Pages

Sunday 27 January 2013

viswaroopam review


വിശ്വരൂപം മറുപടി നല്‍കുന്നത് മത ഭ്രാന്തന്മാര്‍ക്ക്...
    അഫ്ഗാനിസ്ഥാനിലെ ഒരു തീവ്രവാദ കാമ്പ്.. അവര്‍കിടയില്‍ ഒരാളായി വസിം മുഹമ്മദ് കാശ്മീരിയായി ,കമല്‍... )),തന്റെ ബോസിന്‍റെ മകനെ ഊഞ്ഞാലാട്ടുന്നു.. പത്തു വയസ്സുകാരനായ ഡോക്ടര്‍ ആവാന്‍ ആഗ്രഹിക്കുന്ന ആ കുട്ടി ഊഞ്ഞാലില്‍ നിന്ന് ഇറങ്ങി എനിക്ക് ഊഞ്ഞാലാടണ്ട പ്രായമല്ല എന്ന് പറഞ്ഞ പോകുമ്പോള്‍ അവന്റെ സ്ഥാനത് തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായ ഇരുപതു വയസ്സോളം തോന്നിക്കുന്ന യുവാവ് കാഷ്മീരിയോടു ഊഞ്ഞാല്‍ ആട്ടുവാന്‍ ആവശ്യപെടുന്ന... അറിവുകള്‍ വിലക്കപെടുമ്പോഴും സാഹചര്യങ്ങളെ അനുകൂലമാകി അറിവ് നേടുന്ന പത്തു വയസ്സുകാരന്‍ തന്റെ പിതാവിന്റെ പാതയെ അവഗണിക്കുമ്പോള്‍ അവരുടെ ചട്ടകൂടിനുള്ളില്‍ ഒതുങ്ങി നില്‍കേണ്ടി വന്ന അറിവുകള്‍ നിഷേധിക്കപെട്ട  ഇരുപതുകാരനെ അവര്‍ക്ക് എളുപത്തില്‍ കീഴടക്കാനും അവരുടെ ഇംഗിതത്തിനു വിധേയനക്കുവാനും സാധിക്കുന്നു..... ഈ  ഒറ്റ രംഗം മതി ഇവടെ നടക്കുന്ന മുഴുവന്‍ സമര ഭടന്മാരുടെയും മനോ നിലവാരം സൂചിപിക്കാന്‍...... .....  മാനസികമായി ദുര്‍ബലനായവനെ എളുപ്പത്തില്‍ തെറ്റിദ്ധരിപികാനും ബുദ്ധിയും വിവേകവുമുള്ളവനു മുന്നില്‍ പരാജയപ്പെടുകയും ചെയ്യുന്നത് കാണുമ്പോള്‍ ഇപ്പോള്‍ സമര രംഗത്ത് ഇറങ്ങിയ മുഴുവന്‍ ആളുകളും സിനിമ കാണാതെ ആരുടെയോ ആശയങ്ങളാല്‍ തെട്ടിധരിക്കപെട്ടവരാന് എന്ന് വ്യക്തമാക്കുന്നു...
                 അഫ്ഗാനിസ്ഥാനിലെ തീവ്രവാദ കാമ്പും തീവ്രവാദവും വിഷയമാകുന്ന സിനിമയില്‍ ഒരിടത് പോലും മുസല്മാനെതിരെ ഒരു മോശം പരാമര്‍ശമില്ല... എന്നാല്‍ അഫ്ഗാനിലെ സമകാലീന യാതാര്‍ത്ഥ്യം ഉള്‍ക്കൊണ്ട്‌ കഥ പറയുമ്പോള്‍ ആ ഭൌതിക  പരിസരങ്ങളോട് ഒട്ടി നിന്ന് കഥ പറയുക എന്നത്ഏതൊരു കതയ്കും അനിവാര്യമാണ് ... ഇതൊരു മുസല്‍മാനും എതിരെയല്ല മറിച്ച് തീവ്രവാദ നിലപാട് എടുക്കുന്ന അഫ്ഗാനിലെ തന്നെ ഒരു പ്രത്യേക പ്രദേശത്തുള്ള ആളുകളാണ്  അഫ്ഗാനിലെ സാധാരനക്കരനെതിരെയാല്ല പരാമര്‍ശിക്കുന്നത്...... ഇതിനെതിരെ പോര്‍ വിളിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് തീവ്ര വാദത്തെ പ്രോത്സാഹിപ്പ്പിക്കുകയാണ് എന്നാ  കാര്യത്തില്‍ തര്‍ക്കമില്ല...
