര്‍ത്തന വിരസമായ കുറെ മുഹൂര്‍ത്തങ്ങള്‍ മാത്രമാണ്...ബന്ധങ്ങളുടെ പവിത്രത വൈകാരികമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് ചിത്രത്തിലുടനീളം കാണാനാവുക ..എന്നാല്‍ അവര്‍ അനുഭവിക്കുന്ന തീവ്രമായ ദുഖം വാക്കുകളില്‍ നിരക്കനാവാതെ കേവലം  പശ്ചാത്തല സംഗീതത്തില്‍ മാത്രം ഒതുങ്ങുകയും വികാരങ്ങള്‍ പ്രേക്ഷകന് അനുഭവഭേധ്യമാകാതെ പോകുകയും ചെയ്യുന്നു..
                  വെറുതെ ഒരു ഭാര്യ, അനൂപിന്റെ തന്നെ നമുക്ക് പാര്‍ക്കാന്‍ എന്നെ ചിത്രങ്ങളെ ഒര്മിപ്പികും വിധമായിരുന്നു കഥാഗതി...പിന്നീട് വരുന്ന ട്വിസ്റ്റ്‌ വേണ്ടത്ര ഉള്‍കൊള്ളാന്‍ പ്രേക്ഷകന് സാധിച്ചിട്ടുണ്ടോ എന്നും സംശയമാണ്... ഷൂട്ട്‌ ചെയ്തു വച്ച കുറച്ചു സീനുകള്‍ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ അതേപടി ആവര്‍ത്തിക്കുന്നതും അത്തരം ഫ്ലാശ്ബകില്‍ പുതുതായി ഒന്നും ഉള്‍പ്പെടുത്താന്‍ കഴിയാതെപോയതും സംവിധായകന്റെ പരാജയമാണ്... പിസ്സ പിസ്സ എന്നാ ഗാനം കേള്‍ക്കാന്‍ സുഖമുള്ളതാണെങ്കിലും ഒരു ഗാനത്തിന് തൊട്ടു പിറകെ ഈ ഗാനം വന്നതും കഥയുമായി ബന്ധപെട്ട ഒന്നും തന്നെ ആ രംഗങ്ങളില്‍ ഉള്പെടിയിട്ടില്ല എന്നതും  കഥാ സന്ദര്‍ഭത്തില്‍ അത്തരമൊരു ഗാനത്തിന്റെ പ്രസക്തി എന്ത് എന്നും ഉള്ളതും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല...ഒരു ഫ്ലാഷ്ബാക്ക് രംഗത്തില്‍ ഈ ഗാനവും സംഭവങ്ങളും ഇടകലര്‍ത്തി കാനിക്കെണ്ടിടത് ഗാനം അതെ പടി ആവര്‍ത്തിക്കുന്നത് വിരസമാവുന്നു ... എടിടിങ്ങില്‍ വന്ന പിഴവ് പലയിടത്തും പ്രത്യകിച്ചു ഫ്ലാഷ്ബാക്ക് സീനുകളില്‍ മുഴച്ചു നില്‍ക്കുന്നു...
          പലപ്പോഴും ഒരു ടെലിഫിലിമിന്റെ നിലവാരത്തിലേക്ക് താഴുന്ന സിനിമ അല്പമെങ്കിലും ലൈവ്ലി ആകുന്നത് അനൂപിന്റെ യും പാര്‍വനയുടെയും  പ്രണയം രംഗങ്ങളില്‍ മാത്രമാണ് .. ഒര അര്‍ത്ഥത്തില്‍     സിനിമ ആരംഭിക്കുന്നത് പോലും അവിടെ നിന്നാണ് എന്ന് പറയേണ്ടിവരും...ആസിഫിന്റെ പ്രശാന്ത് എന്നാ കഥാപാത്രം പ്രേക്ഷകന് പിടികിട്ടതെപോയതും എടുത്തു പറയേണ്ട പോരായ്മയാണ്...ചിത്രത്തിലെ മര്‍മ പ്രധാനമായ ഒരു റോള് എന്നാ നിലക്ക് ആസിഫിന്റെ കറക്ടരിനു സംഭവിച്ച പാളിച്ച ചിത്രത്തിന്റെ ആഖ്യാന രീതിയെ കുരച്ചന്നുമല്ല ബാധിക്കുന്നത്...എങ്കിലുംകിട്ടിയ റോള് ബങ്ങിയക്കാന്‍ അനൂപിനും പാര്‍വനയ്കും ആസിഫിനും നന്ദുവിനും കഴിഞ്ഞു...
         എം ജയചന്ദ്രന്‍ ഈണമിട്ടു  ശ്രേയ ഘോഷാല്‍ പാടിയ നാടുമാവിലൊരു മൈന തുടങ്ങി കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങല്‍ മാത്രമാണ് അല്പമെങ്കിലും പ്രേക്ഷകനെ രസിപ്പിക്കുനത് ...അതുകൊണ്ട് തന്നെ ചെമ്മന്നുര്‍ ജോല്ലെരിയുടെ ബാനെരില്‍ ഇറങ്ങിയ എം മോഹനന്റെ തൂലികയില്‍ വിരിഞ്ഞ 916 തിരൂര്‍ പോന്നു കാഴ്ചയില്‍ മാത്രം തോന്നിക്കുന്ന 'ഒരല്പം ഇമോഷന്സില്‍ പൊതിഞ്ഞ" സിനിമയായി മാറുന്നു...

