Pages

Sunday 15 September 2013

Sringara Velan review

ശൃംഗാര വേലൻ  ..ഉൽസവച്ചിരി  പകർന്നു ...( അബോവ്  അവെരെജ്  കൊമെടി 2.7/5) 

           ഉധയ്  കൃഷ്ണയും  സിബി ക  തോമസും  തിരക്കതയോരുക്കിയാൽ  അതിന്റെ  കഥാഗതി  തിയേറ്ററിനു  പുറത്തിരിക്കുന്ന  പ്രേക്ഷകന്  പോലും  പറയാൻ  കഴിയുമെങ്കിലും  ഈ ഓണക്കാലത്തെ വിലക്കയറ്റവും പാചകവാതക ക്ഷാമവും കൊണ്ട് നടം തിരിയുന്ന ജനത്തെ ഒന്ന് എല്ലാം മറന്നു ചിരിപ്പിക്കാൻ കഴിയുന്ന ഒരു ഉലസവ കാല ചിത്രമായിരിക്കും ശൃംഗാര വേലൻ  .  . ഉത്സവ കാലത്ത് കുടുംബത്തോടെ എത്തുന്ന മലയാളി  പ്രേക്ഷകൻ  കാണാൻ ആഗ്രഹിക്കുന്ന  കാഴ്ചകൾ സമം ചേര്ത്ത ഒരു മാസ് മസാല എന്റർറ്റെയ്നെർ ആണ് ഈ ചിത്രം.. പ്രേക്ഷകന്റെ പൾസ് അറിഞ്ഞു സിനിമയെ സമീപിക്കുന്ന ദിലീപ് എന്നാ നടൻ ഒരിക്കൽ കൂടി  പ്രേക്ഷകനെ കയ്യിലെടുക്കുന്ന  ചിത്രമായിരിക്കും  ഇത് .. .. ദിലീപിനൊപ്പം  ലാലും  ഷാജൊനും  ചേർന്ന്  കൈകാര്യം  ചെയ്യുന്ന  കൊമെടി  എല്ലാത്തരം  പ്രേക്ഷകനെയും  ഒരു പോലെ ചിരിപ്പിക്കും ... 
             നെയ്ത്തുകാരന്റെ  മകനായി  ജനിച്ച  കോടികൾ  മാത്രം  സ്വപ്നം  കണ്ടു  പെട്ടന്ന്  പണക്കാരനാകാൻ  നടക്കുന്ന  കണ്ണൻ  എന്നാ കഥാപാത്രമാണ്  ദിലീപിന്റെത് .. അച്ചൻ  നെയ്ത  സാരിയുമായി  കോവിലകത്തേക്കു  എത്തുന്ന കണ്ണൻ  ചെയ്യുന്ന  ഒരു അബദ്ധവും  തുടർ  പ്രസ്നങ്ങലുമാനു  ചിത്രം  പറയുന്നത് .. മായാമോഹിനിയോളം  പോന്ന  ദ്വയാർത്ത  പ്രയൊഗമില്ലെങ്കിലും  ചിലപ്പോഴെങ്കിലും  ചിരിയുണ്ടാക്കാൻ  അത്തരം  സംഭാഷണങ്ങളെ  കൂട്ട്  പിദിക്കുന്നതൊഴിച്ചാൽ  മികച്ച  നർമ മുഹൂര്ത്തങ്ങളുടെ  അകമ്പടിയോടെ  ആണ് ചിത്രം  പ്രേക്ഷകനിലേക്ക്  എത്തുന്നത് .. മായമോഹിനി  പോലെ  തന്നെ  ഒരു കളര്ഫുൽ  എന്റർറ്റെയ്നെർ 