                   ഒരു സംവിധായകന്‍ എന്നാ നിലയില്‍ കമലഹാസന്‍ എന്നാ പ്രതിഭ എടുത്ത അധ്വാനം മാത്രം  മതി ഈ ചിത്രത്തെ ലോക സിനിമ എന്ന് വിലയിരുത്താന്‍... ...   ഓരോ രംഗങ്ങളിലും അദ്ദേഹം പുലര്‍ത്തിയ ജാഗ്രത ചെറിയ കാര്യങ്ങളില്‍ പോലും പ്രേക്ഷകന്റെ ശ്രദ്ധ ക്ഷണിച്ചു അവയെ കൂടിയിനക്കി സസ്പെന്‍സ് ചോര്‍ന്നു പോകാതെ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുമ്പോള്‍ വിശ്വരൂപം പതിവ് തമിഴ് കേട്ടുകാഴ്ച്ചകളെ പൊളിച്ചെഴുതുന്നു... അഫ്ഗാന്‍ തീവ്രവാദ കാമ്പും യുദ്ധ രംഗങ്ങളും ഒരുക്കിയ ആര്‍ട്ട് ഡിരെക്ടരും സംവിധായകനും അതിലുപരി സൂക്ഷ്മതയോടെ ആ രംഗങ്ങള്‍  ഒപ്പിയെടുത്ത ചായഗ്രഹകാനും അഭിനന്ദനമര്‍ഹിക്കുന്നു...
         വസിം മുഹമ്മദ്‌ കാഷ്മീരിയയാണ് കമല്‍ ഈ ചിത്രത്തില്‍ എത്തുന്നത്..കമലിന്റെ ഐഡന്റിറ്റി തന്നെയാണ് ചിത്രത്തിന്റെ സസ്പെന്‍സും... മനോഹരമായ ഒരു നൃത്ത രംഗത്തോടൊപ്പം മൂന്ന് വേഷപകര്ച്ചകളെ സൂക്ഷമതയോടെ കൈകാര്യം ചെയ്യാനും കഥാപാത്രം ആവശ്യപ്പെടുന്ന മാനറിസങ്ങള്‍ പകരാനും കമലിന് കഴിഞ്ഞു... കമലിന്റെ ഭാര്യയായി എത്തിയ പൂജ കുമാറും മികച്ചു നിന്ന്.. ലഭിച്ച വേഷം മികച്ചതാക്കാന്‍ അന്ദ്രിയയ്കും മറ്റു കതാപത്രങ്ങല്കും സാധിച്ചിട്ടുണ്ട്...
         റിലീസ് ചെയ്ത തിയറ്ററുകളുടെ നിലവാരം ആദ്യമായി 3d ഓര സൌണ്ടില്‍(  (For example, (""If it's an overhead shot of a helicopter, the sound will come from overhead and the audience will feel like looking up." ) പുറത്തിറങ്ങിയ ഈ ചിത്രത്തെ ബാധിക്കുന്നുണ്ട്... ഹോള്ളിവുഡ് സിനിമയോട് കിടപിടിക്കുന്ന രീതിയില്‍ അതിന്റെ ടെക്നോളജിയിലും  സംവിധാനത്തിലും മികവു കാട്ടാന്‍ കമലിന് സാധിച്ച്ചപ്പോഴും ഒരു തുടര്ചിത്ര സാധ്യത നിലനിര്‍ത്തി സിനിമ അവസാനിപ്പിക്കാന്‍ ശ്രമിച്ചത് അതുവരെ നിലനിര്‍ത്തിയ പ്രതീക്ഷകളെ തച്ചുടക്കാന്‍ പോന്നതായിരുന്നു... എങ്കിലും ഒരു മികച്ച ചിത്രം തന്നെയാണ് വിശ്വരൂപം...

