Pages

Tuesday 3 September 2013

arikil oraal review

                      അരികിൽ ഒരാൾ..കഥാന്ത്യം നിരാശ...(2.5/5)


        പ്രേക്ഷകനിൽ ആകാംക്ഷ നിറച്ച തുടക്കമുണ്ടായിട്ടും മികച്ചൊരു അവസാനമോരുക്കാൻ സാധിക്കാതെ പോകുന്നു എന്നതാണ് അരികിൽ ഒരാൾ എന്നാ ചിത്രം പ്രേക്ഷകനു അകലെ ഒരാളായി മാറുന്നത്.. ആദ്യ പകുതിയും രണ്ടാം പകുതിയുടെ നല്ലൊരു പങ്കും ഒരു മികച്ച സൈകൊലജിക്കൽ  ത്രില്ലെറിനു വേണ്ടാ എല്ലാ ആകാംക്ഷയും ജനിപ്പിക്കാൻ അനിയരക്കാർക്ക് സാധിച്ചിട്ടുണ്ട്..പക്ഷെ കാര്യങ്ങൾ കൃത്യമായ വിശധീകരനത്ത്തിലൂടെ പ്രേക്ഷകനെ ബോധിപ്പിക്കത്ത്ത അവസാന രംഗങ്ങളും വളരെ ലാഘവത്തോടെ മാനസിക പ്രശ്നം എന്ന് പറഞ്ഞവസാനിപ്പിക്കുന്നതും പ്രേക്ഷകനെ നിരാഷപ്പെടുത്തുന്നുണ്ട്
            ബംഗ്ലൂരിൽ നിന്ന് കൊച്ചിയിലെത്തിയ ഒരു ക്രിയേറ്റിവ് ആഡ് ഡയരെക്റെർ (സിദ്ധാർത് -ഇന്ദ്രജിത്ത്) കൊഫീ ഷോപ്പിലെ വെയിറ്ററെ  (ഇച്ച-നിവിണ്‍)) ))പരിചയപ്പെടുന്നതും പ്രത്യേക സാഹചര്യത്തിൽ അയാലോടോത്ത് റൂം ഷെയർ ചെയ്തു മുന്നോട്ടു പോകുന്നതിനടയിൽ ആ വ്യക്തിയിൽ ഒരു നിഗൂഡത അനുഭവപ്പെടുന്നതും തുടർന്ന് അത് അന്വേഷിച്ച്ചിരങ്ങിത്തിരിക്കുന്ന സിധാർത്തിന്റെ ജീവിതവുമോകെയാണ് പ്രമേയം..
               ഇന്ദ്രജിത്തും നിവിണ്‍ പോളിയും നിലവാരമുള്ള പ്രകടനം തന്നെ കാഴ്ച വയ്ക്കുന്നുണ്ട്...എങ്കിലും ആദ്യ പകുതിതന്നെ സിനിമ അതിന്റെ ഉന്നതിയിൽ എത്തുകയും പിന്നീടുള്ള ഒരു പകുതി  ചിത്രത്തെ വലിച്ചു നീട്ടാൻ മാത്രമാവുമ്പോൾ ചാപ്റെഴ്സ്  എന്നാ ചിത്രമൊരുക്കിയ പ്രതീക്ഷ ജനിപ്പിച്ച സുനിൽ ഇബ്രാഹിമിന്റെ നിലവാരം കുറഞ്ഞ ഒരു ചിത്രമായി മാറുന്നു ഇത്.. തുടക്കം മുതൽ ഒരു സൈകൊലാജിക്കൾ ത്രില്ലെരിനുള്ള പ്ലാട്ഫോം ഒരുക്കാതെ പലവഴിക്ക് കതപരയുന്നതും  ആധ്യകാഴ്ചയിൽ  ആകർഷനമില്ലതക്കുന്നു.. മികച്ച നൃത്ത രംഗങ്ങളും മികച്ച എഡിറ്റിങ്ങും ചിത്രത്തിന്റെ പ്ലസ്സുകലാണ് ..ചിത്രം നല്കിയ പ്രതീക്ഷ അതിന്റെ ക്ലൈമാക്സിലും അതെ പടി പുലർത്തത്തതുകൊണ്ട്  മാത്രം ചിത്രം ശരാശരിയിൽ ഒതുങ്ങുന്നു..പണം നഷ്ടമില്ലാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം......

No comments:

Post a Comment