           മിന്നമിനുങ്ങിൻ വെട്ടം എന്നാ ഗാനം ശ്രവണ സുഖം പകരുമെങ്കിലും അതിനായി  മികച്ച രീതിയിൽ ഒരുക്കിയ ദ്രിശ്യങ്ങൾ  ഒരിക്കൽ പോലും   ഗാനവുമായി ലയിച്ചു ചേരുന്നില്ല .. സി  ഐ  ഡി  മൂസ  തൊട്ടു  സൈക്കിളിൽ  പെണ്ണന്വേഷിക്കുന്ന  പതിവ്  ദിലീപ്  സൊങ്ങ്  ഈ  ചിത്രത്തിലും  പ്രേക്ഷകനെ തേടിയെത്തുന്നുണ്ട് .. ഉധയ്  സിബി ടീമിന്റെ  കഥയ്ക്ക്‌ ഷാഫി റാഫി വൈശാക് തുടങ്ങി ഏതു സംവിധായകാൻ  ധ്രിശ്യങ്ങളും  പശ്ചാത്തലവും   ഒരുക്കിയാലും  അതെല്ലാം  ആവർത്തനങ്ങലാവുന്നതു  തിരക്കഥയുടെ  സ്വഭാവം  കൊണ്ടാണ്  എന്ന്  ഈ  ചിത്രം  പറഞ്ഞു  തരുന്നുണ്ട് ... കല്യാണവും  കതിർമണ്ടപവും  ഹോമവും  ജ്യോത്സ്യനും  കാളവണ്ടിയും  കൊട്ടാരവും   ചാണകവും  എന്ന്  വേണ്ട  ഈ  ടീമിന്റെ  എല്ലാ  ചിത്രങ്ങളിലും  കണ്ടു  ശീലിച്ച  പരിസരങ്ങളിലൂടെ  തന്നെയാണ്  ഈ  ചിത്രവും  സഞ്ചരിക്കുന്നത് . ദ്രിശ്യ പരിചരണവും  സിനിമയുടെ സ്വഭാവവും കാര്യസ്ഥാൻ എന്നാ മുൻ ദിലീപ് ചിത്രത്തെ ഒര്മാപ്പെടുത്തുന്നുണ്ടെങ്കിൽ പ്രേക്ഷകനെ കുറ്റപ്പെടുത്താനാവില്ല... 
               ഇതിക്കെയാനെങ്കിലും  കൊമെടിയുടെ  കാര്യത്തിൽ  ദിലീപും  ലാലും  വില്ലൻ  രോള്ളിൽ  ജോയ്  മാത്യുവും  മികച്ചു  നിൽക്കുന്നു ..അടുത്തൊന്നും  മലയാള  സിനിമ  അവതരിപ്പിച്ച്ചിട്ടില്ലത്ത്ത  അധോലോകവും  വെടി  വയ്പും  ഈ  ചിത്രം  ഒരുക്ക്കുന്നുണ്ട് .. ഫ്ലാഷ്  ബാകിൽ  പറയുന്ന  ഈ  അധോലോകത്തെ  പരിമിതമായ ഷോട്ടുകളിൽ മികച്ച  രീതിയിൽ  ധ്രിശ്യവൽക്കരിച്ച്ചിട്ടുന്ദ് .. നല്ല  കഴ്ച്ചകലോരുക്കി കഥാപാത്രങ്ങളുടെ  ഓരോ  നീക്കവും  പിന്തുടരുന്ന  കാമെറയും  അതിനെ  ചടുലമായി എഡിറ്റ്‌  ചെയ്ത  എഡിറ്റിംഗ്  വിഭാഗവും  ഈ  ചിരിയിൽ  മുഖ്യ  പങ്കു  വഹിക്കുന്നുണ്ട് .. എല്ലാ  ഉത്സവത്തിനും  പ്രേക്ഷകന്  മിനിമം  ചിരി ഗ്യാരന്റി  നല്കുന്ന  ദിലീപ്  ചിത്രങ്ങൾ  ഇത്തവണയും  ആ  പതിവ്  തെറ്റിക്കാതെ  എത്തുമ്പോൾ  എല്ലാത്തരം  പ്രേക്ഷകർക്കും  ആസ്വദിക്കാവുന്ന  ഒരു ചിത്രം  തന്നെയായിരിക്കും  ഇത് ..

No comments:

Post a Comment