Friday 25 January 2013

kammath and kammath review



  കമ്മത്തിന്റെ കരിഞ്ഞ ദോശ  

 'കൊങ്ങിനിയരുടെ മലയാളം കൊണ്ട് നിരാശപ്പെടുത്തിയ സിനിമ' എന്ന് ഒറ്റ വരി കൊണ്ട് വിലയിരുത്താം ഈ സിബി ഉധയ് ചിത്രത്തെ..കൊങ്ങിണി സംസാരിക്കുന്നവരുടെ മലയാളത്തെ രംഗത്തവതരിപ്പിക്കാന് പെടാപാടുപെടുന്ന ദിലീപും മമ്മൂക്കയും പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുകയായിരുന്നു..( എങ്കിലും തമ്മില് ഭേദം മമ്മൂക്ക തന്നെ).. പതിവ് ഗിമ്മിക്കുകലുമായെത്തിയ ഈ സിബി ഉധയ് ചിത്രം  പ്രേക്ഷകന്‍  പ്രതീക്ഷിച്ചിതില്‍ കൂടതലായി തങ്ങളുടെ പക്കല്‍ യാതൊന്നും ഇല്ലയെന്നും തെളിയിക്കുന്നതു കൂടി ആയിരുന്നു... നായകന്‍റെ ബാല്യകാലം അവന്റെ രണ്ടോ മൂന്നോ  കൂട്ടുകാര്‍ ഒരു കുട്ടി വില്ലന്‍ അച്ഛന് സംഭവിക്കുന്ന അല്ലെങ്കില്‍ ഉറ്റവര്‍ക്ക്‌ സംഭവിക്കുന്ന ആപത്ത് അവരുടെ വളരുന്ന പക...അതിനിടയിലെ പ്രണയം...യൗവനത്തില്‍  പ്രതിസന്ധികള്‍ ശ്രിഷ്ടിക്കുന്ന പകയും പ്രണയവും ഹാസ്യത്തിലൂടെ അവതരിപ്പിച്ചു കയ്യടി നേടിയ ഈ ടീമിന്റെ  ആ ശൈലിയില്‍  ഇറങ്ങിയ നിലവാരമില്ലാത്ത ചിത്രമാണ് കമ്മത്ത് ആന് കമ്മത്ത്..
            ജഗതിയും ഇന്നസെന്റും പൈ ബ്രദേഴ്സ് എന്നാ ചിത്രത്തില് മനോഹരമായി അവതരിപ്പിച്ച കൊങ്ങിനിയരുടെ മലയാളമാണ് ഏറെ കഷ്ടപ്പെട്ട് ദിലീപും മമ്മൂകയും ഇതില് സംസാരിച്ചത്.. അതുകൊണ്ട് തന്നെ സംഭാഷണങ്ങള് കേവലം ബഹളമായി മാറുന്ന കാഴ്ചയാണ് കാണാന്‍  സാധിച്ചത്...  ഒരു കോമഡി എന്‍റര്‍റ്റെയ്നര്‍  ആയി പുറത്തിറങ്ങിയ ഈ സിനിമ ബാബുരാജിന്റെ പ്രകടനം കൂടി  ഇല്ലാതിരുന്നെങ്കില്‍  തീര്ത്തും നിരാശപ്പെടുത്തുമായിരുന്നു....
