Pages

Friday 30 August 2013

kunjananthante kada review

                     കുഞ്ഞനന്തന്റെ കട: പതിയെ ..സ്പഷ്ടമായി ... എബോവ് ആവറേജ്: (3/5)


           മനുഷ്യൻ തന്നിലേക്ക് മാത്രമായി ചുരുങ്ങുന്നതും അവന്റെ സങ്കുചിത മനോഭാവം ഒരു ദേശത്തിന്റെ പുരോഗതിക് എത്രത്തോളം ദോഷം ചെയ്യും എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തുകയുമാണ്‌  കുഞ്ഞനന്തൻ എന്നാ വ്യക്തിയുടെ ജീവിതത്തെ പ്രേക്ഷകനിലെത്തിക്കുന്നതിലൂടെ സലിം അഹമ്മദ്‌ ലക്ഷ്യമിടുന്നത്...വ്യക്തിയും സമൂഹവും അവന്റെ രാഷ്ട്രീയവും കുടുംബവുമൊക്കെ ഇഴ ചേർത്ത് വ്യത്യസ്തമായ ആഖ്യാന ശൈലി സ്വീകരിച്ചു കൊണ്ട് മടുപ്പിക്കാത്ത വിധം കഥ പറയാനായി എന്നുള്ളതാണ് കുഞ്ഞനന്തന്റെ കട എന്നാ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.. നാടും നാട്ടിൻപുരവുമായിട്ടും വീടും വീട്ടു വഴക്കുമായിട്ടും ഏറെക്കുറെ ക്ലീശേകളെ കയ്യൊഴിഞ്ഞു കഥ പറഞ്ഞിരിക്കുന്നു എന്നത് തന്നെ ഈ ചിത്രത്തിന്റെ മേന്മയാണ്.. 
             കുഞ്ഞനന്തൻ എന്നാ സാധാരണക്കാരനായ നാടിന്പുരത്തുകാരനായ ഒരു കച്ചവടക്കാരനും അയാളും കടയുമായുള്ള ആത്മ ബന്ധവും അതുമൂലം കുടുംബ ബന്ധത്തിൽ വരുന്ന വിള്ളലുകളും ഇതൊന്നുമല്ലാത്ത മറ്റൊരു പ്രതിസന്ധി അയാളുടെ ജീവതത്തെ ഏതു തരത്തിൽ സ്വാധീനിക്കുന്നു എന്നുള്ളതാണ് ഈ ചിത്രത്തിലൂടെ സലിം അഹമ്മദ്‌ പറയുന്നത്.. കുഞ്ഞനതന്റെ സ്വഭാവത്തിന്റെ പ്രത്യേകതകൾ ചിത്രത്തിന്റെ കാതലായ വിഷയമാകുന്നതുകൊണ്ട് കുഞ്ഞനന്തൻ എന്നാ സാധാരനക്കരനിലും വട്ടിപ്പുറം എന്നാ നാട്ടിൻപുരത്തും മാത്രം കേന്ദ്രീകരിച്ചു കതപരയുന്നതുകൊണ്ട്‌ ആഖ്യാനത്തിൽ ഒരു ആർട്ട് ഫിലിമിന്റെ ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും അത് ഒരു പാത്ര ശ്രുഷ്ടിയുടെ പൂർണതയ്ക്കവുമ്പോൾ ആസ്വധ്യകരമാകുന്നു...
