Pages

Tuesday 17 September 2013

north 24 kaatham review

                  നോർത്ത് 24 കാതം... വ്യത്യസ്തം  ഈ വടക്കൻ യാത്ര...(3/5)


ഫഹധിനെ വിശ്വാസത്തിലെടുത്ത് തിയെട്ടരിലെത്തുന്ന  പ്രേക്ഷകനെ നിരാശപ്പെടുത്താത്ത വ്യത്യസ്തമായ ചിത്രമായിരിക്കും  നോര്ത്ത് 24 കാതം.. പുതിയ പരീക്ഷണങ്ങളെ ഏറ്റെടുക്കാനും അവ ധൈര്യപൂർവം പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കാനും ശ്രമിക്കുന്ന പുതിയ കാലത്തിന്റെ സമ്മാനം കൂടിയാണ് ഈ ചിത്രം.. ആമേൻ എന്നാ ചിത്രത്തിനു ശേഷം കതാഖ്യാനത്തിലും അതിന്റെ ട്രീട്മെന്ടിലും വ്യത്യസ്തത പുലർത്തി ഒരു ഘട്ടത്തിൽ പോലും പ്രേക്ഷകനെ ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ട് പോകാൻ സാധിച്ചു എന്നുള്ളതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്... ഓരോ കതാപത്രത്ത്തിനും കൃത്യമായ ഐഡന്റിറ്റി നൽകി കണ്ടിരങ്ങിയാലും പ്രേക്ഷകൻ കൂടെ കൂട്ടുന്ന മൂന്ന് നാല് കഥാപാത്രങ്ങളെ ശ്രുഷ്ടിക്കാൻ സാധിച്ചു എന്നുള്ളതും ഇതിന്റെ മാത്രം പ്രത്യേകതയാണ്... 
             നെടുമുടിയും സ്വാതി രേട്ടിയും ഫഹടും ഗൾഫുകാരനായി വേഷമിട്ട ചെമ്പൻ വിനോദിന്റെ കഥാപാത്രവും പ്രേക്ഷക മനസ്സിൽ തങ്ങി നില്കും.. ഒരു പക്ഷെ അവരോടൊപ്പം യാത്ര ചെയ്യനും അവരുടെ തമാശകളിൽ വഴികളിൽ പ്രേക്ഷകനെ കൂടെ കൂട്ടാൻ സംവിധായകനും സാധിച്ചിട്ടുണ്ട്... നിങ്ങളുടെ പരിസരങ്ങളിൽ കണ്ടു മറന്ന എല്ലാ കാര്യത്തിലും വൃത്തി വേണമെന്ന് ശഠിക്കുന്ന യാത്രകളെ ഭയക്കുന്ന ഹരി എന്നാ ഫഹദിന്റെ കഥാപാത്രം ഒരു യാത്ര പുറപ്പെടുന്നതും തുടർന്നുള്ള സംബവങ്ങലുമാനു ചിത്രം പറയുന്നത്... സ്യ്കൊലോജിക്കൾ പ്രൊബ്ലമുല്ല കഥാപാത്രത്തെ  ഫഹധ്  തന്റെ അനായാസ അഭിന ശൈലിയിലൂടെ  തികച്ചും വ്യത്യസ്തമായ രീതിയിൽ കഥാപാത്രമായി ജീവിക്കുന്ന കാഴ്ചയാണ് സിനിമ സമാനിച്ച്ചത്.. കൂട്ടത്തിൽ നെടുമുടിയും പ്രേക്ഷകന്റെ ഇഷ്ടം നേടി സ്വാതിയും ഫഹദിനെ സപ്പോർട്ട് ചെയ്തപ്പോൾ പ്രേക്ഷകന് ലഭിക്കുന്നത് പുതിയ കാഴ്ച്ചയാണ്..
                  ഗോവിന്ദ് മേനോന്റെ മികച്ച പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ആസ്വധനത്തെ കൂടുതൽ എളുപ്പമുല്ലതാക്കി... യാത്രയും യാത്രയിലെ കാഴ്ചകളുമായി കാമെരാമാൻ ജയേഷ് നായരും പ്രേക്ഷകനോടൊപ്പം ചേർന്ന്... ഫഹദിന്റെ പ്രകടനത്തെ ഇത്ര കണ്ടു ബൂസ്റ്റു ചെയ്തതിൽ കാമെരമാനും സംവിധായകനും അഭിനന്ദിക്കപ്പെടെണ്ടാതാണ്.. ഗാനങ്ങൾ അത്ര ഹൃധ്യമല്ല്ലെങ്കിലും അധികം ബഹളമില്ലാതെ ചിത്രത്തോട് ചേർന്ന് പോയിട്ടുണ്ട്.. അവസാന രംഗം അൽപ്പം ഇഴഞ്ഞു പോകുന്നുണ്ടെങ്കിലും മരണ വീടിലേക്കുള്ള നെടുമുടിയുടെ യാത്രയും ആ വീട്ടിലെ രംഗങ്ങളും പ്രേക്ഷകനെ ആഴത്തിൽ സ്പർശിക്കും... അതുകൊണ്ട് തന്നെ മികച്ച തിരക്കഥയും സംവിധാനവും ഒത്തു ചേർന്ന നല്ല  സിനിമ തന്നെയായിരിക്കും നോർത്ത് 24 കാതം.. മടികൂടാതെ എല്ലാവർക്കും കണ്ടു ആസ്വധിച്ച്ചിരങ്ങാവുന്ന നല്ല ചിത്രം 

No comments:

Post a Comment