                   അച്ഛന് സംഭവിക്കുന്ന അപകടം കമ്മത്ത് കുടുംബത്തെ ധാരിദ്ര്യത്തിലേക്ക്  തള്ളി വിടുന്നതും അതില്‍ നിന്ന് കരകയറാന്‍ കമ്മത്ത് സഹോദരന്മാര്‍ തട്ടുകട തുടങ്ങി രുചികരമായ ദോശയുണ്ടാകി വിജയം കൊയ്യുന്നതും ബിസിനെസ്സില്‍ ഇവര്‍ നേരിടുന്ന വെല്ലുവിളിയും  പ്രണയത്തില്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം... കഥ എന്ന് ഒറ്റ വരിയില്‍ പറഞ്ഞവസാനിപ്പിക്കാന്‍ മാത്രം ഒരു കഥ കണ്ടെത്താന്‍ പോലും കഴിവില്ലാതെ പോകുന്ന കാഴ്ചയാണ് ഇതില്‍ കാണാനാവുക..
         സി ഐ ഡി മൂസമുതല്‌ പ്രേകഷകന്‍ കണ്ടു മടുത്ത ദിലീപിന്റെ  പ്രണയ ഗാനരംഗങ്ങള്‍ ഈ ചിത്രത്തിന്റെ ഒരു ഗാന രംഗത്ത് അതേപടി ആവര്‍ത്തിക്കുന്നതും തീര്‍ത്തും അനാവശ്യമായ ഉള്പ്പെടുത്തപെട്ട ഒരു ഹോട്ടല്‍ ഗാനവും ചിത്രത്തിന് ബാധ്യതയാവുന്നുണ്ട് .. രിമയ്കും കാര്‍ത്തികയ്കും നരേനും പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഈ ചിത്രത്തില്‍ അതിഥി  താരമായി ധനുഷിനെ അവതരിപ്പിക്കുമ്പോള്‍ പോലും ജാഗ്രത പുലര്താന്‍   സംവിധായകനായ തോമസാണ് സാധിച്ചില്ല...  കാര്യസ്തനില്‍ നിന്നും കമ്മത്തില്‍ എത്തുമ്പോള്‍ തീര്‍ത്തും ലക്ഷ്യബോധമില്ലാതെ  ഒരുക്കിയ കഥയിലും തിരക്കഥയിലും  തോമാസന്‍ എന്നാ സംവിധായകന്‍ പരാജയപ്പെടുന്നതുംദിലീപിന്റെയും മമ്മൂക്കയുടെയും  നിലവാരമില്ലാത്ത പ്രകടനങ്ങളും ചിത്രത്തെ  ശരാശരിയില്‍ ഒതുക്കുന്നു .........  അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനെ കമ്മത്ത് നിരാശപ്പെടുത്തും..