Tuesday 13 November 2012

മൈ ബോസ്സ്: ഇത്തവണ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ ഈസ്റ്റ്‌ ലോസ്ടാവില്ല: ഒരു കമ്പ്ലീറ്റ് ഫാമിലി എന്റര്‍ടെയ്നെര്‍


പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദിലീപ് തന്നെ തന്മയത്തത്തോടെ കൊമെടി അവതരിപ്പിച്ചു വിജയിപ്പിക്കുന്നു എന്നതാണ് മൈ ബോസ്സ് എന്നാ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്..കലാഭവന്‍ ശാജോന്‍ ദിലീപിന് മികച്ച പിന്തുനയെകുന്നുണ്ടെങ്കിലും പാണ്ടിപടക്ക് ശേഷം എര്തുകള്‍ക്ക് പകരം ദിലീപ് ഈ ചിത്രത്തില്‍ ഒരു മികച്ച ഹാസ്യനടന്‍ കൂടിയാണ് താനെന്നു തെളിയിക്കുകയാണ്..
                കഥാപരമായി ചിത്രത്തിന് കൂടുതല്‍ പുതുമയൊന്നും അവകാശപെടാനില്ലെങ്കിലും ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കൊണ്ടുള്ള ഹാസ്യത്തെ ഒരളവു വരെ മറികടക്കാനും സിടുവേഷനല്‍ കൊമെടി രംഗങ്ങള്‍ കയ്യടക്കത്തോടെ അഭിനയിച്ചും പറഞ്ഞും ഫലിപ്പിക്കാനായത് mr മരുമകന്‍ പോലുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാകുന്നു ... കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ മമ്മി ആന്‍ഡ്‌ മീക്ക് ശേഷം ഒരു കമ്പ്ലീറെ കൊമെടി ചിത്രവുമായി എത്തിയ ജീത്ത് ജോസഫ്‌ പ്രേക്ഷകനെ നിരാശപെടുത്തിയില്ലാ.. ... കുട്ടനാടിന്റെ ഗ്രാമ ബംഗിയും അവസരം കിട്ടുമ്പോഴൊക്കെ  ബോംബെ നഗരത്തിന്റെ മനോഹാരിതയും  അതിന്റെ തനിമ ചോരാതെ  ധ്രിശ്യവല്‍ക്കരിക്കാന്‍ അനില്‍ നായര്‍ക്കും കഴിഞ്ഞു... ....
          രണ്ടു ചിത്രങ്ങള്‍ നിര്‍മിച്ചു ഈസ്റ്റ്‌ "ലോസ്ടായ"  ഈസ്റ്റു കോസ്റ്റു വിജയന് നഷ്ടപെട്ടത് തിരിച്ചു പിടിക്കാന്‍ കിട്ടിയ അവസരം കൂടിയാണ് ഈ ചിത്രം...എന്നാല്‍ ഈ ചിത്രവമായി ഏതെങ്കിലും തരത്തില്‍ ബന്ടമില്ലാത്ത വിമര്‍ശനം ഓട്ടോ കൂലിയുമായി ബന്ധപെടുത്തി ജിത്തു ജോസഫ്‌ കൊണ്ട് വന്നത് എന്തിനെന്നു ഈ ചിത്രത്തിലെ ഒരു ഗാനം പോലെ "എന്തിനെന്നറിയില്ല: ആ ഗാനവും ഈ രംഗവും ചിത്രത്തിന് ഗാനതിലെത് പോലെ ഒരു ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു...ഒരു കൊമെടി സിനിമ എന്നാ നിലക്ക് എല്ലാ രംഗങ്ങളിലേയും യുക്തി ചോദ്യം ചെയ്യുക എന്നത് തികച്ചും അപ്രസക്തമായ കാര്യമാണ്... അതുകൊണ്ട്  തന്നെ ഒരു ഫാമിലി എന്റര്‍ടെയ്നെര്‍  എന്നാ നിലയില്‍ വളരെ മികച്ച ഒരു ദിലീപ് ചിത്ര തന്നെയാണ് മൈ ബോസ്സ്