Pages

Friday 13 September 2013

daivathinte swantham cleetus review

            ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്... നായരമ്പലത്തിന്റെ സ്വന്തം ബ്രാൻഡ്..ശരാശരി(2.5/5)


   ഓണമാഗോഷിക്കാൻ തന്റെ സ്ഥിരം കുപ്പിയിൽ ബെന്നി പി നായരമ്പലം പുറത്തിറക്കിയ ഒരു ശരാശരി ഓ സി ആർ  മാത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്..കാണുമ്പോൾ സമയം പോകും കണ്ടിരങ്ങിയാൽ തലവേദന.. ആവേശത്തോടെ കുടിക്കുകയും പിന്നീട് ഇതടിക്കെണ്ടിയിരുന്നില്ല എന്ന് തോന്നുന്ന ചില  കുടിയന്മാരുടെയെങ്കിലും  അവസ്ഥയിൽ ചിന്തിക്കുന്നവരും കുറവായിരിക്കില്ല.. പിന്നെ പൈന്റടിച്ച്ച്ചു ജീവിക്കുന്ന മമ്മൂട്ടിയുടെ പ്രകടനം ഒന്നുകൊണ്ടും കഥാപാത്രങ്ങളെ ഇന്ട്രോട്യൂസ് ചെയ്യാനായി ജി മാര്ത്താണ്ടൻ എന്നാ സംവിധായകാൻ സ്വീകരിച്ച മാർഗവും ഉണ്ടാക്കുന്ന ഇമ്പ്രെഷൻ മാത്രമാണ് നാം കാണുന്നത് പുതിയൊരു ചിത്രമെന്ന തോന്നലെങ്കിലും ഉണ്ടാക്കുന്നത്‌..
              ഒരു പുതിയ നാടകം നിർമിക്കാൻ തീരുമാനിക്കുന്ന ഒരു കലാകാരന്മാരുടെ കുടുംബം അതിൽ യേശു ക്രിസ്തുവാകാൻ അനുയോജ്യനായ വ്യക്തിയെ അന്വേഷിക്കുന്നതും പിന്നീട് അതിനായി കണ്ടെത്തിയ ക്ലീറ്റസ് എന്നാ വ്യക്തി അവർക്കുണ്ടാക്കുന്ന പ്രശ്നങ്ങളും ക്ലീറ്റസ് എന്നാ വ്യക്തിയുടെ ജീവിതവുമാണ് ഇതിന്റെ പ്രമേയം.. അവസാന രംഗത്തിലെ നാടകവും പുഴയോരത്ത് സെറ്റ് നിർമിച്ചതിലൂടെ ലഭിക്കുന്ന ശുഷ്കമെങ്കിലും അല്പം മികച്ച ധ്രിശ്യങ്ങളും ഷഹബാസ് അമന്റെ ഒരു ഗാനവും രസിപ്പിക്കുന്നുണ്ട്.. തുടക്കത്തിലേ ഒന്ന് രണ്ടു രംഗങ്ങളിൽ എഡിറ്റിംഗ് പിഴക്കുന്നുന്ടെങ്കിലും സിനിമ വലിച്ചു നീട്ടാതെ പോയതിനു എടിടിങ്ങിനു നന്ദി..
                നായക കഥാപാത്രത്തിന്റെ ആക്ഷൻ രംഗങ്ങളിലെ പ്രകടനങ്ങൾ സ്ലോ മോഷനിൽ കാണിക്കുന്ന പതിവ് രീതികൾ തൂത്തെരിയപ്പെട്ടതെങ്കിലും ജി മാര്ത്താന്ദൻ മമ്മൂട്ടിയെ ബൂസ്റ്റ്‌ ചെയ്യുന്നതിന് അത്തരം രംഗങ്ങൾ ഉപയോഗിച്ചു കാണുമ്പോൾ സങ്കടം തോന്നും.. പതിവ് കഥാ വഴികലുമായെത്തുന്ന ബെന്നിയുടെ തിരക്കഥ സുരാജിന്റെയും ബാലചന്ദ്രന്റെയും പ്രകടനങ്ങൾ കൊണ്ട് മാത്രമാണ് രക്ഷപെടുന്നത്.. അതുകൊണ്ട് തന്നെ ഓണക്കാലത്ത് ആഘോഷമാക്കാൻ മാത്രം വലിപ്പമുള്ള സിനിമയല്ലെങ്കിലും രണ്ടു മണിക്കൂറ വിനോധത്ത്തിനു വേണ്ടി ആർകും ഈ ചിത്രം കാണാം..

No comments:

Post a Comment