Friday 18 January 2013

romans review


ചിരിപ്പിക്കാന്‍ റോമന്‍സ് 
കഥ പറയാനുള്ള ന്യൂ ജെനറേഷന്‍  ഫോര്‍മുലയോ പുതുതലമുറ ചിത്രങ്ങള്‍ കാണുന്ന വ്യത്യസ്തയോ  കൊണ്ട് വരാന്‍  കഴിയുന്നില്ലെങ്കിലും കയ്യിലുള്ള ത്രെഡിനെ അത് ആവശ്യപ്പെടുന്ന ഊര്‍ജം നല്‍കി വികസിപ്പിച്ചെടുത്ത്തിടത്താണ്  ജനപ്രിയന് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത  വൈ വി രാജേഷ് തിരക്കതയോരുക്കിയ റോമന്‍സ് വ്യത്യസ്തമാകുന്നത്..... ഒര്ടിനരിക്ക് ശേഷം ബിജു മേനോന്‍ കുഞാക്കോ ബോബന്‍ കൂട്ടുകെട്ടിനെ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.. പറഞ്ഞു പഴകിയതെങ്കിലും  ആ കഥ നടക്കുന്ന പശ്ചാത്തലം കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിചിടത്താണ് റോമന്‍സ് എന്നാ ചിത്രം പ്രേക്ഷകനെ കയ്യിലെടുക്കുന്നത്...
            ജയില്‍ ചാടി രക്ഷപെട്ടു ഓടുന്നതിനിടയില്‍ പൂമാല എന്നാ ഗ്രാമത്തില്‍ എത്തിപെടുന്ന രണ്ടു മോഷ്ടാക്കള്‍ (അതില്‍ ഒരാള്‍ മജീഷ്യനും മറ്റൊരാള്‍ പോക്കറ്റടിക്കാരനും) എതിപെടുന്നതും അബദ്ധ വശാല്‍ ആ ഗ്രാമ വാസികള്‍ അവരെ റോമില്‍ നിന്ന് വന്ന പള്ളി വികാരിമാരായി കണ്ടു സ്നേഹിച്ചു തുടങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന സംബവങ്ങലുമാനു  ഹാസ്യത്തില്‍ പൊതിഞ്ഞു ബോബന്‍ സാമുവല്‍ റോമനസിലൂടെ  പറയുന്നത്...വികാരിമാര്‌ ചെന്ന് പെടാവുന്ന മികച്ച മുഹൂര്‍ത്തങ്ങള്‍ കണ്ടെത്തിയതും  കുറിക്കു കൊള്ളുന്ന സംഭാഷണങ്ങള്‍ ഒരുക്കിയതും ചിത്രത്തിന് നേട്ടമായി... ഭാവം കൊണ്ടും ആംഗ്യം കൊണ്ടും   മികച്ച ടൈമിംഗ് കൊണ്ടും ചിരിയുണ്ടാക്കാന്‍  ബിജു മേനോനും തന്റേതായ രീതിയില്‍ കുഞ്ചാക്കോ ബോബനും മത്സരിച്ചപ്പോള്‍ അത് പ്രേക്ഷകന് വിരുന്നായി മാറി...
                  നായികാ പ്രാധാന്യം ഇല്ലാതിരുന്ന ചിത്രത്തില്‍ നിവേദിത തിളങ്ങാതെപോയി... ഒരു പത്താം ക്ലാസ്സുകാരിയുടെ മുഖഭാവമുള്ള നിവെധിതയെ നായികയാക്കി അവതരിപ്പികാനുള്ള ശ്രമം ചിത്രത്തില്‍ കല്ലുകടിയാവുന്നുണ്ട് ... ആവര്‍ത്തന വിരസമായ  ചില ഹാസ്യരങ്ങങ്ങളും സംബാഷണങ്ങലും വോടഫോന്‍ കോമഡി താരം നെല്‍സന്‍ അവതരിപ്പിച്ച കഥാപാത്രത്തെ ഇടയ്ക്കു വച്ച് കാനതവുന്നതും ആസ്വാധനത്ത്തിനു മങ്ങലേല്പിച്ചു...   കൊടൈക്കനാലിന്റെ പശ്ചാത്തല ദ്രിശ്യങ്ങള്‍ ഒപ്പിയെടുക്കാന്‍ വിനൊധ് ഇല്ലംപള്ളിയുടെ കാമെരക്കു സാധിച്ചിട്ടുണ്ട്... എന്നാല്‍ ലിജോ പോളിന്റെ എഡിറ്റിംഗ് അവസാനരംഗത്ത് നിലവാരമില്ലാതെ പോയി... എങ്കിലും തന്റെ മുന്‍ ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായി പ്രേക്ഷകനോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്ന രീതിയില്‍ മികച്ച ഹാസ്യ മുഹൂര്‍ത്തങ്ങള്‍ ഒരുക്കാന്‍ സാധിച്ചതില്‍ ബോബന്‍ സമുവലിനു ആശ്വസിക്കാം... അതുകൊണ്ട് തന്നെ പണം നഷ്ടമില്ലാതെ ചിരിച്ചു കൊണ്ട് ആസ്വദിക്കാവുന്ന ചിത്രമാണ് റോമന്‍സ്....