             കണ്ടുമടുത്ത മമ്മൂട്ടിയുടെ "നിഷ്കളങ്കൻ"  കഥാപാത്രങ്ങളിൽ നിന്നും വാൽസല്യത്തിലെയോ തനിയാവർത്തനത്തിലെയൊ പ്രകടനത്തോട് ഉപമിക്കാവുന്ന സമീപകാലത്തെ മമ്മൂക്കയുടെ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിക്കുന്ന ചിത്രം കൂടിയാണ് കുഞ്ഞനന്തന്റെ കട... അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ശരാശരിക്കപ്പുരമുള്ള പ്രകടനത്തിലൂടെ പ്രേക്ഷകനെ കയ്യിലെടുക്കുന്നു.. സംഭാഷണങ്ങൾക്ക് പകരം ധ്രിശ്യങ്ങളിലൂടെ കഥ പറയുന്നതാനെങ്കിലും പറയുന്ന ഓരോ വാകിലും ഒളിപ്പിച്ചു വയ്ക്കുന്ന വിമർശന ശരങ്ങൾ ഒരു പക്ഷെ ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യെകതയുമാവാം..റസൂൽ പൂക്കുട്ടിയുടെ  ശബ്ദ മിശ്രണം പ്രത്യേകിച്ചു മൈന്യൂട്ടായ വസ്തുക്കളുടെ യതാർത്ത ശബ്ദം തന്നെ പ്രേക്ഷകനിലേക്ക് എത്തിച്ചതിൽ ഈ ടീമിന് അഭിമാനിക്കാം.. ആത്മ സങ്കർഷങ്ങലെ ഉൾക്കൊണ്ട്‌ വിടരുന്ന പശ്ചാത്തല സംഗീതവും കാമറയും എഡിറ്റിങ്ങും തിരക്കഥയും മികവു പുലർത്തുന്നു.. 
                ആദാമിന്റെ മകൻ അബുവിൽ സുരാജ് വെഞാരംമൂടിന്റെ കഥാപാത്രം ചായക്കടയിലിരുന്നു പറയുന്ന രാഷ്ട്രീയ ബോധത്തിന് തന്നെയാണ്  ഈ ചിത്രത്തിലുടനീളം സലിം അഹമ്മദ്‌ കൂടുതൽ ദ്രിശ്യ ഭാഷ്യം നല്കുന്നുതു എന്ന് വേണം കരുതാൻ... വികസനം എന്നാ വാക്കും സി പി എമ്മിന്റെയും ഒന്ന് രണ്ടിടങ്ങളിൽ മാത്രം കാണുന്ന താമരയും ചേര്ത്ത് വച്ചു  അവതരിപ്പികപ്പെടുന്നതിൽ തിരക്കതക്രിത്തിന്റെതായ രാഷ്ട്രീയമുണ്ട്.. വൈകാരികമായ ബന്ധങ്ങൽക്കപ്പുരമുല്ലതാണ് വികസനത്ത്തിന്റെതായ കാഴ്ചപ്പാട് എന്ന് കൂടി പറഞ്ഞു വയ്ക്കുന്നുണ്ട് ചിത്രം.. ഒരു പക്ഷെ ഒരു എലിയെ കഥാപാത്രമായി അവതരിപ്പിച്ചു മനുഷ്യന്റെ സങ്കുചിത മനോഭാവം വരച്ചു കാണിക്കാനുള്ള നല്ലൊരു ശ്രമവും ചിത്രത്ത്തിന്റെതായ രാഷ്ട്രീയ കാഴ്ചപ്പാടാണ്.. 
                  പ്രമേയവൽക്കരിക്കുന്ന കാര്യങ്ങളോട് പൂർണമായി യോജിക്കാനവുന്നില്ലെങ്കിലും ഒരു നമയുള്ള ഒരു ചിത്രമെന്ന നിലയിൽ ഒരു സാധരക്കാരന്റെ ചിത്രമെന്ന നിലയിൽ എല്ലാത്തരം പ്രേക്ഷകര്ക്കും പ്രത്യേകിച്ചു കുടുംബ പ്രേക്ഷകർക്ക്‌ ആസ്വദിക്കാവുന്ന ചിത്രം തന്നെയാണ് ഇത്( യൂത്ത് ജാഗ്രതൈ. നിങ്ങൾ ഉദ്ദേശിക്കുന്ന വേഗതയോ ന്യൂ ജെനെരെഷൻ ഗിമ്മിക്കോ ഇതിൽ ഉണ്ടാവില്ല..)  അബോവ് ആവറേജ്: (3/5)

No comments:

Post a Comment