Pages

Saturday 31 August 2013

Artist Review

                                    ആർടിസ്റ്റ്: ജീവിതം പകർത്തിയ ക്യാൻവാസ്...അബോവ് ആവറേജ്(3/5)

             പ്രണയവും ജീവിതവും പല നിറങ്ങൾ ചേർത്ത് ഒരു ക്യാൻവാസിലെന്ന പോലെ വരച്ചു വച്ച മനോഹരമായ സിനിമയാണ് ശ്യാമപ്രസാദിന്റെ ആർടിസ്റ്റ്.. തന്റെ സ്ഥിരം കഥ പറയലിന്റെ രീതികളിലേക്ക് തിരികെ നടന്നു കയ്യൊതുക്കത്തോടെ സമഗ്രമായി കഥാപാത്രങ്ങളെ ഫ്രെയ്മുകളിലേക്ക് വരച്ചു ചേർക്കുകയായിരുന്നു അദ്ദേഹം ഈ ചിത്രത്തിൽ.. ഓരോ ഫ്രെയ്മും ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങൾ വ്യത്യസ്ത നിറങ്ങലിൽ ചാലിച്ചെടുത്ത  ക്യാൻവാസാനു ആർടിസ്റ്റ്.. ഇംഗ്ലീഷിലും അരികെയിലും കാണാതെ പോയ വൈകാരിക ഭാവങ്ങളുടെ ഹൃദയ സ്പർശിയായ ആവിഷ്കാരം തിരികെ പിടിക്കുന്നതുകൂടിയാണ് ആർടിസ്റ്റ് എന്നാ ചിത്രം.. 
                         ഫൈൻ ആർട്സ് കോളേജിൽ വച്ചു കണ്ടു മുട്ടുന്ന ക്രിസ്ത്യനായ മികേൽ എന്നാ യുവാവിനെ പ്രണയിച്ച ഗായത്രി എന്നാ ബ്രാഹ്മിണ യുവതി തന്റെ പ്രണയത്തിനു വേണ്ടി ജീവിക്കുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങളെ അവളുടെ കാഴ്ചപ്പാടിലൂടെ നോക്കികാണുന്ന ചിത്രമാണ് ആർടിസ്റ്റ്.. പ്രണയം ഇതൾ വിരിയുന്ന ഫ്ലാഷ് ബാക്കും അതിനിടയിൽ കടന്നു വരുന്ന വർത്തമാന ജീവിതവും പ്രേക്ഷകന് ബോധ്യപ്പെടും വിധം അവതരിപ്പിച്ചിട്ടുണ്ട്.. കടയാണ് ജീവിതമെന്നു കരുതി ജീവിക്കുന്ന കുഞ്ഞനന്തനും  വരയാണ് ജീവിതമെന്നു കരുതുന്ന മൈകേലും സ്വഭാവത്തിന്റെ "സെൽഫ് സെന്റെര്ട്നെസ്സ്" ഇൽ ഒരുപോലെയാകുന്നുവെങ്കിലും "ആർടിസ്റ്റ്" ജീവിതമെന്ന സമസ്യമാത്രം പ്രസ്നവൽക്കരിക്കുന്നു.  
              കഥാപാത്രങ്ങളുടെ കഴിവുകളെ യഥാവിധം വിനിയോഗിക്കാൻ അറിയുന്ന ഒരു സംവിധായകന് മാത്രമേ ശരിയായ ഫലം ലഭിക്കുകയുള്ളൂ എന്ന്  കുറഞ്ഞ കഥാപാത്രങ്ങൾ മാത്രം കടന്നു വരുന്നുല്ലുവെങ്കിൽ കൂടി  ഈ ചിത്രത്തിലെ ഓരോ കതാപത്രത്തിന്റെയും പ്രകടനം പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നുണ്ട് . പ്രത്യേകിച്ചു എൽസമ്മയ്ക്കു ശേഷം മികച്ച പ്രകടനമൊന്നും കാഴ്ച വയ്ക്കാതെ പോയ ആൻ  അഗസ്റ്റിന്റെ അഭിനയ ശേഷിയെ ചൂഷണം ചെയ്തിരിക്കുന്ന രീതി...  അഭിനയത്തിലെ പകർത്തലുകലെ നിരാകരിച്ചു  തന്റേതായ രൂപവും ഭാവവും നൽകി ഫഹധ് ജീവൻ നൽകിയ  മൈകേൽ എന്നാ ചിത്രകാരനെ മലയാളത്തിലെ മറ്റു പുതുമുഖ താരങ്ങല്ക്കെങ്കിലും അസൂയയോടെ മാത്രമേ നോക്കി കാണാനാവൂ..
           സ്പോട്ട് ടബ്ബിങ്ങിന്റെ സാധ്യത പരമാവധി മുതലെടുത്ത്‌ കഥാപാത്രങ്ങളുടെ വൊയ്സ് മോടുലെഷനുൽപ്പെടെ കൃത്യതയോടെ  ക്രമീകരിച്ചച്ചപ്പോൾ  പശ്ചാത്തല സംഗീതത്തിന്റെ അമിതമായ അകമ്പടിയില്ലാതെ തന്നെ അർത്തവത്തായ ഇമോഷനുകൾ പ്രേക്ഷകനിലേക്ക് എത്തിക്കുന്നതിൽ അണിയറക്കാർ വിജയിച്ചിട്ടുണ്ട്.. മികച്ച ധ്രിശ്യങ്ങളും എഡിറ്റിങ്ങും ചേർത്ത് പ്രേക്ഷകനെ മുഷിപ്പിക്കാതെ കഥപറയുന്ന ഒരു യഥാർത്ത ശ്യാമപ്രസാധ് ചിത്രവും മലയാളത്തിൽ നല്ല സിനിമകലുണ്ടാകില്ലെന്നു പരിതപിക്കുന്നവർ കണ്ടിരികേണ്ടതുമായ ഒരു മികച്ച ചിതരവും കൂടിയാണ് ആർടിസ്റ്റ്.. 

No comments:

Post a Comment