Tuesday 15 January 2013

nee ko nja cha review


നീ കോ ഞ ച : പ ക പോ സൈ
(നിന്നേം കൊല്ലും ഞാനും ചാകും..: പടം കണ്ടു പോര സൈമാ)
പേരില്‍ മാത്രം വ്യത്യസ്തത വരുത്തി സമീപകാല സിനിമകളുടെ ശൈലി അനുകരിച്ചു എത്തിയ  ചിത്രമാണ് നീ കോ ഞ ചാ... കഥ പറയാന്‍ വ്യത്യസ്തത കൈവരിക്കനുമുള്ള  എളുപ്പ വഴി കുറച്ചു ചെറുപ്പക്കാരും അവരുടെ സിനിമാ മൊഹങ്ങളുമാണെന്ന മിഥ്യാ ധാരണ കൊണ്ട് അടുത്തകാലങ്ങളില്‍ പുറത്തിറങ്ങിയ മലയാള സിനിമകളുടെ ശ്രേണിയില്‍ ചേര്‍ത്ത് വയ്ക്കാന്‍ ഒരു സിനിമ എന്ന് വരുമ്പോള്‍ നീ കോ ഞ ച പതിവ് ആവര്‍ത്തനങ്ങള്‍  മാത്രമാകുന്നു... മാമാസിന്റെ അധികം ശ്രധികപ്പെടാതെ പോയതും എന്നാല്‍ നല്ലൊരു സിനിമയുമായ 'സിനിമാ കമ്പനി'യുടെ അവതരണ രീതി കൈകൊണ്ടു ഒരുക്കിയ ഒരു ചിത്രം എന്ന് അനുഭവപ്പെടുക കൂടി ചെയ്യുമ്പോള്‍ ചിത്രം നിരാശപ്പെടുത്തുന്നു...കാലിക പ്രസക്തിയുള്ള ചില വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതാണ് ഒരു ശരാശരി നിലവാരത്തില്‍ ഈ ചിത്രത്തെ എത്തിക്കുന്നത്... യുവാക്കളുടെ വഴിവിട്ട ജീവിതം ശ്രിഷ്ടിക്കുന്ന പ്രശ്നങ്ങളും എയിട്സും ഒക്കെ പരാമര്‍ശ വിധേയമാകുന്ന ഈ സിനിമ അതുകൊണ്ട് തന്നെ പൂര്‍ണമായി തള്ളിക്കളയാനും ആവില്ല...
      സെക്കണ്ട് ഷോ എന്നാ ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയ സണ്ണി വെയിനിന്റെ ആദ്യ നായക ചിത്രം അതുകൊണ്ട് തന്നെ നിരാശപ്പെടുത്തി... സെക്കണ്ട് ഷോയില്‍ നിന്ന് നീ കോ ഞ ച യില്‍ എത്തുമ്പോള്‍ അഭിനയത്തോട് നീതി പുലര്‍ത്താന്‍ സണ്ണി വെയിനിനു സാധിച്ചിട്ടില്ല... പുതുമുഖങ്ങളായി അവതരിപ്പിക്കപ്പെട്ട ഇതിലെ മറ്റു നദീ നടന്മാരും പ്രകടനം കൊണ്ട് നിരാശപ്പെടുത്തിയപ്പോള്‍ സംവിധായകന്‍ ഉദ്ദേശിച്ച പഞ്ച് പല സീനുകള്‍ക്കും കിട്ടാതെ വന്നു...
           കഥയുടെ മൂട് ക്രിയേറ്റ് ചെയ്യുന്നതില്‍ പലപ്പോഴും സംവിധായകനും തിരക്കതക്രിത്തുമായ ഗിരീഷ്‌ പരാജയപ്പെടുന്നതും കണ്ടു... സ്പഷ്ടമാകാതെ പോകുന്ന സീനുകള്‍ ആധ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതി ഗുണത്തെക്കാളേറെ  ദോഷം ചെയ്യുന്നു... യൂത്ത് ഒറിയെന്റെടായി കഥ പറഞ്ഞ ആദ്യ പകുതിയില്‍ നിന്ന് വിരസമായ രണ്ടാം പകുതിയിലെതുമ്പോള്‍ ആസ്വാദനത്തിന്റെ മുനയോടിയുന്നു...
         ക്ലൈമാക്സിലേക്ക് എത്തിച്ചേരുന്ന വഴി സ്പഷ്ടമാകുന്നില്ലെങ്കിലും അപ്രതീക്ഷിത ട്വിസ്റ്റ്‌ ചിത്രത്തിന് ഗുണം ചെയ്യുന്നുണ്ട്... നീലിന്റെ ചായാഗ്രഹണം മികവു പുലര്‍ത്തിയപ്പോള്‍ എടിടര്‍ എന്നാ നിലയില്‍ മനോജ്‌ കുറച്ചു കൂടി ശ്രദ്ധ കാട്ടേണ്ടിയിരുന്നു...യൂതിനെ മാത്രം മുന്നില്‍ കണ്ടോരുക്കിയ പാട്ടുകളും എല്ലാ തരാം പ്രേക്ഷകരെയും തിയെട്ടരുകളില്‍ എത്തിക്കുന്നതില്‍ പരാജയപ്പെടുമെങ്കിലും  ആദ്യ പകുതിയുടെ മികവില്‍ ശരാശരിയില്‍ നില്‍കുന്ന ഒരു സിനിമ തന്നെയാണ് നീ കോ ഞ ച... 

Sunday 6 January 2013

annayum rasoolum review


അന്നയും റസൂലും: പ്രണയത്തിന്റെ ഹൃദയ സ്പര്‍ശിയായ ആവിഷ്കാരം..

   തട്ടം കാണുമ്പോള്‍ കാമസക്തനാകുന്ന നായകനില്‍ നിന്നും മുസ്ലിം പെണ്ണിനെ പ്രേമിച്ച നായര് ചെക്കനില്‍ നിന്നും യഥാര്‍ത്ഥ സ്നേഹത്തിന്റെ സൌന്ദര്യം വിതറുന്ന ഈ ചിത്രം  പുതുവര്‍ഷത്തില്‍ മലയാളിക് നെഞ്ചോടു ചേര്‍ത് ആസ്വാധിക്കാവുന്ന ഒരു നല്ല സിനിമ തന്നെയാണ്.....ബാഹ്യമായ കാഴ്ച്ചക്കപുരമാണ് യഥാര്‍ത്ഥ സ്നേഹമെന്ന് വിളിച്ചോതി അന്നയും റസൂലും കണ്ണും കാതും മനസ്സും ഒരു പോലെ പ്രണയത്തിനു സമര്‍പ്പികുമ്പോള്‍ പ്രേക്ഷകനും ആ പ്രണയത്തില്‍ സ്വയം അലിഞ്ഞില്ലാതാവുന്നു... അന്നയുടെയും രസൂളിന്റെയും പ്രണയത്തിനപ്പുറം കൊച്ചിയിലെ മറ്റൊരു ജീവിതം വരച്ചുകാട്ടുകയാണ് രാജീവ്‌ രവി തന്റെ ആദ്യ ചിത്രത്തിലൂടെ.... പനക്കൊഴുപിന്റെയും ആഡംബര ഫ്ലാടുകളുടെയും കുറെ ഫക്കുകളുടെയും കഥ പറഞ്ഞ കൊച്ചിയില്‍ നിന്നും മട്ടാഞ്ചേരി വൈപിന്‍ നിവാസികളുടെ പച്ചയായ ജീവിതം വരച്ചു കാട്ടുകയാണ് സന്തോഷ്‌ എച്ചിക്കാനം എന്നാ തിരക്കഥാകൃത് .... അന്നയുടെയും രസൂലുഇന്റെയും ജീവിതത്തിലെ ചില ദിവസങ്ങളിലൂടെ കഥപറയുമ്പോള്‍ തന്നെ അറിഞ്ഞും അറിയാതെയും നിരവധി ജീവിതങ്ങള്‍ സിനിമയില്‍ കടന്നു വരുന്നു...റസൂലിനെ നിരീക്ഷിച്ചുകൊണ്ട് നിങ്ങള്‍ തെരുവോരത്തുകൂടി നടക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ എന്തിലെല്ലാം ഉടക്കുമോഅത്തരം ധ്രിശ്യങ്ങളെല്ലാം കാമറയില്‍ ഒപ്പിയെടുത്ത മധു നീലക്ന്ദനും ചായാഗ്രാഹകന്‍ കൂടിയായ സംവിധായകന്‍ രാജീവ് രവിയും അഭിനന്ദമര്‍ഹിക്കുന്നു... ഒരു സിനിമ എന്നതിലുപരി ജീവിത ഗന്ധിയായ പരിസരങ്ങളോട് ഒട്ടി നിന്ന് അതിഭാവുകത്വമോ അതിസയോക്തിയോ  ഇല്ലാതെ കഥ പറഞ്ഞതാണ് ഇതിന്റെ വിജയം.... ഫോര്‍ട്ട്‌ കൊച്ചിക്കാരുടെ  വൈപിനിലെ സാധാരണ ജീവിതങ്ങളുടെ സാധാരണ ദിവസങ്ങളുംകൊട്ടേഷന്‍ സങ്കങ്ങളും  പ്രണയവും സൌഹൃദവും ഒരു കാന്‍വാസിലെന്നപോലെ വരച്ചു  കാട്ടുകയാണ് രാജീവ് രവിയും   ടീമും അന്നയില്‍ ..അതിലെ ഓരോ കഥാപാത്രവും ( പുതുമുഖമെന്നൊ പരിചിത മുഖമെന്നൊ) വ്യത്യാസമില്ലാതെ യഥാര്‍ത്ഥ ജീവിതം ജീവിച്ചു തീര്‍ക്കുകയാണ് ഇതില്‍........   
      അഭിനയമെന്ന് ഒരിക്കല്‍ പോലും തോന്നാത്തവിധം ഫഹധും ആന്ദ്രിയയും സണ്ണി വെയ്നും സൌബിന്‍ ശാഹിരും ഷൈന്‍ ടോമും ശ്രിന്ദ അഷാബും അതിലുപരി ആഷിക് അബുവും ജീവന്‍ തുടിക്കുന്ന പ്രകടനവുമായി   നമുക്ക് മുന്നിലെത്തിയപ്പോള്‍ അത്  ഒരു നവ്യാനുഭവമായി മാറുകയാണ്...ലൌഡ് സ്പീകരില്‍ നിന്നും അന്നയും രസൂളില്‍ സ്പോട്ട് ദാബ്ബിങ്ങിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമ്പോള്‍ അത് ചിത്രത്തിന്റെ ആസ്വാധനതിനു കൂടുതല്‍ മിഴിവേകുന്നു...അതിലുപരി സബ്ദലെഖനത്തില്‍ കാണിച്ച പാടവം പ്രസംസനീയം തന്നെ...
             അല്പം വലിച്ചു നീട്ടപെടുന്നുന്ടെങ്കിലും ചിത്രത്തിന്റെ "അന്ന നട " തന്നെയാണ് അതിനെ ഹൃദയ സ്പര്ശിയാക്കുന്നത് എന്ന് പറയാതെ വയ്യ...പാട്ടുകളിലെ പഴമ ചിത്രത്തിന് കൂടുതല്‍ ഗുണം ചെയ്യുന്നതും കണ്ടു രണ്ടു കണ്ണും, ശമീനുല്ല തുടങ്ങിയ ഗാനങ്ങല്‍ പ്രണയവും അതിന്റെ ആഴവും പ്രേക്ഷകനിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നു... സിനിമോടോഗ്രാഫരില്‍ നിന്ന് സംവിധായകനിലെക്കെതുമ്പോള്‍ രാജീവ്‌ രവിയും ബാച്ചിലര്‍ പാര്‍ടിയില്‍ നിന്ന് അന്നയില്‍ എത്തുമ്പോള്‍ സന്തോഷ്‌ എച്ചിക്കാനവും ഓരോ സിനിമയിലും മികച്ച പ്രകടനവുമായി ഫഹധും പ്രതീക്ഷ നല്‍കുന്നു...അതുകൊണ്ട് തന്നെ ഈ പുതുവത്സരത്തില്‍ ഇരു കയ്യും നീട്ടി സ്വീകരിക്കാവുന്ന ഒരു മികച്ച ചിത്രം തന്നെയാണ് അന്നയും റസൂലും...